ഉടൻ ഫോൺ എടുത്ത് വിളിച്ചു…
സാർ മൂന്ന് റിങ്ങിൽ ഫോൺ എടുത്ത്….
മോനെ യാത്ര സുഖം ആയിരുന്നില്ലേ…
പിന്നെ എന്തൊക്കെയോ ഞങൾ സംസാരിച്ചു….
ഫോൺ വെക്കുന്നതിന് മുൻപ് സാറ് പറഞ്ഞു പെരിന്തൽമണ്ണ കൺഫേം കിട്ടി…
August 10 ന് ജോയിൻ ചെയ്യണം , സ്വതന്ത്രദിന പരേഡും മറ്റും പ്ലാൻ ചെയ്യേണ്ടത് ഉണ്ട്……
Mail കിട്ടും , ഡയറക്ട് മലപ്പുറം കളക്ട്രേറ്റിൽ പോയി ജോയിൻ ചെയ്യണം…
വേണുഗോപാൽ ഐഎഎസ് ആണ് മലപ്പുറം കളക്ടർ എൻ്റ ജൂനിയർ ബാച്ച് ആണ് , ഞാൻ വിളിച്ചു സംസാരിച്ചിട്ടുണ്ട് , വേണ്ട രീതിയിൽ സപ്പോർട്ട് തരും….
താങ്ക്സ് സാർ……
എടാ ഞങൾ ഓണത്തിന് നാട്ടിൽ വരുന്നുണ്ട്……..
പാലക്കാട് അല്ലെങ്കിൽ പെരിന്തൽമണ്ണ വരാം കോഴിക്കോട് നിന്ന് അത്ര ദൂരം ഇല്ലല്ലോ….
സാറ് , വിളിച്ചാൽ മതി…
എന്നാല് ശരി…
ഉച്ചക്ക് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു….
ആദ്യമായിട്ടാണ് ഞാൻ ഈ വീട്ടിൽ ഒരുമിച്ച് ഇരുന്നു കഴിക്കുന്നത്……
എപ്പോഴും എൻ്റ സ്ഥാനം അടുക്കള ഭാഗത്ത് ആയിരുന്നു……
വൈകുന്നേരം ആയപ്പോൾ അച്ഛൻ പോയി…
ആ ദിവസം അങ്ങിനെ കഴിഞ്ഞ് , പിറ്റേന്ന് രാവിലെ മുതൽ എല്ലാവരും തിരക്കിൽ ആണ് എനിക്കും ജോലികൾ കിട്ടി….
പള്ളിയിലെ കാര്യങ്ങൾ, പിന്നെ പള്ളി ഓഡിറ്റോറിയത്തിലെ ഭക്ഷണ കാര്യങ്ങൾ…….
ഒരു ദിവസം പെട്ടന്ന് കടന്നു പോയി.വന്നത് മുതൽ റോജിനും ഞാനും അവൻ്റെ റൂമിൽ ആണ് കിടക്കുന്നത്…..
റോജിൻ സിവിൽ എൻജിനീയറിങ് ഫൈനൽ ഇയർ ആണ് ഇപ്പൊൾ , റോബിൻ ചേട്ടൻ എൻജിനീയറിങ് കഴിഞ്ഞ് എം ബി എ കഴിഞ്ഞ് ബാങ്കിൽ അസി്റ്റൻ്റ് മാനേജർ ആണ്……
മനസമ്മതത്തിന് റോബിൻ റോജിൻ ഒരേ കളർ ഡ്രസ് ആയിരുന്നു അവർ പ്ലാൻ ചെയ്തത് തലേന്ന് എനിക്കും അതെ കളർ പാൻ്റ് ഷർട്ട് തൈപ്പിച്ച്….
……………………………….
ഓഗസ്റ്റ് 5 ബുധൻ
രാവിലെ തന്നെ പള്ളിയിൽ എല്ലാ കാര്യങ്ങളും ചെയ്തു….
പതിനൊന്ന് മണിക്ക് ആണ് മനസമ്മതം പത്ത് മണി കഴിഞ്ഞു എന്നിട്ടും ചെറുക്കനും ടീമും എത്തിയിട്ടില്ല…..
മാത്യൂസ് അങ്കിളിൻ്റെ ഫോണിൽ ഒരു കോൾ വന്നു…..
