വധു is a ദേവത – 16 1

അത് എങ്ങനെ അമ്മക്ക് മനസ്സിലായി……

അത് നിൻ്റെ ഉള്ളിലെ ഇരുത്തം കണ്ടപ്പോ മനസ്സിലായി….

അതൊന്നും പറഞ്ഞ പറ്റില്ല കാശ് എത്ര ആണ് അഡ്മിഷൻ ടിക്കറ്റ് എന്നൊക്കെ പറഞ്ഞ് ചിലവാക്കിയത് നീ പോണം പപ്പ തിരിഞ്ഞ് നോക്കി എന്നോട് പറഞ്ഞു…..

കണ്ടോ കണ്ടോ സ്വന്തം മോനെ പിരിയാൻ കുഴപ്പം ഇല്ല പൈസ ആണ് പപ്പക്ക് വലുത് അല്ലേ കൊള്ളാം എന്തായാലും….

അതെ ടാ നീ എനിക്ക് ഇത്ര രൂപ ചിലവ് ആണ് ഉണ്ടാക്കിയത് എന്ന് അറിയോ അദ്യം ദാ ഈ മുറ്റത്ത് കിടക്കുന്ന ഈ സാനം പിന്നെ ഇപ്പൊ ഇത് എനിക്ക് കാശ് വെറുതെ കിട്ടുന്നത് ഒന്നും അല്ല…..

എന്ന എനിക്ക് ഒരു സത്യം കൂടെ പറയാൻ ഉണ്ട്…. ഞാൻ പപ്പയെ നോക്കി പറഞ്ഞു…..

എന്താ അങ്ങനെ ഒരു ക്ലാസ്സ് തന്നെ ഇല്ല ഹ ഹ ഹ 🤣🤣

ഓഹോ അപ്പോ നീ എന്നെ ഇല്ലാത്ത കഥ പറഞ്ഞ് തീ തീറ്റിക്കുക ആയിരുന്നു അല്ലേ ടാ അമ്മു ഉള്ളിൽ നിന്ന് ഇതും പറഞ്ഞ് വന്നു…….

അത് പിന്നെ നിനക്ക് ഒരു ശല്യം അവണ്ട എന്ന് വിചാരിച്ച്……

നിന്നോട് ഞാൻ പറഞ്ഞോ ഇതൊക്കെ …..

ശെരി i കഴിഞ്ഞത് കഴിഞ്ഞു ഒന്ന് ആളെ വിട് …..

അങ്ങനെ ഒന്നും വിടാൻ പറ്റില്ല ഞാൻ എടുത്ത് തരാം ടിക്കറ്റ് അഡ്മിഷൻ എല്ലാം കൂടെ മരിയാതക്ക് നീ സ്ഥലം വിട്ടോ പപ്പ എന്നോട് പറഞു…. പാവം എൻ്റെ മോളെ വിഷമിപ്പിചിട്ട് ….

അപ്പോ എനിക്ക് ഫീലിങ്സ് ഒന്നും ഇല്ലെ ഞാൻ എല്ലാരോടും ആയി പറഞ്ഞു … അമർ അത് ശെരി ആണ് ആൻ്റി ഇവൻ ഇങ്ങനെ നടക്കുന്നു എന്നെ ഉള്ളൂ ഉള്ളിൽ തീ ആയിരുന്നു പാവം എന്തായാലും എല്ലാം തീർന്നല്ലോ ഇപ്പൊ അവൻ പഴയ പോലെ ആയി …..

ഇനി ആണ് എൻ്റെ കണ്ഡക ശനി….. ഞാൻ പതുക്കെ ആരും കേക്കാത പോലെ പറഞ്ഞു….

അമ്മ അത് കെട്ട് ഒരേ ചിരി ……

അതെ ടാ കണ്ഡക ശനി നിന്നെയും കൊണ്ടെ പോവു……അമ്മു എന്നെ മുതുകത്ത് തല്ലി….

അമ്മ എന്നെ വിടാൻ പറ ….

എൻ്റെ കൊച്ചിനെ വിട് അമ്മ പറഞ്ഞു……

ഓ ഒരു കൊച്ച് അതെ മക്കളെ മരിയാതക്ക് വളർത്തണം

ഡീ അമ്മയുടെ അടുത്ത് എതിർക്കാറായോ നീ കഴുതേ ഞാൻ അവളുടെ ചെവിയിൽ പിടിചു…..

