വിചിത്രമരുന്ന് 3അടിപൊളി 

 

അതും പറഞ്ഞുകൊണ്ട് കിച്ചു മഹിമയുടെ ഇടുപ്പിൽ പിടിച്ചൊന്നു നുള്ളി.

 

“ഹൂൂൂഹ്!”

 

മഹിമ ആ നുള്ളലിൽ നൊന്ത് മേലോട്ട് ചാടിപ്പോയി.. കിച്ചുവപ്പോൾ അവളെ നോക്കിയൊന്ന് ഉറക്കെ ചിരിച്ചു.

 

“ശോ എന്താ കാണിക്കുന്നേ!.. ഏ..ഏട്ടാ..”

 

“ഹഹ.. ചുമ്മാ ഒരു രസം!”

 

“നൊന്തു എനിക്ക്..”

 

“അയ്യോടാ.. എന്റെ ചക്കരക്ക് നൊന്തോ.. ഞാൻ തടവിത്തരാം..”

 

“വേ..വേണ്ട..”

 

മഹിമ രണ്ട് സ്റ്റെപ് പുറകിലേക്ക് മാറി.

 

“അതിരിക്കട്ടെ, ഇതെന്താടി, ഈ ബെഡ്ഷീറ്റ് പുതച്ചേക്കുന്നെ? വേറൊന്നുമില്ലേ നിനക്കുടുക്കാൻ..”

 

“അത്‌.. വേറെ ഉണ്ട്. തണുപ്പ് പിടിച്ചു ഏട്ടാ, അതാ ഇതെടുത്ത് പുതച്ചേ.” അവൾ പെട്ടെന്ന് മനസ്സിൽ വന്ന കള്ളമെടുത്തങ്ങു കാച്ചി.

 

“ആഹാ! നിന്റെ തണുപ്പൊക്കെ ഞാൻ മാറ്റിത്തരുന്നുണ്ട്..! ബട്ട്‌ ആദ്യമൊന്ന് ഫ്രഷാവണം.. നല്ല ക്ഷീണം!”

 

“ശോ! എന്നാ ഏട്ടൻ പോയി കുളിച്ചേ വേഗം..”

 

അവൾ കിച്ചുവിനെ അവിടുന്ന് തള്ളിക്കൊണ്ട് കുളിക്കാൻ പറഞ്ഞു വിട്ടു. അവൻ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി. അപ്പോഴാണ് അവൾക്കൊന്ന് ശ്വാസം നേരെ വീണത്..

 

അവൻ മുറിയ്ക്കകത്ത് കയറിയെന്ന് ഉറപ്പായപ്പോൾ മഹിമ പിന്നെ വേഗം വെളിയിലേക്കോടി അവിടെ കാറിൽ കയറാൻ വേണ്ടി നിന്ന അപ്പുവിന്റെ അടുത്തേക്ക് ചെന്നു.

 

“എടാ അപ്പൂ, നീ പോകല്ലേ! ഇവിടെ നിൽക്ക്. എന്തോ, അവന്റെ പെരുമാറ്റത്തിൽ വല്ലാത്ത പന്തികേട്..”

 

“എന്താ ചേച്ചി?”

 

“അത്..”

 

എന്തോ, തന്റെ ഇടുപ്പിൽ കിച്ചു നുള്ളിയത് അവനോടു പറയാൻ അവൾക്ക് നാണം തോന്നി.

 

“പറ ചേച്ചീ..”

 

“അത്‌.. ഒന്നുമില്ലടാ. കുറച്ചു കഴിഞ്ഞു പോകാം നിനക്ക്. ഇപ്പൊ പോയിട്ട് തിരക്കൊന്നുമില്ലല്ലോ..”

 

“പോയിട്ട് തിരക്കൊന്നുമില്ല. എന്നാലും, ഞാൻ ഇനിയുമിവിടെ നിന്നാൽ മനുവേട്ടന് ദേഷ്യം വരില്ലേ..”

