പിന്നെ ഞങളുടെ പെങ്ങളുടെ കല്യാണം എന്നത് ആഘോഷമാണ്, ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം അല്ലേ, പിന്നീട് ചെയ്തില്ല എന്ന് തോന്നും…..
അളിയൻ പേടിക്കണ്ട , രജിയെ ഞങൾ പറഞ്ഞു സെറ്റ് ആക്കിയിട്ടുണ്ട്…..
ഇന്നലെ തന്നെ ഇതൊക്കെ സെറ്റാണ്…
ഡ്രസ്സ് എല്ലാം അറേഞ്ച് ചെയ്തു ഇന്നലെ, …..
റോജിൻ ഇവിടെ ….
അവൻ നിങ്ങളുടെ റൂം ഡെക്കറേഷൻ രജിയും കസിൻസ് മായി ഡിസ്കസ് ചെയ്യുകയാണ്…
അളിയാ എനിക്ക് താടിയും മുടിയും മീശയും ഒന്ന് ഷൈപ്പ് ചെയ്യണം….
ജിജോ അളിയാ , പന്തൽ പണിക്കാർക്ക് സ്റ്റേജ് ഡിസൈൻ ഒന്ന് പറഞ്ഞു കൊടുക്ക്..
ഞാൻ വണ്ടിയുടെ ചാവി എടുത്ത് വരാം, കൂട്ടത്തിൽ പപ്പയോട് ഒന്ന് പറയട്ടെ…..
ഇപ്പൊൾ എല്ലാർക്കും എന്നെ ഇഷ്ടമായി. പക്ഷേ രജിയുടെ ഇഷ്ട്ടം അല്ലേ വേണ്ടത്. ശരിയാകും….
ഞാൻ സ്റ്റേജ് ഡിസൈൻ വലുപ്പം എല്ലാം പറഞ്ഞു കൊടുത്തു….
അപ്പോഴേക്കും റോബിൻ അളിയൻ ചാവിയുമായി വന്നു ,അളിയാ നമുക്ക് അച്ഛൻ്റെ താർ ജീപ്പിൽ പോകാം, പന്തൽ ഇടുമ്പോൾ വണ്ടി ഇവിടുന്ന് എടുക്കാൻ കഴിയില്ല…..
ആയിക്കോട്ടെ….
അളിയൻ വണ്ടി എടുക്കു എന്ന് പറഞ്ഞു ചാവി എനിക്ക് തന്നു….
ഞ്ങ്ങൾ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു ഓടിച്ചു ,
ഞാൻ നമ്മുടെ ഹനീഫ യെ വിളിച്ചു പറഞ്ഞിട്ടുണ്ട് ചെറിയ മിനുക്ക് പണികൾ വേണം എന്ന്…
ഏതു നമ്മുടെ ബാവാക്കാൻ്റ ഹനീഫയൊ..
അതെ..
ഇപ്പൊൾ എക്സ്പേർട് ആണ്…
ഉപ്പാനേ കടത്തി വെട്ടും…
ബാവാക്ക ഞങളുടെ പഴയ ബാർബർ ആണ്…
കടയുടെ അടുത്തു എത്താറായപ്പോൾ റോബിൻ ആ റോസ് പൈൻ്റ് ചെയ്തതാണ് ഷോപ്പ് , നീ അങ്ങോട്ട് കയറ്റി ഇട്ടോ , അച്ഛൻ്റെ വണ്ടി ആയതു കൊണ്ട് കുഴപ്പം ഇല്ല….
ഞങ്ങൾ ഡോർ തുറന്നു അകത്തു കയറി ,, ഹനീഫ ഒന്ന് സ്പീഡ് ആക്കണേ..
മുടിയും മീശയും താടിയും ലെവൽ ചെയ്തു…..
ഞങൾ ഇറങ്ങി… ഞാൻ വണ്ടി ഓടിക്കുന്നതിന് ഇടക്ക് റോബിൻ ചോദിച്ചു ജിജോ ഇനി എന്താ പരിപാടി , അക്കൗണ്ട് ജോലി നോക്കുക അല്ലേ…
ആ,, ശ്രമിക്കണം…
അളിയാ.. ബി ടെക് MBA അസിസ്റ്റൻ്റ് മാനേജർ ജോലി എങ്ങിനെ പോകുന്നു, ഒരു കല്യാണം നോക്കണ്ടെ…..