അങ്കിള് കോൾ കട്ടായതും അച്ഛൻ്റെ അടുത്തേക്ക് ദൃതിയിൽ നടന്നു……
ഞാൻ അച്ഛൻ്റെ കൂടെ ഉണ്ടായിരുന്ന്……
അച്ചോ,, മനസമ്മതം നടക്കില്ല, ഈട്ടിക്കൽ പോളും മകനും ചതിച്ചു…
എന്നാ മാത്യൂസ് നീ പറയുന്നത്…..
പോളിൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണ് മായി അവൻ അടുപ്പത്തിലാണ് , അതുമാത്രമല്ല ആ പെണ്ണ് ഗർഭിണി ആണെന്ന് പറഞ്ഞു ഇപ്പൊൾ കുടുംബത്ത് വന്നു കേറി എന്ന് ……
മാത്യുസേ നീ ആ പോളിനെ വിളിച്ചു ഫോൺ എനിക്ക് താ….
ഞാൻ ഇതെല്ലാം കേട്ട് എന്ത് ചെയ്യണം എന്നറിയാതെ നിന്ന്…
അങ്കിള് അച്ചന് ഫോൺ കൊടുത്തു…
ഹലോ പോളെ ഞാൻ ഫാദർ വർഗീസ് ആണ് , ഞങൾ കേട്ടത് ശരിയാണോ…
അച്ചോ… ശരിയാണ് , ഇതൊന്നും ഞങൾ അറിഞ്ഞതല്ല…
നീ വച്ചോ,, ബാക്കി ഞാൻ അവിടത്തെ ഇടവകയിലെ അച്ഛനെ വിളിക്കാം….
അപ്പോഴേക്കും പള്ളിയിൽ കൂടിയ വീട്ടുകാരും നാട്ടുകാരും അറിഞ്ഞു……
അച്ചോ , ഞാൻ എൻ്റ മോളുടെ മുഖത്ത് എങ്ങിനെ നോക്കും….
മാത്യൂസെ കർത്താവ് തീരുമാനിച്ചു കാണും ഇത് നടക്കരുത് എന്ന്…..
അച്ചോ, . എനിക്ക് നാണം കെടാൻ വയ്യ നാട്ടുകാരുടെ മുന്നിൽ…..
അപ്പോഴേക്കും ഞാൻ അവിടന്ന് സ്കൂട്ട് ആയി പള്ളി മേടയിൽ നിന്നും താഴെ ചെടി തോട്ടത്തിൽ എത്തിയിരുന്നു…….
അച്ചോ. നമുക്ക് ജിജോയെ കൊണ്ട് രജിഷയെ കല്യാണം കഴിപ്പിച്ചാലോ….
മാത്യൂസ് നല്ലതാണ്…..
നീ ആദ്യം മോളോട് തനിച്ച് സംസാരിക്കു…….
അവൻ…..
നീ പറഞാൽ അവൻ അനുസരിക്കും……
ഓഡിറ്റോറിയത്തിലെ റൂമിൽ വിഷമിച്ചു ഇരിക്കുന്ന ഭാര്യയുടെ യും മറ്റു സ്ത്രീ ജനങ്ങളുടെയും ഇടയിലൂടെ മകൾ ഇരിക്കുന്ന റൂമിലേക്ക് മാത്യുസ് നടന്നു….
മകളുടെ കൂട്ട്കാരികളും കസിൻസും എല്ലാം ആശ്വസിപ്പിക്കുന്ന് ഉണ്ട് അവളെ…..
മക്കളെ എല്ലാവരും ഒന്ന് പുറത്ത് ഇറങ്ങി നിക്കു ഞാൻ മോളോട് തനിച്ച് സംസാരിക്കട്ടെ….
എല്ലാവരും പുറത്തിറങ്ങി…
മോളെ പപ്പ ഒരു കാര്യം ചോദിക്കട്ടെ …
എം..
നിനക്ക് ജിജോയെ കല്യാണം കഴിക്കാൻ പറ്റുമോ, പപ്പ നാട്ടുകാരുടെയും വീട്ടുകാരുടെയും ബന്ധുകാരുടെയും മുന്നിൽ നാണം കെടും…..
