വധു is a ദേവത – 14

എൻ്റെ ഇന്ദ്രൂട്ടൻ എവിടാണ്…..

അവന് അമ്മയുടെ സംസാരം വിഷമം ഉണ്ടാക്കി …..

ഞാൻ ഇപ്പൊ അങ്ങോട്ട് വരാം എന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ആക്കി….

ടാ അളിയാ അളിയാ ഇവിടെ ഇവിടെ നടന്നത് ആരും അറിയണ്ട കേട്ടോ പ്രത്യേകിച്ച് അമർ കേട്ടല്ലോ….

എനിക്ക് മാത്രം എന്താടാ ഇങ്ങനെ സംഭവിക്കുന്നത് അവൾക്ക് എന്നെ ഇഷ്ടം ആല്ല ടാ ഇന്ദ്രൻ ദീപുവിനേ കെട്ടിപിടിച്ച് കരഞ്ഞു….

ടാ പുല്ലേ നിനക്ക് ഞാൻ ഇല്ലെ ആർക്ക് വേണ്ടെങ്കിലും ഞാൻ എടുത്തോളാം …..അവൻ എന്നെ മുറുക്കെ പിടിച്ച് പറഞ്ഞു…..

നീ വാ ഞാൻ ഒക്കെ ആണ് വാ പോവാം…..

അവൾക്ക് ഇപ്പോഴും ആ പറഞ്ഞ കാമുകൻ ഉണ്ടാവുമോ അവനെ കെട്ടാൻ നിന്നാപ്പോ ആണോ എല്ലാരും കൂടെ അവളുടെ തലയിൽ എന്നെ പിടിച്ച് കെട്ടി വച്ചത്…..ഞാൻ എൻ്റെ ഓരോ സംശയങ്ങളും അവനോട് പറഞ്ഞു….

അങ്ങനെ ഒന്നും അല്ല നിന്നെ ആർക്കാ ഇഷ്ടം അല്ലാത്തത് അവൻ പറഞ്ഞു….

ഇല്ല മോനെ അന്ന് ഇതൊക്കെ നടന്ന ശേഷം ഒരു നല്ല വക്ക് അവള് എന്നോട് പറഞ്ഞിട്ടില്ല ടാ ….അവൾക്ക് ഇപ്പോഴും എന്നോട് വെറുപ്പുണ്ട് പിന്നെ ഇപ്പൊ ആണെങ്കിൽ കല്യാണം കഴിഞ്ഞു പോയില്ലേ എല്ലാവർക്കും വേണ്ടി സഹിക്കുക ആയിരിക്കും….

എടാ നീ ഒക്കെ ആവ് വാ വീട്ടിലേക്ക് പോവാം…..അവൻ എന്നെയും കൊണ്ട് വീട്ടിലേക്ക് പോയി….

വീട്ടിൽ ഉമ്മറത്ത് തന്നെ അച്ചുവും അമറും ഉണ്ട് ….

ഒന്നും സംസാരിക്കാതെ ഉള്ളിലേക്ക് പോവാൻ നോക്കിയ ഞങ്ങളോട് അമർ ചൊറിയാൻ വന്നു…..

അതിന് ഒന്നും തിരിച് പറയാതെ പോയ എന്നെ അമർ പിന്നിന്ന് വിളിച്ചു….

ടാ എന്താടാ വല്ല പ്രശ്നവും ഉണ്ടോ….

നീ ഒന്ന് പോയെ ചുമ്മാ അവന് ഒരു തല വേദന ദീപു ഇടയിൽ കേറി പറഞ്ഞു…..

പിടിച്ചോളാം കേട്ടോ …..

ഒന്ന് പോടാ…..

വീട്ടിൽ എത്തിയ ഇന്ദ്രൻ നല്ല പോലെ കഷ്ടപ്പെട്ടു……

രാത്രി മുഴുവൻ ദീപുവും ഇന്ദ്രനും റൂമിൽ തന്നെ കഴിച്ച് കൂട്ടി…..

ടാ അളിയാ നീ എന്തിനാടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നേ എൻ്റെ കൂടെ ഇരുന്ന അവനോട് ഞാൻ ചോദിച്ചു…..

ഇങ്ങനെ ഒക്കെ പറഞ്ഞാ ഞാൻ എന്താ പറയുക എന്ന് പറഞ്ഞത് തന്നെ നീ നിൻ്റെ കൂടെ ഉള്ളവർക്ക് കൊടുക്കുന്ന സ്നേഹം ആണ് എനിക്ക് നിന്നോടുള്ള ഇഷ്ടം …..

