വില്ലൻ- 2

ഷാഹി ഫോൺ എടുത്തിട്ട് ഹലോ അമ്മെ എന്ന് പറഞ്ഞു… അപ്പോൾ ചന്ദ്രേട്ടന് മനസ്സിലായി വിളിച്ചത് അവളുടെ അമ്മ ആയിരുന്നു എന്ന്

ലക്ഷ്മി:എന്താ മോളെ നിന്റെ സ്വരത്തിന് ഒരു പതർച്ച..

ഷാഹി:ഒന്നുമില്ല അമ്മെ..അമ്മയ്ക്ക് തോന്നുന്നതാ..

ലക്ഷ്മി:ആട്ടെ…റൂം ഒക്കെ ശേരിയായോ..?

ഷാഹി:അതിന്റെ കാര്യങ്ങൾ ഞാൻ വർഡനോട് സംസാരിക്കുകയായിരുന്നു..ഞാൻ അമ്മയെ കുറച്ചു കഴിഞ്ഞു വിളിക്കട്ടെ

ലക്ഷ്മി:ശരി മോളെ..

ഷാഹി ഫോൺ കട്ട് ചെയ്തു എന്നിട്ട് അമ്മയായിരുന്നു എന്ന് അവരോട് പറഞ്ഞു…പിന്നെയും കാത്തിരിപ്പ്…നിശ്ശബ്ദത…

പെട്ടെന്ന് ഷാഹിയുടെ ഫോൺ റിങ് ചെയ്തു… അറിയാത്ത നമ്പർ…ട്രൂ കോളറിൽ സമർ എന്ന് എഴുതിയിരിക്കുന്നത് അവൾ കണ്ടു…സമറാണെന്ന് തോന്നുന്നു എന്ന് പറഞ്ഞ് അവൾ കാൾ എടുത്തു…പെട്ടെന്ന് അവരുടെ അടുത്തുനിന്നും കുറച്ചു ദൂരത്തുള്ള ഒരു ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു…അത് തീനാളങ്ങൾ വെമ്പി…പക്ഷികൾ കരഞ്ഞുകൊണ്ട് പറന്നുപോയി…ആകാശമാകെ ഇരുൾ നിറഞ്ഞു..ഭയാനകമായ അന്തരീക്ഷം…ഷാഹി ഫോൺ കാതോട് ചേർത്തു…

ഷഹന അല്ലെ…? വളരെയധികം കട്ടിയും ഗംഭീര്യവുമുള്ള ശബ്ദം അവളുടെ ചെവിയിൽ മുഴങ്ങി കേട്ടു…

ഷാഹി പതുക്കെ അതെ എന്ന് പറഞ്ഞു…

സമർ:പാചകം അറിയില്ലേ..?
ഷാഹി:അറിയാം സാർ

സമർ:സാർ..?അതിന്റെ ആവശ്യം ഇല്ല.. You can Call me Samar…ഷഹനാ ഞാൻ ഒറ്റയ്ക്കാണ് താമസം… ഇയാൾക്ക് അത് ബുദ്ധിമുട്ടില്ലല്ലോ..

ഷാഹി:ഇല്ല സാർ സോറി സമർ

സമർ:ചന്ദ്രേട്ടന് എന്റെ വീട് അറിയാം…മൂപ്പരുടെ ഒപ്പം വീട്ടിലേക്ക് പോകുക…പോകുന്നതിനുമുമ്പ് കുഞ്ഞുട്ടന് ഒരു മിസ്സഡ് കാൾ ഇടുക.. അവന്റെ കയ്യിൽ ആണ് താക്കോൽ ഉള്ളത്…പിന്നെ താഴത്തെ ഏത് റൂം നിനക്ക് എടുക്കാം..അത് നിന്റെ സൗകര്യം…സൊ പറഞ്ഞപോലെ…വി വിൽ മീറ്റ്…

