വില്ലൻ- 2 Like

ഷാഹി:ചേച്ചി പൊയ്ക്കോളൂ… എന്തായാലും എന്നെ വലിയ ഒരു ആപത്തിൽ നിന്ന് എന്നെ രക്ഷിച്ചില്ലേ…അതിനുതന്നെ ഞാൻ എങ്ങനെയാ നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല…വളരെയധികം നന്ദിയുണ്ട്..

ഷാഹി കൈകൂപ്പിക്കൊണ്ട് ശാന്തയോട് പറഞ്ഞു…

ശാന്ത അവിടെ നിന്ന് നടന്നു…കുറച്ചു ദൂരം നടന്നതിനുശേഷം ശാന്ത തിരിച്ച് ഷാഹിയുടെ അടുത്തേക്ക് നടന്നു…
ശാന്ത തിരിച്ചു വരുന്നതുകണ്ട് “എന്തുപറ്റി ചേച്ചി..?” എന്ന് ശാന്തയോട് ഷാഹി ചോദിച്ചു.

ശാന്ത: മോൾ ഇവിടെ വാ.. നമുക്കൊരാളെ അടുത്തേക്ക് പോകാം..

ഷാഹി:ആരെ അടുത്തേക്കാ ചേച്ചി..

ശാന്ത:മോൾ വാ

എന്ന് പറഞ്ഞ് മുൻപിൽ നടന്നു…

ഷാഹി തന്റെ ബാഗുകൾ എല്ലാം എടുത്ത് ശാന്തയുടെ പിന്നാലെ നടന്നു… ശാന്ത പോയത് കോളേജിന്റെ ഗേറ്റ്കീപ്പർ ചന്ദ്രേട്ടന്റെ അടുത്തേക്ക് ആയിരുന്നു…

അമ്പതുവയസ്സുകഴിഞ്ഞു മുടികളിൽ ചെറുതായി നര കേറിയ സാധുവായ ഒരാൾ ആയിരുന്നു ചന്ദ്രൻ… പഴയ ചുമട്ടുതൊഴിലാളി ആയിരുന്നു ചന്ദ്രൻ…അതുകൊണ്ട് തന്നെ ശരീരം ഇപ്പോളും ഫിറ്റായിരുന്നു…ശാന്തയും ഷാഹി നടന്ന് കോളേജിന്റെ കവാടത്തിനുമുന്നിൽ എത്തി… ശാന്ത ഷാഹിയോട് അവിടെ നിക്കാൻ പറഞ്ഞിട്ട് ചന്ദ്രേട്ടന്റെ അടുത്ത് ചെന്ന് ഷാഹിയുടെ അവസ്ഥ പറഞ്ഞുകൊടുത്തു…

ചന്ദ്രൻ: അതിന് ഞാൻ എന്താ മോളെ ചെയ്യുക… അവളോട് ഉള്ള ജീവനുംകൊണ്ട് നാട്ടിലേക്ക് പോകാൻ പറ…

ശാന്ത: ചന്ദ്രേട്ടൻ വിചാരിച്ചാൽ അവൾക്ക് ഏതേലും ഒരു ചെറിയ റൂം ചുളുവിലക്ക് ഒപ്പിച്ചു കൊടുക്കാൻ സാധിക്കില്ലേ..?

ചന്ദ്രൻ: അതിന് മോളെ എനിക്കീ ബ്രോക്കർ പരിപാടി ഒന്നും ഇല്ലല്ലോ…എന്റെ കയ്യിൽ എവിടുന്നാ റൂം

ശാന്ത: ഒന്ന് ആലോചിച്ചുനോക്ക് ചന്ദ്രേട്ടാ…പാവം പെണ്ണ് ആണ്… അവൾക്ക് ഉപ്പയൊന്നും ഇല്ല… നന്നായി പഠിക്കുന്ന പെണ്ണ് ആണ്… അവൾക്ക് ഇവിടെ മെറിറ്റ് സീറ്റാണ് കിട്ടിയെക്കുന്നെ… നല്ല ഭാവി ഉള്ള പെണ്ണ് ആണ്.. ഒന്ന് ശ്രമിച്ചു നോക്ക്