 

“പിന്നെ!.. ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട് മനുവേട്ടൻ പോലും!.. നീ അവനെ കിച്ചുവായി തന്നെ കണ്ട് സംസാരിച്ചാൽ മതി, അതാ നല്ലത്..”

 

“എന്റെ പൊന്നു ചേച്ചി, അതൊന്നുമിനി നടക്കില്ല. അവൻ മനു അല്ലെന്നു പറയുമ്പോൾ തന്നെ വയലന്റ് ആവുകയാ.. തൽക്കാലം ഇങ്ങനെ തന്നെയങ്ങ് പോട്ടെ..”

 

“എടാ.. എന്നാലും, അതൊക്കെ അവനെ പറഞ്ഞ് മനസ്സിലാക്കണം.. പറ്റില്ലേ?”

 

“പിന്നെ!.. മനസ്സിലാക്കാനങ്ങോട്ട്‌ പോയാ മതി! ആ, ചേച്ചി ഇതു നോക്കിക്കേ..”

 

അപ്പു അവന്റെ ഷർട്ട് ഒന്ന് പൊക്കി. എന്നിട്ട് കഴിഞ്ഞ ദിവസം എന്തോ കൊണ്ട് മുറിഞ്ഞ ഒരു പാട് അവളെ കാണിച്ചു.

 

“എന്താടാ അവിടെ?”

 

“ഇന്നലെ അവൻ മനുവല്ലെന്നു പറയാൻ പോയപ്പോഴെനിക്ക് കിട്ടിയതാ!..”

 

“ന്റെ അമ്മേ!..” മഹിമ ഒന്ന് ഞെട്ടി.

 

“ചേച്ചി പേടിക്കണ്ട. എന്നോടൊക്കെ മാത്രമേ ഇങ്ങനൊക്കെ കാണിക്കുള്ളും ചേച്ചി അവന്റെ വൈഫല്ലെ, അതുകൊണ്ട് നോ പ്രോബ്ലം!..”

 

“ആ ബെസ്റ്റ്! അപ്പൊ നീയെന്നെ കൊല്ലാൻ വേണ്ടിയാണോ അവനെയിങ്ങോട്ട് കെട്ടിയെടുത്തെ??..”

 

“എന്റെ ചേച്ചി, പേടിക്കണ്ട.. തൽക്കാലം മനുവേട്ടനായി തന്നെ കണ്ടാൽ മതി അവനെയൊയിപ്പൊ..” അപ്പു തീർത്തടിച്ചു.

 

“ഹ്മ്മ്.. എന്തേലും കാണിക്കട്ട്! തൽക്കാലം നീ അകത്തേക്ക് വാ, എനിക്ക് അവനെ ഒറ്റക്ക് കൂടെ നിർത്താൻ എന്തോ ഒരു പേടി..”

 

“ആ ഓക്കേ..”

 

അപ്പു കാറിൽ നിന്നും ഇറങ്ങി അവളുടെ പുറകെ നടന്നു. ഇതേ സമയം കിച്ചു തന്റെ ഡ്രസ്സെല്ലാം ഊരി ബെഡിൽ ഇട്ടതിനു ശേഷം അവിടെ കണ്ട ഒരു തോർത്തുമുടുത്തു കൊണ്ട് ബെഡ്റൂമിലെ ബാത്രൂമിൽ എല്ലാം മറന്നുകൊണ്ട് ഒരു കുളി പാസാക്കി. പിന്നെ പയ്യെ ഡോർ തുറന്ന് പുറത്തേക്ക് തല ഇട്ടു.

 

“മഹി മോളെ, ഇങ്ങോട്ടൊന്ന് വന്നേ!..”

 

അവൻ ഉറക്കെ വിളിച്ചു.

 

“എടാ അപ്പു, അവൻ വിളിക്കുണ്ട്. നീ പോയി എന്താന്ന് ചോദിക്ക്..”

 

അവൾ പുതച്ചിരുന്ന ബെഡ്ഷീറ്റ് ഒന്നുംകൂടെ ശെരിയാക്കി ഇട്ടുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *