വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 4 Likeഅടിപൊളി 

ഇത്രയും പറഞ്ഞു ഗീതു ക്ലാസ്സിനു പുറത്തേക്കു പോയി

ഉച്ചക്ക് ലഞ്ച് ടൈം

ക്ലാസ്സിനു പുറത്ത് ഒറ്റക്ക് നിൽക്കുന്ന അജാസിനടുത്തേക്ക് പതിയെ രൂപയെത്തി

രൂപ : അജാസേ

അജാസ് : എന്താടി കോപ്പേ നിന്നെ കാണുന്നതേ എനിക്ക് വെറുപ്പാ

രൂപ : പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് എനിക്ക് അവനോട് ഒന്ന് സംസാരിക്കണം

അജാസ് : നിനക്ക് ഇത്രയും ചെയ്തതോന്നും പോരെ അവനെ ഒന്ന് വെറുതെ വിട്ടേക്കെടി

രൂപ : പ്ലീസ് എനിക്കവനോട് സംസാരിക്കണം എന്നെ കാണുബോൾ തന്നെ അവൻ മാറി നടക്കുവാ എങ്ങനെയെങ്കിലും അവനോട് സംസാരിക്കാൻ ഒരവസരം ഉണ്ടാക്കി താ

അജാസ് : ഒരവസരവുമില്ല നീ നിന്റെ പാട്ടിനു പോടി

ഇത്രയും പറഞ്ഞു അജാസ് അവിടെ നിന്ന് മുന്നോട്ടു നടന്നു

അന്നേ ദിവസം വൈകുന്നേരം ആദിയും അജാസും ക്ലാസ്സിൽ

അജാസ് : ടാ ഇന്ന് ആ രൂപ എന്റെ അടുത്ത് വന്നിരുന്നു

ആദി : അവളുടെ ഒരു കാര്യവും എനിക്ക് കേൾക്കണ്ട

അജാസ് : എനിക്ക് പറയാൻ താല്പര്യമുണ്ടായിട്ടല്ല പക്ഷെ അവൾക്ക് നിന്നോട് എന്തോ പറയണമെന്ന്

ആദി : ആ മറ്റേ മോളോട് പോകാൻ പറ എനിക്ക് ഒരു കോപ്പും കേൾക്കണ്ട പിന്നെ ഇനി അവളെ പറ്റി എന്തെങ്കിലും എന്നോട് പറഞ്ഞാൽ നീയുമായുള്ള എല്ലാ ബന്ധവും ഞാൻ അവസാനിപ്പിക്കും

ഇത്രയും പറഞ്ഞു ആദി ബെഞ്ചിൽ ആഞ്ഞിടിച്ചു

അന്നേ ദിവസം കോളേജിനു ശേഷം ആദി പതിയെ തന്റെ ബൈക്കിനടുത്തേക്ക് നടന്നു പെട്ടെന്നാണ് തന്റെ ബൈക്കിനടുത്ത്‌ നിൽക്കുന്ന രൂപയെ അവൻ കണ്ടത് അല്പം ഒന്ന് നിന്ന ശേഷം ആദി വീണ്ടും ബൈക്കിനടുത്തേക്ക് നടന്നു

രൂപ : ആദി..

എന്നാൽ അവൻ രൂപയെ കണ്ട ഭാവം നടിച്ചില്ല ശേഷം അവൻ പതിയെ തന്റെ ബൈക്കിലേക്ക് കയറി

രൂപ : ആദി പ്ലീസ് ഞാൻ പറയുന്നത് കേൾക്ക് സോറി.. എനിക്ക്..

എന്നാൽ ഒന്നും കേൾക്കാതെ ആദി ബൈക്ക് മുന്നോട്ടെടുത്തു

കുറച്ച് സമയത്തിനു ശേഷം ആദി തന്റെ വീട്ടിൽ

അമ്മ : എന്തടാ മുഖം വല്ലാതെ ഇരിക്കുന്നെ

ആദി : ഹേയ് ഒന്നുമില്ല അമ്മ ചോറെടുത്ത്‌ വെക്ക്

ഇത്രയും പറഞ്ഞു ആദി തന്റെ റൂമിലേക്ക് പോയി

പിറ്റേദിവസം രാവിലെ

അമ്മ : ടാ നിനക്കിന്ന് കോളേജ് ഇല്ലല്ലോ നമുക്ക് ഏട്ടന്റെ വീടുവരെയൊന്നു പോയിട്ടു വരാം

