വിശുദ്ധ – 2

പ്രതീക്ഷിക്കാത്ത ചില അതിഥികൾ ഞങ്ങളെ തേടി വന്നു .ഒരു പോലീസ് ഇൻസ്പെക്ടറും രണ്ടു കോൺസ്റ്റബിൾ മാരും .മല കയറി ഞങ്ങളെ തേടി അവർ വന്നതിൽ അല്പം കാര്യഗൗരവം ഞങ്ങൾക്ക് അനുഭവപെട്ടു .ഞങ്ങളുടെ കുടിലിന്റെ മുന്നിൽവന്നു അവർ ഞങ്ങളെ വിളിച്ചു

ഇവിടെ ആരുമില്ലേ ….

ഞാൻ പുറത്തേക്കു വന്നു ,മൂന്നുപേർ കൂരയുടെ മുന്നിൽ നിന്നു .എന്നെ കണ്ടതും മുന്നിൽനിന്നയാൾ സംസാരം,
ആരംഭിച്ചു
എന്താ തന്റെ പേര്

എബി ..ആരാ മനസ്സിലായില്ല

ഞാൻ സ്ഥലം si ആണ് ..

എന്താ സാർ കാര്യം

ആരാ ഇവിടൊരു ഡോക്ടർ താനാണോ

അല്ല …

പിന്നാരാ

ഞാൻ റോസിനെ വിളിച്ചു .അകത്തുനിന്നും റോസ് പുറത്തേക്കു വന്നു

ഇതാണ് സാർ ഡോക്ടർ …പേര് റോസ് . റോസ് മരിയ

നിങ്ങൾക്കെതിരെ ഒരു പരാതി ലഭിച്ചിട്ടുണ്ട്

പരാതിയോ …എന്ത് പരാതിയാണ് സാർ

നിങ്ങളുടെ സെർട്ടിഫിക്കറ്റ്സ് രെജിസ്ട്രേഷൻ നമ്പർ എല്ലാം എടുക്കു

സെർട്ടിഫിക്കറ്റ്സ് എന്റെ കയ്യിൽ ഇല്ല സാർ

എവിടെയാണ്

അത് മഠത്തിൽ ആണ്

രെജിസ്ട്രേഷൻ നമ്പർ ഓർമ്മയുണ്ടോ

ഉണ്ട് സാർ

എങ്കിൽ അത് പറയു
റോസ് രെജിസ്ട്രേഷൻ നമ്പർ പറഞ്ഞു .si വയർലെസ്സിലൂടെ രെജിസ്ട്രേഷൻ നമ്പർ പരിശോദിക്കാൻ നിർദ്ദേശം നൽകി .അല്പം കഴിഞ്ഞു മറുപടി മെസ്സേജും എത്തി

സിസ്റ്റർ ഡോക്ടർ റോസ് മരിയ ..അല്ലെ

അതെ സാർ

സിസ്റ്റർ എന്താ ഈ വസ്ത്രത്തിൽ

ഞാനിപ്പോൾ സിസ്റ്റർ അല്ല സാർ ..എനിക്കാ തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നു ..

അപ്പൊ നിങ്ങൾ ഭാര്യാഭർത്താക്കന്മാർ ആണോ

ആയിട്ടില്ല സാർ

പിന്നെന്താ ലിവിങ് ടുഗതർ ആണോ

ഞങ്ങൾ ഇപ്പോൾ സുഹൃത്തുക്കൾ മാത്രമാണ് സാർ

അതങ്ങോട്ട് ശരിയാകുന്നില്ലല്ലോ സിസ്റ്ററെ

എന്നെ സിസ്റ്റർ എന്ന് വിളിക്കരുത് സാർ എനിക്കതിനുള്ള യോഗ്യതയില്ല

അതുമനസ്സിലായി …കന്യാസ്ത്രി കന്യക ആകണമല്ലോ ….

ഞാൻ കന്യക തന്നെയാണ് സാർ …പക്ഷെ കന്യാസ്ത്രീ അല്ല

അതവിടെ നിക്കട്ടെ ഇയാളേതാ

ഞാൻ എബി ..

അത് തന്റെ പേര് …താനെങ്ങനെ ഇവിടെ എത്തി ഇവരോടൊപ്പം
ഞാൻ നടന്ന കാര്യങ്ങൾ എല്ലാം si യെ ധരിപ്പിച്ചു .മുഴുവൻ കേട്ടുകഴിഞ്ഞു si എന്റെ അടുത്തേക് വന്നു

താനെവിടേയാ പഠിച്ചത്

ഞാൻ വളർന്ന ഓർഫനേജും പഠിച്ച സ്‌കൂളും മഠത്തെക്കുറിച്ചും കോളേജിനെ കുറിച്ചും വിശദമായി പറഞ്ഞു

എബി നിനക്കെന്നെ മനസ്സിലായോ ..

