ഫോറെസ്റ്റ് കയറി ഒരു മരം വെട്ടിയലും കാടു മൊത്തം കൊള്ളയടിച്ചാലും കേസ് എല്ലാം ഒരേപോലെ ആണെന്ന് മനസിൽ ആയി.
മുഴുവനും ഒറ്റ രാത്രി കൊണ്ട് ഒക്കെ ഞങ്ങൾ കൊള്ളയടിച്ചു.
പിന്നെ ഞങ്ങൾക് നല്ല വിശോസ്ഥത ഉള്ള ആളുകളെ ഞാൻ ജയിലിൽ നിന്ന് ഉണ്ടാക്കി കൊടുത്തു.
പിന്നെ ഞങ്ങൾ പണിതു ഉയർത്തിയ സാമ്രാജ്യം ആണ്.
ജൂലി ആണ് ഇവനെ തടുത്തു നിർത്തി കൊണ്ട് വന്നേ.
ഗായത്രിയും എലിസ്ബത്തും ഇവാനിലെ പാക ഇല്ലാണ്ട് ആക്കി.. എല്ലാം എലിസബത് തന്നെ തീർത്തു.
കാരണം എലിസബത് ന് നിങ്ങളെ എല്ലാവരെയും വേണം.
എല്ലാം കഴിഞ്ഞു ഞാൻ ദേ ഇവിടെ നിക്കുന്നു.”
രേഖ കുറച്ചു നേരം മിണ്ടാതെ ഇരുന്നിട്ട്.
“എന്റെ ഏട്ടന്റെ സാലറി എത്ര? ആസ്തി??”
ആ ചോദ്യം പുഞ്ചിരി യോടെ കേട്ടിട്ട് പാട്ട പറഞ്ഞു 1000രൂപ.
“ദിവസംമോ?”
“അല്ല ഒരു മിനിറ്റ് ന്ന്.”
രേഖയും എല്ലാവരും ഞെട്ടി പോയി.
പക്ഷേ ജൂലി ഞെട്ടി ഇല്ലാ അവൾ കിഴടങ്ങിയ ഒരാളെ പോലെ എന്നോട് ചേർന്ന് ഇരിക്കുവായിരുന്നു.
“അതായത്.. ചേട്ടൻ പറഞ്ഞു വരുന്നത്.. എന്റെ ഏട്ടൻ ഒരു മാസം 4കോടി 35ലക്ഷം രൂപ സാമ്പതിക്കുന്നുണ്ടെന്ന ”
“അതേ.
ഞങ്ങൾ മിനിറ്റ് ആണ് കണക്കുകൾ ഉണ്ടാക്കി വെച്ചേക്കുന്നത്.
ഇയാളുടെ ഏട്ടന്റെ ബിനാമി കൾ ഏതാണ്ട് ഇത്രയും തന്നെ ഉണ്ടാക്കി കൊണ്ട് ഇരിക്കുന്നുണ്ട്.
പിന്നെ ആസ്തി എന്ന് എന്ന് പറഞ്ഞാൽ ഇവൻ തന്നെ എന്നോട് പറഞ്ഞിട്ട്.. നിങ്ങൾ ആണ് അവനു സ്വന്തം എന്ന് പറയാൻ ഉള്ള് എന്ന്.”
രേഖക് ഒന്നും പറയാൻ കഴിയാതെ അവൾ റൂമിലേക്കു പോയി.
ഞാൻ പട്ടായെ പറഞ്ഞു വിട്ടിട്ട് അവളുടെ റൂമിലേക്കു ചെന്ന്.
അവൾ കണ്ണിരോപിയ ശേഷം ഒരു പുഞ്ചിരി യോടെ എന്നെ കെട്ടിപിടിച്ചു.
“രേഖു..
എനിക്ക് ഈ ലോകത്ത് നീ ഒഴിച്ച് ഒന്നും വേണ്ടടി.
സത്യം പറഞ്ഞാൽ ആരോ… എനിക്ക് കൂട്ടായി വിട്ടതാ ഈ ഭൂമിയിലേക്ക് നിന്നെ.
അതേപോലെ എന്റെ എല്ലാം എല്ലാം നീ ആയി ലെ.”
“ഏട്ടാ നമ്മുടെ കുട്ടികാലം.
നമ്മുടെ കുടുംബത്തോടൊപ്പം ഉള്ള ദിവസംങ്ങൾ.