ആദി : അമ്മ പൊക്കൊ എനിക്കിന്നൊരു വർക്ക്‌ ഉണ്ട്

അമ്മ : എന്നാൽ വർക്ക്‌ കഴിഞ്ഞു പോകാം

ആദി : വർക്ക്‌ അല്പം ദൂരെയാ അമ്മേ വരാൻ നല്ല വൈകും ചിലപ്പോൾ ഇന്ന് വരാൻ പറ്റിയെന്നും വരില്ല അതുകൊണ്ട് അമ്മ മാമന്റെ വീട്ടിൽ ചെന്ന് കിടന്നോ

അമ്മ : നീ എന്തിനാടാ അത്ര ദൂരെയുള്ള വർക്കൊക്കെ എടുക്കുന്നത് എനിക്കിനി നീ വരുന്നത് വരെ ഒരു സമാധാനവും ഉണ്ടാകില്ല

ആദി : മുൻപേ ഏറ്റുപോയ വർക്കാ അമ്മേ പിന്നെ കുറച്ചു കൂടുതൽ കാശും കിട്ടും അമ്മ ടെൻഷനൊന്നും അടിക്കണ്ട ഞാൻ പോയിട്ട് പറ്റുന്നത്ര വേഗത്തിൽ വരാം

അമ്മ : അപ്പോൾ നിന്റെ ഭക്ഷണത്തിന്റെ കാര്യമോ

ആദി : അതൊക്കെ ഞാൻ പുറത്തു നിന്ന് കഴിച്ചോളാം

ഇത് കേട്ട അമ്മ പതിയെ ആദിയുടെ കവിളിൽ തലോടി

അമ്മ : ആദി നിനക്കെന്തെങ്കിലും വിഷമമുണ്ടോ

ആദി : എന്ത് വിഷമം

അമ്മ : കുറച്ചു ദിവസമായി നിന്റെ മുഖത്ത്‌ എന്തോ സങ്കടമുള്ളത് പോലെ തോന്നുന്നു നന്നായി ഭക്ഷണം കഴിക്കുന്നില്ല തമാശ പറയുന്നില്ല എന്തെങ്കിലും ഉണ്ടെങ്കിൽ പറയെടാ

ആദി : ഒന്നുമില്ല അമ്മേ അതൊക്കെ അമ്മക്ക് വെറുതെ തോന്നുന്നതാ വേഗം ഇറങ്ങിയാൽ ഞാൻ മാമന്റെ വീട്ടിൽ ആക്കിയിട്ട് പോകാം

അമ്മ : വേണ്ട എനിക്ക് കുറച്ച് ജോലി കൂടി ഉണ്ട് ഞാൻ ഒറ്റക്ക് പൊക്കൊളാം

ആദി : എന്നാൽ ശെരി ഞാൻ അവിടെ ചെന്നിട്ട് വിളിക്കാം

ഇത്രയും പറഞ്ഞു ആദി വീട്ടിൽ നിന്നിറങ്ങി

**********************************************

അന്നേ ദിവസം രാത്രി ആദി തിരിച്ചുള്ള യാത്രയിൽ

“സമയം ഒരു മണി ആകാറായി നാളെ വന്നാൽ മതിയായിരുന്നു ഇനിയിപ്പോൾ മാമന്റെ വീട്ടിൽ പോയാൽ ശെരിയാകില്ല അവരൊക്കെ ഉറക്കമായിക്കാണും നേരെ വീട്ടിലേക്കു പോകാം എന്നിട്ട് നാളെ അമ്മയെ ചെന്ന് വിളിക്കാം ”

ആദി ബൈക്ക് കൂടുതൽ വേഗത്തിൽ മുന്നോട്ടെടുത്തു

കുറച്ചു നേരത്തിനുള്ളിൽ അവൻ തൈക്കാവ് ജംഗ്ഷനിലെത്തി അതുവഴി കടന്നു പോകുമ്പോൾ രൂപയെ കുറിച്ചുള്ള പല ഓർമ്മകളും അവന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു

“കോപ്പ് വീണ്ടും വീണ്ടും ഞാൻ എന്തിനാ അവളെ പറ്റി ഓർക്കുന്നെ ആ മൈരിനെ മറക്കാൻ എനിക്ക് അത്രയും പ്രയാസമാണോ അതിന് മാത്രം അവളെന്റെ ആരാ ”

