അവിടെ വച്ച് മിസ്സ് വിളിച്ചു എക്സാം ഡിസംബറിൽ തന്നെ ഉണ്ടെന്ന് ഇന്ദ്രനോട് പറഞ്ഞു…
അപ്പോ ഇനി ഉറക്കം ഇല്ലാ രാത്രികൾ ആണ് അവൻ മനസ്സിൽ ഉറപ്പിച്ചു…..
നേരെ അമൃതയെ വീട്ടിൽ കൊണ്ടാക്കി മായയുടെ കൈയ്യിൽ നിന്ന് പഴയ നോട്ട്സ് വാങി….
രാത്രി ഒരു ഉറക്കം കഴിഞ്ഞ് പെട്ടന്ന് ഉറക്കം ഉണർന്ന അമൃത ഇന്ദ്രൻ ബുക്കിന് മുകളിൽ കിടന്ന് ഉറങ്ങുന്നത് ആണ് കണ്ടത് …….
അവൾ ടേബിളിൽ നിന്ന് ഒരു പേപ്പർ എടുത്ത് എന്നെ എറിഞ്ഞു…..
എന്താ പഠിച്ച് പഠിച്ച് ഉറക്കം ആയോ ….. അവൾ എന്നോട് ചോദിച്ചു….
അത് മാം ഇന്ന് വിളിച്ചിരുന്നു എക്സാം ഡിസംബർ ആദ്യം ഉണ്ടാവും എന്ന് പറഞ്ഞു അത് കാരണം ഇപ്പൊ തന്നെ പഠിക്കാൻ തുടങ്ങാം എന്ന് വിചാരിച്ചു….
നിനക്ക് ഓർമ ഉണ്ടോ പണ്ട് നീ ആയിരുന്നു പഠിപ്പി പ്ളസ് ടൂ കഴിഞ്ഞ് എന്ത് പറ്റി നിനക്ക് അവൾ എന്നോട് ചോദിച്ചു….
അത് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല ചെറിയ രീതിക്ക് വിഷമം ഉണ്ടാക്കി കാര്യം എന്താണ് എന്ന് അവൾക്ക് മനസ്സിലായി…..
നീ ലൈറ്റ് ഓഫ് ചെയ്ത് കിടക്കാൻ നോക്ക് ……പെട്ടന്ന് അമൃത പറഞ്ഞു….
ഇന്ദ്രൻ ഒരു സൈഡിൽ അമൃതയെ നല്ല രീതിക്ക് സഹായിക്കുകയും അവൾക്ക് യാതൊരു വിഷമം വരാത്ത രീതിയിൽ പെരുമാറാനും ശ്രമിച്ചു ….
മറ്റൊരു സൈഡിൽ എക്സാമിന് നല്ല രീതിക്ക് തയാറെടുപ്പ് നടത്തി….
ഇന്നാണ് അമൃതക് കെട്ടഴിക്കുന്ന ദിവസം രാവിലെ തന്നെ ഇന്ദ്രനും അമ്മയും അമൃതയും കൂടെ ഹോസ്പിറ്റലിൽ പോയി….
അമൃതക്ക് ചെറിയ പേടി ഉണ്ട് അവൾ എന്നെ മറുകൈ കൊണ്ട് മുറുക്കെ പിടിച്ചിട്ടുണ്ട്…..
വലിയ കുഴപ്പം ഇല്ലാതെ കര്യങ്ങൾ നടന്നു….
ഇത്ര പെട്ടന്നാണ് കാര്യണങ്ങൾ ഇങ്ങനെ ആയത് ഇന്ദ്രനും അമൃതയും പഴയ രീതിക്ക് പൂർണമായും ആയില്ലെങ്കിൽ കൂടെയും പഴയ കളി ചിരി ഒക്കെ വന്നു……
ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞ് പോകൊണ്ടിരുന്നു…. അങ്ങനെ ഇന്ദ്രൻ്റെ എക്സാം എല്ലാം തീർന്നു ജയിക്കും എന്ന് ചെറിയ വിശ്വാസം ഒക്കെ ഉണ്ട്….
ക്രിസ്തുമസ് വെക്കേഷൻ ആവാറായി…..
അന്ന് ഒരു രാത്രി ഫൂഡ് കാഴിക്കുമ്പോ ആണ് പപ്പക്ക് ചേറിയച്ചൻ്റെ കാൾ വരുന്നത്…..
