വെള്ളിത്തിര – 2 10

“ പത്തു രൂപയ്ക്ക് ഗതിയില്ലാത്ത അവന്റെ കൂടെ പോയ അവൾ ഇവിടെ പാട്ടും പാടി വന്നില്ലെങ്കിൽ നോക്കിക്കോ………. “

കുറുപ്പിനെ ഏറ്റവും തകർത്തത് സഹോദരിയുമായുള്ള ബന്ധം തകർന്നതായിരുന്നു…

കൂടെ നാണക്കേടും……….

ശ്രീനിവാസൻ തമിഴ്നാട്ടിൽ തന്നെ ഒരു ടീ-ഷോപ്പിൽ ജോലിക്ക് കയറി…

വലിയ ശമ്പളമൊന്നും ഇല്ലായിരുന്നു…

മധുമിത ജനിച്ചു…

കുറുപ്പ് വന്നില്ല…

മനുമിത ജനിച്ചു…

കുറുപ്പ് വന്നില്ല…

കുട്ടികൾ രണ്ടായതോടെ സാമ്പത്തിക പ്രശ്നങ്ങളും തലപൊക്കിത്തുടങ്ങി…

മധുമിതയെ , കടിഞ്ഞൂൽ സന്തതിയെന്ന പരിഗണനയിൽ കുറച്ചു കാലം നൃത്തം പഠിക്കുവാനും വിട്ടിരുന്നു…

വീട്ടുവാടക പ്രശ്നമാണ്…

വെള്ളം മുതൽ സകലതിനും പൈസ വേണം…

ഒടുവിൽ കുടുംബ സമേതം തിരിച്ചു പാലക്കാടിന്…

കടമുറിയുടെ വാടക വലിയ ആശ്വാസമായിരുന്നു…

മന്ത്രമിത കൂടി ജനിച്ചു..

നാട്ടിലെത്തിയിട്ടും കുറുപ്പ് തിരിഞ്ഞു പോലും നോക്കിയില്ല…

അതിൽ സേതുലക്ഷ്മിയും ശ്രീനിവാസനും ഒരു പോലെ തകർന്നു…

അച്ഛൻ തിരിച്ചു വിളിച്ചില്ലെങ്കിൽ താനും വാശി തന്നെ എന്ന് സേതുലക്ഷ്മി തീരുമാനിച്ചു…

കുറുപ്പ് തന്നെ മരുമകനായി അംഗീകരിക്കാതിരുന്നതിന്റെ നിരാശ, ശ്രീനിവാസനുണ്ടായിരുന്നു…

പോരാത്തതിന് പാലക്കാട് മൊത്തം പാട്ടായ നൂറുരൂപക്കഥയും…

സ്വന്തം കാലിൽ നിൽക്കാനായ ശേഷം മോഹൻദാസ് സഹോദരിയെ തേടി വന്നു തുടങ്ങി…

അയാളായിരുന്നു ഏക സഹായം…

അരിയും പലവ്യഞ്ജനങ്ങളും ചിലപ്പോഴൊക്കെ പണവും കൊടുത്ത് അയാൾ തന്റെ സഹോദരിയെ സഹായിച്ചിരുന്നു…

കടമുറികളിലൊന്ന് പലവ്യഞ്ജന കടയായിരുന്നു…

അതുകൊണ്ടു തന്നെ അയാളിൽ നിന്ന് ഒരിക്കലും വാടകയായി വാങ്ങേണ്ടി വന്നിട്ടില്ല…

അടുത്ത മുറി പൂക്കട……

ക്ഷേത്രത്തിലേക്കുള്ള ആളുകൾക്കായി പൂജാസാധനങ്ങളും പൂക്കളും കച്ചവടം നടത്തുന്ന സ്വാമിനാഥന്റെ കട…

സേതുലക്ഷ്മി, പുഴയിൽ നിന്ന് അലക്കും കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും മനുമിത കുളി കഴിഞ്ഞ് അടുക്കള ജോലികളിലായിരുന്നു…

“ വന്നു വന്ന് പുഴയിൽ സമാധാനമായി കുളിക്കാൻ കഴിയാണ്ടായി…””

സേതുലക്ഷ്മി പിറുപിറുത്തു…

“” എന്താ അമ്മേ കാര്യം… ?””

