ഞാൻ കൊറച്ച് കാലം മുന്നേ എൻ്റെ ഒരു കമ്പനി കാരൻ ഉണ്ടായിരുന്നു അങ്ങേരുടെ കൂടെ നടന്ന് കൊറേ ഫുഡ് സ്പോട്ട് കിട്ടിയിട്ടുണ്ട് അതിൽ ഒന്നാ ഇത്…..
എന്തായാലും നിൻ്റെ അന്നത്തെ ബിരിയാണി അത് ആണ് എൻ്റെ ലൈഫിൽ കഴിച്ച ബെസ്റ്റ് ബിരിയാണി……..
ആണോ അന്ന് നീ ഒന്നും പറഞ്ഞില്ല എന്നിട്ട് …..
അത് പിന്നെ അന്ന് നമ്മൾ
മനസ്സിലായി പക്ഷേ അത് അത്ര പോരായിരുന്നു …..
നീ എങ്ങനെ ആണ് ഇതൊക്കെ പഠിച്ചത്
അതൊക്കെ എൻ്റെ കൊറേ നശിച്ച സമയം ഉണ്ടായിരുന്നു അപ്പോ ദിസ്ട്രാക്‌റ്റ് ആവാൻ വേണ്ടി തുടങ്ങിയതാണ്…… പിന്നെ അത് ഒരു ഡെയ്‌ലി റൂട്ടിൻ ആയി……
അവൾക്ക് അത് ഒരു വിഷമം ആയി അവൻ്റെ വിഷമത്തിന് എറ്റവും വലിയ കാരണം അവൾ ആണെന്നുള്ള റിഗ്രേറ്റ് അവളെ ഹോണ്ട് ചെയ്യാൻ തുടങ്ങി….
അമ്മു എന്താ ……
ഒന്നുമില്ല. …..എനിക്ക് മതി…..
ഫുഡ് വേസ്റ്റ് അക്കല്ലേടാ നീ കഴിക്ക് …….
വേണ്ട മതി ……
ശെരി ഇങ്ങു താ ആ സ്പൂൺ ഇങ്ങു താ……
അങ്ങനെ ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് ഞങൾ ഹോസ്പിറ്റലിൽ പോയി അവരെ പിക്ക് ചെയ്തു വീട്ടിലേക്ക് തിരിച്ചു…….
അതെ കൃഷ്ണെ ചേള ആൾകാർ ഉണ്ട് ആളുകളുടെ മുന്നിൽ വലിയ ആളാവാൻ അവിടെ പോവും ഇവിടെ പോവും എന്നൊക്കെ പറയും എന്നിട്ട് അവസാനം എവിടെയും പോവതും ഇല്ല….. ആൻ്റി ചൊറിയാൻ തുടങ്ങി….
അമ്മ ഒന്ന് ചുമ്മാ ഇരുന്നേ അമ്മു പറഞ്ഞു….
അമ്മു നീ മിണ്ടാതെ ഇരി ആൻ്റി പറയട്ടെ……
എന്താടാ ഇന്ന് വലിയ മൂടിൽ അല്ല എന്ന് തോന്നുന്നു അല്ലെങ്കിൽ ഷോക്ക് പോലെ മറുപടി വരുന്നതല്ലെ……. ആൻ്റി എന്നോട് ചോദിച്ചു ….
അത് ആൻ്റി വേറൊന്നും അല്ല ഇപ്പൊ ഞാൻ കുറച്ച് മുന്നേ അതായത് കൃത്യം പറഞ്ഞ ഒരു ആര് മാസം മുന്നേ ഒരു കല്യാണം കഴിച്ചു…. അന്ന് തൊട്ട് നാണം മാനം ഒക്കെ ഞാൻ അങ്ങ് ഉപേക്ഷിച്ചു അതാണ്…..
