വഴി തെറ്റിയ കാമുകൻ – 13 7

മ്മ്…

നിങ്ങൾക്കെന്താ പരിപാടി…

എനിക്ക് കുവൈറ്റിൽ ബിസിനസാണ്…

എന്ത് ബിസിനസ്…

ടാക്സികമ്പനിയും റെന്റെ കാറും റിയൽസ്റ്റേറ്റും വില്ലകളും ഒക്കെയായി കുഴപ്പമില്ലാതെ പോവുന്നുണ്ട്…

മ്മ്… അവരുടെ പള്ളികമ്മിറ്റിയിൽ നിന്ന് ആള് വന്നില്ലേ… അവരെന്താ പറയുന്നേ…

അവരെ പള്ളികമ്മിറ്റിയിൽ ഉള്ളവരെ കൂടെയാ നിങ്ങൾ തല്ലിയെ… അവർക്ക് ഞങ്ങൾ പറയുന്നത് കേൾക്കാൻ പോലും താല്പര്യമില്ല… ഞങ്ങൾ അവളെ ജീവിതം കളഞ്ഞെന്നാ അവര് പറയുന്നത്…

മ്മ്… നിങ്ങൾക്ക് ഇപ്പൊ എന്താ വേണ്ടേ…

ഡൈവോസും ഏന്റെ മോനെയും കിട്ടിയാൽ മതി…

മ്മ്… നിങ്ങൾ പ്രേമിച്ചു കല്യാണം കഴിച്ചതാണെന്നു പറഞ്ഞു ശെരിയാണോ…

മ്മ്… പ്രേമിച്ചതാ പെട്ടന്നൊരു ദിവസം അവളെ വീട്ടിൽ പ്രശ്നമാണ് എന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിവന്നു

വീട്ടുകാർ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലേ…

അവർ ഒന്നിനും വന്നില്ല… ഒരു മാസം കഴിഞ്ഞപ്പോ അവൾ പ്രെഗ്നന്റ് ആയി അതോടെ അവരും വന്നു…

മ്മ്…

മാമൻ മാരുടെ അടുത്ത് ചെന്നു

മാമാ സെറ്റിൽ മെന്റിനു നാളെ മഗ്രിബിനു ശേഷം അവരോട് വരാൻ പറ…

മാമൻ ഉപ്പ എന്ന് തോന്നിക്കുന്ന ആളുടെയും അവരുടെ പള്ളിക്കമ്മിറ്റിക്കാരെയും അടുത്ത് ചെന്നു

ഇന്ന് എന്തായാലും ഇങ്ങനെ ഒക്കെ ആയി… നാളെ മഗ്രിബിന് നമുക്ക് ഒന്നുകൂടെ ഇരിക്കാം അപ്പൊ പൈസയുടെ അടക്കം എല്ലാ പ്രശ്നത്തിനും പരിഹാരം കാണാം…

എന്തുകൊണ്ടോ അവർ എതിർപ്പൊന്നും പറഞ്ഞില്ല അപ്പോഴേക്കും റാഷി ചെക്കുമായി വന്നു അവനെ പറഞ്ഞുവിട്ട് ചെക്കിൽ ഇരുപത് ലക്ഷം എഴുതി ഒപ്പിട്ട് വലിയ മാമന്റെ കൈയിൽ കൊടുത്തു മാമന്റെ വണ്ടി ഉള്ളതിനാൽ അവർ അതിൽ വന്നോളാമെന്ന് പറഞ്ഞു ഞാൻ എറണാകുളം പോവുകയാണെന്നും മൂത്ത് കൂടെ വരുന്നുണ്ടെന്നും പറഞ്ഞശേഷം വണ്ടിയിലേക്ക് ചെന്നു മുത്ത് പാട്ടും കേട്ട് ഫോണിൽ കളിച്ചിരിക്കുന്നു

ബോറടിച്ചോ…

ഇല്ല…

പോയാലോ…

പോവാം…

നേരെ അഫിയുടെ വീട്ടിലേക്ക് വെച്ചുപിടിച്ചു പ്രിയയെയും ലക്ഷ്മിയേയുംകൂട്ടി മൂത്തിനെ റിയക്ക് കൂട്ടിന് നിർത്തി അവളുടെ മുറിയിൽ ചെന്നു അവൾ യൂണിഫോമും എടുത്ത് ഞങ്ങൾ വീണ്ടും വണ്ടിയിൽ കയറി പോവും വഴി ജയിമ്സിനെ കൂട്ടി

ലെച്ചുവും പ്രിയയും പുറകിലും ജയിംസ് കോഡ്രൈവർ സീറ്റിലും ഇരുന്നു വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു

ജയിംസ്… കേസ് ജയിക്കുമോ…

ജയിംസ് : ഇല്ല…

ഇനി എന്താണ് ചെയ്യുക

ജയിംസ് : കൊട്ടേഷൻ കൊടുത്താലോ… പൈസ ഞാൻ കൊടുത്തോളം…

കൊട്ടേഷൻ ടീമിനെ പോലീസ് പിടിച്ചാൽ അവർ ജയിംസിന്റെ പേര് പറഞ്ഞാൽ…

അത് സാരോല്ല ഞാൻ കാരണമുണ്ടായ പ്രശ്നമല്ലേ… ഞാൻ ജയിലിൽ പോയാലും കുഴപ്പമില്ല…

ബാഡ് ഐഡിയ…

പ്രിയ എന്താ നിന്റെ പ്ലാൻ എന്താ…

പ്രിയ : കോടതി വെറുതെ വിട്ടാൽ അവർ പോട്ടേ… പോവും വഴി ലോറി കൊണ്ട് ഇടിപ്പിച്ചു ആക്സിഡന്റ്ഡത്ത് ആക്കാം…

മ്മ്… ഗുഡ്… നോക്കാം…

സംസാരിച്ചുകൊണ്ട് യാത്ര ചെയ്യുന്നതിനിടെ ഒരു പെട്ടിക്കടക്കരികിൽ നിർത്തി ചായവാങ്ങി കുടിച്ചശേഷം ജയിംസ് വണ്ടിയെടുത്തു ജയിംസ് കൊണ്ടുവന്ന എഫ് ഐ ആർ വായിച്ചുനോക്കി വീണ്ടും ഡാഷിനു മുകളിൽ വെച്ചു

എറണാകുളം എത്തി ഹോട്ടലിൽ മൂന്ന് മുറിയെടുത്തു ഒന്നിന്റെ കീ ജയിയിംസിന് നൽകി ഞങ്ങൾ ചെന്ന് മുറികൾ തുറന്നു ഫ്രഷായി ഡ്രെസ്സും മാറി അവരുടെ മുറിയിൽ ചെന്ന് വാതിലിൽ മുട്ടി പ്രിയ തോർത്തികൊണ്ട് വന്ന് വാതിൽ തുറന്നു ലെച്ചു ബാത്‌റൂമിലാണ് ബാൽക്കണിയിലേക്ക് നടന്ന എനിക്ക് പിറകെ വാതിലും അടച്ചു തല തോർത്തികൊണ്ട് പ്രിയയും വന്നരികിൽ നിന്നു ശാന്തമായ രാത്രി നഗരത്തെ നോക്കി

പ്രിയാ…

മ്മ്…

അവന്മാരെ കൊല്ലണോ…

എന്തേ…

ചത്ത പോലെ കിടത്തിയാൽ പോരേ…

(അവളെനെ നോക്കി) എങ്ങനെ…

അതൊക്കെ നടക്കും… നാളെ നോക്കിക്കോ…

മ്മ്…

രണ്ടെണ്ണം അടിച്ചാലോ…

മ്മ്…

അവൾ ആകത്തുപോയി കൈയിൽ ഒരു ടിൻ ബിയറുമായി വന്ന്

ബിയർ ആണുള്ളൂ…

ബിയർ വേണ്ട… നീ ബാറിൽ വിളിച്ച് ചോദിക്ക്… സ്ക്കോച്ച് ഏതേലും മതി…

മ്മ്…

അവൾ അകത്തേക്ക് പോയി സിഗരറ്റും കത്തിച്ചോണ്ട് പുറത്തേക്ക് നോക്കിനിൽക്കെ ലെച്ചു പിറകിൽ വന്ന് കെട്ടിപിടിച്ചു അവളുടെ തണുത്ത കൈ കവിളിൽ തഴുകി

Leave a Reply

Your email address will not be published. Required fields are marked *