വിചിത്രമരുന്ന് 3അടിപൊളി 

 

“എന്ത് കുഴപ്പം?”

 

“മനു ഏട്ടന്റെ രക്തം എടുത്തില്ലായിരുന്നോ ഞങ്ങൾ..”

 

“അതെ, നിങ്ങള് ചോദിച്ചതുകൊണ്ട് ഞാനല്ലെ എന്റെ കെട്ടിയോന്റെ സാമ്പിൾ തന്നെ!..”

 

“മ്മ്, അതാ ഇപ്പൊ പ്രോബ്ലമായെ! ആ സാമ്പിൾ മിക്സ്‌ ചെയ്ത് കിച്ചു ടെസ്റ്റിംഗ് പോലെ ഒന്ന് കുടിച്ചു നോക്കി. അവിടെയാ കുഴപ്പം..”

 

“ഹ! നീ മനുഷ്യനെ വട്ടാക്കാതെ കാര്യമെന്താണെന്ന് പറ അപ്പൂ!”

 

“ഹ്മ്മ്, പറയാം.. അത്‌ കുടിച്ച ശേഷം അവനിപ്പോൾ മനുവേട്ടനാ.. അതായത്, കിച്ചുവിപ്പോൾ പൂർണ്ണമായും മനുവേട്ടനെ പോലെ പെരുമാറുകയാ!..”

 

“അമ്മേ!.. എന്തൊക്കെയടാ ഈ കേൾക്കുന്നെ! നിനക്കൊക്കെ അത്‌ വല്ല മൃഗത്തിലും ടെസ്റ്റ്‌ ചെയ്തൂടാരുന്നോ?!”

 

മഹിമ അന്തം വിട്ടുകൊണ്ട് ചോദിച്ചു.

 

“എന്റെ ചേച്ചി, അതൊന്നുമപ്പോൾ ഓർത്തില്ല. വേണ്ടാ വേണ്ടാന്ന് ഞാൻ നൂറു വട്ടം പറഞ്ഞതാ, അവൻ കേട്ടില്ല. അത് കൊണ്ട് തന്നെ അവൻ ഇപ്പൊ ചേച്ചിയുടെ ഹസ്സിനെ പോലെയാ പെരുമാറുന്നേ.. അവിടെ കിടന്ന് ചേച്ചിയെ കാണണമെന്ന് പറഞ്ഞുകൊണ്ട് ഒരേ ബഹളമായിരുന്നു!”

 

“എന്റെ അമ്മേ! എന്നിട്ട്?..” മഹിമയുടെ കണ്ണുകൾ മിഴിഞ്ഞു.

 

“എന്നിട്ടെന്താ, ഇപ്പോൾ അവൻ മനു ആണ്. ഞാൻ അവനെ അടച്ചു പൂട്ടിവെച്ചിരിക്കുന്ന ഒരുത്തനും!..”

 

“എന്റെ ദൈവമേ! ഇതു വല്ലതും മനുവേട്ടൻ അറിഞ്ഞാൽ എന്നെ പിന്നെ നമ്മളെ ബാക്കി വെച്ചേക്കില്ല! ഒന്നാമത് കൗണ്ട് നോക്കാൻ വേണ്ടിയാ അന്നാ രക്തം ഹോസ്പിറ്റലിൽ നിന്നും കള്ളം പറഞ്ഞുകൊണ്ട് ഞാനെടുത്തേ.. കിച്ചു അത്രയും കാല് പിടിച്ചതുകൊണ്ടാണ് ഞാൻ നിങ്ങൾക്കത് തന്നതും! അതിപ്പോൾ എനിക്ക് തന്നെ പണിയായല്ലേ..”

 

“ചേച്ചി പേടിക്കണ്ട, മനു ഏട്ടൻ നാട്ടിൽ ഇല്ലല്ലോ, തൽക്കാലം ആരും ഒന്നുമറിയാൻ പോണില്ല.”

 

“ഹ്മ്മ്, അതാ ആകെ ഉള്ളൊരു ആശ്വാസം..”

