വധു is a ദേവത – 16 1

എന്ത് അറിഞ്ഞു കാണുമോ എന്ന്…..

അല്ലാ ഞാൻ അവളെ വളക്കാൻ നോക്കുവാ എന്ന്…..

അങ്ങനെ ഒന്നും ആയിരിക്കില്ല : ഇനി ആയിരിക്കുമോ……

നീ എവിടെ എങ്കിലും ഒന്നും ഒറച്ച് നിക്ക് മൈരെ ….അവൻ ദേഷ്യപെടാൻ തുടങ്ങി…..

എൻ്റെ മോനെ നീ ഇങ്ങനെ മൂട്ടിൽ തീ ഇട്ട പോലെ നടക്കാതെ ഇരി അവിടെ…….

എടാ നീ ഒരു കാര്യം ചെയ്യ് നീ എനിക്ക് പകരം അങ്ങോട്ട് പോ അവൻ എൻ്റെ കൈ പിടിച്ച് പറഞ്ഞു……

അയ്യ പോയി പണി നോക്ക് എടാ ഇഷ്ടപെട്ട പെണ്ണിനെ സംസാരിച്ച് വീഴ്ത്താൻ പറ്റിയില്ലെങ്കിൽ പോയി ചാവ് ശവി……

നിനക്ക് അങ്ങനെ ഒക്കെ പറയാം ദൈവമെ ഏത് നേരതാനോ ഇതിലൊക്കെ പോയി ചാടാൻ തോന്നിയത്…… അവൻ സ്വയം പിറുപിറുത്തു……..

അമ്മു അങ്ങോട്ട് വന്നു എൻ്റെ മടിയിൽ ഇരുന്നു എന്താ ഇവിടെ ഒന്നുമില്ല …..

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു അത് ഒന്നുമില്ല മോള് പോയി കിടന്നോ ടാ നീ വാ നമ്മക്ക് ഒന്ന് പോറത്തു പോയിട്ട് വരാം ……

അയ്യ മോളേ നീ ഇമ്മാതിരി ക്രിഞ്ജ് ഡയലോഗ് പറയല്ലേ ഇന്ദ്ര കേട്ടിട്ട് തന്നെ എന്തോ പൊലെ അമർ പറഞ്ഞു……

സെറ്റ് ആവുന്നില്ല എന്നാ വേണ്ട…. നീ വാ അമ്മു നീ പോക്കോ ഞാൻ ഇപ്പൊ വരാം …..ടാ വാടാ മണ്ടാ …. അമ്മ ഞങൾ ഇപ്പൊ വരാം ….. ഞാൻ വിളിച്ച് പറഞ്ഞു……

ടാ ടാ ഇനി കറക്കം ഒന്ന് വേണ്ട എൻ്റെ കൊച്ചിന് പഠിക്കാൻ ഉള്ളതാ അവനെ വെറുതെ വിട്ടേക്ക് അമ്മ അമറിൻ്റെ കൈയ്യിൽ പിടിച്ചിട്ട് പറഞ്ഞു…..

ആൻ്റി എന്നെ ഇത്ര കെയർ ചെയ്യല്ലേ അവൻ ആക്കിയ സ്വരത്തിൽ പറഞ്ഞു..

ശെരി വേണ്ട വേണ്ടെങ്കിൽ വേണ്ട ; കേറി പോടാ ഉള്ളിൽ ഇങ്ങനെ പറയാം അല്ലേ

വേണ്ട ഞാൻ പൊക്കോളാം അവൻ ഉള്ളിലേക്ക് ഓടി

ടാ ഞാനും വരാം ഞാനും അവൻ്റെ കൂടെ ഉള്ളിലേക്ക് പോയി…..

കണ്ടോ ഇങ്ങനെ വേണം രണ്ടും ഉള്ളിലേക്ക് ഓടിയത് കണ്ടോ…. അമ്മ അമ്മുനെ നോക്കി പറഞ്ഞു…..

ഞാൻ കുറച്ച് ഫ്രീഡം ഒക്കെ കൊടുക്കുന്ന കൂട്ടത്തിൽ ആണ് അല്ലാതെ ചുമ്മാ ജെയിൽ പോലെ അയ്യേ എനിക്ക് ഇതൊന്നും ഇഷ്ടം അല്ല ….. അവൾ പുച്ഛം പോലെ പറഞ്ഞു…..