ഷാഹി:ഓക്കേ

ഷാഹി ഫോൺ കട്ട് ചെയ്തിട്ട് ശാന്തയെയും ചന്ദ്രേട്ടനെയും നോക്കി…അവരുടെ മുഖത്തു ആകെ പരിഭ്രാന്തി നിറഞ്ഞിരുന്നു…അപ്പോഴാണ് അവൾക്ക് ട്രാൻസ്‌ഫോർമർ പൊട്ടിയ കാര്യം ഓര്മ വന്നത്…ഷാഹി അത് പാടെ മറന്നിരുന്നു…അവൾ സമറിനോടുള്ള സംസാരത്തിൽ ബാക്കിയുള്ളതെല്ലാം മറന്നിരുന്നു…സമറിന്റെ വാക്കുകൾ പോലും ഷാഹിയെ കീഴ്പ്പെടുത്തിയിരുന്നു…ഷാഹി തനിക്ക് എന്താ പറ്റിയെ എന്ന് മനസ്സിലാവാതെ കുഴങ്ങി…ട്രാൻസ്‌ഫോമറിൽ വരുന്ന തീനാളങ്ങളും പക്ഷികളുടെ കരച്ചിലും അവിടെ ആകെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു…ചന്ദ്രേട്ടൻ ശാന്തയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…അത് തനിക്ക് പൂർണമായും കേൾക്കുന്നില്ലായിരുന്നു… എന്നാൽ ഇത്രേം ബഹളത്തിന് ഇടയ്ക്കും താൻ സമറിനോട് ഒരു ബുദ്ധിമുട്ടും ഇല്ലാതെ സംസാരിച്ചത് അവളെ അത്ഭുതപ്പെടുത്തി…ദൂരെനിന്നും ഫയർഫോഴ്‌സിന്റെ വണ്ടി ഒച്ചയുണ്ടാക്കി വരുന്നത് അവൾ കണ്ടു…

“മോളേ.. സമർ എന്താ പറഞ്ഞത്..?”

ചന്ദ്രേട്ടന്റെ വാക്കുകൾ ആണ് ഷാഹിയെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്… അവൾ ഞെട്ടി “എന്താ” എന്ന് ചന്ദ്രേട്ടനോട് ചോദിച്ചു…

ചന്ദ്രൻ:സമർ എന്താ പറഞ്ഞത്..?

ഷാഹി:ചന്ദ്രേട്ടനൊപ്പം സമറിന്റെ വീട്ടിലേക്ക് പോവാൻ…ഇവിടുന്ന് ഇറങ്ങുന്നതിനുമുമ്പ് കുഞ്ഞുട്ടന്റെ ഫോണിലേക്ക് മിസ്സഡ് കാൾ ഇടാനും പറഞ്ഞു..

ചന്ദ്രൻ:ശരി മോളെ..ഞാൻ സ്കൂട്ടർ എടുത്തുവരാം

ഷാഹി ചന്ദ്രേട്ടൻ പോകുന്നത് നോക്കിയിട്ട് ശാന്തയോട് ചോദിച്ചു

“സമർ ആൾ എങ്ങനാ..?”
“അതെന്താ മോളെ അങ്ങനെ ചോദിച്ചത്..”

ശാന്ത തിരിച്ചു ചോദിച്ചു

ഒന്നുമില്ല…നിങ്ങളുടെ ഒക്കെ സംസാരത്തിൽ നിന്ന് സമറിനെ കുറിച്ചു ഒരു രൂപം കിട്ടുന്നില്ല….ഷാഹി പറഞ്ഞു

അവനെ കുറിച്ച് ഒരു പൂർണ രൂപം ഞങ്ങൾക്ക് ഇതുവരെ കിട്ടിയിട്ടില്ല…ശാന്ത പറഞ്ഞു

അതെന്താ ചേച്ചി.. ഷാഹി ചോദിച്ചു

അവൻ അങ്ങനാണ്..ആർക്കും പിടി കൊടുക്കാത്ത ഒരു ഐറ്റം..അവൻ എപ്പോ എന്ത് ചെയ്യും എന്ന് ആർക്കും പറയാൻ പറ്റില്ല..അവന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളപോലെ എനിക്ക് തോന്നിയിട്ടുണ്ട്..പക്ഷെ ഒരിക്കലും അവൻ ഒരാളുടെ അടുത്തും മനസ്സ് തുറക്കുന്നത് ഞാൻ കണ്ടിട്ടില്ല…ശാന്ത പറഞ്ഞു

പിടികിട്ടാത്ത ഒരു ഐറ്റം ആണല്ലോ…ഷാഹി ശാന്ത പറഞ്ഞതുകേട്ട് പറഞ്ഞു

അതേപോലെ അവന് ഇടയ്ക്ക് ഓരോ മുങ്ങലുണ്ട്..കുറച്ചു ദിവസം കഴിഞ്ഞാൽ പഴയ പോലെ തിരികെ എത്തും..എവിടേക്കാ പോയത് എന്ന് ചോദിച്ചാൽ അതിനും ഉത്തരമില്ല…ശാന്ത പറഞ്ഞു

അതൊക്കെ പണക്കാരായ മാതാപിതാക്കളുള്ള മക്കളുടെ ഓരോരോ കുസൃതികൾ ആവും…ഷാഹി പറഞ്ഞു

മോളേ… രണ്ടു കൊല്ലം കഴിഞ്ഞു അവൻ ഇവിടെ കോളേജിൽ ചേർന്നിട്ട്… ഇതുവരെ അവനെ അന്വേഷിച്ചു ആരും വരുന്നത് ഞാൻ കണ്ടിട്ടില്ല..ഒരു പാരെന്റ്സ് മീറ്റിംഗിന് പോലും ആരും അവന് വേണ്ടി വന്നിട്ടില്ലാ…ശാന്ത പറഞ്ഞു

സമർ അനാഥനാണോ…അത് ചോദിക്കുമ്പോൾ ഷാഹിക്ക് ഉള്ളിൽ ഇത്തിരി സങ്കടം തോന്നിയിരുന്നു

അറിയില്ല മോളെ…ഒരിക്കൽ ഞാനീ ചോദ്യം അവനോട് ചോദിച്ചിരുന്നു..ഒരു പുഞ്ചിരിയിൽ മാത്രം അവൻ അതിനുള്ള മറുപടി ഒതുക്കി…

അപ്പൊ ഈ കുഞ്ഞുട്ടൻ സമറിന്റെ ആരാ.. ഷാഹി ചോദിച്ചു

അത് ചുരുളഴിയാത്ത വേറെ ഒരു രഹസ്യം…ശാന്ത ചിരിച്ചുകൊണ്ട് മറുപടി നൽകി
എന്തെ… ഷാഹി ചോദിച്ചു

സമർ ഇവിടെ വന്ന കാലം തൊട്ട് കുഞ്ഞുട്ടനും അവന്റെ ഒപ്പം ഉണ്ട്… പക്ഷെ എവിടെയാ താമസിക്കുന്നത് ആർക്കും അറിയില്ല എവിടെയാ ജീവിക്കുന്നത് ആർക്കും അറിയില്ല…അവൻ സമറിന്റെ ആരാ അതും ആർക്കുമറിയില്ല…പക്ഷെ അവന് ഒരു ആവശ്യം വരുമ്പോ കുഞ്ഞുട്ടൻ അവിടെ ഉണ്ടാകും…അതാണ് കുഞ്ഞുട്ടൻ…ശാന്ത പറഞ്ഞു

ഷാഹി ശാന്തയോട് എന്തോ ചോദിക്കാൻ പോയപ്പോഴേക്കും ചന്ദ്രേട്ടൻ സ്കൂട്ടറുമായി അവരുടെ അടുത്തേക്ക് വന്നു.

ഞാൻ കുഞ്ഞുട്ടനെ വിളിച്ചിരുന്നു..അവൻ വീട്ടിൽ ഉണ്ടാകും എന്ന് പറഞ്ഞും..മോൾ കേറ്… ചന്ദ്രേട്ടൻ ഷാഹിയോട് പറഞ്ഞു

ഷാഹി ബാഗുകൾ എല്ലാം എടുത്ത് ചന്ദ്രേട്ടന്റെ സ്കൂട്ടറിന് പിന്നിൽ കയറി…ഷാഹി ശാന്തയെ നോക്കിയിട്ട് അവളോട് നന്ദി പറഞ്ഞു..എല്ലാത്തിനും..ദുഷ്ടരുടെ കയ്യിൽ കൊടുക്കാതിരുന്നതിന്…കൈവിടാഞ്ഞതിന്… ഒരു വാസസ്ഥലം കണ്ടെത്തി തന്നതിന്…അത് പറയുമ്പോൾ ഷാഹിയുടെ കണ്ണ് ചെറുതായി നനഞ്ഞിരുന്നു…

മോളെ..നീ ഇത്രയ്‌ക്കൊക്കെ ഒള്ളോ..അയ്യേ ചെറിയകുട്ടികളെപോലെ…മനുഷ്യനെ മനുഷ്യനാ സഹായിക്കേണ്ടത്…അത് എല്ലാവരുടെയും കടമയാണ്..തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യേണ്ട കടമ…അത്ര കണ്ടാൽ മതി..മോൾക്ക് എന്ത് വിഷമം ഉണ്ടേലും എന്നോട് പറഞ്ഞാൽ മതി..ഇനി എനിക്ക് മക്കൾ രണ്ടല്ല..മൂന്നാണ്..നിന്നെയും ചേർത്ത്… ശാന്ത ഷാഹിയുടെ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു…

ശരി..അമ്മേ.. പോട്ടെ…കാണാം…ഷാഹി പറഞ്ഞു

ആ..മോൾ പോ..സന്തോഷമായിട്ട് ഇരിക്ക്…ബൈ എന്നാ..ശാന്ത പറഞ്ഞു

ഷാഹി ബൈ തിരിച്ചു പറഞ്ഞു

എന്നാ പോയാലോ മോളേ.. ചന്ദ്രേട്ടൻ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *