മോൾക്ക് കഴിയും എങ്കിൽ മാത്രം പപ്പ നിർബന്ധിക്കില്ല .
മോളുടെ ബുദ്ധിമുട്ട് പപ്പക് മനസ്സിലാകും , ഒരാളെ മനസ്സിൽ വച്ചിട്ട് പെട്ടന്ന് ഇങ്ങനെ സംഭവിക്കുന്നത്……..
പാപ്പാ എനിക്ക് സമ്മതം ആണ് , കർത്താവ് ഇതായിരിക്കും തീരുമാനിച്ചത്…
പപ്പ ജിജോയുടെ സമ്മതം ചോദിച്ചു നോക്കിയോ….
ഫാദർ പറഞ്ഞു, ഞാൻ പറഞാൽ ജിജോ അനുസരിക്കും എന്ന്….
ഞാൻ നിൻ്റെ മമ്മിയെ വിളിക്കട്ടെ…
മാത്യുസ് വാതിൽ തുറന്ന് റീജെ
ഇവിടെ വാ….
റീജ അകത്തു കയറി വാതിൽ അടച്ച്…..
പിന്നെ നമ്മുടെ മോളെ മനസമ്മതം ഇപ്പോൾ തന്നെ നടക്കും വരൻ ജിജോ ജോസ് നിനക്ക് എന്തെകിലും പറയാൻ ഉണ്ടോ…..
അച്ചായ അവള് സമ്മതിച്ചോ….
ഉവ്വ്…
മാത്യുസ് വാതിൽ തുറന്നു പുറത്തേക്കു…
അച്ഛൻ്റെ അടുത്തു ചെന്ന് കാര്യങ്ങൾ പറഞ്ഞു……
അച്ഛൻ പറഞ്ഞു വിശ്വാസികളെ ഇന്നത്തെ പ്രശ്നം എല്ലാവരും അറിഞ്ഞു കാണുമല്ലോ….
പരേതനായ ജോസ് കുരുവിളയുടെയും ആര്യ ജോസിൻ്റെയും മകൻ ജിജോ ജോസും
മാത്യൂസിൻ്റെയും രീജയുടെയും മകൾ രജീഷയുടേയും മനസമ്മതം നടത്താൻ തീരുമാനിചിരിക്കുന്നു….
അച്ചോ, ആദ്യം ആ പയ്യൻ്റെ സമ്മതം ചോദിച്ചു നോക്കിയോ….
അവൻ എവിടെ….
ഉടൻ മൈക് എടുത്ത് ജിജോ ജോസ് പള്ളി മേടയിൽ എത്തണം …
ജിജോ ജോസ് പള്ളി മേടയിൽ എത്തണം….
മൈക്കിൽ വിളിച്ചു പറഞ്ഞത് കൊണ്ട് ഞാൻ കേട്ടു…
ഞാൻ പെട്ടന്ന് തന്നെ പള്ളി മേടയിൽ എത്തി…….
അച്ഛൻ്റെ അടുത്തു ചെന്ന്..
അച്ചോ , എന്തേ…
നിനക്ക് മാത്യൂസിൻ്റെ മകളെ വിവാഹം കഴിക്കുന്നതിൽ എതിർപ്പ് ഉണ്ടോ……
എന്താണ് അച്ചോ….
ഞാൻ പെട്ടന്ന് വീഴാൻ പോയി കസേരയിൽ പിടിച്ചു നിന്നു…
എതിർപ്പ് ഉണ്ടോ…
അച്ചോ , അങ്ങനെ ചോദിച്ചാൽ.
എനിക്ക് രജിഷയോടു ഒന്ന് സംസാരിക്കണം…..
മാത്യുസേ മോൾ എവിടെ ഓഡിറ്റോറിയം റൂമിൽ ഉണ്ട്…..
നീ ഇവനെ കൂട്ടി അവളുടെ അടുത്തേക്ക് ചെല്ല്…..
ഞാനും മാത്യുസ് അങ്കിളും രജിഷ ഇരിക്കുന്ന റൂമിൽ എത്തി….
