വിശുദ്ധ – 1

മലയാളം കമ്പികഥ – വിശുദ്ധ – 1

ഒരുനേരത്തെ സുഖത്തിനുവേണ്ടി ശരീരം കാഴ്ച വച്ചതുകൊണ്ടാണോ അതോ ഇനി ആരെങ്കിലും മനബാംഗപെടുത്തിയത് കൊണ്ടാണോ എന്തോ ആരായാലും ജന്മം നൽകിയവർ എന്നെ ഉപേക്ഷിച്ചു .ചിലപ്പോ പക്വത എത്താത്ത പ്രായത്തിൽ സംഭവിച്ച കൈപ്പിഴ .എന്തെങ്കിലും കാരണത്താൽ ഭ്രൂണഹത്യ നടത്താൻ കഴിയാതെ വന്നുകാണും .അല്ലെങ്കിൽ പ്രൗഢിയും പ്രശസ്തിയും ഉള്ള ഏതെങ്കിലും കുടുംബത്തിലെ പൊന്നോമനക്ക് ആരെങ്കിലും സമ്മാനിച്ച അവിഹിത ഗർഭം .പ്രേമത്തിന്റെ പുറംമോടിയിൽ രതിയുടെ കാണാക്കയത്തിൽ നീന്തിത്തുടിച്ചപ്പോൾ അവൾ അറിഞ്ഞുകാണില്ല സുഖത്തിന്റെ ഒടുവിൽ ജീവന്റെ തുടിപ്പ് ഉദരത്തിൽ ചുമക്കേണ്ടി വരുമെന്ന് .പ്രസവിച്ചു ഉടൻതന്നെ എന്നെ ഉപേക്ഷിക്കുകയായിരുന്നു .അനദ്വത്തിന്റെ കൈപ്പുനീർ കുടിച്ച അനേകം ജീവിതങ്ങളിൽ ഒന്ന് മാത്രമാണ് എന്റേത് .ബാല്യത്തിൽ ഉപേക്ഷിക്കപെട്ടവന്റെ വേദന ഞാൻ അറിഞ്ഞില്ല .എനിക്കറിയില്ലായിരുന്നു ‘അമ്മ അച്ഛൻ ബന്ധുക്കൾ എന്നി വാക്കുകളും അതിന്റെ അർത്ഥങ്ങളും .അനാഥാലയത്തിന്റെ ചുവരുകൾക്കുള്ളിൽ ഞാൻ വളർന്നു .പഠനത്തിന്റെ നാളുകൾ വരുന്നതുവരെ ഞാൻ സന്തുഷ്ടനും സന്തോഷവാനുമായിരുന്നു .ഒന്നാം ക്‌ളാസിൽ മറ്റുള്ള കുട്ടികളുടെ കൂടെ വിദ്യാഭ്യാസത്തിന് വേണ്ടി സ്‌കൂളിൽ പോയിത്തുടങ്ങിയപ്പോളാണ് അമ്മയുടെ വാത്സല്യത്തെ കുറിച്ചും അച്ഛന്റെ സ്നേഹത്തെ കുറിച്ചും ഞാൻ അറിയാൻ തുടങ്ങിയത് .അവസാന പിരിയഡും കഴിഞ്ഞു ദേശീയഗാനം മുഴുമിപ്പിക്കാൻ ഇടനൽകാതെ എന്റെ കൂട്ടുകാർ ഇറങ്ങി ഓടുന്നത് അവരെ കാത്തുനിൽക്കുന്ന അമ്മയുടേയോ അച്ഛന്റെയോ അടുത്തേക്കാണെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കി
.വാത്സല്യപെടാൻ ഓമനിക്കപ്പെടാൻ എന്റെ കുരുന്നു മനസ്സും ഒരുപാടാഗ്രഹിച്ചു .സിനിമകളിൽ കാണുന്ന പോലെ വാത്സല്യവും സ്നേഹവും നിറഞ്ഞ ഓർഫനേജ് ചുറ്റുപാടുകളല്ല എനിക്ക് നേരിടേണ്ടി വന്നത് .അന്നന്നത്തെ ആഹാരത്തിനു പോലും ഗതിയില്ലാതെ ഒരനാഥമന്ദിരം .കുട്ടിക്കാലത്തിന്റെ നിറവും നിറപ്പകിട്ടും ഞാൻ അനുഭവിച്ചിട്ടില്ല .അടുത്തിരുന്നു പഠിക്കുന്ന കൂട്ടുകാരന്റെ വീട്ടുവിശേശങ്ങൾ പൊള്ളുന്ന നെഞ്ചോടേ ഞാൻ കേട്ടിരുന്നു .അമ്മയെന്ന വാക്കിന്റെ അർത്ഥവും ആഴവും എനിക്ക് മനസിലായില്ല .വൈകുന്നേരങ്ങളിൽ പലഹാര പൊതിയും കളിപ്പാട്ടങ്ങളുമായി വരുന്ന അച്ഛൻ എനിക്ക് കൗതുകമുണർത്തുന്ന പദങ്ങൾ മാത്രമായി .