വേലക്കാരൻ വീട്ടുകാരൻ- 1

ഇനി കല്യാണ തലേന്ന് എല്ലാവരും എത്തുക ഒള്ളു…..

റീജ ആൻ്റിക്ക് എന്നോട് ഉള്ള പെരുമാറ്റത്തിൽ ഒരു മാറ്റം വന്നിട്ടുണ്ട് എന്ന് മനസിലായി……
ആൻ്റിയും രജിഷയും ഞങൾക്ക് ഭക്ഷണം വിളംബി……

അവരും കൂടെ ഇരുന്ന് കഴിച്ചു……

ഉത്സവ പറമ്പിൽ കണ്ട പരിചയം പോലും കാണിക്കുന്നില്ല എൻ്റ ഭാര്യ ആകേണ്ടവൾ…..

ഞാൻ കഴിച്ചു കഴിഞ്ഞു വീടിന് പുറത്ത് ഇറങ്ങി ചുമ്മാ നടന്നു…..

കുറെ നേരം കഴിഞ്ഞപ്പോൾ ആൻ്റി വന്നു പറഞ്ഞു ജിജോ നല്ല മഞ്ഞ് ഉണ്ട് , അകത്തേക്ക് കയറി വാ , വല്ല അസുഖവും വരും. രണ്ടു ദിവസം കഴിഞ്ഞാൽ കല്യാണം ആണ്…..

ആൻ്റി പൊക്കോ, ഞാൻ വരാം

ഞാൻ ഉടൻ നടത്തം അവസാനിപ്പിച്ചു , റോജിൻ്റ റൂമിലേക്ക് പോയി……

പിന്നെ സംസാരങ്ങൾ പ്രത്യേകിച്ച് ഒന്നും ഇല്ലാതെ അന്ന് കഴിഞ്ഞുപോയി…..

പിറ്റേന്ന്..രാവിലെ ഏഴു മണിക്ക് തന്നെ കുളിച്ചു ഒരുങ്ങി പള്ളിയിലേക്ക് എന്ന് പറഞ്ഞു ഞാൻ ഇറങ്ങി…..

കാൽ നടയായി തന്നെ ഞാൻ പള്ളിയിലേക്ക് പുറപെട്ടു….

ഞാൻ നടന്നു പള്ളിയിൽ എത്തിയപ്പോൾ പ്രാർത്ഥനക്ക് ഇടവകയിൽ നിന്നും കുറച്ചു ആളുകൾ ഉണ്ട്…..

എല്ലാവരും എന്നെ കണ്ടപ്പോൾ അൽഭുതം പോലെ നോക്കുന്നു…..

നാട്ടുകാർക്ക് ഇടവകക്കാർക്കും അറിയുന്ന ജിജോ യിൽ നിന്നും എൻ്റ മാറ്റം കണ്ടിട്ടാണ്….

അതിൽ ഭൂരിഭാഗം പേരും കഴിഞ്ഞ ദിവസത്തെ ചടങ്ങിന് ഇല്ലാത്തവരാണ് , എന്നാൽ നാട്ടിൽ മുഴുവൻ സെക്കൻഡുകൾ കൊണ്ട് പാട്ടായിരുന്നു….

എന്നാൽ ആ കൂട്ടത്തിൽ നിന്ന് എന്നെ മോനേ ജിജോ എന്ന് ഒരു സ്ത്രീ സ്വരത്തിൽ വിളിച്ചു…

ഞാൻ നോക്കിയപ്പോൾ ബിന്ദു ടീച്ചർ ആണ് മുഴുവൻ പേര് ബിന്ദു ജോസഫ് , എന്നെ ചെറിയ ക്ലാസിൽ പഠിപ്പിച്ച ടീച്ചർ ആണ്…

ഞാൻ കുറുബാന തുടങ്ങും വരെ ടീച്ചറുമായി സംസാരിച്ചു , പെട്ടന്ന് ഉണ്ടായ കാര്യങ്ങൾ…..

മോനെ ജിജോ കർത്താവ് അവളെ നിനക്ക് വേണ്ടി സൃഷ്ടിച്ചതാണ് , അത് നിൻ്റെ കൈകളിൽ തന്നെ എത്തിച്ചു കൊടുക്കുക എന്നത് മാത്രം ആയിരുന്നു കടമ്പ , അതിനും ജീസസ് വഴി കാണിച്ചു തന്നില്ലേ…….

ഇനി ഒരു ജോലി നോക്കി വീട് വച്ച് അവളോട് ഒത്ത് സന്തോഷ ത്തോടെ ജീവിച്ച് കാണിച്ചു കൊടുക്കണം……

രണ്ടു പേരും കൂടി ജോലി ചെയ്തു ജീവിക്കണം…

അപ്പോഴേക്കും അച്ഛൻ കുറുബാന തുടങ്ങാൻ പോകുന്നു എന്ന് അറിയിച്ചു….