ചന്ദ്രൻ: മോൾ പറയുന്നതൊക്കെ എനിക്ക് മനസ്സിലാകും…എനിക്കും അവളെ സഹായിക്കണം എന്നുണ്ട്…പക്ഷെ ഞാൻ ഈ കാര്യത്തിൽ നിസ്സഹായനാണ്…ആഗ്രഹം ഉണ്ടായിട്ട് മാത്രം കാര്യമില്ലല്ലോ സഹായിക്കാനുള്ള ആവതുംകൂടി വേണ്ടേ…നീ അവളോട് നാട്ടിലേക്ക് പോകാൻ പറ

ശാന്ത: ശരി ചന്ദ്രേട്ടാ…

ശാന്ത തിരിച്ചു ഷാഹിയുടെ അടുത്തേക്ക് നടന്നു..അവളുടെ അടുത്തെത്തി “അതും നടക്കില്ല മോളെ…” എന്ന് പറഞ്ഞു…

ഷാഹി: സാരമില്ല ചേച്ചി…എനിക്ക് ഇത്രയേ വിധിച്ചിട്ടുള്ളൂ…

അവർ രണ്ടുപേരും കോളേജിന് പുറത്തേക്ക് നടന്നു…കുറച്ചുനടന്നപ്പോൾ പെട്ടെന്ന് പിന്നിൽ നിന്ന് ഒരു വിളികേട്ടു..അവർ തിരിഞ്ഞു നോക്കി…അപ്പോൾ ചന്ദ്രേട്ടൻ അവരുടെ അടുത്തേക്ക് ഓടി വരുന്നുണ്ട്…

ശാന്ത: എന്താ ചന്ദ്രേട്ടാ…
ചന്ദ്രൻ: നിങ്ങൾ അവിടെ നിക്ക്..

എന്നിട്ട് ഷാഹിയെ നോക്കിയിട്ട് ചോദിച്ചു

“നിനക്ക് പാചകം അറിയാമോ..?”

ഷാഹി പെട്ടെന്ന് തലയാട്ടിയിട്ട് “അറിയാം..” എന്ന് മറുപടി പറഞ്ഞു…

ചന്ദ്രേട്ടൻ അപ്പോൾ ശാന്തയെ മാറ്റിനിർത്തിയിട്ട് ശാന്തയോട് “സമർ അവന് ഒരു പാചകക്കാരിയെ വേണം എന്ന് പറഞ്ഞിരുന്നു”

ശാന്ത: സമറോ…? അതുവേണോ..?

ചന്ദ്രൻ:എന്തെ..?

ശാന്ത:അതല്ലാ… അവൻ ഒറ്റയ്ക്ക് അല്ലെ താമസം…

ചന്ദ്രൻ: അതിനെന്താ…അവൻ ഏതെങ്കിലും ഒരു പെണ്ണിനോട് മോശമായിട്ട് പെരുമാറുന്നത് നീ കണ്ടിട്ടുണ്ടോ…?

ശാന്ത:ഞാൻ അങ്ങനെ അല്ലാ ഉദ്ദേശിച്ചത് ചന്ദ്രേട്ടാ…അവന് ചുറ്റും എന്തൊക്കെയോ നിഗൂഢതകൾ ഉള്ളപോലെ തോന്നിയിട്ടുണ്ട്…ബാക്കിയുള്ള സ്റ്റുഡന്റ്സിനെ പോലെ അല്ല അവൻ…അവന്റെ ബാക്ക്ഗ്രൗണ്ട് മറ്റും…ആ പെണ്ണിന് ആരുമില്ല…

ചന്ദ്രൻ: ഡീ അവൻ കാരണം അവന്റെ ഏതെങ്കിലും കൂട്ടുകാരന് പ്രശ്നം വരുന്നത് നീ കണ്ടിട്ടുണ്ടോ… അവൻ അവന്റെ കൂടെ ഉള്ള ഒരാളെയും മറ്റുള്ളവർക്ക് ഇട്ടുകൊടുത്തിട്ട് സ്വന്തം തടി രക്ഷപ്പെടുത്തില്ല… ആ കാര്യത്തിൽ അവനെ എനിക്ക് വിശ്വാസമാണ്… ഇതേ ഇപ്പൊ ഒരു വഴിയുള്ളൂ…

ശാന്ത: ശരി… ഞാൻ അവളോട് ചോദിച്ചു നോക്കട്ടെ

അവർ രണ്ടുപേരും നടന്ന് ഷാഹിയുടെ അടുത്തെത്തി…

Leave a Reply

Your email address will not be published. Required fields are marked *