 

“ചേച്ചി, അതല്ല പ്രോബ്ലം, അവനെ അവിടെ നിർത്താൻ പറ്റില്ല. കുഞ്ഞമ്മ വന്നാൽ ആകെ കുളമാകും! ഒന്നാമത് കുഞ്ഞമ്മക്ക് അതൊന്നും ഇഷ്ടമല്ലല്ലോ. പോരാത്തതിന് മനു ഏട്ടനെ പോലെ അവൻ പെരുമാറുമ്പോൾ ബോധം കെട്ട് വീഴാനും ചാൻസുണ്ട്..”

 

“ആ പെണ്ണുമ്പിള്ളയ്ക്ക് അത് തന്നെ വേണം..” മഹിമ അറിയാതെ ചിരിച്ചുപോയി.

 

“എന്റെ ചേച്ചി, പ്ലീസ്..”

 

“എന്തിനാ പ്ലീസ്, ഇക്കാര്യത്തിലിനി ഞാൻ എന്ത് ചെയ്യാനാ..” മഹിമ നെറ്റി ചുളിച്ചു.

 

“പറയാം.. ചേച്ചി അവനെ ഒരു രണ്ട് ദിവസം ഇവിടെ നിർത്താവോ? ആ മരുന്നിന്റെ ഹാങ്ങോവർ ഒന്ന് മാറുന്നത് വരെ..”

 

“പോടാ! അതൊന്നും നടക്കില്ല! നീ വല്ല റൂമോ മറ്റോ എടുത്തേച്ച് അങ്ങോട്ട്‌ കൊണ്ടുപോ അവനെ! ഓരോരോ കുരിശ്..”

 

“എന്റെ പൊന്ന് ചേച്ചി! പറയുന്ന കേൾക്ക്, അവൻ പുറത്തിറങ്ങിയാൽ ആകെ ഗുലുമാലാവും. പ്ലീസ്, രണ്ട് ദിവസം മാത്രവേ വേണ്ടു. ഒന്നുമേല്ലേലും ചേച്ചിയുടെ അമ്മായിടെ മോൻ അല്ലെ..”

 

“എടാ, അതൊന്നും ശെരിയാവില്ല. ഇവിടെ ആരും വീട്ടിൽ ഇല്ലാത്തപ്പോൾ, അതുമവൻ ഒറ്റക്ക് ഇവിടെ വന്ന് നിന്നാൽ നാട്ടുകാർ ഓരോന്ന് പറയും. ഒന്നാമത് അവനീ നാട്ടിൽ നല്ല പേരാണല്ലോ!” മഹിമ എന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു.

 

“എന്റെ ചേച്ചി, അപ്പോൾ അവൻ ഞാനാണ് മഹിമയുടെ കെട്ടിയോൻ എന്നും പറഞ്ഞുകൊണ്ട് നാട്ടിൽ കറങ്ങി നടന്നാലോ? അത് ചേച്ചിക്ക് തന്നെയല്ലെ കൂടുതൽ മോശം?..”

 

“എന്റെ ദൈവമേ, ഇതൊരു വള്ളി ആണല്ലോ..”

 

“ഒന്നാലോചിച്ചു നോക്ക് ചേച്ചി, രണ്ട് ദിവസം മാത്രം.. ഈ വീട്ടിൽ കയറ്റി ലോക്ക് ചെയ്താൽ മതി. നിങ്ങൾക്ക് എന്ത് വേണേലും ഞാൻ എത്തിച്ച് തരാം..”

 

“എന്നാലും ടാ, അതൊന്നും നടക്കില്ല..”

 

“എന്റെ ചേച്ചീ, പ്ലീസ്.. ഒരു ദിവസം കൊണ്ട് ചിലപ്പോൾ അവൻ നോർമൽ ആകാനും ചാൻസുണ്ട്. ആ മരുന്നിന് പവർ കുറവാണ്. പ്ലീസ് ചേച്ചീ, വേറെ വഴി ഇല്ലാത്ത കൊണ്ടല്ലേ, ഒന്ന് അഡ്ജസ്റ്റ് ചെയ്തു നോക്ക്..”

 

“എടാ.. ഞാൻ..”

 

“ചേച്ചി ഇനി ഒന്നും പറയണ്ട, അപ്പൊ സെറ്റ്..”

Leave a Reply

Your email address will not be published. Required fields are marked *