എന്ന വാ പോവാം ഞാൻ അവനോട് പറഞ്ഞു എടാ നീ ഇതൊന്നും ആലോചിക്കേണ്ട അരിയർ ഒക്കെ കിട്ടും പഠിച്ച് മൈൻ എക്സാമിന് പഠിച്ച് പാസ്സ് ആവാൻ നോക്കാം ….

നിനക്ക് പേപ്പർ ഉണ്ടോ കിട്ടാൻ ഞാൻ ചോദിച്ചു…..

ടാ ദീപു പഠിപ്പി അളിയാ നീ ഞാൻ അമർ ആണെന്ന് വിചാരിച്ചോ ….അവൻ സ്വയം പുകഴ്ത്തി….

ഇല്ല ക്ലാസ്സിലും ഒരു വാളി പയല് ഉണ്ടാവും ഇല്ല ഉടയിപ്പിനും കൂടെ ഉണ്ടാവും പക്ഷേ പരീക്ഷക്ക് പാസ്സ് അതിൽ പെടും ഈ പന്നി ദീപു…..

ഇനി അതെ ഉള്ളൂ വഴി ….

എടാ നീ ഇത് കഴിഞ്ഞ് എൻ്റെ കൂടെ കൂടിക്കോ ഞാൻ അവനോട് പറഞ്ഞു….

അതൊക്കെ അപ്പോ അല്ലേ ഞാൻ പറഞ്ഞു…..

ഞങ്ങൽ ഓരോന്നും പറഞ്ഞ് പുറത്തേക്ക് നടന്നു….

രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു ഞങൾ വെറുതെ വെളിയിൽ പോയി ഇരുന്നു…..

ടാ അച്ചു നീ കണ്ടോ ഇവന്മാർ നമ്മളെ കൂട്ടാതെ എന്തോ പ്ളാൻ ഇടുന്നുണ്ട് അമർ അവൻ്റെ കൊതിയും നുണയും പറയാൻ ഉള്ള സ്‌കിൽ വെളിയിൽ എടുത്തു…..

കണ്ട് പിടിക്കണം പിള്ളേച്ചാ…..

രണ്ട് ദിവസം എടുത്ത് ഞാൻ ഒന്ന് ഒക്കെ ആവാൻ …..

എൻ്റെ മാറ്റം അമൃതക്ക് മനസ്സിലായി തുടങ്ങി….

ഇതിൻ്റെ ഇടയിൽ മഹാലക്ഷ്മിയും അമറും ചെറിയ രീതിയിൽ ഫ്രണ്ട്ഷിപ്പ് ഒക്കെ ആയി….

എനിക്ക് ഇവിടുന്ന് ഒന്ന് പോയി കിട്ടിയ മതി എന്നായി അമറിൻ്റെ കൂടെ പോലും നടക്കാതെ ഫുൾ ടൈം ദീപു എന്ന വന്മരത്തിന് ചുറ്റും മാത്രം ആയി ഒതുങ്ങി…..

അഞ്ചാം ദിവസം ആണ് പെട്ടന്ന് ദീപുവിൻ്റെ വീട്ടിൽ അവൻ്റെ അമ്മൂമ്മക്ക് എന്തോ വെയ്യ എന്നും പറഞ്ഞ് അവൻ പോണം എന്നായി…..

അളിയാ നീ പോണോ അവൻ ഇറങ്ങുമ്പോൾ ഞാൻ ചോദിച്ചു…..

പോണം അളിയാ അവൻ ഇറങ്ങി … ഒരു സെക്കൻ്റ് നിന്നിട്ട് തിരിഞ്ഞ് വന്ന് എന്നെ ഒന്ന് തലോടി അവൻ പോയി…..

ഞാൻ തിരിഞ്ഞതും അമർ എന്നെ നോക്കി നിക്കുന്നു….

ടാ എന്താടാ ഇത് എപ്പോ തുടങ്ങി നിങൾ തമ്മിൽ ഇത്ര പ്രേമം …..

പ്രേമമോ അത് അവൻ നല്ലവനാ. അവന് നല്ല ഒരു മനസ്സ് ഉണ്ട് ആളുകളുടെ വിഷമം മനസ്സിലാക്കാൻ പറ്റും നിനക്കൊന്നും അത് പറ്റില്ല ആസ്ഥാനത്ത് കേറി കോമഡി അടിക്കാനെ നിനക്ക് ആവുള്ളു…..

ഞാൻ അവനെ പുച്ഛിച്ച് കളഞ്ഞിട്ട് ഉള്ളിലേക്ക് പോയി….

അങ്ങനെ അവിടെ ഉള്ള നരക ജീവിതം കഴിഞ്ഞ് ഞങൾ ഇന്ന് വീട്ടിലേക്ക് പോവാ…..

ടാ നീ ഈ വണ്ടി എടുത്ത് വിട്ടോ ഞാൻ പപ്പയുടെ കൂടെ വന്നൊളാം ഞാൻ പറഞ്ഞു…..