ദോശ മറിച്ചിടുന്നതിനിടയിൽ മനുമിത തിരക്കി…

“” ഷൂട്ടിംഗ്… “”

ഉണങ്ങിയ തോർത്തെടുത്ത് മുടിയിൽ വട്ടം ചുറ്റുന്നതിനിടയിൽ സേതു ലക്ഷ്മി പറഞ്ഞു…

“” ഞങ്ങളും കൂടി ഒന്നു പോയിക്കാണട്ടെ അമ്മേ………. “

മനുമിത അനുവാദം ചോദിച്ചു…

“ പിന്നേ… അടങ്ങിയിരുന്നോണമിവിടെ… ഒരാള് പണ്ട് ഗാനഗന്ധർവ്വനാകാൻ നടന്ന കാര്യമറിയാമല്ലോ… ഇപ്പ ദേ അഷ്ടപദിയും പാടി അമ്പലത്തിൽ കുത്തിയിരിക്കുവാ…”

മനുമിത, ദോശയ്ക്ക് രണ്ടു കുത്തു കൊടുത്ത് കലിപ്പു തീർത്തു….

മധുമിത ക്ഷേത്രത്തിലേക്ക് പോകുവാനുള്ള വേഷത്തിൽ അടുക്കളയിലേക്ക് വന്നു…

“” നീ പോരുന്നില്ലല്ലോ…..?””

മധുമിത ചോദിച്ചു…

“ നീ നിന്റെ ദേവനെ കാണാൻ പോകുന്നോട്ത്ത് ഞാനെന്തിനാ…? “”

മനുമിത ദേഷ്യപ്പെട്ടു……

“ നിന്നോട് ചോദിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ… “

മധുമിത തിരികെ ഹാളിലേക്ക് നടന്നു……

ഹാളിലെ, ഭിത്തിയിൽ പതിച്ചു വെച്ചിരിക്കുന്ന കണ്ണാടിയിൽ നോക്കി ഒന്നുകൂടി തൃപ്തി വരുത്തിയ ശേഷം അവൾ ക്ഷേത്രത്തിലേക്ക് പോകാനിറങ്ങി…

 

🌺 🌺 🌺 🌺 🌺

 

പ്രൊഡക്ഷൻ കൺട്രോളർ സേതു മണ്ണാർക്കാടിന്റെ കാർ കല്പാത്തിപ്പുഴയുടെ കരയോടു ചേർന്നുള്ള ഹോട്ടലിനു മുന്നിൽ വന്നു നിന്നു…

ഡ്രൈവിംഗ് സീറ്റിൽ നിന്നും ധൃതിയിൽ സേതു ഇറങ്ങി , കൈ വിരലുകൾക്കിടയിൽ എരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് നിലത്തിട്ട് ചവുട്ടിക്കെടുത്തി…

കാറിന്റെ ഡോറടച്ച്, അയാൾ മെയിൻ ഡോറിനടുത്തേക്കു വന്നതും അസിസ്റ്റന്റ് അജയൻ ഓടി വന്നു…

“” സാറെവിടെ… ?””

സേതു തിരക്കി…

“ മുകളിലുണ്ട്… “

സേതുവിനു പിന്നാലെ അജയനും പടികൾ കയറി…

ഇടനാഴിയുടെ ഇരുവശത്തും ആർട്ടിസ്റ്റുകൾ നിൽപ്പുണ്ടായിരുന്നു…

ഡയറക്ടർ അനിയന്റെ മുറിയിലേക്കാണ് ഇരുവരും കയറിച്ചെന്നത്…

ഷൂട്ടിംഗ് സൗകര്യാർത്ഥം ആ ഹോട്ടൽ അവർ വാടകയ്ക്ക് എടുത്തിട്ടിരിക്കുകയായിരുന്നു…

സേതു വാതിൽ കടന്ന് അകത്തേക്ക് കയറി..

അജയൻ പിന്നാലെ കയറി വാതിലടച്ചു……

“” എന്നതാ സാറേ സംഭവം… ?”

സേതു ചോദിച്ചു…

കസേരയിൽ ചാരിക്കിടന്നിരുന്ന അനിയൻ മുഖമുയർത്തി…

കട്ടിമീശയുള്ള ഒരൻപതുകാരൻ……!

“” തരവഴിത്തരം… തെമ്മാടിത്തരം… “”

സേതു അജയനെ നോക്കി…

“”നിനക്കറിയാമല്ലോ സേതൂ… ആ കൊച്ച് പണ്ട് നമ്മുടെ പടത്തിൽ ബാലതാരമായി വന്നതാ… കാശിനു വേണ്ടിയല്ല ഈ സിനിമയിൽ അഭിനയിക്കാൻ വന്നത്.. നമ്മളോടുള്ള ബന്ധം വെച്ച്…”

“” സാർ കാര്യം പറ……….”

സേതു ശബ്ദമല്പമുയർത്തി..