എല്ലാവരും ഒന്ന് പുറത്തിറങ്ങി നിൽക്ക് അവർ ഒന്ന് സംസാരിക്കട്ടെ……
ഞാൻ അകത്തു കയറി പുറത്ത് നിന്നും ആരോ വാതിൽ പൂട്ടി…
ഞാൻ സംസാരിക്കും മുൻപേ രജിഷ ഇങ്ങോട്ട് പറഞ്ഞു , എനിക്ക് പൂർണ്ണ സമ്മതം ആണ്…
ആരും എന്നെ നിർബന്ധിച്ചിട്ടില്ല…
രജീഷ ഞാൻ ഇപ്പോഴും ഒന്നും മനസ്സിലാകാത്ത അവസ്ഥയിൽ ആണ്, അങ്കിള് പറഞാൽ എനിക്ക് മറുത്തു പറയാൻ അറിയില്ല , അങ്ങിനെ ശീലിച്ചു പോയി….
ഞാൻ തന്നോട് സംസാരിക്കണം എന്ന് പറഞ്ഞത് ആളുകളെ ബോധ്യപ്പെടുത്താൻ മാത്രം ആണ്…
അല്ലെങ്കിൽ നാളെ നാട്ടുകാർ പറയും നിർബന്ധിച്ച് ചെയ്യിപ്പിച്ചു എന്ന്……
ഞാൻ ഡോറിൽ മുട്ടി…
ഡോർ, തുറന്നു …..
അങ്ങിനെ പതിനൊന്ന് മണിയുടെ മനസമ്മതം പന്ത്രണ്ട് മണിക്ക് നടത്തേണ്ടി വന്നു…
പള്ളി മേടയിൽ ചെറുക്കനും പെണ്ണും വന്നു നിന്നു ..
അച്ഛൻ ചടങ്ങുകൾ ആരംഭിചു..
പറമ്പിൽ മാത്യൂസിൻ്റയും റീജ മാത്യൂസിൻ്റയും പുത്രി രജിഷ മാത്യൂസിനെ വധുവായി സ്വീകരിക്കാൻ പരേതനായ പുലികാട്ടിൽ ജോസ് കുരുവിളയുടെയും ആര്യ ജോസിൻ്റെയും മകനായ ജിജോ ജോസിന് സമ്മതം ആണോ ആണോ…
സമ്മതം ആണ്…
പരേതനായ പുലികാട്ടിൽ ജോസ് കുരുവിളയുടെയും ആര്യ ജോസിൻ്റെയും മകനായ ജിജോ ജോസിനെ വരാനായി സ്വീകരിക്കാൻ പറമ്പിൽ മാത്യൂസിൻ്റയും റീജ മാത്യൂസിൻ്റയും പുത്രി രജിഷ മാത്യൂസിന് സമ്മതം ആണോ ആണോ…
സമ്മതം ആണ്…….
ചടങ്ങുകൾ കഴിഞ്ഞു..
എല്ലാവരും ഭക്ഷണം കഴിക്കാനും , ഫോട്ടോ എടുക്കാനും ആയി നിന്ന്..,.
ഫാമിലി ഫോട്ടോസ് , ഗ്രൂപ്പ് ഫോട്ടോ എല്ലാം കഴിഞ്ഞു…
ഇനി കപ്പിൾ സെക്ഷൻ….
ഞാൻ ഭൂലോക പരാജയം ആയിരുന്നു….
കൈ പിടിച്ചു , കെട്ടി പിടിച്ചു, പല പോസുകൾ , ജീവിതത്തിൽ ഒരു പെണ്ണുമായി ഇത്ര ക്ലോസ് ആയി നികുന്നതും ഫോട്ടോ എടുക്കുന്നതും……
വിശപ്പ് തലക്ക് പിടിച്ചു തുടങ്ങി…..
പെട്ടന്ന് എൻ്റെ പോക്കറ്റിൽ നിന്നും ഫോൺ അടിച്ചു…….
ഞാൻ ഫോൺ എടുത്തു സംസാരിച്ചു…….
അക്കാധമിയിൽ ഉണ്ടായിരുന്ന ജാസ്മിൻ ആണ് മലപ്പുറം കാരി…..
ചുമ്മാ , കാര്യങ്ങൾ അറിയാൻ വിളിച്ചതാണ്……..
രജിഷ ഫോൺ കണ്ടിരുന്നു ഞാൻ പോകറ്റിൽ നിന്നും എടുക്കുമ്പോൾ തന്നെ…….
