ഓക്കെ അങ്കിൾ അങ്ങനെ ആവട്ടെ…
അങ്ങനെ വീട് പൂട്ടി ഞങൾ പോവാൻ ഇറങ്ങി….
എല്ലാവരും കൂടെ വണ്ടിയിൽ കയറി യാത്ര തിരിച്ചു….
അങ്കിൾ ഇതെതാ മോഡൽ…. ഇത് പഴയത് ആണ് 9 കൊല്ലം മുന്നേ വാങ്ങിയത് ആണ്….
എന്ന പിന്നെ പുതിയത് നോക്കികൂടെ അങ്കിളെ….. പുതിയത് എടുക്കണം വരട്ടെ സമയം ഉണ്ടല്ലോ… അങ്കിൾ പറഞ്ഞു…
ഇതൊന്നും വൈകിപ്പിക്കാതെ ഒടനേ ചെയ്യണം …. ഞാൻ പറഞ്ഞു… ടാ നിർത്തെടാ ….. ചേട്ടാ ചേട്ടൻ ഇവൻ്റെ കൂട്ടം കേൾക്കാൻ നിക്കല്ലേ ഇവൻ ഇത് പോലെ പറഞ്ഞാ അങ്ങേരെ കൊണ്ട് പുതിയ വണ്ടി എടുപ്പിച്ചത്….
അങ്ങനെ അല്ല കൃഷ്ണെ അവൻ പറയട്ടെ അവനും ഞങ്ങടെ മോൻ തന്നെ അല്ലേ അങ്ങനെ അങ്ങ് പറഞ്ഞ് കൊട് അങ്കിളെ……
നീ തന്നെ പറ മോനെ നമ്മക്ക് ഏത് കാർ എടുക്കാം .. അത് ഞാൻ എങ്ങനെ ആണ് പറയുന്നത് അങ്കിൾ….. അങ്കിൾ ഒരു ബജറ്റ് പറ നമ്മക്ക് നോക്കാം ….. എടുക്കുമ്പോൾ ഇനി പ്രീമിയം മതി….ഞാൻ പറഞ്ഞു….
തൊടങ്ങി എനിക്കപ്പോഴെ അറിയാ അവസാനം ഇവൻ ഇതിലെ ഇതുള്ളു എന്ന് അമ്മ പറഞ്ഞു….
അയ്യോ പ്രീമിയം എന്നൊക്കെ പറഞ്ഞ ഇപ്പൊ നിങൾ എടുത്തത് ബി എം അല്ലേ അത് എത്ര ആയി അങ്കിൾ ചോദിച്ചു…. അത് 1 ആയി കാണും ഞാൻ പറഞ്ഞു….
കണ്ടില്ലേ ചേട്ടാ ഇതാണ് ഇവന് വലിയ വലിയ സദനം മാത്രമേ കൈയ്യിൽ ഉള്ളൂ അങ്ങേരെ എങ്ങനെയോ ഇവൻ വലയിൽ അക്കി …..അമ്മ പറഞ്ഞു….
അയ്യോ അത്ര ഒക്കെ എടുത്ത് അങ്കിൾ പോട്ടിപോവും മോനെ…..നമ്മക്ക് ചെറുത് നോക്കാം ആണോ എന്ന പിന്നെ അങ്കിൾ തന്നെ പറ…..
നമ്മക്ക് ഒരു ജീപ്പ് അങ്ങനെ വല്ലതും പോരെ…..അങ്കിൾ പറഞ്ഞു…. അത് നല്ലതാ പക്ഷേ അതിനേക്കാൾ നല്ലത് വേറെ വന്നിട്ടുണ്ട് അത് നോക്കാം
പപ്പയുടെ തന്നെ കണ്ടില്ലേ അത് പഴയതായി അത് കൊടുക്കാൻ ഉള്ള പ്ളാൻ ആണ് ഇപ്പൊ…..
ഹലോ ആര് പറഞ്ഞു അത് കൊടുക്കാൻ പോവാന്ന് അമ്മ പറഞ്ഞു….
ആരും പറഞ്ഞില്ല എന്നാലും ചുമ്മാ ഒന്ന് എറിഞ്ഞു നോക്കിയതാ ഞാൻ പറഞ്ഞു… ഇനി ഒരു എറിയലും ഇല്ല കേട്ടല്ലോ മോനെ അമ്മ കലിപ്പത്തി ആയി….
മോനെ നമ്മക്ക് അത് പിന്നെ നോക്കാം ഉടനെ തന്നെ ഉറപ്പ് അങ്കിൾ പറഞ്ഞു…. എന്ന ഒക്കെ…. ഞാൻ പറഞ്ഞു…..