കല്യാണം വിരുന്ന് സൽക്കാരങ്ങൾ വിനോദ യാത്ര ഇതൊന്നും എന്താണെന്ന് എനിക്ക് മനസ്സിലായില്ല .രുചിയുള്ള ഭക്ഷണം നിറമുള്ള വസ്ത്രം ഇതൊക്കെയായിരുന്നു എന്റെ സ്വപ്‌നങ്ങൾ .ആരെങ്കിലും സംഭാവന ചെയുന്ന പഴയ വസ്ത്രങ്ങൾ പാകമുള്ളതു തിരഞ്ഞു പിടിച്ചു ഉപയോഗിക്കണം .കീറിയതോ പിഞ്ചിയതോ ആണെങ്കിൽ സ്വയം തയ്യിച്ചു ഉപയോഗിക്കണം .ജന്മം നൽകിയവർ
ആരാണെങ്കിലും കഴുത്തു ഞെരിച്ചു കൊന്നില്ലല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു എനിക്ക് .കാലം പോകെ എന്നിൽ ജീവിക്കാനുള്ള ആഗ്രഹം വളർന്നു .മറ്റുള്ളവരെ പോലെ സമൂഹത്തിൽ അന്തസ്സും ഗമയും നിറഞ്ഞ ജീവിതം ഞാൻ സ്വപനം കാണാൻ തുടങ്ങി .മനസ്സിൽ തീയായി എന്റെ ആഗ്രഹങ്ങൾ മാറാൻ തുടങ്ങി
അനാഥാലയത്തിൽ വളർന്നവർ സമൂഹത്തിൽ എങ്ങനെ പിന്നീട് ജീവിക്കുന്നു എന്ന് ആരും ശ്രദ്ധിക്കാറില്ല അതുവരെ പേരിന് പറയാൻ ഓർഫനേജിന്റെ വിലാസമെങ്കിലും ഉള്ളവർ തെരുവിലേക്ക് ഇറങ്ങുമ്പോ പറയാൻ ഒരു മേൽവിലാസം പോലുമില്ലാത്തവരായി മാറുന്നു .കിട്ടുന്ന ജോലികൾ ചെയ്തും കാണുന്നിടങ്ങളിൽ തങ്ങിയും അവർ ജീവിക്കുന്നു മരിക്കുന്നു .അവരെ ഈ ലോകം കാണാറുമില്ല അറിയാറുമില്ല .ഏതോ നല്ല വീട്ടിലെ പെണ്ണിന് സംഭവിച്ച കാലകേടാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട് .പഠിക്കാൻ ഞാൻ സമ്മർദ്ധനായിരുന്നു ഓർഫനേജിൽ നിന്നും പഠിക്കാൻ വിടുന്നത് ഉച്ചക്കു ലഭിക്കുന്ന ഭക്ഷണം കണ്ടുകൊണ്ടാണ് സർക്കാരിന്റെ ഔദാര്യത്തിൽ ലഭിച്ചിരുന്ന ഉച്ചക്കഞ്ഞിയും ചെറുപയറും ഒരുനേരത്തെ ഞങ്ങളുടെ മൃഷ്ടാന ഭോജനമായിരുന്നു .നീണ്ടു കിടക്കുന്ന ഓർഫനേജ് വളപ്പിൽ നിറയെ കാണപ്പെട്ടിരുന്ന പപ്പായ മരങ്ങളിൽ കായ്ച്ചിരുന്ന പപ്പായകളാണ് മിക്കവാറും ഞങ്ങളുടെ വിശപ്പകറ്റാൻ സഹായിച്ചിരുന്നത് .ആദ്യകാലങ്ങളിൽ പട്ടിണിയും വിശപ്പും ഒരുപാടു ഞാൻ അനുഭവിച്ചിട്ടുണ്ട് .കാലം പുരോഗമനത്തിന്റെ പാതയിലേക്ക് കയറിയപ്പോൾ ഞങ്ങളും അല്പം മെച്ചപ്പെട്ട നിലയിലായി .ആരൊക്കെയോ നല്ല മനസ്സുകൾ സാമ്പത്തിക സഹായങ്ങൾ നൽകാറുണ്ടെന്നും അതിൽനിന്നും ഒരുവിഹിതം ഞങ്ങളിൽ എത്താറുള്ളതും അന്നൊക്കെ ആശ്വാസമായിരുന്നു .വിവാഹങ്ങൾ വീടുകളിൽ നിന്നും മണ്ഡപങ്ങളിലേക്ക് മാറിയതും മിച്ചം വരുന്ന ഭക്ഷണം ഓർഫനേജിൽ എത്തിച്ചിരുന്നതും വല്ലപ്പോഴും രുചിയുള്ള ആഹാരങ്ങൾ ഞങ്ങൾക്കും ലഭിക്കാനുള്ള അവസരങ്ങളായി .