ഇല്ല സാർ

ഞാൻ ശ്രീരാജാണ് നിന്റെ കൂടെ ഓർഫനേജിൽ ഉണ്ടായിരുന്ന ശ്രീരാജ് ..

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല .പഴയ ശ്രീരാജിൽ നിന്നും അവൻ ഒരുപാടു മാറിയിരുന്നു .ഒരു പോലീസുകാരന് വേണ്ട ആകാരവും ഗൗരവും എല്ലാമുള്ള ഒത്ത പുരുഷനായി എന്റെ കളിക്കൂട്ടുകാരൻ മാറിയിരിക്കുന്നു .പഴയ ശ്രീരാജിന്റെ നിഴൽ പോലും അവനിൽ ഞാൻ കണ്ടില്ല .അവനെ വാരിപുണരാൻ ഞാൻ അതിയായി കൊതിച്ചു .ആരോരുമില്ലാത്ത എനിക്ക് ഒരായിരം ബന്ധുക്കളെ കണ്ട പ്രതീതി ഉളവായി .എന്നെ അവൻ പുണർന്നു ഞാൻ തിരിച്ചും കുറച്ചു നേരം ഞങ്ങൾ അങ്ങിനെ തന്നെ നിന്നു എന്റെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു .മനസ്സിലൂടെ അവന്റെ പഴയ മുഖവും ഭാവവും കടന്നുപോയി ഓർഫനേജിലെ മറ്റുള്ളവർക്ക് പേടിസ്വപനമായിരുന്ന ആരും ഭയക്കുന്ന ശ്രീരാജിൽ നിന്നും അവൻ മാറിയിരിക്കുന്നു ഒരുപാട് ..അവന്റെ കാര്യങ്ങൾ വിശേഷങ്ങൾ അറിയാൻ ഞാൻ കൊതിച്ചു .ഗാഢമായ ആലിംഗനത്തിൽനിന്നും മോചിതനായി ഞാൻ അവനെ തന്നെ നോക്കി
നീയെന്താ ഇങ്ങനെ നോക്കുന്നത്

എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല …നീ എങ്ങനെ …പറയാൻ എനിക്ക് വാക്കുകൾ ലഭിച്ചില്ല

