” എന്റെ ഏട്ടൻ എന്നോ ചേച്ചിക്ക് എന്ത് അവകാസം ഉണ്ട് അത് പറയാൻ …. മുലകുടി മാറാത്ത കുട്ടിയേ തനിച്ചാക്കി ഇവരുടേ വാക്കും കേട്ട് കണ്ടവന്റ ഒപ്പം ….. അഴിഞ്ഞാടാൻ പോയപ്പോൾ ഇത് തോന്നിയില്ലേ ….
പ്രിയക്ക് മറുപടി ഇലായിരുന്നു …. അവളുടേ വീട്ടുകാർക്കും ::: അമ്മപോലും ഒന്നും പറയാതേ നിൽക്കുന്നത് കണ്ട പോൾ എലാവരും കൂടി അറിഞ്ഞ് ചെയ്തതാണ് എന്ന് മനസിലായി ….
ഭദ്ര വീണ്ടും വിഷ്ണുവിനോടായി പറഞ്ഞു …
” ഏട്ടാ ഞാനും വരുന്നു ഇവിടേ നിന്നാൽ ഇവർ എന്നേയും വിൽക്കും. അങ്ങനേ ഒരു അവസ്ഥ വന്നാൽ പിന്നേ ഞാൻ ജീവനോടേ ഉണ്ടാവില്ല …. എനിക്ക് അറിയാം ഏട്ടന്റെ മനസിൽ എന്താണന്ന് … പ്രിയ അല്ല ഭദ്ര ഒരിക്കലും ഞാൻ ഏട്ടനേ ചതിക്കില്ല ….
വിഷ്ണു അതിന് മറുപടി എന്നോണം വാവയേ ഭദ്രയുടേ കയ്യിൽ കൊടുത്ത് മെലേ ആ പടികൾ ഇറങ്ങി … തന്റെ നെഞ്ചിൽ കിടക്കുന്ന കുരുന്നിൽ കണ്ണീർ കൊണ്ട് കുളിപ്പിച്ച് അവളും അവന് ഒപ്പം നടന്നു … എന്നാൽ ഇതലാം കണ്ട് നിന്ന മാധവന്റെ കണ്ണിൽ പക എരിഞ്ഞു …
.
.
.
.
.
.
വിഷ്ണു ഭദ്രയേയും കൊണ്ട് അവന്റെ വീട്ടിൽ എത്തി.
” ഭദ്ര അകത്ത് പാൽ ഉണ്ടാവും അത് എടുത്ത് മോൾക്ക് കൊടുത്ത് അവളേ ഉറക്കി നീ വാ ചിലത് പറയാൻ ഉണ്ട് ….
മോളേ ഉറക്കി അവനേ തേടി ഭദ്ര വന്നപോൾ മുറ്റത്തേ മാവിൻ ചുവട്ടിൽ വിഷ്ണു നിൽക്കുന്നത് കണ്ടു. അവൾ അവന്റെ അടുത്തേക്ക് നടന്നു …
അവൾ വന്നത് അറിഞ്ഞതും അവൻ അവൾക്ക് നേരേ തിരിഞ്ഞു ….
” ഭദ്ര…. ഞാൻ ഒരു സാതാരണ കാരൻ ആണ് … അതു കൊണ്ട് എന്റെ ചിന്തകളും അങ്ങിനേ ആണ് … നീ ഇപ്പോൾ ഡോക്ടർ ആണ് ആണ് . പെൺക്കുട്ടികളും ആൺക്കുട്ടികളും മായി പല കൂട്ടുകാർ ഉണ്ടാവും … നീ വേറേ ഒരു പുരുക്ഷ നോട് മിണ്ടിയാൽ പോലും ഞാൻ നിന്നേ തെറ്റിധാരണയോടയേ കാണു… കാരണം നിന്റ ചേച്ചിയുടേ അനുഭവം ഉള കാരണം …. നിന്നേ ഞാൻ ഇവിടേ നിർത്താം .നിനക്ക് ഇഷ്ടമുള ആളേ കെട്ടിച്ചും തരാം …
അവൻ അത് പറഞ്ഞ് മുഴിവിക്കും മുമ്പ് അവൾ അവനേ തടഞ്ഞു ….