അതൊക്കെ വേണം ജിജോ, ബാങ്കിൽ ഉള്ള കാഷിയേർ ആൻ മരിയ എന്നൊരു കുട്ടി ഉണ്ട്, ഒരു ഇഷ്ടത്തിൽ ആണ്…
ഓഹോ, റോമാൻസ്…..
പിന്നെ എന്തിനാ താമസിപ്പിക്കുന്നത്…..
രജിയുടെ കല്യാണം കഴിയാതെ വീട്ടിൽ എങ്ങിനെ അവതരിപ്പിക്കും. അതിന് വേണ്ടി കാത്തു നിൽക്കുകയാണ് ഞാൻ…
ഓക്കേ,, ഞാൻ അങ്കിളിനൊട് സംസാരിക്കാം,
ഇപ്പൊൾ വേണ്ട കല്യാണം കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞിട്ടു മതി ..
ആ,, ശരി…
റോബിൻ അളിയാ , എന്നോട് ഇപ്പൊൾ സംസാരിക്കുമ്പോൾ എന്തോ ഒരു മാറ്റം ഫീൽ ചെയ്യുന്നു,അത് അങ്കിൾ ആയാലും ആൻ്റി ആയാലും എന്നാൽ എനിക്ക് റോജിൻ സംസാരിക്കുമ്പോൾ അത് തോന്നുന്നില്ല…….
ജിജോ നീ ഇപ്പൊൾ ഞങളുടെ പെങ്ങളുടെ കണ്ണീര് കാണിച്ചില്ല, പിന്നെ കുടുംബത്തിൻ്റെ അന്തസ് കാത്തു….
ഇന്ന് നീ എൻ്റ രജിയുടെ ഭർത്താവ് ആകേണ്ടവനാണ്…….
പ്രായം എന്നെക്കാൾ കുറവാണെങ്കിലും ബഹുമാനം ഉണ്ട് തന്നോട്, ഒരു എതിർപ്പും നീ പറഞ്ഞില്ലല്ലോ……
അളിയാ സെൻ്റി ആകല്ലെ, ഈ കുടുംബത്ത് ഒരു പ്രശ്നം വന്നാൽ എന്നാൽ കഴിയുന്ന രീതിയിൽ ഇടപെട്ട് പരിഹാരം കാണും….
ഇതൊന്നും വലിയ കാര്യം ആക്കണ്ട, രജിയുടെ നിലപാട് പോലെ ജീവിതം മുന്നോട്ട് പോകൂ…….
അളിയാ അവള് പാവം ആണ്, കുറച്ചു ദിവസം കഴിയുമ്പോൾ എല്ലാം ശരിയാകും, ആദ്യമൊക്കെ ബുദ്ധിമുട്ട് ആകും…
ശരിയാകും എന്ന പ്രധീക്ഷ മാത്രം ആണ് എനിക്ക്………..
അതെ ഞാൻ ഷമീറിനെ വിളിച്ചു നിതിനേ കൂട്ടി വീട്ടിലേക്ക് വരാൻ പറയട്ടെ……..
വണ്ടി ഒതുക്കിക്കോ , ..
കുഴപ്പം ഇല്ല ഞാൻ ഫോൺ എടുത്തു വിളിച്ചു ,,,
ഡാ , അവനേം കൂട്ടി അങ്കിളിൻ്റെ വീട്ടിൽ വാ , പെട്ടന്ന്…
ഫോൺ വച്ചു , ഞാൻ വണ്ടി ഗീർ മാറ്റി ഓടിച്ചു……
വീട്ടിൽ എത്തിയപ്പോൾ പന്തൽ കെട്ടി കഴിഞ്ഞ് ഇനി തുണിയിൽ ഉള്ള വർക് ആണ്. ഞാൻ വണ്ടി അകത്തേക്ക് കയറ്റി ഇട്ടു….
അച്ഛൻ പറഞ്ഞു, ജിജോ പോയി കുളിക്കു മുടി വെട്ടിയതല്ലെ. സമയം പോകുന്നു..
