വിഷാദതരളം… വികാരഭരിതം – 6 17

 

 

“” പറയാടാ… എല്ലാം പറയാം…

എല്ലാം മനസിലാക്കിത്തന്നിട്ടേ ഇവിടുന്ന് നിന്നെ വിടൂ… “..

 

 

ഗണേശൻ പേടിയോടെ അപ്പുവിന്റെ മുഖത്തേക്കും, അവന്റെ കയ്യിലുള്ള ഇരുമ്പ് പൈപ്പിലേക്കും നോക്കി..

എന്നാലും തന്നെയെന്തിനാണ് ബന്ദിയാക്കിയതെന്ന് അവന് മനസിലായില്ല..

 

 

“” ഇത് കണ്ടോ നീ… ?.

ഇത് നിന്റെ വായ മൂടിക്കെട്ടാനുളളതാ…

അടങ്ങിയൊതുങ്ങി, ശബ്ദം കുറച്ച്, ചോദിക്കുന്നതിന് വ്യക്തമായി ഉത്തരം പറയണം…

അല്ലേൽ ഇത് നിന്റെ വായിലങ്ങ് ഒട്ടിക്കും.. എന്നിട്ട് ഞങ്ങള് രണ്ടാളും കേറിയങ്ങ് മേയും…

നിനക്ക് കരയാൻ പോലും പറ്റില്ല…””..

 

മേശപ്പുറത്ത് നിന്ന് ഒട്ടിക്കുന്ന ടാപ്പെടുത്ത്

അപ്പു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു..

ഗണേശന് ചെറിയ പേടി തോന്നി..

 

 

“”എന്താ നിങ്ങൾക്ക് വേണ്ടത്… ?.

ഇവര് കുടുങ്ങിയപ്പോ സഹായിച്ചു എന്നല്ലാതെ ഞാനെന്ത് തെറ്റ് ചെയ്തിട്ടാ എന്നെ പിടിച്ച് കെട്ടിയിട്ടിരിക്കുന്നേ… ?.

എന്നെ അഴിച്ച് വിട്ടേക്ക്… ഞാൻ പൊയ്ക്കോളാം… “..

 

അങ്ങേയറ്റം മാന്യനായി ഗണേശൻ പറഞ്ഞു..

 

 

“” നീ തെറ്റ് ചെയ്തു ഗണേശാ…

വലിയ തെറ്റ്…

ഇവരെങ്ങനെയാ നിനക്ക് പൈസ തരാനുണ്ടായത്… ?.

അതാദ്യം പറ…”..

 

 

ഇരുമ്പ് പൈപ്പിൽ ഉഴിഞ്ഞ് കൊണ്ട് അപ്പു ചോദിച്ചു..

 

 

“ അത്… വർക് ഷോപ്പ് കത്തിയപ്പോ..നഷ്ടപരിഹാരം കൊടുക്കാൻ… “”..

 

 

പതറിക്കൊണ്ട് ഗണേശൻ പറഞ്ഞു..

 

 

“വർക് ഷോപ്പ് എങ്ങിനെയാ കത്തിയത്..?””.

 

 

അപ്പൂന്റെ ചോദ്യത്തിൽ ഗണേശനൊന്ന് വിരണ്ടു..

 

 

“അതെനിക്കെങ്ങിനെ അറിയാം… ? “..

 

 

“” ശരി… എന്തിനാ നീ ചോദിക്കാതെ തന്നെ സഹായിച്ചത്…

രവിയേട്ടൻ നിന്നോട് പൈസ ചോദിച്ചിരുന്നോ…?”..

 

 

ഗണേശൻ ഒന്നും മിണ്ടിയില്ല..

 

ബാബു മേശപ്പുറത്ത് നിന്ന് രണ്ടാമത്തെ ഇരുമ്പിന്റെ പൈപ്പെടുത്തു..