സംസാരം കഴിഞ്ഞ പപ്പ ഞങ്ങളെ ഒന്ന് നോക്കി….
എന്തിനാ ചേറിയച്ചൻ വിളിച്ചത് ഞാൻ ചോദിച്ചു…
അവൻ വിളിച്ചത് അത്…..
ഒന്ന് പറ പപ്പ
ഉത്സവത്തിൻ്റെ തിയതി നിശ്ചയിച്ചു …..പപ്പ പോട്ടിച്ചിരിച്ചോണ്ട് പറഞ്ഞു…..
യേ എല്ലാരും ഒരേ സ്വരത്തിൽ ഒച്ച ഇട്ടു…..
എപ്പോ ആണ് പപ്പ
6 ദിവസം ആണ് കൃത്യം പറഞ്ഞ നമ്മൾ മറ്റന്നാൾ ഇവിടുന്ന് പോണം അത്ര തന്നെ
യെ ഹൂ ഹൂ…..
നഞ്ഞങ്ങൾ നാളെ തന്നെ പോവും ഞാൻ പറഞ്ഞു…. അപ്പോ ക്ളാസ്സ്…. അമ്മ പറഞ്ഞു….
ക്ലാസ്സ് ഒക്കെ എന്ത് അമ്മ ഞാൻ പറഞ്ഞു…
ഇപ്പൊ മെല്ലെ ഒന്ന് പഠിക്കാൻ തുടങ്ങിയത് ഉള്ളൂ അപ്പോഴേക്കും ഉഴപ്പാൻ തുടങ്ങി അമ്മ പറഞ്ഞു…
എന്താ അമ്മ അതൊക്കെ ഞങൾ നോക്കി കോളാം അല്ലേ …..ഞാൻ പറഞ്ഞു….
ഉറപ്പാണോ ….
ഉറപ്പ് എന്ന ശെരി ….അമ്മ ചിരിച്ചോണ്ട് പറഞു
താങ്ക്യൂ അമ്മ ഞാൻ അമ്മയെ ഒന്ന് ഉമ്മ വച്ചിട്ട് ഫോണും കൊണ്ട് അമറിൻ്റെ കൈയ്യും പിടിച്ച് ഓടി…..
ടാ ഞാൻ ആലോചിക്കുന്നത് തന്നെ ആണോ നീയും ആലോചിക്കുന്നത് ഞാൻ അവനോട് ചോദിച്ചു….
ദീപു അച്ചു ആണോ അവൻ പതിയെ ചോദിച്ചു…..
അതേ അതെ പിന്നെ ഒരാളും കൂടെ ഉണ്ട്….
ആര് അവൻ അൽഭുതത്തോടെ ചോദിച്ചു….
നിൻ്റെ മറ്റവൾ ഞാൻ പറഞ്ഞു…..
അളിയാ അത് പൊളിക്കും അവൻ ഒടുക്കത്തെ ത്രിൽ അടിച്ചിരിപ്പാണ്…..
നീ വെറും മാസ് അല്ല മരണ മാസ്സ് ആണ് അവൻ എന്നെ പോക്കികൊണ്ട് പറഞ്ഞു….
ടാ ഒരു കാര്യം ഉണ്ട് ഇതാണ് സമയം ഭാഗ്യം ഉണ്ടെങ്കിൽ അടിചെടുതോ കേട്ടല്ലോ ഞാൻ പറഞ്ഞു….
അവൻ ഞാൻ പറഞ്ഞതൊക്കെ ശ്രദ്ധിച്ച് കേട്ട് നിന്നു….
ഞങ്ങളുടെ സംസാരം കേട്ട് അമൃത അങ്ങോട്ട് വന്നു എന്താണ് ഒരു പ്ളാൻ പോലെ അവള് ഞങ്ങളോട് ചോദിച്ചു…..
ചുമ്മാ വെറുതെ ….ഞാൻ അപ്പോ തന്നെ പറഞ്ഞു….
എന്തോ ഉണ്ടല്ലോ ചുമ്മാ…..
അത് ഇവൻ പറയുവാ മഹാലക്ഷിമിയെ വിളിച്ചോണ്ട് പോവാം എന്ന് അമർ പറഞ്ഞു….
അവൾക്ക് അത് വല്ലാതെ ആയെങ്കിലും വെളിയിൽ കാണിച്ചില്ല …..