” എനിക്ക് വാവച്ചി യുടേ അമ്മ ആയാൽ മതി ഇനി ഞാൻ ഹോസ്പ്പിറ്റിൽ പോകാതേ ഈ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതേ ഞാൻ നിന്നോളാം . എന്നേ ഉപേക്ഷിക്കരുത് ….
നിറ കണുകളോടേ ഭദ്ര അവന്റേ മുനിൽ നിന്നു ….
വിഷ്ണു ഒന്ന് ചിരിച്ചു …..
” നീ ജോലി മുടക്കണ്ട അത് തുടരാം പക്ഷേ വാവക്ക് ഒരു 2 വയസ് ആവുന്ന വരേ നിന്നക്ക് വീട്ടിൽ ഇരിക്കേണ്ടിവരും…. പിന്നേ നിന്റേ അച്ഛനേയോ അമ്മയേയോ ഇന്നി നീ കാണില്ല …. അത് സമതം ആണങ്കിൽ മാത്രം നിന്നേ ഞാൻ സ്വന്തമാക്കാം … എന്റെ കയ്യിൽ ഉള്ള തെളിവ് വെച്ച് നിന്റെ ചേച്ചിയും മായുള്ള വിവാഹ മോചനം പെട്ടന്ന് നടക്കും…..
ഭദ്ര അവനേ മുറുകേ കെട്ടിപിടിച്ചു … നഷ്ടപെട്ട കളി പാട്ടം തിരിച്ച് കിട്ടിയ കുട്ടിയേ പോലേ ….. അവളുടേ ഉള്ളിൽ തന്റെ പ്രണയം തട്ടിയെടുത്ത് പിന്നേ അവനേ ചതിച്ച ചേച്ചിയോട് ഉള്ള പ്രതികാരം തിളച്ച് മറിഞ്ഞു. ഒപ്പം അതിന് കൂട്ട് നിന്ന വീട്ടുകാരോടും ….
തന്റെ മാനത്തിന് വില ഇടാൻ വന്ന സ്വന്തം ചേട്ടന്റേ കാൽ വണ്ടികയറ്റി ഇലാതേ ആക്കാൻ കോട്ടേഷൻ കൊടുത്തപ്പോൾ വിറക്കാത്ത ആ കരങ്ങൾ വിഷ്ണുവിന്റെ ചൂടിൽ വിറച്ച് പോയി …..
വാവച്ചിയേ കുറിച്ച് ആലോജിച്ച അവളിൽ മാതൃസ്നേഹം നിറഞ്ഞ് നിന്നു … ഒപ്പം പ്രതികാരവും ….
എത്ര നേരം അങ്ങിനേ നിന്നു എന്ന് അവൾക്ക് അറില്ല … വാവച്ചി യുടേ കരച്ചിൽ കേട്ട പോൾ അവൾ വേകം വീട്ടിലേക്ക് ഓടി കെയറി ….
ഇതേ സമയം ഭദ്രയുടേ വീട്ടിൽ …
“നമ്മുടേ കണക്ക് കൂട്ടൽ തെറ്റിയലോ അച്ഛാ …
” അതേ നടേശൻ മുതലാളിക്ക് അവളേ കൊടുക്കാം എന്നു പറഞ്ഞതാണ് നല്ല ഒരു തുക വാങ്ങുകയും ചെയ്തു …
ഇതലാം കേട്ട് കൊണ്ട് നിന്ന പ്രിയ അവരേ ഒന്ന് നോക്കി അകത്തേക്ക് പോയി ….
അവൾ റൂമിൽ കയറിയതും അവളുടെ അച്ഛൻ ആ റൂമിൽ കയറി വാതിൽ അടച്ചു …
