അവളെ കണ്ട് അമ്മ ചെറുതായി കരയാൻ തുടങ്ങി…..
ഹാ കരയാതെ അമ്മ വണ്ടി ഒക്കെ പടിക്കുമ്പോ ഇങ്ങനെ ഒക്കെ സംഭവിക്കും ഞാൻ തന്നെ എന്ന് മാച്ച്ചിൻ്റെ ഇടയിൽ വീണ് ഇതെ പോലെ ആയില്ലേ ഇതൊക്കെ സംഭവിക്കും നമ്മൾ സൂക്ഷിച്ച മതി……
ടാ കഴുതെ മേലാൽ അറിയാത്ത പണിക്ക് നിക്കരുത് കേട്ടല്ലോ ഞാൻ അമറിൻ്റെ സൈഡ് നോക്കി പറഞ്ഞു….
നിങൾ അവളെ പിടിച്ച് ഉള്ളിൽ ഇരുത്ത്…….ഞാൻ അവരോടു പറഞ്ഞു….
നീ എങ്ങോട്ടാ അമ്മ ചോദിച്ചു
കൊറച്ച് മരുന്ന് കിട്ടാൻ ഉണ്ട് അത് ഒന്ന് വാങ്ങിയിട്ട് വരാം ടാ ബൈക്കിൻ്റെ കീ താ…..
ഞാൻ പോവാൻ നിന്നപ്പോ പപ്പയും അങ്കിളും അങ്ങോട്ട് വരുണ്ടയിരുന്ന്….
പിന്നെ എല്ലാരും ഉളളിലൊട്ട് പോവുന്നുത് കണ്ടു…..
കുറച്ച് കഴിഞ്ഞതും മരുന്നുമായി ഞാൻ വീട്ടിലോട്ട് ചെന്നു…..
എന്ത് സ്പീഡ് ആടാ നിൻ്റെ വണ്ടിയുടെ ശബ്ദം അവിടുന്ന് കേക്കാലോ ഇനി നീയും ഓരോന്ന് വരുത്തി വക്കല്ലെ മോനു പപ്പ പറഞ്ഞു ……
ഇല്ല പപ്പ ഇത് കൊറച്ച് സ്കിൻ ചുരുങ്ങാൻ ഉള്ള മരുന്നാണ് ഒരു മണിക്കൂറിന് ഉള്ളിൽ കൊടുക്കണം കിട്ടാതെ ഞാൻ രണ്ട് മൂന്ന് അവിടെ ചോദിച്ചിട്ട് ആണ് കിട്ടിയത് തന്നെ…..
അത് അമ്മക്ക് കൊടുത്തു…
അമ്മ പിന്നെ ഡോക്ടർ കാത്സ്യം ഫുഡ് കൊടുക്കാൻ പറഞ്ഞിട്ടുണ്ട് പാല് കൊടുത്ത് നോക്ക്…..
അങ്ങനെ അത് എല്ലാം കഴിഞ്ഞ് കുറച്ച് കഴിഞ്ഞതും അതെ മോളെ ഞങൾ അങ്ങോട്ട് കൊണ്ടുപോക്കൊട്ടെ അങ്കിൾ എന്നോട് ചോദിച്ചു…..
അതെന്താ നീ അങ്ങനെ പറഞ്ഞെ …പപ്പ ചോദിച്ചു…
ഒന്നും അല്ല നിങൾ തിരക്ക് ഉള്ളതല്ലേ അവിടെ ആവുംഭോ മഹി അവളെ നോക്കി കോളും
നീ ഒന്ന് ചുമ്മാ ഇരുന്നേ അവളെ നോക്കാൻ ഇവിടെ ആളോക്കെ ഉണ്ട് നീ അതോനും പേടിക്കണ്ട ചുമ്മാ പപ്പക്ക് അങ്ങ് ദേഷ്യം വന്നു…..
എന്നാലും….
അതെന്താ അങ്കിൾ ഞങൾ നോക്കില്ല എന്ന് തോന്നുന്നുണ്ടോ അങ്ങനെ ആണെങ്കിൽ അങ്കിൾ വിളിച്ചോണ്ട് പോക്കോ ഞാൻ ഇടയിൽ കേറി പറഞ്ഞു…..
അതല്ലേന്ന് …..
നീ ഒന്നും പറയണ്ട അവളെ നോക്കാൻ അവളുടെ ഭർത്താവ് ഉണ്ട് നീ പേടിക്കണ്ട……പപ്പ പറഞ്ഞു….