“ പറഞ്ഞു കൊടുക്കെടോ……………”

അനിയൻ കസേരയിൽ നിന്ന് എഴുന്നേറ്റ് ബാത്റൂമിനു നേർക്ക് നടന്നു……

ഡയറക്ടർ ബാത്റൂമിലേക്ക് കയറി എന്നുറപ്പു വരുത്തിയതും അജയൻ തിരിഞ്ഞു…

“” പ്രൊഡ്യൂസറുടെ ഭാഗത്തു തന്നെയായിരുന്നു നീലിമയുടെ മുറി… രണ്ടു ദിവസം മുൻപ് അയാളൊരു വക നോട്ടമൊക്കെ ഉണ്ടായിരുന്നു എന്ന് നീലിമയുടെ അമ്മയും പറഞ്ഞു…… “

“ താനെന്നാ തിരക്കഥ വായിക്കുവാണോ……….?””

സേതു ദേഷ്യപ്പെട്ടു.

“”ആ കൊച്ച് ബാത്റൂമിൽ നിന്ന് ഇറങ്ങി വരുന്ന വഴി, അയാള് കേറി കുണ്ടിക്ക് പിടിച്ചു… പിടിച്ചു വലിച്ച് അയാളുടെ മുറിയിൽ കേറ്റാൻ നോക്കിയതും തള്ള കണ്ടു……”

അജയൻ പറഞ്ഞതും സേതു ദേഷ്യത്തോടെ അവനെ നോക്കി…

“” നല്ല പാഷ… തനിക്കു പറ്റിയത് ഇമ്മാതിരി പടത്തിലെ പണിയല്ല…””

“” നീലിമയുടെ അമ്മ അയാൾക്കിട്ടൊന്നു കൊടുത്തു…””

അജയൻ സ്വരശുദ്ധി വരുത്തി…

“” നിനക്കറിയാമല്ലോ സേതൂ… എല്ലാവരും കൂടി ഒതുക്കിയാ ഞാനിങ്ങനെ മൂലയ്ക്കായത്…… പണ്ടൊരു സൂപ്പർ സ്റ്റാറിന്റെ ഡ്യൂപ്പ് പടം ഇറക്കിയ കാലം തൊട്ട് തുടങ്ങിയതാ…………”

ബാത്റൂമിൽ നിന്നും അനിയൻ പുറത്തേക്കു വന്നു…

“”സർ വിഷമിക്കാതെ………”…”

സേതു മുന്നോട്ടു വന്നു…

“ അടുത്തൊക്കെ ലൊക്കേഷൻ വരുമ്പോഴല്ലേ , ഒന്നു വീട്ടിൽ പോകാൻ പറ്റൂ… ഞാനങ്ങനെയൊന്നു പോയി… വീട്ടിലെ ഫോണാണെങ്കിൽ പിള്ളേരെടുത്തു കളിച്ച് ഏതാണ്ട് നമ്പർ ലോക്കാ… “

അനിയൻ കസേരയിലേക്കിരുന്നു…

“” നീ വഴി വന്ന പ്രൊഡ്യൂസറായിട്ടാ ഞാനൊന്നും മിണ്ടാതിരുന്നത്… നീ വരട്ടെ എന്ന് കരുതി… “

“” നമുക്ക് ശരിയാക്കാമെന്ന്… “”

സേതു അനിയന്റെ കൈ എടുത്തു പിടിച്ചു..

“” സാറിന്റെ അവസ്ഥ അറിഞ്ഞിട്ടല്ലേ , ഞാനീ പടത്തിൽ കൂടെ നിൽക്കുന്നത്… അടുത്ത മാസം എനിക്ക് വേറൊരു പ്രൊജക്റ്റ് ഉള്ളതാ… “

“” ഞാൻ കൊണ്ടുവന്നവരെല്ലാം എന്റെ കാലേൽ വാരി നിലത്തടിച്ച ചരിത്രമേ ഉള്ളൂ… “

അനിയൻ സേതുവിന്റെ കൈ പിടിച്ച് എഴുന്നേറ്റു…

“” അതിലിപ്പോൾ എന്റെ കൂടെ നിൽക്കുന്നത് നീ മാത്രവും… ഈ പടം ഓടുമെന്ന് എനിക്കുറപ്പാ… ആരൊക്കെ കൂവിത്തോൽപ്പിക്കാൻ ശ്രമിച്ചാലും… അതുകൊണ്ടാ നിന്നോട് ഞാൻ പറഞ്ഞത് എല്ലാം വിറ്റുപെറുക്കിയാണെങ്കിലും നമുക്കിത് ചെയ്യാമെന്ന്… കണ്ട പെണ്ണുപിടിയൻമാരുടെ കാലു പിടിക്കേണ്ട കാര്യം ഇല്ലായിരുന്നു… “.

Leave a Reply

Your email address will not be published. Required fields are marked *