എല്ലാമൊരു സ്വപ്നമായെ എനിക്ക് തോന്നിയിട്ടുള്ളൂ .ഓർഫനേജ് പൂട്ടി നമ്മൾ പലവഴി പിരിഞ്ഞു .കായംകുളത്തുള്ള ഒരു ചൈൽഡ് ഹോമിലേക്കാണ് എന്നെ കൊണ്ടുപോയത് .പത്താം ക്‌ളാസ് പരീക്ഷ അടുക്കാറായതിനാൽ എന്നെ അവിടെയിരുത്തി പഠിപ്പിച്ചു .പരീക്ഷ ഞാൻ നമ്മുടെ സ്‌കൂളിൽ തന്നെ എഴുതി വൃത്തിയായി തോറ്റു .പിന്നെ അതികം അവിടെ നിന്നില്ല .തെരുവിലേക്കിറങ്ങി പല ജോലികൾ ചെയ്തു കടത്തിണ്ണകളിൽ അന്തിയുറങ്ങി .ഒരിക്കൽ കിടന്നുറങ്ങുന്ന സമയത്തു ഞാൻ കിടന്നിരുന്ന കടയുടെ അരികിലായി ഒരു കാർ അപകടത്തിൽ പെട്ടു .ഞാൻ തീരേണ്ടതായിരുന്നു അന്ന് .നേരിയ വ്യതാസത്തിൽ ഞാൻ രക്ഷപെട്ടു അപകടത്തിൽപെട്ട വാഹനത്തിൽ ഒരാൾ ബോധമില്ലാതെ കിടന്നിരുന്നു .ഞാൻ അയാളെ വലിച്ചു പുറത്തിറക്കി എങ്ങനൊക്കെയോ ആശുപത്രിയിൽ എത്തിച്ചു .ബോധം വീഴുന്നവരെ ഞാൻ അയാൾക്ക്‌ കൂട്ടിരുന്നു .അറ്റാക്കായിരുന്നു ആശുപത്രിയിൽ എത്തിച്ചതുകൊണ്ടു ജീവൻ തിരികെ ലഭിച്ചു .ആ മനുഷ്യനാണ് എന്നെ ഇങ്ങനെയാക്കിയത് .അദ്ദേഹം പോലീസിൽ നിന്ന് വിരമിച്ച dysp ആയിരുന്നു .
മക്കളില്ലായിരുന്ന അദ്ദേഹത്തിന് സ്വന്തം എന്ന് പറയാൻ ഭാര്യമാത്രമായിരുന്നു ഉണ്ടായിരുന്നത് .ഏതോ പാർട്ടി കഴിഞ്ഞു വരുന്ന വഴിക്കാണ് അറ്റാക്കുണ്ടായതും അപകടം സംഭവിച്ചതും .ബോധം വന്നപ്പോൾ അദ്ദേഹം എന്നെ കുറിച്ച് തിരക്കി .ജീവൻ രക്ഷിച്ചതിന്റെ നന്ദി സൂചനയായി അദ്ദേഹം എന്നെ അവരുടെ ജീവിതത്തിലേക്ക് ക്ഷണിച്ചു .ഞാൻ ആദ്യം നിരസിച്ചെങ്കിലും അദ്ദേഹവും ഭാര്യയും എന്നെ കൊണ്ട് സമ്മതിപ്പിച്ചു .അദ്ദേഹം എന്നെ പഠിക്കാൻ വിട്ടു ആ വലിയ വീട്ടിൽ അവരുടെ മകനായി ഞാൻ വളർന്നു .ആർക്കുണ്ടായതാണ് എന്നറിയാത്ത എനിക്ക് അവരുടെ സ്നേഹം വലിയ ആശ്വാസമായി .അതുവരെ വളർന്നപ്പോൾ അല്ലാതെ ഞാൻ വളരാൻ തുടങ്ങി .അതിരറ്റ സ്നേഹം അവർ എനിക്ക് തന്നു .നല്ല ഭക്ഷണം താമസം കൂട്ടുകെട്ട് നല്ല സ്‌കൂൾ കൂട്ടുകാർ ഞാൻ പതിയെ മാറാൻ തുടങ്ങി .പഠിക്കണം എന്ന മോഹം അവർ എന്നിൽ വളർത്തി .പത്താം ക്‌ളാസ് ഞാൻ പാസ്സായി
തുടർന്നും ഞാൻ പഠിച്ചു .പിന്നീടെന്നെ si കോച്ചിങ്ങിനു ചേർത്തു .ഭാഗ്യവശാൽ സെലെക്ഷൻ ലഭിച്ചു .ഇപ്പൊ വിവാഹം കഴിഞ്ഞു രണ്ടു കുട്ടികൾ ഉണ്ട് .ഭാര്യ ടീച്ചർ ആണ് .മക്കൾ പഠിക്കുന്നു രണ്ടുപേരും ആൺകുട്ടികളാണ് ..

നീയെങ്ങനെ ഇവിടെ എത്തി …

ഞാൻ തൃശൂർ ആയിരുന്നു …ട്രാൻസ്ഫർ ആയി ഇവിടെ എത്തി ..തട്ടിയതാ

അതെന്തുപറ്റി
കൈയ്ക്കൂലി വാങ്ങില്ല അതുതന്നെ …നിന്റെ കാര്യങ്ങൾ പറ

ഞാൻ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു .അപ്പോഴേക്കും റോസ് ഞങ്ങൾക്കുള്ള ചായയും,കപ്പ പുഴുങ്ങിയതും ആയി വന്നു ..ചായ കുടിക്കുന്നതിനിടെ ശ്രീരാജ് റോസുമായി സംസാരിച്ചു

റോസ് ചെയ്യുന്നത് നല്ല കാര്യമാണ് ..നിങ്ങൾക്കെതിരെ പരാതിത്തന്നതും ഇവിടുത്തെ ഒരാശുപത്രിയിലെ ജീവനക്കാരനാണ് ..അവൻ അല്ല അവന്റെ പുറകിൽ ആളുണ്ട് ..പക്ഷെ സാരമില്ല സെര്ടിഫിക്കറ്റ്സ് ഇല്ലെങ്കിലും താങ്കൾ ഡോക്ടറാണ് എന്നത് എനിക്ക് മനസിലായി .സെര്ടിഫിക്കറ്റ്സ് നമുക്ക് എടുക്കാം അവിടുത്തെ si ആരാണെന്നു നോക്കട്ടെ ഇല്ലെങ്കിൽ അച്ഛനെക്കൊണ്ട് പറയിപ്പിച്ചോളാം ..നിയമപരമായി തടസ്സങ്ങൾ ഇല്ല .ഇവിടൊരു വ്യാജ ഡോക്ടർ വന്നിട്ടുണ്ട് എന്നായിരുന്നു പരാതി .അത് പ്രശ്നമില്ല
പക്ഷെ വേറൊരു പ്രശ്നമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *