അജാസ് : ഒന്ന് പോയേ ആദി അതൊന്നും നിന്നെക്കൊണ്ട് നടക്കുന്ന കാര്യമല്ല
ആദി : നീ കണ്ടോടാ ഇന്ന് ഉറപ്പായും പറഞ്ഞിരിക്കും അതിന് പറ്റിയ ഒരവസരം ഒത്തു വന്നിട്ടുണ്ട്
അജാസ് : എന്ത് അവസരം
ആദി : അതൊക്കെയുണ്ട് നീ വാ
ഇത്രയും പറഞ്ഞു അവർ മുന്നോട്ട് നടന്നു അല്പസമയത്തിന് ശേഷം ബസ് സ്റ്റോപ്പ്
അജാസ് : ടാ രൂപയും ഗീതുവും നിൽപ്പുണ്ടല്ലൊ
ആദി : നിക്കട്ടെ അതിനിപ്പോൾ എന്താ
അജാസ് : ഹേയ് ഒന്നുമില്ല
കുറച്ച് സമയത്തിനുള്ളിൽ തന്നെ അജാസ് ഒരു ബസിൽ കയറി വീട്ടിലേക്ക് പോയി പിന്നാലെ വന്ന ബസിൽ ഗീതുവും ഇത് കണ്ട ആദി പതിയെ രൂപയുടെ അടുത്തേക്ക് ചെന്ന് നിന്നു
രൂപ : ഇത്രയും നേരം ഒരു മൈയിന്റും ഇല്ലാതെ അവിടെ നിക്കുവായിരുന്നില്ലേ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നെ
ആദി : ഞാൻ നിന്റെ കൂട്ടുകാരി പോകാൻ വേണ്ടി കാത്ത് നിന്നതാ
രൂപ : അതെന്തിനാ അവള് പോകുന്നെ
ആദി : കുന്തിന് മിണ്ടാതെ നിക്കെടി എപ്പോഴും ഒരേ ചിലപ്പ് തന്നെ
രൂപ : 😡
ആദി : എന്താ മുഖമൊക്കെ ചുമന്നല്ലോ
എന്നാൽ രൂപ ഒന്നും മിണ്ടിയില്ല
ആദി : ടീ
രൂപ : എന്റെ ചിലപ്പ് കേൾക്കാക്കൻ വയ്യാത്തവരൊന്നും എന്നോട് മിണ്ടണ്ട
ആദി : അപ്പൊ ഇന്ന് ഞാൻ കൂടെ വരണ്ടേ
രൂപ : അത് വേണം നീ ഏറ്റതല്ലേ
ആദി : അപ്പൊ ഈ ദേഷ്യമൊക്കെ മാറ്റി എന്നെ നോക്കി ഒന്ന് ചിരിക്ക്
രൂപ : ചിരിക്കാനോ എന്തിന്
ആദി : ചിരിക്കാൻ പറഞ്ഞാൽ ചിരിക്ക് ഇല്ലെങ്കിൽ ഞാൻ വരില്ല
രൂപ : ( തെണ്ടി ഞാൻ വെച്ചിട്ടുണ്ടെടാ )😁ഈ.. എന്താ മതിയോ
ആദി : നന്നായിരിക്കണ്
രൂപ : എന്താ
ആദി : കൊള്ളാന്ന് നല്ല ക്യൂട്ട് ആയിട്ടുണ്ട്
രൂപ : 😊
പെട്ടെന്നാണ് അവർക്ക് പോകേണ്ട ബസ് വന്നത് രണ്ട് പേരും അതിലേക്ക് കയറി ശേഷം സീറ്റിൽ ഇരുന്നു ബസ് പതിയെ മുന്നോട്ടെടുത്തു
ആദി : ടീ നീ പറഞ്ഞതു കൊണ്ട് മാത്രമാ ഞാൻ വരുന്നത് അല്ലാതെ എനിക്കി കാറ്ററിങ് പരുപാടിയൊന്നും വലിയ പിടിയില്ല കേട്ടൊ
രൂപ : അതൊന്നും സാരമില്ല ഞാൻ പറഞ്ഞുതരാം അല്ലെങ്കിൽ തന്നെ പറയാൻ ഒന്നുമില്ല അവിടെ ചെല്ലുമ്പോൾ തന്നെ എന്താ ചെയ്യേണ്ടത് എന്ന് നിനക്ക് മനസ്സിലാകും
ആദി : ടീ എന്റെ പരിചയക്കാര് വല്ലതും അവിടെ ഉണ്ടാകുമോന്ന് എനിക്കൊരു പേടി
രൂപ : ഉണ്ടായാൽ എന്താ നമ്മള് കക്കാനും പിടിച്ചു പറിക്കാനും ഒന്നുമല്ലല്ലോ പോകുന്നെ
ആദി : ശെരിയാ നമ്മളൊരു ജോലിക്കല്ലേ പോകുന്നത്
രൂപ : ഉം അങ്ങനെ ചിന്തിക്ക്
കുറച്ചു സമയത്തിനു ശേഷം ബസ് തൈക്കാവ് ജംഗ്ഷനിലെത്തി ആദിയും രൂപയും പതിയെ ബസിൽ നിന്ന് പുറത്തേക്കിറങ്ങി
ആദി : ടീ ഞാൻ എപ്പോഴാ വരേണ്ടത്
രൂപ : ഒരു അഞ്ചരക്ക് മുൻപ് വരണം ആറ് മണിക്ക് മുൻപ് നമുക്കവിടെ നിൽക്കേണ്ടതാ
ആദി : അഞ്ചരക്ക് മുൻപോ ഇപ്പോൾ തന്നെ സമയം നാലര കഴിഞ്ഞല്ലോ
രൂപ : അതാ പറഞ്ഞത് സമയം ഒട്ടുമില്ല വീട്ടിൽ ചെന്ന് കഴിച്ചുകഴിഞ്ഞാൽ ഉടനെ ഇറങ്ങിയേക്കണം
ആദി : ഇത് വല്ലാത്ത പൊല്ലാപ്പായല്ലോ ശെരി പിന്നെ ഞാൻ നിന്നെ വീട്ടിൽ വന്ന് വിളിച്ചാൽ മതിയോ
രൂപ : വീട്ടിലോ എന്തിന് ഞാൻ ഇവിടെ വന്നോളാം നീയും ഇവിടെ വന്നാൽ മതി
ആദി : ഉം ശെരി ഞങ്ങളെയൊന്നും വീട്ടിൽ കയറ്റില്ലായിരിക്കും അല്ലേ
ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു
കുറച്ച് സമയത്തിന് ശേഷം ആദി വീട്ടിൽ
ആദി : അമ്മേ വേഗം ചോറ് എടുത്ത് വെക്ക് എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്
അമ്മ : എവിടെ പോകുന്ന കാര്യമാടാ നീ ഈ പറയുന്നെ
ആദി : ഒരു വർക്ക് ഉണ്ടമ്മേ വേഗം ചോറ് കൊണ്ട് വാ ഒട്ടും സമയമില്ല
അമ്മ : ശെരി ശെരി കിടന്ന് കീറണ്ട
അമ്മ ആദിക്ക് ചോറ് വിളമ്പി
അമ്മ : നീ പോയിട്ട് വേഗം വരുവല്ലോ അല്ലേ ആദി
ആദി : ഇല്ലമ്മേ അല്പം താമസിക്കും
അമ്മ : വർക്ക് ദൂരെയാണോ
ആദി : അല്പം ദൂരെയാ പിന്നെ ഞാൻ ബൈക്കിന്റെ കാര്യം പറഞ്ഞിരുന്നില്ലെ പകുതി പൈസ ഞാൻ അവന് കൊടുത്തു ഇനി അമ്മ തരാമെന്ന് പറഞ്ഞ പൈസ കിട്ടിയിട്ട് വേണം ബാക്കി കൊടുക്കാൻ പൈസ രണ്ട് ദിവസത്തിനുള്ളിൽ കിട്ടുമെന്നല്ലെ അമ്മ പറഞ്ഞത്
അമ്മ : അതൊക്കെ കിട്ടും എന്നാലും ഇപ്പോൾ നല്ല ചിലവുള്ള സമയമാ
