വഴി തെറ്റിയ കാമുകൻ – 13 7

അവരെ കണ്ടതും കൂടിനിന്നവരിൽ ചിലർ അങ്ങോട്ട് വന്നു

ഒരാൾ : എന്തായി പൈസ കിട്ടിയോ…

ആരാ തല്ലിയെ…

മാമന്മാർ അല്പം അകലെ മാറി നിന്ന് നോക്കുന്ന ആളുകളെ നോക്കി

അവരാണോ…

മാമൻ : മ്മ്…

അവർക്കുനേരെ നടക്കുമ്പോ മാമന്മാർ ഒന്നും മിണ്ടാതെ നോക്കി നിന്നു അവിടെ ഉണ്ടായിരുന്നവർ പിറകെ വരാൻ നോക്കിയതും മാമൻ പിടിച്ചുവെച്ചു

അവർക്കടുത്തക്ക് ചെന്നു മുന്നിൽ നിൽക്കുന്നവന്റെ ചെവി അടക്കി ഒന്ന് കൊടുത്തു അവൻ വേച്ചു പോയതും അവന് പുറകിൽ നില്കുന്നവന്റെ നെഞ്ചിൻ കൂടിൽ കാല് പതിഞ്ഞു അവൻ പുറകോട്ട് മലക്കുമ്പോയേക്കും വലതു വശത്തായി നിൽക്കുന്നവനെ വലം കയ്യാൽ തലയ്ക്കു മുകളിലൂടെ പൊക്കി തുണി അലക്കാൻ തല്ലും പോലെ ഇടതുവശത്തുള്ളവരുടെ മേലടിച്ചു ഇടതു കാൽ കുത്തി ചാടി കറങ്ങി ഓരോരുത്തരുടെ മേലും കാലും കയ്യും പതിപ്പിച്ചു സംഭവിക്കുന്നത് എന്തെന്ന് മനസിലാവും മുൻപ് അവരെല്ലാം നിലത്ത് വീണു കിടന്നു

മാമാ… (അടുത്തേക്ക് വന്ന മാമൻ മാരെ നോക്കി) തന്നത് തിരിച്ചുകൊടുക്ക് എന്നിട്ട് മതി മാധ്യസം…

മാമൻ : മതിയെടാ…

(അവന്മാരെ നോക്കി) ആരാടാ ഇവരെ തല്ലിയത്…

നിലത്ത് കിടന്ന അവർ പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല

പറയണ്ട എന്താ വേണ്ടെന്നെനിക്കറിയാം…

അവർക്കടുത്തേക്ക് ചെന്നു നിലത്ത് കിടക്കുന്ന ഓരോരുത്തരുടെയും കക്ഷത്തിൽ കിക്ക് ചെയ്തു തിരികെ വണ്ടിക്കരികിൽ ചെന്ന് ഫോൺ എടുത്ത് ഇത്താനെ വിളിച്ചു

ഇത്താ… ഒരു ചെക്ക് ലീഫ് എടുത്ത് റാഷീടെ കൈയിൽ കൊടുത്തയക്ക് പെട്ടന്ന്… അവന്റെ നമ്പറിൽ ലൊക്കേഷൻ ഇടാം…

ഫോൺ വെച്ച് റാഷിക് ലൊക്കേഷൻ ഇട്ടു മാമൻ മാർക്ക് അടുത്ത് ചെന്നു

എന്താ മാമാ പ്രശ്നം…

മാമൻ മാർക്ക് ഒപ്പം ഉണ്ടായിരുന്നവർ എന്നെ എന്തോ ജീവിയെ പോലെ നോക്കി

വീണു കിടക്കുന്നവൻമാരെ എഴുനേൽപ്പിക്കുന്ന രണ്ട് പെണ്ണുങ്ങളെയും അല്പം പ്രായമുള്ള ആളെയും ഒരു ചെക്കനെയും നോക്കി അതിലുള്ള പെൺകുട്ടിയെ കാണിച്ചു തോളിൽ കൈ കുഞ്ഞിനേയും എടുത്തു ഒരുത്തനെ പിടിച്ചെഴുനേൽപ്പിക്കാൻ നോക്കുന്ന അവളെ തന്നെ നോക്കി നിൽക്കുന്ന എന്നോടായി