ഇത്ര നാളും ഒന്നും മുണ്ടുക പോലും ചെയ്യാതിരുന്ന പിള്ളേർ ഇപ്പൊ എന്താ കളി ചിരി ഇത് സത്യം തന്നെ ആണോ അതോ സ്വപ്നമോ….. അമർ പറഞ്ഞു…..

ടാ നീ ഒരുപാട് അങ്ങ് ഊതാതേ പോയി പഠിക്കാൻ നോക്ക് നിനക്കല്ലെ എഴുതി എടുക്കാൻ ഉള്ളത് പോയി പഠി എടാ പൈത്യക്കാരാ പോ……ഞാൻ അവനെ വലിച്ച് വിട്ടു…..

ചുമ്മാ ഇരി അമ്മു എൻ്റെ വൈറ്റിൽ ഒന്ന് കുത്തി……

ശെരി ശെരി വിശക്കുന്നു വാ കഴിക്കാം അമ്മ ഞങ്ങളെ എല്ലാരെയും വിളിച്ചു….. കഴിക്കുന്ന സമയത്ത് ആണ് ഞാൻ എന്നെ തന്നെ ശ്രദ്ധിച്ചത് എന്തോ നല്ല സമാധാനം ഉള്ള പോലെ നല്ല വിശപ്പും ……

എന്ത് ആക്രാന്തം ആണ് ടാ പതുക്കെ കഴിക്ക് ഞാൻ വിക്കുന്ന കണ്ട് പപ്പ എൻ്റെ നെറുകയിൽ തല്ലി കൊണ്ട് പറഞ്ഞു…..

കൊറേ ആയില്ലേ മനസുമുട്ട് കാരണം വല്ലതും കഴിച്ചിട്ട് വിശപ്പ് കാണും അമ്മ തല ഉയർത്താതെ പറഞ്ഞു……

ഇഹി ….. ഞാൻ വെളുക്കനെ ചിരിച്ച് കാണിച്ചു…..

അയ്യ കഴി കഴി ……

ഇനി മേലാൽ വല്ലതും ഉണ്ടെങ്കിൽ ആരോടെങ്കിലും പറയാൻ നോക്ക് കേട്ടോ അല്ലെങ്കിൽ വട്ടത്തിൽ മൂ… അമർ പറയാൻ വന്നത് പാതിയിൽ നിർത്തി…..

വട്ടത്തിൽ എന്ത് പപ്പ അവനോട് ചോദിച്ചു…..

വട്ടത്തിൽ തെണ്ടും അതാണ് അവൻ പറയാൻ വന്നത്…. അല്ലേ ടാ ….

അതെ അതെ ……. ടാ നീ ഒന്ന് വന്നെ കഴിച്ചിട്ട് മതി ……

എന്താ രണ്ടും കൂടെ അടുത്തത് പപ്പ ചോദിച്ചു….

എനിക്കറിയില്ല പപ്പ ഇവൻ അല്ലേ എന്നെ വിളിച്ചത്…..

നീ വന്നെ ചുമ്മാ എന്താ അവൻ എന്നോട് പറഞ്ഞു……

എടാ മഹാലക്ഷ്മി എന്നെ കാണാം എന്ന് വിളിച്ച് പറഞ്ഞു എന്തായിരിക്കും കാര്യം അവൻ ഗാർഡനിൽ നർന്ന എന്നോട് പറഞ്ഞു….

എനിക്കറിയില്ല എന്താ നീ വല്ലതും ഒപ്പിച്ചോ ഞാൻ അവനോട് ചോദിച്ചു…….

ഒന്ന് പോടാ അതിന് നീ അല്ല ഞാൻ …..

എന്ന പിന്നെ നിനക്ക് അവളോട് ചോദിച്ചാ പോരെ മോനെ എന്തിനാ ഇങ്ങനെ പേടിക്കുന്നത് ഞാൻ അവന് മോട്ടിവേഷൻ കൊടുക്കാൻ ശ്രമിച്ചു….

എനിക്ക് എന്തോ ഒരു പേടി പോലെ …… ഇനി അവൾ എങ്ങാനും അറിഞ്ഞു കാണുമോ …..

Leave a Reply

Your email address will not be published. Required fields are marked *