 

 

“” പറഞ്ഞോ… ഒറ്റയടിക്ക് നിന്റെ തല ഞാൻ ചിതറിക്കും…

വേഗം പറഞ്ഞോ… “”..

 

 

ഗണേശന്റെ തലക്ക് നേരെ ഇരുമ്പ് വടി ഓങ്ങിക്കൊണ്ട് ബാബു പറഞ്ഞു..

അവനത് ചെയ്യുമെന്ന്’ അവന്റെ മുഖഭാവത്തിൽ നിന്ന് ഗണേശന് മനസിലായി..

 

 

“” ഇല്ല… രവി ചോദിട്ടില്ല…

ഞാനങ്ങോട്ട് സഹായിച്ചതാ…”…

 

 

“” എന്തിന്…””?…

 

 

ഗണേശൻ, മീരയുടെ നേരെ നോക്കി..

 

 

“ അപ്പോ,വർക് ഷോപ്പ് കത്തിയതുമായി നിനക്കൊന്നുമറിയില്ല…”

 

 

അവൻ ഇല്ലെന്ന് തലയാട്ടി..

 

 

ഇവർക്കെന്തോ സംശയമുളളത് പോലെ ഗണേശന് തോന്നി…

പക്ഷേ അതിനൊരു സാധ്യതയുമില്ല… ഒരു തെളിവും ബാക്കി വെക്കാതെയാണ് താനത് ചെയ്തത്…

 

 

“” ശരി…

നിനക്ക് ഞാനൊരു സംഗതി കേൾപ്പിച്ച് തരാം…

അത് കേട്ടിട്ട് നമുക്കിനി സംസാരിക്കാം..””..

 

 

അപ്പു മൊബൈലെടുത്ത് ഗണേശൻ പറഞ്ഞത് പ്ലേ ചെയ്തു..

ഞെട്ടിപ്പോയി ഗണേശൻ..

ഇതെന്താണിത്… ?.

താനാണോ ഈ പറയുന്നത്..?.

ഇതെന്ന്… ?.

എപ്പോഴാണിത് പറഞ്ഞത്… ?..

സകല കാര്യങ്ങളും വള്ളിപുള്ളി വിടാതെ പറയുന്നുണ്ട്..

വർക് ഷോപ്പ് കത്തിച്ചതും, അതിന്റെ കാരണവും എല്ലാം..

ഒരു മനുഷ്യനോട് താനിത് പറഞ്ഞിട്ടില്ല..

പിന്നെങ്ങിനെ..?..

ഗണേശൻ പകച്ച് പോയിരുന്നു..

 

എന്നാൽ മീരയൊരു തരിപ്പോടെയാണ് നിന്നത്..

എന്തൊക്കെയാണ് തന്നെപറ്റി ഗണേശൻ പറഞ്ഞത്..

ശൊ… അവൾക്ക് നാണം തോന്നി..

 

 

“” ഇത് നീ പറഞ്ഞത് തന്നെയല്ലേ…?””..

 

 

അപ്പു മൊബൈൽ ഓഫാക്കിക്കൊണ്ട് ചോദിച്ചു..

 

 

“അല്ലാ… അത്… അത് ഞാൻ പറഞ്ഞതല്ലാ…

എനിക്കറിയില്ലാ…”..

 

 

ഗണേശൻ ഉറക്കെ പറഞ്ഞു..

 

ബാബുവിന്റെ കയ്യിലിരുന്ന ഇരുമ്പ് പൈപ്പ് ഉയർന്ന് താഴ്ന്നു..

ഗണേശന്റെ ഇടത്തേ തോളെല്ല് തകർത്താണ് അടിവീണത്..

 

 

“” ആ… ആ… ആ… ആ….ആ…”

 

 

അവൻ ഉറക്കെ അലറി..

വേദന സഹിക്കാൻ അവനായില്ല..

 

 

മീര അൽഭുതത്തോടെ ബാബുവിനെ നോക്കി..

Leave a Reply

Your email address will not be published. Required fields are marked *