എല്ലാവരും കുറുബാനയിൽ പങ്കെടുത്തു. കുറുബാനക്ക് ശേഷം ചിലർ സെമിത്തേരിയിലേക്ക് പോയി ചിലർ വീട്ടിലേക്കും….

ഞാൻ കപ്യാരെ സഹായിച്ചു , നമ്മുടെ പഴയ വറീത് ചേട്ടൻ തന്നെയാണ് ഇപ്പൊഴും കപ്യാര് ആയി ഉള്ളത്….

അതിനു ശേഷം ഞാൻ രണ്ട് മെഴുക് തിരിയുമായി സെമിത്തേരിയിലേക്ക് നടന്നു ….
പപ്പയുടെയും മമ്മിയുടെയും കല്ലറയിലെ ഗ്രാനൈറ്റിൽ വീണിരുന്നു ഇലകളും മറ്റും തുടച്ചു നീക്കി മെഴുക് തിരി കത്തിച്ച് വച്ച് പ്രാർത്ഥിച്ചു…..

പപ്പ മമ്മി നിങ്ങളുടെ ആഗ്രഹം പോലെ രജിഷ എൻ്റ ഭാര്യ ആകാൻ പോകുന്നു, നിങ്ങളുടെ മരുമകൾ ആകുന്നു……..

എല്ലാം കർത്താവിൻ്റെ കാരുണ്യം….

കല്യാണം കഴിഞ്ഞ് അവളെയും കൊണ്ട് വരാം ഞാൻ പോകട്ടെ ഇനി…..

ഞാൻ തിരിച്ചു നടക്കുമ്പോൾ ഫോൺ റിംഗ് ചെയ്തു…

അയ്യോ , മാത്യുസ് അങ്കിൾ ആണ് …

ഹലോ എന്താ അങ്കിളെ…

എടാ , ഇവിടെ പന്തൽ കെട്ടാനും മറ്റും പണിക്കാർ വന്നിട്ടുണ്ട്, പിന്നെ കാരണവർമാര് ഓരോരുത്തരു വരുന്നു , എല്ലാവരും നിന്നെ ചോതിക്കുന്നൂ….

ആ,, ഞാൻ ഇപ്പൊൾ വരാം…

എടാ , അച്ഛനോട് കൂടെ വരാൻ പറയൂ, അല്ലെങ്കിൽ നീ ഇങ്ങോട്ട് കൂട്ടി കൊണ്ട് വാ…

ആ,, ശരി ഞാൻ പറഞ്ഞു നോക്കാം….

ഞാൻ പള്ളിമേടയിൽ അച്ഛൻ്റെ റൂമിൽ ചെന്ന് കുശലം പറഞ്ഞു….

അതിനിടയിൽ
അച്ഛൻ , വറീതേ ജിജോക്ക് കഴിക്കാൻ കൊടുക്ക്….

അപ്പൊൾ അച്ഛൻ കഴിക്കുന്നില്ലെ…

ഞാൻ കഴിച്ചു. നിൻ്റെ പുതിയ ചാച്ചൻ വീട്ടിലോട്ടു വരാൻ പറഞ്ഞിട്ടുണ്ട്….

അച്ചോ, എന്നെ വിളിച്ചിരുന്നു, ഇപ്പൊൾ അച്ഛൻ വരണം..

നീ ആദ്യം കഴിച്ചു വാ…

ഞാൻ വറീത് ചേട്ടൻ എടുത്ത് വച്ചൻ പത്തിരി കഴിച്ചു……

പിന്നെ ഞങൾ അച്ഛൻ്റെ ജീപ്പിൽ വീട്ടിലേക്ക്….

അച്ഛൻ ഒരു റൈഡർ കൂടെ ആയിരുന്നു നല്ല പ്രായത്തിൽ…..

വീട്ടിൽ എത്തുമ്പോൾ പന്തൽ കെട്ടാനും മറ്റും പണിക്കാർ ഉണ്ട്…

അച്ഛൻ വണ്ടി ഗേറ്റിനു പുറത്ത് നിർത്തി ഞങ്ങൾ വീട്ടിലേക്ക് നടന്നു…

മാത്യുസ് അങ്കിൾ അച്ഛനെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പോയി….