എന്താടാ ഒരു ഒഴിവാക്കൽ പോലെ ….. അമർ പറഞ്ഞു….

എടാ ഒന്നുമില്ല എനിക്ക് എന്തോ അവരുടെ കൂടെ വരാൻ തോന്നി ഇപ്പൊ എന്താ വണ്ടി എടുത്ത് പോ……

ഒരു നിമിഷം എന്തോ ആലോചിച്ച് ഞാൻ തിരിഞ്ഞ് നടന്നു….

നീ പോയില്ലേ പപ്പ അങ്ങോട്ട് വന്നു….

ഇല്ല ഞാൻ നിങ്ങളുടെ കൂടെ വരാം …..

ആണോ ഓകെ എന്താടാ ഒരു മൂട് ഒഫ് പോലെ…..

ഒന്നുമില്ല പപ്പ പപ്പക്ക് തോന്നുന്നതാണ്….

നീ പോയില്ലേ മോനെ അമ്മയും അവരും അങ്ങോട്ട് വന്നു

ഇല്ല എന്താ എല്ലാരും ഇത് തന്നെ ചോദിക്കുന്നെ ….

ടാ ഒച്ച കുറക്കാൻ പപ്പ എന്നോട് പറഞു

ആ ശെരി….. … … . പിന്നെയും ദിവസങ്ങൾ പോയി ഞാൻ ഫുൾ ടൈം പഠിത്തം മാത്രമായി …..

മാം വിളിക്കുന്നു …..

എന്താ ആൻ്റി …..

പിന്നെ റിസൾട്ട് വന്നിട്ടുണ്ട് കേട്ടോ…..

ആണോ, ഒരു നിമിഷം ചെറിയ പേടി ഉള്ളിൽ വന്നു….

എൻ്റെ കുട്ടൻ ജയിച്ചു കേട്ടോ…..

ആണോ ആൻ്റി താങ്ക്യൂ ആൻ്റി…..

ഇനി ഒഴപ്പാൻ നിക്കണ്ട കേട്ടോ മോൻ ഫൈനൽ എക്സാം ഇത് പോലെ തന്നെ എഴുത്ത് ജയിക്കണം കേട്ടല്ലോ….

ഉറപ്പായും ആൻ്റി ഐ ലവ് യു…. താങ്ക്സ് ആൻ്റി…..

ബൈ മോനെ…..

ഇനി അടുത്തത് ഇതും കൂടെ എൻ്റെ മായകുട്ടി നന്നായി പഠിച്ചോണെ മോളെ….. ഞാൻ മനസ്സിൽ വിചാരിച്ചു….

രാത്രി ആയാൽ അമൃത അങ്ങോട്ട് വരും ഞാൻ അവളെ മൈൻഡ് പോലും ചെയ്യില്ല എൻ്റെ ലക്ഷ്യം പഠിപ്പിൽ മാത്രം ആയി ചുരുങ്ങി….

ഇനി. ഒന്നിന് വേണ്ടിയും കരയ്യില്ല വിഷമിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു ഞാൻ മുന്നോട്ടു പോവാൻ തീരുമാനിച്ചതാണ് അതിന് ഒരു മാറ്റവും ഇല്ല …..

അങ്ങനെ എക്സാം ആരംഭം ആയി…. എൻ്റെ പഴയ ഇല്ല കഴിവും പുറത്ത് എടുത്ത് പഠിച്ച കൊണ്ടോ എന്തോ എനിക്ക് വളരെ കോൺഫിഡൻസ് തോന്നി അത് കൊണ്ട് തന്നെ പരീക്ഷകൾ ഒക്കെ വളരെ ഈസി ആയി തോന്നി……പിന്നെ മായയുടെ സഹായം കൂടെ ആയതോടെ എനിക്ക് കൂടുതൽ ധൈര്യം ആയി….

പരീക്ഷ ഒക്കെ കഴിഞ്ഞു…..

ഞാൻ വീണ്ടും എൻ്റെ മാത്രം ലോകത്തേക്ക് ചുരുങ്ങി അതിൽ വളരെ ചുരുക്കം ചില ആളുകൾക്ക് മാത്രമേ പ്രവേശനം ഉള്ളു എന്ന് ഞാൻ ഉറപ്പിച്ചു…..

എൻ്റെ ഈ അവഗണന അമൃതയെ വല്ലാതെ വേദനിപ്പിച്ചു…..അവൾക്ക് പരിചയം ഇല്ലാത്ത ഒരു സ്ഥലത്ത് ജീവിക്കുന്ന ഒരു അവസ്ഥ പോലെ തോന്നി…..

Leave a Reply

Your email address will not be published. Required fields are marked *