അല്ലെങ്കിൽ അമ്മ നമ്മക്ക് ഒരു 4 കോടിയുടെ കാർ ഉണ്ട് അതായലോ…. ഞാൻ പറഞ്ഞു….
ഇവന് എപ്പോഴും ആരേലും ചൊറിഞ്ഞാലെ സമധാനം അവുള്ളു അല്ലേ ആൻ്റി അമ്മയോട് ചോദിച്ചു…
അത് നാവ് നീട്ടി വച്ച് ചൂട് ചട്ടകം വച്ച് ഒന്ന് ഉഴിഞ്ഞ ശെരി ആവും അമ്മ പറഞ്ഞു…..
അതെ അതെ അത് തന്നെ വേണ്ടി വരും …..
അങ്ങനെ ഞങൾ ഒരു അപ്പാർട്ട്മെൻ്റ് കോംപ്ലക്സ്സിൽ കയറി …..
ഇവിടെ എന്താ ഞാൻ ചോദിച്ചു….
ഡീ നീ എന്ന് പറഞ്ഞത് അത് വാങ്ങിയോ അമ്മ ആൻ്റിയോടു ചോദിച്ചു….
അതിന് ആൻ്റി ചിരിച്ചു…
എടി എന്തിനാടി ഇതൊക്കെ എത്ര ആയി….അമ്മ ചോടിച്ചു….
അതൊന്നും നീ അറിയണ്ട ….. കേട്ടോ…..
വണ്ടി നിർത്തി തിരിഞ്ഞതും പപ്പ വന്നു നിക്കുന്നു …. എന്താ പപ്പ ഇവിടെ ……
അത് വാ ….
സംഭവം ഇട്രെ ഉള്ളൂ ഒരു 2bhk അപ്പാർട്ട്മെൻ്റ് വെഡ്ഡിംഗ് ഗിഫ്റ്റ്….
മുകളിൽ എത്തിയതും അവിടെ ഒരാൾ നിൽപ്പുണ്ട് …..
വെൽക്കം സർ ആയാൾ പപ്പയെ കണ്ടതും പറഞ്ഞു…..
ഇതാണോ മോൻ അയാൾ ചോദിച്ചു….
അപ്പോഴേക്കും അങ്കിളും അവരും അങ്ങോട്ട് വന്നു….
ദാസ് സാർ എല്ലാം ഒക്കെ ആണ്… നമ്മക്ക് പോയാലോ…
എന്ന പോവാം എട്ടാമത് ഫ്ലോറിൽ ആണ് പോയത് ഒരു ഫ്ലാറ്റിനു മുന്നിൽ അയാള് ചാവി എടുത്ത് അങ്കിളിനു നേരെ നീട്ടി….
ഇത് എൻ്റെ പുതു ജോഡികൾ ആയാ മോൾക്കും മരുമോനും ഞങ്ങളുടെ ഒരു ചെറിയ സമ്മാനം അങ്കിൾ പറഞ്ഞു……
വാ ഇന്നാ ഐശ്വര്യം ആയി നിങൾ തന്നെ തുറക്ക് ….
ചാവി തന്ന് അങ്കിൾ പറഞ്ഞു…..
ചിരിച്ചോണ്ട് അത് വാങ്ങി ഞാൻ അവളുടെ കൈയ്യിൽ കൊടുത്തു. …
തുറക്ക് …..
ഞാൻ അവളുടെ കൈയ്യിൽ പിടിച്ച് തുറന്നു…..
കൈ വച്ച് പ്രാർത്ഥിച്ച് ഉള്ളിലേക്ക് കയറി…..
ഒരു അടാർ സാനം തന്നെ ….
സീ ഫേസിങ് ബാൽകണി അതാണ് ഹൈലൈറ്റ്……
ഇഷ്ടപെട്ടോ പപ്പ പിന്നിന്നു എന്നോട് ചോദിച്ചു….
പിന്നെ പൊളി അല്ലേ ഞാൻ പറഞ്ഞു…..
എത്ര ആയി കാണും പപ്പ …. എനിക്കറിയില്ല….
പപ്പക്ക് അറിയും ആയിരിക്കും പപ്പ അറിയാതെ അങ്കിൾ ഒന്നും ചെയ്യില്ല പറ പപ്പ അതൊന്നും വെളിയിൽ പറയാൻ പറ്റില്ല ഗിഫ്റ്റ് ഇസ് എ ഗിഫ്റ്റ്…..