റോബിൻ എന്നോട് പറഞ്ഞു ജിജോ റിസപ്ഷൻ നമ്മൾ ഇവിടെ വീട്ടിൽ ആണ് അറേഞ്ച് ചെയ്യുന്നത്, നമുക്ക് ആ കോർണറിൽ സ്റ്റേജ് ചെയ്താലോ…

ആയിക്കോട്ടെ.. പണിക്കാരോട് പറഞ്ഞോ , അവരാണ് ചൊതിച്ചത്…

രജിയോട് അഭിപ്രായം ചൊതിച്ച്, അവള് നിന്നോട് ചോദിക്കാൻ പറയുന്നു…

എന്നാ അവിടെ തന്നെ ആയിക്കോട്ടെ…

അളിയാ… എന്താ റോബിൻ അളിയാ , പിന്നെ ഫോട്ടോ ഷൂട്ട് പ്ലാൻ ചെയ്തിട്ടുണ്ട് പതിനൊന്ന് മണിക്ക് നമുക്ക് പോകണം ഡാം , പിന്നെ കോട്ട അതാണ് ലോക്കേഷൻ …..
അത് വേണോ…

പിന്നെ ഞങളുടെ പെങ്ങളുടെ കല്യാണം എന്നത് ആഘോഷമാണ്, ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം അല്ലേ, പിന്നീട് ചെയ്തില്ല എന്ന് തോന്നും…..

അളിയൻ പേടിക്കണ്ട , രജിയെ ഞങൾ പറഞ്ഞു സെറ്റ് ആക്കിയിട്ടുണ്ട്…..

ഇന്നലെ തന്നെ ഇതൊക്കെ സെറ്റാണ്…

ഡ്രസ്സ് എല്ലാം അറേഞ്ച് ചെയ്തു ഇന്നലെ, …..

റോജിൻ ഇവിടെ ….

അവൻ നിങ്ങളുടെ റൂം ഡെക്കറേഷൻ രജിയും കസിൻസ് മായി ഡിസ്കസ് ചെയ്യുകയാണ്…

അളിയാ എനിക്ക് താടിയും മുടിയും മീശയും ഒന്ന് ഷൈപ്പ് ചെയ്യണം….

ജിജോ അളിയാ , പന്തൽ പണിക്കാർക്ക് സ്റ്റേജ് ഡിസൈൻ ഒന്ന് പറഞ്ഞു കൊടുക്ക്..

ഞാൻ വണ്ടിയുടെ ചാവി എടുത്ത് വരാം, കൂട്ടത്തിൽ പപ്പയോട് ഒന്ന് പറയട്ടെ…..

ഇപ്പൊൾ എല്ലാർക്കും എന്നെ ഇഷ്ടമായി. പക്ഷേ രജിയുടെ ഇഷ്ട്ടം അല്ലേ വേണ്ടത്. ശരിയാകും….

ഞാൻ സ്റ്റേജ് ഡിസൈൻ വലുപ്പം എല്ലാം പറഞ്ഞു കൊടുത്തു….

അപ്പോഴേക്കും റോബിൻ അളിയൻ ചാവിയുമായി വന്നു ,അളിയാ നമുക്ക് അച്ഛൻ്റെ താർ ജീപ്പിൽ പോകാം, പന്തൽ ഇടുമ്പോൾ വണ്ടി ഇവിടുന്ന് എടുക്കാൻ കഴിയില്ല…..

ആയിക്കോട്ടെ….

അളിയൻ വണ്ടി എടുക്കു എന്ന് പറഞ്ഞു ചാവി എനിക്ക് തന്നു….

ഞ്ങ്ങൾ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു ഓടിച്ചു ,

ഞാൻ നമ്മുടെ ഹനീഫ യെ വിളിച്ചു പറഞ്ഞിട്ടുണ്ട് ചെറിയ മിനുക്ക് പണികൾ വേണം എന്ന്…

ഏതു നമ്മുടെ ബാവാക്കാൻ്റ ഹനീഫയൊ..

അതെ..
ഇപ്പൊൾ എക്സ്പേർട് ആണ്…
ഉപ്പാനേ കടത്തി വെട്ടും…

ബാവാക്ക ഞങളുടെ പഴയ ബാർബർ ആണ്…

കടയുടെ അടുത്തു എത്താറായപ്പോൾ റോബിൻ ആ റോസ് പൈൻ്റ് ചെയ്തതാണ് ഷോപ്പ് , നീ അങ്ങോട്ട് കയറ്റി ഇട്ടോ , അച്ഛൻ്റെ വണ്ടി ആയതു കൊണ്ട് കുഴപ്പം ഇല്ല….

ഞങ്ങൾ ഡോർ തുറന്നു അകത്തു കയറി ,, ഹനീഫ ഒന്ന് സ്പീഡ് ആക്കണേ..

മുടിയും മീശയും താടിയും ലെവൽ ചെയ്തു…..

ഞങൾ ഇറങ്ങി… ഞാൻ വണ്ടി ഓടിക്കുന്നതിന് ഇടക്ക് റോബിൻ ചോദിച്ചു ജിജോ ഇനി എന്താ പരിപാടി , അക്കൗണ്ട് ജോലി നോക്കുക അല്ലേ…
ആ,, ശ്രമിക്കണം…

Leave a Reply

Your email address will not be published. Required fields are marked *