വേലക്കാരൻ വീട്ടുകാരൻ- 1 1

പപ്പയെയും മമ്മിയേയും നഷ്ടപെട്ടത് മുതൽ ഒറ്റക്ക് പള്ളിയിൽ വന്നാൽ കരഞ്ഞു സമാധാനിക്കാം…..

അത് ഇന്നും തുടരുന്നു….

പെൺ പിള്ളേര് എന്നെ നോക്കി കമൻ്റ് അടിക്കുന്നുണ്ട്…

അങ്ങിനെ ഇൻ്റർവ്യൂ കഴിഞ്ഞിട്ട് രജിഷ ചേച്ചി വന്നു…

പോകാം….

ഓ..

ജിജോ എനിക്ക് വിശക്കുന്നുണ്ട് ഏതെങ്കിലും ഹോട്ടലിൽ കയറി കഴിക്കാം……
അയ്യോ എൻ്റെ കയ്യിൽ പൈസ ഇല്ല…..

എൻ്റെ കയ്യിൽ ഉണ്ട് നീ ഏതെങ്കിലും ഹോട്ടലിൽ നിർത്തിയാൽ മതി….

അങ്ങിനെ ഒരു കുക്കോസ് എന്ന ഹോട്ടലിൽ വണ്ടി നിർത്തി ഞങൾ അകത്തു കയറി….

എന്നോട് ചൊതിക്കുക പോലും ചെയ്യാതെ രണ്ടു ബിരിയാണി ഓർഡർ ചെയ്തു…

ബിരിയാണി കൊണ്ട് വരും വരെ എന്നോട് രജിഷ ചേച്ചി സംസാരിച്ചു…..

ജീവിതത്തിൽ ആദ്യമായി ആണ് ഇങ്ങിനെ സംസാരിക്കുന്നത്…..

ഇനി എന്താ പരിപാടി പി ജീ പഠിക്കുണ്ടോ….

ഇല്ല…

അക്കൗണ്ട് ജോലി നോക്കണം , ഒരു സ്ഥലം വാങ്ങി വീട് വക്കണം….

ഇതൊക്കെ ചെയ്യണം……

പപ്പക്കും മമ്മക്കും ഓർമ ദിവസം പോലും എൻ്റ അടുത്ത് വരാൻ വീട് വേണം….

അപ്പോഴേക്കും ബിരിയാണി വന്നു…..

ഞങൾ കഴിച്ചു…..

ബില്ല് വന്നപ്പോൾ അൻപത് രൂപ ടിപ്പ് നൽകി…

തിരിച്ച് പോരുമ്പോൾ ഒന്നും സംസാരിച്ചില്ല……

എൻ്റ റിസൾട്ട് വന്നു ….

പോലീസ് വെരിഫിക്കേഷൻ എല്ലാം തോമസ് അങ്കിൾ ചെയ്തു തന്നു….

അതും രഹസ്യമായി…

ഐഎഎസ് സെലക്ട് ചെയ്യാൻ കഴിയുന്ന റാങ്ക് ഉണ്ട്….

ട്രൈനിംഗ് പോകുന്ന സമയത്ത് എനിക്ക് ഇരുപത്തി രണ്ടു വയസ് കഴിഞ്ഞിരുന്നു…

സെമിനാരിയിൽ പോകുന്നു എന്ന് പറഞ്ഞാണ് മുസോറിയിൽ പോകുന്നത്….

അദ്യ മൂന്ന് മാസം ഐപിഎസ് ഐഎഎസ് ഐഎഫ്എസ് ടീം ഉണ്ടായിരുന്നു ….

പിന്നീട് രണ്ടു വർഷത്തോളം ഐഎഎസ് സെലക്ഷൻ കിട്ടിയവർ മാത്രമായി ചുരുങ്ങി….
അവിടെയും എൻ്റ സാഹജര്യവും വിഷമവും കാണാൻ ഉയർന്ന ഉദ്യോഗസ്ഥരിൽ ചിലർക്ക് കഴിഞ്ഞു…..

മലയാളി ആയ ഐഎ എസ് കാരൻ മുകേഷ്. പഞ്ചാബ് കാരി ദീപ്തി സിംഗ് നല്ല രീതിയിൽ സപ്പോർട്ട് തന്നു…..