അത് കലക്കി എന്ന പോലെ അമ്മയും അമ്മുവും കൈ തട്ടി
ഇപ്പൊ സമാധാനം ആയോ അമ്മക്ക് അമ്മു ചോദിച്ചു……
എന്താ ആൻ്റി ഗാസ് ആണോ
അല്ലാ മോനെ ഒരു കുരുത്തം കെട്ട ചെറുക്കന് മോളെ പിടിച്ച് കൊടുത്തു അതിൻ്റെ ക്ഷീണം ആണ്….. ആൻ്റി ഉയർത്ത് വരാൻ ശ്രമിച്ചു……
ഒന്നും പേടിക്കണ്ട ആൻ്റി മൂർത്തി അങ്കിൾ ഇപ്പോഴും ഫ്രീ ആണ് വേണെങ്കിൽ പോവുന്ന വഴി ഒന്ന് കേറി തിയതി നിശ്ചയിക്കാം എന്താ നിർത്തണോ മഹി ആൻ്റി ……
എടി നീ എന്തിനാ ഇങ്ങനെ അവൻ്റെ അടുത്ത് നിന്ന് എപ്പോഴും ബൾബ് വാങ്ങുന്നെ മഹി അമ്മ ആൻ്റിയെ കളിയാക്കി…..
അമ്മക്ക് എപ്പോഴും ഇവൻ്റെ കൈയ്യിന്ന് കിട്ടിയാലേ സമാധാനം ആവുള്ളൂ അമ്മു ആൻ്റിയെ കളിയാക്കും പോലെ പറഞ്ഞു……
അതെ ഡീ ഈ കുരുത്തം കേട്ട ചെറുക്കനേ കിട്ടിയല്ലോ നിനക്ക് തള്ളയെ വേണ്ട……
അങ്ങനെ ഒന്നും പറയല്ലേ അമ്മു പാവം അല്ലേ ബൾബ് ആൻ്റി അല്ല മഹി ആൻ്റി…….
നിന്നെ എൻ്റെ. കൈയ്യിൽ കിട്ടും കേട്ടോ ചെറുക്കാ എന്ന് നിന്നെ ഞാൻ ബിരിയാണി ആക്കും…..
ബിരിയാണി എന്തിനാ മകളുടെയും മൂർത്തി അങ്കിളിൻ്റെയും റിസപ്ഷൻ ആണോ ആൻ്റി……
അയ്യോ ഒന്ന് നിർത്തേടാ എനിക്ക് ചിരിച്ച് മതി ആയി അല്ലെങ്കിൽ തന്നെ വിശന്നിട്ട് വയ്യാ അമ്മ പറഞ്ഞു…..
ഇവനെ ഞാൻ ഇന്ന്
അങ്ങനെ ഓരോന്നും പറഞ്ഞ് ഞങൾ വീടെത്തി……
നീ ക്ളാസ് കഴിഞ്ഞ് എപ്പോ വന്നു…..
ഞാൻ കൊറച്ച് നേരം ആയി വന്നിട്ട് ഇവിടെ കഴിക്കാൻ ഒന്നും ഇല്ലെ …. അമർ സംശയം ചോദിച്ചു…..
ഇല്ല ഇന്നാ ബ്രിയാണി ഇറുക്ക് എടുത്ത് കഴിച്ചോ…..
ആണോ അത് നന്നായി അമ്മ പിന്നാലെ വന്ന് പറഞ്ഞു…. ഡീ വാ മഹി കഴിക്കാം ……
അവർ കഴിക്കാൻ തുടങ്ങി…… ആ കൃഷ്ണെ മറ്റന്നാ അല്ലേ വിനോദേട്ടൻ്റെ മോൾടെ കല്യാണം …….
ആണല്ലേ ഞാൻ അത് മറന്നു……
ഇവിടെ വിളിച്ചിട്ടുണ്ട് ഇല്ലെ…..
ഉണ്ട് ഉണ്ട് ……
അപ്പോ മോളെ നീ….. നീ എൻ്റെ കൂടെ വാ കേട്ടോ…… ആൻ്റി പറഞ്ഞു…..
ആഹ നിങ്ങൾക്ക് പിന്നെ നേരെത്തെ പോണ്ടെ അങ്ങോട്ട് അല്ലേ അമ്മ ഇടയിൽ കേറി പറഞ്ഞു….
അതെന്ന് ഇന്നലെ പോവണ്ടതാണ് പക്ഷേ കാല് വേതന ഒന്ന് കാണിച്ചിട്ട് പോവാം എന്ന് വിചാരിച്ചു…… ആൻ്റി അമ്മയോട് സംസാരം തുടർന്നു……
ഇന്ദ്ര ഇങ്ങു വന്നെ കുട്ടാ…. അമ്മ എന്നെ അങ്ങോട്ട് വിളിച്ചു…..