മാമൻ : അവളെ ഇവിടുത്തെ ചെക്കൻ പ്രേമിച്ചു കല്യാണം കഴിച്ചതായിരുന്നു… പാവപെട്ട വീട്ടിലെ കുട്ടിയാ ഒറ്റ മോനായത് കൊണ്ട് അവന്റെ ഇഷ്ടത്തിന് ഇവരാരും എതിർത്തൊന്നുമില്ല… കല്യാണം കഴിഞ്ഞപ്പോ തൊട്ട് ഓരോ പ്രശ്നങ്ങളാ… കല്യാണം കഴിഞ്ഞിട്ട് ഒന്നര വർഷമായി… ഇതിനിടയിൽ അവനെ കൊണ്ട് സ്വർണമൊക്കെ വാങ്ങിക്കുകയും ചെയ്തു… പലപ്പോഴായി അവന്റെ അക്കൗണ്ടിൽ നിന്നും പൈസയെടുത്തു… ഒരു മോനുമായി… ഇപ്പൊ അവൾക്ക് ഡൈവോസ് വേണം പോലും മാത്രമല്ല നഷ്ടപരിഹാരമായി അൻപത് ലക്ഷം രൂപയും വേണം ഇല്ലെങ്കിൽ സ്ത്രീധനം കൊടുക്കാത്തത്തിന്റെ പേരിൽ പീഡിപ്പിച്ചെന്നു പറഞ്ഞ് അവന്റെ ഉമ്മയുടെയും ഉപ്പയുടെയും മേൽ അടക്കം കേസ് കൊടുക്കും എന്നാ പറയുന്നേ… പൈസ കൊടുക്കാൻ ഇവർ തയ്യാറാണ് പക്ഷേ അവർ മോനേ കൊടുക്കില്ല മോനു ചിലവിന് മാസം ഇരുപത്തി അയ്യായിരം രൂപ വീതം നൽകണം എന്നുമാ പറയുന്നേ… മോനേ കിട്ടുകയാണേൽ അല്പം സാവകാശം കിട്ടിയാൽ ഒരു കോടി വരെ കൊടുക്കാൻ ഇവർ തയ്യാറാണ്… ഈ കോടതിയും കേസും വാർത്തയും ഒക്കെ വിചാരിച്ചു അവർ പൈസ കൊടുക്കാമെന്നു സമ്മതിച്ചു…

മ്മ്… അങ്ങനെയാണല്ലേ…

ആരാ ചെക്കൻ…

മാമൻ ചെക്കനെ അടുത്തേക്ക് വിളിച്ചു ഞാൻ അവനെ കൂട്ടി അല്പം മാറിനിന്നു

എന്താ നിങ്ങൾക്കിടയിൽ ശെരിക്കും പ്രശ്നം

അവൾ എന്നെ മുതലെടുക്കുകയായിരുന്നു… അവൾ പൈസക്ക് വേണ്ടിയാ എന്നെ കല്യാണം കഴിച്ചത് തന്നെ… ഉമ്മ അവൾക്ക് വേലക്കാരിയെ പോലെയാ… ഉമ്മാനോടും ഉപ്പാനോടും ആൾക്കാരെ മുന്നിൽവെച്ചല്ലാതെ ഒരു നല്ല വാക്ക് പറയുകയോ ചിരിക്കുകയോ പോലുമില്ല… കല്യാണ സമയത്ത് അവളെ വീട് ഒരു ചെറിയ ഓട് വീടായിരുന്നു അത് അവളെന്നെകൊണ്ട് പൊളിച്ചു മാറ്റിച്ചു പുതിയ രണ്ടുന്നില്ല വീട് പണിയിച്ചു അവളുടെ വീട്ടുകാർക്ക് സ്വർണവും പത്താം ക്ലാസ്സ്‌ കഴിഞ്ഞ അനിയന് ബൈക്കും അവളെ ഉമ്മാക്കും ഉപ്പാക്കും പോവാൻ കാറും അവൾക്ക് സ്വർണവും എല്ലാം വാങ്ങിപ്പിച്ചു… അവൾ ഇടയ്ക്കിടെ അവളെ വീട്ടിൽ പോവും അതുപോലെ ഇടയ്ക്കിടെ അക്കൗണ്ടിൽ നിന്ന് പൈസ എടുക്കും എന്തിനാണെന്ന് ചോദിച്ചാൽ എനിക്ക് സംശയമാണെന്നും പറഞ്ഞ് കച്ചറയുണ്ടാക്കും… അവൾ അക്കൗണ്ടിൽ നിന്നും എടുത്തത് കൂടാതെ വീടെടുകാനടക്കം ഏകദേശം അൻപത്തോ അറുപത്തോ ലക്ഷം അവൾക്ക്‌ വേണ്ടി ഞാൻ ചിലവാക്കിയിട്ടുണ്ട്… അവൾ പൈസ ചിലവാക്കുന്നതോ ദൂർത്തടിക്കുന്നതോ അവളെ വീട്ടുകാർക്ക് കൊടുക്കുന്നതോ ഒന്നും എനിക്ക് പ്രശ്നമല്ലായിരുന്നു… കഴിഞ്ഞ ആഴ്ച്ച അവൾ കുഞ്ഞിനേം കൊണ്ട് ആരുടെയോ ഒപ്പം ബൈക്കിൽ പോവുന്നത് കണ്ട് ഉമ്മചോദിച്ചതിന് അവൾ ഉമ്മാനെ തല്ലി…

Leave a Reply

Your email address will not be published. Required fields are marked *