പലപ്പോഴും നമ്മൾ ബസ് പോകുമ്പോൾ ആ ഹോട്ടലിൽ കയറി ഫുഡ് അടിക്കണം എന്നൊക്കെ ഉണ്ടായിരുന്നു എങ്കിലും. നമ്മുടെ രണ്ട് കൈയിലെ അപ്പോഴത്തെ കാശ് ന്ന് ഒരു ബിരിയാണി പോലും വാങ്ങാൻ ഇല്ലാ എന്ന് പറഞ്ഞു നമ്മൾ ചിരിച്ചത് ഓർക്കുന്നുണ്ടോ.”
എനിക്ക് അവളുടെ സംസാരം ഇഷ്ടപ്പെട്ടു ഞാൻ അത് കേട്ട് കൊണ്ട് ഇരുന്നു.
ഒറ്റയടിക്ക് ഒരു നൊസ്റ്റാൾജിയ ഓർമ വന്നിട്ട്.
വാ എന്ന് പറഞ്ഞു അവളെയും എഴുന്നേപ്പിച്ചു.
ഞാൻ ടി ഷർട്ടും പാന്റും എടുത്തു ഇട്ടേച് അവളുടെ കൈ പിടിച്ചു കൊണ്ട് ഞാൻ പുറത്തേക് ഇറങ്ങി.
ജൂലി ഇവിടെ പോകുവാ എന്ന് പറഞ്ഞപ്പോൾ.
ഞാൻ ഇവൾക്ക് ഒരു ബിരിയാണി വാങ്ങി കൊടുത്തിട്ട് വരാം എന്ന് പറഞ്ഞു.
അവളുടെ കൈ പിടിച്ചു. വീട്ടിലെ കാറും ഒന്നും എടുക്കാതെ.. ഞാൻ റോഡിൽ എത്തി… ബസ് സ്റ്റാൻഡിൽ നിന്ന് സമയം 8മണി ആകാൻ പോകുന്നു.
അവളുടെ മുഖത്തെ ഉത്സാഹം കണ്ടിട്ട് എനിക്കും ഹാപ്പി ആയി.
അപ്പോഴേക്കും ഒരു ബസ് വന്നു.
ഞങ്ങൾ കയറി അവളെ വീണ്ടോ സിറ്റിൽ ഇരുത്തി.
അവളുടെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നു ഉണ്ടായിരുന്നു.
ബസ് ടിക്കറ്റ് ഒന്നും എനിക്ക് എടുത്തില്ല. കാരണം അവര്ക് അറിയാം ആയിരുന്നു ഞാൻ ആരാണെന്ന്.
അന്ന് ആ ചെറുപ്പത്തിൽ കയറാൻ പറ്റാത്ത ഹോട്ടലിന്റെ മുന്നിൽ ഞാനും അവളും ഇറങ്ങി.
റോഡിന്റെ അപ്പുറം ആരെയും കൊതിപ്പിക്കുന്ന ഒരു ലേഷറി ഹോട്ടൽ.
ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട്.
“രേഖു ന്റെ അർജുൻ ആണ് ഇന്ന് കൂടെ ഉള്ളത്.
അന്ന് നമുക്ക് വാങ്ങാൻ പറ്റാതെ പോയത് ഇന്ന് നമുക്ക് വാങ്ങാം.”
അവൾ എന്റെ നേരെ നോക്കി.
ഞങ്ങൾ റോഡ് ക്രോസ് ചെയ്തു ഹോട്ടലിൽ കയറി.
അവൾക് ഇഷ്ടം ഉള്ള ഒരു ഇടാം തന്നെ കണ്ടു പിടിച്ചു അവിടെ ഞങ്ങൾ ഇരുന്നു.
ഓഡർ എടുക്കാൻ ആൾ വന്നു.
അവൾ രണ്ട് ചിക്കൻ ബിരിയാണി പറഞ്ഞു.
അപ്പോഴേക്കും അതിന്റെ മാനേജർ അവിടെ എത്തി കഴിഞ്ഞു.
ഞങ്ങളുടെ അടുത്ത് വന്നു പരിജയപ്പെട്ടു.
അയാൾ ഒരിക്കലും വിചാരിച്ചില്ല ഞങ്ങൾ ഹോട്ടലിൽ വിസിറ്റ് ചെയും എന്ന്.