വളരുംതോറും പഠിക്കാനുള്ള ആഗ്രഹം എന്നിൽ നിറഞ്ഞു .പഠനത്തോട് താല്പര്യം കാണിച്ചിരുന്നവർ വളരെ കുറവായിരുന്നു .എങ്ങനെയെങ്കിലും പത്താം തരം കഴിയണം ആരുടെയെങ്കിലും കൂടെ പണിക്കു പോണം ഇതായിരുന്നു മിക്ക അന്ധേവാസികളുടെയും ചിരകാലാഭിലാഷം അവരെ തെറ്റുപറയാൻ കഴിയില്ല കാശിന്റെ വില അവിടെയുള്ള എല്ലാവര്ക്കും അറിയാം .സ്നേഹത്തിനോ അയ്ക്യത്തിനോ ഒരുവിലയും അവിടെ ആരും കാണിച്ചിരുന്നില്ല അവനവന്റെ നിലനില്പിനായിരുന്നു എല്ലാവരും ശ്രമിച്ചത് സ്നേഹം എന്താണെന്ന് അവർക്കാർക്കും അറിയില്ല .കിട്ടാത്ത കാര്യം മനസ്സിലാകാത്ത കാര്യം അവർക്കിടയിൽ എങ്ങനെ ഉണ്ടാവാൻ .ഏഴാം ക്‌ളാസിൽ ഉന്നത വിജയം നേടിയതോടെ എന്നെ അവിടെയുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങി .മറ്റുള്ളവർ കളിക്കാനും വിനോദത്തിൽ ഏർപ്പെടാനും ശ്രമിക്കുമ്പോൾ ഞാൻ പുസ്തകങ്ങളുടെ നടുവിൽ അവയുമായി ചങ്ങാത്തം കൂടി .കിട്ടുന്ന ഓരോനിമിഷവും ഞാൻ വായനയുടെ ലോകത്തായിരുന്നു .ബുദ്ധിശക്തി നന്നായുണ്ടായിരുന്നു അതുപോലെതന്നെ ഓർമയും .കിട്ടുന്ന എല്ലാ തുണ്ടുകടലാസിലെയും വരികൾ ഞാൻ വായിക്കാൻ തുടങ്ങി .ഏതൊരു ഓർഫനേജിലും ഉള്ള പോലെ മുതിർന്നവർ പറയുന്നത് അക്ഷരം പ്രതി അനുസരിക്കേണ്ടത് ഇവിടെയും ഉണ്ട് .അതുപോലെതന്നെ നേതാവും ,കയ്യൂക്കുള്ള ഒരു മുതിർന്നയാൾ എല്ലാ കാലത്തും നേതാവായി ഉണ്ടായിരുന്നു .പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചകളും ഇവിടെ പതിവാണ് .ചെറുപ്പത്തിൽ അവർക്കു നേരിടേണ്ടി വന്ന പീഡനങ്ങൾ മുതിരുമ്പോൾ അവരും ചെയ്യാൻ തുടങ്ങി .ഒട്ടേറെ ദുരനുഭവങ്ങൾ ഞാനും സഹിക്കേണ്ടി വന്നു .എന്തൊക്കെയാണ് കാണിക്കുന്നതെന്ന് മനസിലാക്കാൻ പോലും കഴിയാതിരുന്ന നാളുകളിൽ ഞാനും പലരുടെയും ഇഷ്ടത്തിന് പത്രമാകേണ്ടിവന്നിട്ടുണ്ട് .