കൊച്ചെ നിനക്ക് ഇവന്മാരെ അറിയാത്തത് കൊണ്ടാണ് സൂജി കുത്താൻ ഇടം കൊടുത്ത അതിൽ കൂടെ ഒലക്ക കുത്തി കേറ്റുന്ന ടീംസ്സ് ആണ്….. പ്രത്യേകിച്ച് എൻ്റെ മോൻ…..

എൻ്റെ ഭർത്താവിനെ കുറിച്ചാണ് പറയുന്നത് എന്ന് ഓർമ വേണം …..

അയ്യോ ഒരു ഭണുതാവ് ഇത്ര ദിവസം എവിടെ ആയിരുന്നു ഭർത്താവ്……

ഇത് പേടി അവൾ അമ്മയോട് ഒരു യുദ്ധത്തിന് തന്നെ തീരുമാനിച്ച മട്ടുണ്ട്…..

എനിക്ക് എന്തിനാ പേടി കൊച്ചെ അതും നിന്നോട്……

നമ്മൾ തമ്മിൽ ഉള്ള അന്നത്തെ ബെറ്റ് ഓർമ ഇല്ലെ അത് പ്രകാരം നോക്കിയ അവൻ എന്നെ ആൻ്റിയെക്കാൾ സ്നേഹിക്കുമോ എന്നുള്ള പേടി…….

അയ്യാ പോവാൻ നോക്ക് പോവാൻ നോക്ക്……അമ്മ അവളെ തല്ലാൻ ഓടിച്ചു……

രാത്രി ഇന്ദ്രനെ കാത്തിരുന്ന് കാത്തിരുന്ന് അവൻ്റെ കിളി എപ്പോഴോ ഉറങ്ങി പോയി ….

രാവിലെ എണീറ്റു നോക്കിയ അമ്മു അവനെ അവിടെ എങ്ങും കണ്ടില്ല …..

ഫ്രഷ് ആയി താഴേക്ക് പോയ അവൾ അമ്മയോട് ഇന്ദ്രനെ തിരക്കി….

രണ്ടും കൂടെ അമറിൻ്റെ റൂമിൽ കിടപ്പുണ്ട് ഇന്നലെ ഒരുപാട് ലേറ്റ് ആയി തോന്നുന്നു അമ്മ അവളോട് പറഞ്ഞു…..

ആ ഗുഡ് മോണിംഗ് റൂമിന് മുന്നിൽ എത്തിയ അമ്മുവിനെ നോക്കി അമർ പറഞ്ഞു…..

അവൻ എവിടെ ഉള്ളിൽ ഉണ്ടോ….ചെറിയ ദേഷ്യത്തോടെ അവൾ അവനോട് ചോദിച്ചു……

അവളുടെ അവസ്ഥ മനസ്സിലാക്കി അമർ ഒരു അഹങ്കാരത്തോടെ പറഞ്ഞു….. എടി അവനെ സല്യം ചെയ്യണ്ട പാവം കിടന്നോട്ടെ ഇത്ര ദിവസം ഞാൻ ഇല്ലാതെ ഒറ്റക്ക് കിടന്നിട്ട് അവൻ ഉറങ്ങിയിട്ട് ഇല്ല പാവം ……

അയ്യ ഒന്ന് പോടാ മരപൊട്ടാ തെണ്ടി…… ബേഷായി കിട്ടി…..

വേണ്ടായിരുന്നു അവൾ പോയതും അവൻ സ്വയം പറഞ്ഞു…..

അയ്യ കിടക്കുന്ന കണ്ടില്ലേ ഇവൻ എന്താ ഓടാൻ പോവാ……

ഇന്ദ്ര ടാ ഇന്ദ്ര …….

അമ്മ ഒരു പത്ത് മിനിറ്റ്

അമ്മ അല്ല അമ്മു ആണ് ………

അമ്മുവോ അവളോട് പോയി പണി നോക്കാൻ പറ…..

അതെ എൻ്റെ പണി തന്നെ ആണല്ലൊ ഇത് വിട് അല്ലാതെ വേറെ എന്ത് ചെയ്യാൻ അവൾ മുകളിലേക്ക് നോക്കി പറഞ്ഞു….. ഇങ്ങു വാടി പോത്തേ ഞാൻ മുകളിൽ നോക്കി നിക്കുന്ന അവളെ പിടിച്ച് ഒറ്റ വലി……ഒറ്റ അടിക്ക് അവളെ എൻ്റെ കൈക്കുള്ളിൽ ആക്കി…….

Leave a Reply

Your email address will not be published. Required fields are marked *