അവർ അക്കാദമിയിൽ വച്ച് പരിചയപെട്ടു പ്രേമിച്ചു കല്യാണം കഴിച്ചു കുറെ നാളത്തെ സർവീസിന് ശേഷം ഇവിടേക്ക് തന്നെ എത്തി…..

കേരള കേഡർ തന്നെ സെലക്ട് ചെയ്യാൻ കഴിഞ്ഞു…..

ഇത്രയും ക്ലോസ് ആയിട്ട് അവരോട് പോലും ഫാമിലിയെ പറ്റി പറഞ്ഞിട്ടില്ല…..

ചോതിക്കുമ്പോൾ എല്ലാം ഞാൻ ഒഴിഞ്ഞു മാറും…

അത് തുടർന്നപ്പോൾ അവർ ചോദ്യം നിർത്തി….

എനിക്ക് പറയാൻ താൽപര്യം ഇല്ലായിരുന്നു എന്ന് തോന്നി കാണും….

പരിശീലന കഴിഞ്ഞ് ഇരുപത്തിനാലാം വയസിൽ ഞാൻ നാട്ടിൽ പോകുന്നു….

രണ്ടര വർഷത്തെ ട്രെയിനിംഗ് എന്നെ നന്നായി മാറ്റി എടുത്ത് ശാരീരികമായും മാനസികമായും. ചിട്ടയായ വ്യായാമം , ഭക്ഷണം , ഉറക്കം എല്ലാം ആയപ്പോൾ
ഞാൻ അല്പം ഗ്ലാമർ ആയി പിന്നെ Chest നെഞ്ചളവ് 42 waist അരവണ്ണം 35 biceps കൈ കാലുകൾ 15 ആയി മാറി….

നല്ല വിഷമം ഉണ്ട് ആഗ്രഹിച്ച രജീഷ ചേച്ചിയുടെ മനസമ്മതം , കല്യാണ ആണ് വരാൻ പോകുന്നത്…….

എന്തിന് വേണ്ടിയാണോ ഞാൻ ഉയരങ്ങൾ കീഴടക്കാൻ ശ്രമിച്ചത് അത് എനിക്ക് നഷ്ട മാകുന്ന്….

പറയാതെ മനസ്സിൽ കൊണ്ട് നടക്കുന്ന പ്രണയം , ഇനി പറഞ്ഞിട്ടും കാര്യമില്ല, വൈകിപ്പോയി…..

അത് അറിഞ്ഞ ശേഷം ഞാൻ അച്ഛനെയും മാത്യൂസ് അങ്കിലിനെയും വിളിച്ചിട്ടില്ല……

മുകേഷ് സാർ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു തന്നിരുന്നു …

പുറപ്പെടുന്നതിൻ്റ അന്ന് രാവിലെ അച്ഛനെ വീണ്ടും വിളിച്ചു …

കൊച്ചിയിൽ ഇറങ്ങും എന്ന് പറഞ്ഞു…..
…………………………

കല്യാണ ആലോജന വന്നപ്പോൾ തന്നെ അച്ഛൻ മാത്യൂസ് അങ്കിളിനോട് കാര്യം പറഞ്ഞിരുന്നു ഞാൻ ഇവിടെ ഇല്ലെങ്കിലും…..

മാത്യൂസ് അങ്കിൾ മറുപടി പറഞ്ഞത് ഇങ്ങനെ ആണ്…

അച്ചോ, ജിജോ എൻ്റ ജോസിൻ്റെ മോൻ ആണ് അവനും ഞാനും ഇത് മുൻപ് പറഞ്ഞിരുന്നു പക്ഷേ ഇപ്പൊൾ അവൻ ഇല്ല വീട്ടിൽ ആർക്കും ഇത് താൽപര്യവും ഉണ്ടാകില്ല……

അച്ഛൻ ഇത് ആരോടും പറയരുത് മോൾക്ക് അവനെ ഇഷ്ടം പോലും അല്ല…

മാത്യൂസേ ഇത് എനിക്ക് അറിയാവുന്നത് കൊണ്ട് ഓർമിപ്പിച്ചു എന്നെ ഒള്ളു…….

അച്ചോ,, അത് നമുക്ക് വിടാം
ഈട്ടിക്കൽ പോൾ വർഗീസിൻ്റെ മകൻ്റെ ആലോചന ആണ് വന്നിരിക്കുന്നത്…..

Leave a Reply

Your email address will not be published. Required fields are marked *