ഇതെല്ലം എന്തിന് ചെയ്യുന്നു എന്നുപോലും എനിക്കറിയില്ലായിരുന്നു .ഓർഫനേജിൽ എനിക്കധികം കൂട്ടുകാർ ഇല്ലായിരുന്നു എല്ലാത്തിൽനിന്നും ഞാൻ അകന്നു നിന്നു .അവരുടെ രീതികളിൽ എനിക്ക് താല്പര്യമില്ലായിരുന്നു എന്നും അന്ധേവാസികൾ തമ്മിൽ വഴക്കും അടിയും ഉണ്ടാവും .ഇതെല്ലം നിയന്ധ്രിക്കാൻ ഉത്തരവാദിത്തപെട്ടവർ ശ്രദ്ധിക്കാറുമില്ല .ഞാനുമായി അല്പമെങ്കിലും അടുപ്പമുള്ളവൻ എന്റെ ആകെയുള്ള സുഹൃത് എന്നെക്കാളും മുതിർന്ന ശ്രീരാജ് ആയിരുന്നു .മുന്നേ ഉണ്ടായിരുന്ന തലവൻ ഓർഫനേജ് വിട്ടതിൽ പിന്നെ ശ്രീരാജ് ആ സ്ഥാനത്തേക്ക് എത്തി അവന്റെ വരവോടെ ആരെയും പേടിക്കാതെ ഓർഫനേജിൽ എപ്പോൾ വേണമെങ്കിലും നടക്കാനുള്ള സ്വാതന്ത്രം എനിക്കുണ്ടായി .എന്നോട് സൗഹൃദമുണ്ടായിരുന്നെങ്കിലും അവനെ മറ്റുള്ളവർ ഏറെ പേടിച്ചിരുന്നു .അവനെ എതിർക്കാൻ മറ്റുള്ളവർ കാണിക്കുന്ന ഭയം ഞാനും അവനുമായി കൂടുതൽ അടുക്കാൻ എന്നെ പ്രേരിപ്പിച്ചു .എനിക്ക് മുന്നേ ഓർഫനേജ് വിട്ടവർ പലരും പല ക്രിമിനൽ കേസുകളിലും പ്രതികളായി .ഏതോ കൊലപാതക കേസിൽ പെട്ട് അവിടെ ഉണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .കേസിന്റെ അന്വേഷണവും മറ്റുമായി ബന്ധപെട്ടു ഓർഫനേജിലെ പലരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു .തുടർ അന്വേഷണത്തിൽ ഓർഫനേജിൽ നടന്നിരുന്ന കള്ളത്തരങ്ങളുടെ കാര്യങ്ങൾ ഞങ്ങളും ലോകവും അറിഞ്ഞു .
ഞങ്ങളുടെ അനാഥത്തിന്റെ പേരിൽ പലരുടെയും കയ്യിൽ നിന്നും പണം പിരിക്കുകയും അവരുടെ ഉയർച്ചക്കും ഉന്നമനത്തിനും വേണ്ടി ഉപയോഗിക്കുകയും ചെയ്യുകയാണെന്ന് ഞങ്ങൾ പിന്നീടാണ് അറിഞ്ഞത് .ഓർഫനേജ് പൂട്ടാൻ ഉത്തരവായി .ഞങ്ങളുടെ കാര്യത്തിൽ മാത്രമായിരുന്നു ആശയകുഴപ്പം .പലരെയും പല സ്ഥലങ്ങളിയായി പാർപ്പിച്ചു ഇത്രയും പേരെ ഒരുമിച്ചു ഒരുസ്ഥലത്തു താമസിപ്പിക്കുന്നത് വളരെയധികം ബുദ്ധിമുട്ടായതിനാൽ പലപല ഓർഫനേജുകളിലായി ഞങ്ങളെ എല്ലവരെയും മാറ്റി താമസിപ്പിച്ചു .