എന്ന ശെരി ഞങൾ ഇറങ്ങുവാ ……
അവർ പോയി കഴിഞ്ഞതും അമ്മ അവൾക്ക് കഴിക്കാൻ ഉണ്ടാക്കി ഓട്ട്സ്….
പിന്നെ അവളെ പിടിച്ച് മുകളിൽ കൊണ്ട് കിടത്തി മരുന്ന് ഒക്കെ ഞാൻ എടുത്ത് അമ്മയുടെ കൈയ്യിൽ കൊടുത്തിരിക്കുന്നു…..
കുറച്ച് കഴിഞ്ഞ് രൂമിലോട്ട് പോയ ഞാൻ അവളെ ഫേസ് ചെയ്യാൻ ഒരു ചെറിയ പേടി ഉണ്ടെങ്കിലും അവളുടെ അടുത്ത് പോയി
എടി ഇയാള് പേടിക്കണ്ട എന്ത് ഹെൽപ് വെണെങ്കിലും എന്നെ വിളിച്ചോ കേട്ടോ…… ഞാൻ അവളോട് ഒറ്റ ശ്വാസത്തിൽ പറഞ്ഞു….
അവൾ ഒന്നും മിണ്ടിയില്ല ….
നീ കേട്ടോ എന്ന്…..
മുഖം ഇങ്ങനെ വച്ച് നടന്ന ഞാൻ എങ്ങനെ ആണ് സംസാരിക്കുക…… അവൾ പറഞ്ഞു…
ശോ ഞാൻ ചിരിച്ചോണ്ട് പറഞ്ഞു വീ കാൻ ബി ഫ്രണ്ട്സ് ഞാൻ കൈ നീട്ടി…..
അവൾ ഒന്ന് മടിച്ചെങ്കിലും എനിക്ക് അവളുടെ ഇടത് കൈ തന്നു ഒക്കെ…..🙂
നീ ഇപ്പൊ കിടന്നോ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ മറക്കണ്ട കേട്ടല്ലോ അപ്പോ ഗുഡ് നൈറ്റ്…..
മരുന്നിൻ്റെ ഡോസ് ആയിരിക്കും അമൃത കണ്ണടച്ചതും ഉറങ്ങി……
“ദൈവമേ അകലാൻ നോക്കും തോറും വലിച്ച് ചേർക്കുവാണല്ലോ….. ദേ ഇനിയും കരയാൻ എനിക്ക് വയ്യ പറഞ്ഞേക്കാം…..”
എന്തായാലും ഇവളുടെ ഈ അവസ്ഥ ഒന്ന് ശേരിയാവട്ടെ ……
രാവിലെ അമൃത ഉണരുമ്പോ അവൾക്കുള്ള ബെഡ് കോഫീ അവിടെ ഉണ്ടായിരുന്നു…
കുറച്ച് കഴിഞ്ഞ് ഇന്ദ്രൻ അങ്ങോട്ട് വന്നു….
ഇയാള് എണീറ്റ് ഇരിപ്പാണോ…..
വാ നമ്മുക്ക് വാഷ്രൂമിൽ പോയിട്ട് വരാം ……ആദ്യം അമ്രിതക്കു ഒരു ചളിപ്പു തോന്നിയെങ്കിലും വേറെ വഴി ഇല്ലല്ലോ…….
അമ്മയുടെ കൈയ്യിൽ നിന്ന് ഓട്ട്സ് കൊണ്ട് വന്നു …..
ഇത് എങ്ങനെ കഴിക്കും എന്ന രീതിയിൽ അവൾ എന്നെ നോക്കി ……
വെയിറ്റ് ഞാൻ അല്ലേ ഉള്ളത് എന്ന രീതിയിൽ ഞാൻ അവളെ ആക്ഷൻ കാണിച്ച്….
പിന്നെ എന്ത് അത് തന്നെ വാരി കൊടുത്തു 😌
ഇതൊരു പതിവായി അങ്ങനെ ദിവസങ്ങൾ കടന്നുപോയി
ഇന്നാണ് അമൃതയുടെ ഫസ്റ്റ് ചെക്ക് അപ്പ് …..
വലിയ കുഴപ്പം ഒന്നും തന്നെ ഇല്ല എന്നാലും കെട്ട് ഇനിയും ഒന്നര മാസം കൂടെ ഇടണം എന്നാണ്…..
