ബൈക്കിന്റെ ബാഗിലേക്ക് ഫുള്ള്കുപ്പി തിരുകി പുറപ്പെടാനൊരുങ്ങുന്ന ചെറുപ്പക്കാരനെ ചൂണ്ടി ലാസറേട്ടൻ പറഞ്ഞു..
ഗണേശൻ അവന്റടുത്തേക്ക് കുതിച്ചെത്തി..
അവനോട് സംസാരിച്ചപ്പോ പകുതി ഗണേശന് കൊടുക്കാം എന്നവൻ സമ്മതിച്ചു..
“” ചേട്ടനാ പുഴക്കരയിലേക്ക് വാ..
നമുക്കവിടെയിരിക്കാം…”..
“” നീയെന്നാ വിട്ടോ… ഞാൻ വെള്ളവും ഗ്ലാസും വാങ്ങി വരാം..””..
ഗണേശന് അവനോട് വല്ലാത്ത സ്നേഹം തോന്നിപ്പോയി..
“” അതൊക്കെ ഞാൻ വാങ്ങിയിട്ടുണ്ട് ചേട്ടാ… ചേട്ടനെന്റെ പിറകേ വന്നാ മതി..””..
അവൻ ബൈക്ക് മുന്നോട്ടെടുത്തു..
ഗണേശനും,ബുള്ളറ്റ് സ്റ്റാർട്ടാക്കി അവന്റെ പിന്നാലെ വിട്ടു…
പുഴക്കരയിലെത്തിയെതും ഗണേശന് ക്ഷമയുണ്ടായില്ല…
അവൻകുപ്പി പൊട്ടിച്ച് അടി തുടങ്ങി..
മടമടാ രണ്ടെണ്ണം അടിച്ചപ്പോഴാണ് അവന്റെ കത്തലൊന്നടങ്ങിയത്..
“” ചേട്ടാ… ഇത് മിലിറ്ററിയാ..
സാവകാശത്തിലടിക്ക്…
എന്താ ഇത്ര ധൃതി…?””..
ഗണേശൻ പോത്ത് കാടി കുടിക്കുന്നത് പോലെ കുടിക്കുന്നത് കണ്ട് അവൻ ചോദിച്ചു..
“” ഒന്നും പറയണ്ടെടാ…
ഇത് പോലൊരു പറ്റ് ജീവിതത്തിൽ എനിക്ക് പറ്റിയിട്ടില്ല…””..
കിതച്ച് കൊണ്ട് ഗണേശൻ പറഞ്ഞു..
“” എന്താ ചേട്ടാ… വല്ല കള്ളവെടിയും പിടിച്ചോ…?”..
പതിയെ ഒരു സിപ്പെടുത്ത് കൊണ്ട് ഒരു ചിരിയോടെ അവൻ ചോദിച്ചു..
“” ഉം… അത് പോലൊക്കെത്തന്നെ…
ഒരുത്തി എനിക്കിട്ട് പണിതെടാ…
അല്ലാ… നീയേതാ… ?..
ഇവിടെ അടുത്താണോ വീട്… ?””..
അവൻ ഒരു സിപ്പ് കൂടി എടുത്ത് കുറച്ച് മിച്ചറ് വാരി വായിലിട്ടു..
“” ഉം… ഇവിടെ അടുത്ത് തന്നെയാ ചേട്ടാ…
എന്റെ പേര് അപ്പു…
പടവിന്റെയൊക്കെ പണിയാ… ചേട്ടനെ എനിക്കറിയാം… ചേട്ടന് സിഗററ്റ് വേണോ… ?..
ഒരു സിഗററ്റെടുത്ത് ചുണ്ടിൽ വെച്ച് അപ്പു തീ കൊളുത്തി.. അതിന്റെ വെളിച്ചത്തിൽ ഗണേശൻ അപ്പുവിന്റെ മുഖം കണ്ടു..
കണ്ട് പരിചയമുണ്ട്..
വലിയൊന്നുമില്ലെങ്കിലും, വെറുതേ കിട്ടിയാൽ എന്തും വാങ്ങുന്ന ഗണേശൻ ഒരു സിഗററ്റ് വാങ്ങി തീ പിടിപ്പിച്ചു..
അപ്പു ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനാണ്..
ഇരുപത്തെട്ട് വയസുള്ള അവിവാഹിതൻ..
പടവിന്റെ പണിയാണ് അവന്..
വലുതായിട്ടൊന്നുമില്ല,
മതില്, കക്കൂസ്, കുളിമുറി തുടങ്ങിയ ചെറിയ പണികൾ..
ഒറ്റക്കേ ഉള്ളൂ..
ഒരു ഹെൽപറുണ്ടായിരുന്നു..
അവന്റെ കാലിൽ കല്ല് വീണ് കാലൊടിഞ്ഞ് കിടപ്പിലാണ്..
അവന് പകരക്കാരനായിട്ടാണ് ബാബു, അപ്പുവിന്റെ ഹെൽപറായത്… അപ്പുവും, ബാബുവും ആദ്യമേ കൂട്ടുകാരാണ്..
ബാബുവിന്റെ പ്രശ്നങ്ങൾ ചിലതൊക്കെ അപ്പുവിനുമറിയാം..
ഈ ഗണേശന് പൈസ കൊടുക്കാനുള്ളതുമറിയാം.. അതിൽ കൂടുതൽ ഗണേശന് ആ വീടുമായുള്ള ബന്ധം അപ്പുവിനറിയില്ല..
ഗണേശൻ വീണ്ടും ചെലുത്തി..
ഇതെന്ത് കുടിയാണെന്ന് അപ്പു അന്തം വിട്ടു..
കാര്യമായെന്തോ പ്രശ്നമുണ്ട്..
ഒന്ന് ചികഞ്ഞാലോ…?..
ഏതോ പെണ്ണ് കേസെന്നാണ് തോന്നുന്നത്..
തനിക്കാണെങ്കിൽ കേൾക്കാൻ ഇഷ്ടമുള്ള വിഷയവുമാണത്..
“” അല്ല ചേട്ടാ… ഏതവളാ ചേട്ടനെ തേച്ചത്… ?””..
ഗണേശൻ തെറ്റില്ലാതെ പൂസായിരുന്നു..
മീരയോടുള്ള പക അവന്റെയുള്ളിൽ ആളിക്കത്തി..
“” അവൾ… അവളെന്നെ ചതിച്ചെടാ…
എന്റെ പത്ത് ലക്ഷം രൂപ…””..
ഗണേശന്റെ നാവ് കുഴഞ്ഞ് തുടങ്ങിയിരുന്നു..
“” ചേട്ടന്റെ പത്ത് ലക്ഷം രൂപ ഒരുത്തി പറ്റിച്ചെന്നോ… ?.
ചേട്ടൻ പുലിയല്ലേ…
ചേട്ടനെ പറ്റിക്കാൻ നമ്മുടെ നാട്ടിൽ ഒരു പെണ്ണോ… ?.
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…””..
കാലിയായ ഗ്ലാസിലേക്ക് ഒന്നുകൂടി വീഴ്ത്തി അത് ഗണേശന്റെ കയ്യിലേക്ക് കൊടുത്ത് അപ്പു പറഞ്ഞു..
തനിക്ക് വേണ്ട മസാലയെല്ലാം ഈ കഥയിലുണ്ടാവുമെന്ന് അവന് തോന്നി..