ഈശ്വരാധീനം ആയിരിക്കും പിന്നീട് ഞാൻ എത്തിപ്പെട്ടത് ഒരു മഠത്തിന്റെ കീഴിൽ ഉള്ള ഓർഫനേജിലാണ് .ആഹാരത്തിനോ വസ്ത്രത്തിനോ വിദ്യാഭ്യാസത്തിനോ പിന്നീട് എനിക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നില്ല .ഓർഫനേജ് മാറ്റത്തോടെ ശ്രീരാജ്ഉം ഞാനും പിരിഞ്ഞു .അവൻ എങ്ങോട്ടു പോയെന്നു പോലും അറിയാൻ എനിക്ക് സാധിച്ചില്ല .മഠത്തിന്റെ സ്‌കൂളിൽ ഞാൻ പത്താം തരം വിജയിച്ചു .അവരുടെതന്നെ കോളേജിൽ നിന്നും ഉന്നത വിദ്യഭ്യാസവും നേടി .മറ്റൊന്നിലും ഞാൻ ശ്രദ്ധ പതിപ്പിച്ചില്ല .പഠനത്തിൽ മാത്രം .ആരോടൊക്കെയുള്ള വാശിക്ക് ഞാൻ പഠിച്ചു .ഞാൻ മുതിർന്നു പലരും മഠത്തിൽനിന്നും പുറത്തുപോയി പഠനം പൂർത്തിയായവർ ജോലിയും മറ്റുള്ളവർ വിവാഹിതരായും അങ്ങനെ ഓരോരുത്തരായി മഠത്തിൽനിന്നും പടിയിറങ്ങി .എന്റെ ലോകം ഓർഫനേജും മഠവും ആണെന്ന് ഞാൻ വിശ്വസിച്ചു .മറ്റൊരിടത്തേക്കും പോകാൻ ഞാൻ തയ്യാറായില്ല
എന്റെ ജീവിതത്തിൽ ലൈംഗികതക്ക് സ്ഥാനമില്ലായിരുന്നു .ചെറുപ്പത്തിൽ അനുഭവിച്ച പീഡകൾ കൊണ്ടാവും .മഠത്തിൽ പുതുതായി വന്ന സിസ്റ്റർ റോസ് മരിയ ..മഠത്തിന് നിരവധി സാമൂഹ്യ പ്രവർത്തികൾ ഉണ്ട് ,സ്‌കൂളുകൾ കോളേജ് .ആശുപത്രി ഓർഫനേജ് വൃദ്ധസദനം എന്ന് വേണ്ട നിരവധി ശാഖകൾ .മഠത്തിന്റെ ആശുപത്രിയിൽ പുതുതായി വന്ന ഡോക്ടറാണ് സിസ്റ്റർ റോസ് മരിയ . സിസ്റ്റർ വളരെ ചെരുപ്പായിരുന്നു എന്നേക്കാൾ വയസ്സിനു മുതിർന്നവരാണ് .ഞാനുമായി സിസ്റ്റർ വേഗത്തിൽ അടുത്തു മഠത്തിലെ പണികൾ ചെയ്തു അവിടുത്തെ കയ്യാളായി ഞാൻ മാറി .മഠത്തിലെ സ്ഥാപനങ്ങളിലെ വണ്ടികൾ ഓടിച്ചു .പൂന്തോട്ടങ്ങളിലെ ചെടികളെ പരിപാലിച്ചും ഞാൻ അവിടെ കഴിഞ്ഞു .മഠത്തിലെ മദർ സിസ്റ്റർ ക്ലര എന്നെ മകനെ പോലെ കണ്ടു .എന്റെ സ്വഭാവത്തിലെ ഗുണം കൊണ്ടാണോ എന്തോ അവർക്കെന്നോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു .തുടർന്ന് പഠിക്കാൻ അവർ എന്നെ നിർബന്ധിച്ചു .പഠിക്കാൻ എനിക്കും താല്പര്യമായിരുന്നു .
തുടർന്നുപഠിക്കാം എന്ന തീരുമാനത്തിൽ എത്തിനിൽക്കുന്ന സമയത്താണ് മഠം വക ലൈബ്രറിയിൽ ഉണ്ടായിരുന്ന ലൈബ്രെറിയൻ മരണപ്പെടുന്നത് .പിന്നീട് ആ ജോലി എനിക്ക് ലഭിച്ചു .വായിക്കാൻ പണ്ടുമുതൽതന്നെ ഇഷ്ടമായിരുന്ന എനിക്ക് ലഭിക്കാവുന്നതിൽ ഏറ്റവും ഇഷ്ടമുള്ള ജോലിയാണ് കിട്ടിയതും .
ജീവിതത്തിൽ അത്രയും സന്തോഷിച്ച നാളുകൾ എനിക്കുണ്ടായിട്ടില്ല .ആദ്യമായി ജോലിക്കാരനായ സന്തോഷം പറയാൻ എനിക്കാരുമില്ല എന്ന സങ്കടം മാത്രമേ എനിക്കുണ്ടായുള്ളു .കുടുംബം എന്ന പദത്തിലേക്ക് അതിന്റെ അർത്ഥത്തിലേക്കു ഞാൻ ആകൃഷ്ടനായി .അനാഥാലയത്തിന്റെ മേൽവിലാസവുമായി ജീവിക്കുന്ന എനിക്ക് പെണ്ണിനെ കിട്ടില്ലെന്ന്‌ എന്റെ മനസ്സിനോട് ഞാൻ തന്നെ പറയുന്നുണ്ടായിരുന്നു .അനാഥനെന്ന അപകർഷതാ ബോധം എന്നിൽ നിറഞ്ഞു നിന്നു .ലൈബ്രറിയിലെ ജോലിക്കിടയിൽ ഞാൻ സിസ്റ്റർ റോസുമായി അടുത്തു .ധാരാളം വായിക്കുന്ന സിസ്റ്റർ ലൈബ്രറിയിലെ സ്ഥിരം സന്ദർശകയായിരുന്നു .ആദ്യമൊക്കെ കുശലാന്വേഷണം മാത്രം പിന്നീട് ഞങ്ങൾ സുഹൃത്തുക്കളായി .ഞങ്ങൾ പരസ്പരം തുറന്നു സംസാരിച്ചു .വിധിയുടെ ഇടപെടലാണോ ദൈവ നിശ്ചയമാണോ സിസ്റ്ററും എന്നെ പോലെ അനദ്വത്വത്തിന്റെ ചെളിക്കുണ്ടിൽ നിന്നും പിടിച്ചു കയറി വന്നതാണ് .പഠിക്കാൻ സിസ്റ്റർ മിടുക്കിയായിരുന്നു കൂടെ പഠിച്ചിരുന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് സിസ്റ്റർ പഠിച്ചത് .സിസ്റ്ററിന്റെ പഠനത്തിലെ മികവും സ്വഭാവഗുണവും കണ്ട് സിസ്റ്ററിനെ അവരുടെ സുഹൃത്തിന്റെ അച്ഛൻ സ്പോൺസർ ചെയ്യുകയായിരുന്നു അവരുടെ സര്വ്വ ചിലവും ആ നല്ല മനുഷ്യൻ ഏറ്റടുത്തു .സിസ്റ്റർ മെഡിസിന് പഠിക്കുന്ന സമയത് ഉണ്ടായ അപകടത്തിൽ സിസ്റ്ററിന്റെ സുഹൃത്തും കുടുംബവും മരണപെട്ടു .ആ വാർത്തയിൽ തകർന്ന സിസ്റ്റർ മനോനില തകർന്നു .ആശുപത്രിയിലായി നാളുകൾ ഏറെ വേണ്ടിവന്നു ആ അവസ്ഥയിൽനിന്നും കരകയറാൻ .എല്ലാത്തിനോടും വിരക്തിതോന്നി അവർ കന്യാസ്ത്രീ ആകാൻ തീരുമാനിച്ചു .മഠത്തിൽച്ചേർന്നു അവർ സന്യാസിനി ആയി .ഇടക്കുവച്ചു മുടങ്ങിയ പഠനം അവർ പൂർത്തിയാക്കി .ഇനിയുള്ള കാലം സമൂഹത്തിനുവേണ്ടി ജീവിക്കാൻ തീരുമാനിച്ചു .
വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിസ്റ്റർ റോസ് പൊതുജനങ്ങളുടെ ഇടയിൽ ശ്രദ്ധ പിടിച്ചുപറ്റി .ഏതു സമയത്തും സേവനം ചെയ്യാൻ അവർ ഒരുക്കമായിരുന്നു .അവരുടെ വരവോടെ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൂടുതൽ മികവുറ്റതായി .ലൈബ്രറി ജോലിയും മഠത്തിലെ മറ്റു ജോലികളുമായി ഞാനും സന്തോഷ ജീവിതം നയിച്ചുവന്നു .പെട്ടന്ന് മഠത്തിൽ പല മാറ്റങ്ങളും സംഭവിച്ചു .കരുണാമയയും സ്നേഹസമ്പന്നയുമായ മദർ മഠത്തിൽനിന്നും നീക്കപെട്ടു .കൂട്ടത്തിൽ കുറെ സിസ്റ്റർ മാരും .റോസ് സിസ്റ്റർ പോവാതിരുന്നത് എനിക്ക് ആശ്വാസമായി .ദിവസങ്ങൾ പോകെ മഠത്തിലെ രീതികളിൽ മാറ്റങ്ങൾ സംഭവിച്ചുതുടങ്ങി .പുതിയ മദർ കർക്കശക്കാരിയും പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതവും ഉള്ളവരായിരുന്നു .എന്നോടുള്ള സമീപനത്തിലും മാറ്റം ഉണ്ടായി .സ്വന്തമെന്നു ഞാൻ കരുതിയ മഠം എനിക്കന്യമായി തോന്നി .തോട്ടംപണിയും ഡ്രൈവർ പണിയും എന്നോട് ചെയ്യണ്ടെന്നു പറഞ്ഞു .എന്തോ ലൈബ്രറിയിലെ ജോലി എനിക്ക് നഷ്ട്ടമായില്ല .ഞാനും റോസ് സിസ്റ്ററുമായി സംസാരിക്കാനുള്ള സാഹചര്യങ്ങൾ കുറഞ്ഞു വന്നു .സിസ്റ്റർ എപ്പോഴും ആരുടെയെങ്കിലും ഒപ്പം മാത്രമായി ലൈബ്രറിയിലേക്കുള്ള വരവും പോക്കും .വന്നാൽ തന്നെ ഞാനുമായി സംസാരമില്ല .ചെറിയൊരു പുഞ്ചിരി മാത്രം അവരിൽ നിന്നും ഉണ്ടായി .സത്യത്തിൽ ഞാൻ അനാഥനായി എനിക്ക് തോന്നിത്തുടങ്ങി .ഇത്രയയും കാലം എനിക്ക് ആരൊക്കെയോ ഉണ്ടായിരുന്നു .എന്നാൽ ഇപ്പോൾ എനിക്കാരുമില്ല .സംസാരിക്കാൻ ഇടപഴകാൻ ഒന്നിനും ആരുമില്ലാത്ത അവസ്ഥ .എനിക്കും അവിടം മടുത്തുതുടങ്ങി കാര്യമില്ലാതെ പലപ്പോഴും മദർ എന്നെ ശകാരിച്ചു .എന്നെ എങ്ങനെയെങ്കിലും മഠത്തിൽ നിന്നും പറഞ്ഞുവിടാൻ നോക്കുന്നപോലെ മഠത്തിൽ എനിക്ക് ആരുമായും അടുപ്പം ഇല്ലാതായിവന്നു .കന്യാസ്ത്രികൾ മാത്രം താമസിക്കുന്ന മഠത്തിൽ അന്യപുരുഷന്മാർ വരാൻ പാടില്ലെന്ന നിയമം മദർ നടപ്പിലാക്കി .
മഠം വക റൂമുകളിൽ അവിടുത്തെ സ്റ്റാഫുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ മാത്രം താമസിക്കുക കാര്യമില്ലാതെ മഠത്തിൽ പ്രവേശിക്കരുത് തുടങ്ങിയ നിയമങ്ങൾ എനിക്കെന്തോ അരോചകമായിത്തുടങ്ങി .എല്ലാത്തിൽനിന്നും വിട്ടകന്നുമാറാൻ ഞാനും ആഗ്രഹിച്ചു ദിവസങ്ങൾ വിരസമായി കടന്നുപോയി .ഓർഫനേജിലെ ദിനങ്ങളെ ഓർമപ്പെടുത്തി ഞാൻ വീണ്ടും വായനയുടെ ലോകത്തു അഭയം പ്രാപിച്ചു .

Leave a Reply

Your email address will not be published. Required fields are marked *