പെട്ടെന്നാ ഒരു ബാഗുമായി ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന രൂപയെ ആദി കണ്ടത്

ആദി : മൈര് എവിടെ നോക്കിയാലും അവളെയാണല്ലോ കാണുന്നത്

ഇത്രയും പറഞ്ഞു ആദി വണ്ടി കുറച്ചു കൂടി മുന്നിലേക്ക് എടുത്തു ശേഷം എന്തോ അലോച്ചശേഷം ഒന്നു കൂടി പുറകിലേക്ക് നോക്കി

ആദി : ഇല്ല അവിടെ ആരോ ഇരിപ്പുണ്ടല്ലോ അല്ല ആരോ അല്ല അതവള് തന്നെയല്ലേ ഇനി എനിക്ക് തൊന്നുതാണോ

ആദി വേഗം വണ്ടി തിരിച്ചു ശേഷം ബസ് സ്റ്റോപ്പിനടുത്തേക്ക് ചെന്നു അവിടെ അവൻ കണ്ടത് ബസ് സ്റ്റോപ്പിൽ ഇരുന്നുറങ്ങുന്ന രൂപയെയാണ്‌ അവൻ കണ്ണു തിരുമിയ ശേഷം ഒന്നു കൂടി അവളെ നോക്കി

ആദി : (ഇവളെന്താ ഇവിടെ അതും ഈ നേരത്ത്‌ ) രൂപേ.. രൂപേ

ആദി അവളെ തട്ടി വിളിച്ചു ചെറിയ മയക്കത്തിലായിരുന്ന അവൾ വേഗം നെട്ടിയുണർന്നു തന്റെ മുന്നിൽ നിൽക്കുന്ന ആദിയെ കണ്ട അവൾ പെട്ടെന്ന് അതിശയിച്ചു

രൂപ : ആദി.. നീ

ആദി : നീ ഇവിടെ എന്താ ചെയ്യുന്നെ

രൂപ : ഞാൻ… ബസ് കാത്ത്

ആദി : ഈ നേരത്ത്‌ ആരാടി നിനക്ക് ബസ് വെച്ചിരിക്കുന്നത് സമയം എത്രയായെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ

പെട്ടെന്നാണ് നിറഞ്ഞിരിക്കുന്ന രൂപയുടെ കണ്ണുകൾ ആദി ശ്രദ്ധിച്ചത്

ആദി : എന്താടി പ്രശ്നം വീട്ടിൽ നിന്ന് വഴക്കിട്ടു വന്നതാണോ

എന്നാൽ രൂപ ഒന്നും മിണ്ടിയില്ല

ആദി : അപ്പോൾ അത് തന്നെ ദൈവമേ ഈ പെണ്ണ് നിനക്ക്… വിവരമുണ്ടോടി ഇവിടെ ഒറ്റക്കിരുന്ന് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ വാ ഞാൻ വീട്ടിലാക്കാം അച്ഛനും അമ്മയും നിന്നെ കാണാതെ വിശമിച്ചിരിക്കുകയായിരിക്കും വാ പോകാം

രൂപ : വേണ്ട

ആദി : ടീ നീ കളിക്കാതെ വരാൻ നോക്ക്

രൂപ : ഞാൻ ഇല്ല അതെന്റെ വീടല്ല..അവിടെ എന്റെ അച്ഛനും അമ്മയും… ആരുമില്ല എനിക്ക് അങ്ങോട്ട് പോകണ്ട

ഇത്രയും പറഞ്ഞു രൂപ പൊട്ടി കരയുവാൻ തുടങ്ങി

ഇത് കേട്ട ആദി കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നു ശേഷം പതിയെ രൂപയുടെ കയ്യിൽ പിടിച്ചു

ആദി : വാ പോകാം

രൂപ : ഞാൻ ഇല്ല നീ..

ആദി : വരാനല്ലേ പറഞ്ഞത്😡

ഇത്രയും പറഞ്ഞു ആദി രൂപയെ പിടിച്ചെഴുന്നേൽപ്പിച്ചു ശേഷം ബൈക്കിലേക്ക് കയറിയ ആദി രൂപയോട് പുറകിലേക്ക് കയറാൻ പറഞ്ഞു

രൂപ : ആദി.. എനിക്ക്

ആദി : ഒന്നും പറയണ്ട വന്ന് കയറ് നിന്നെ ഞാൻ വീട്ടിലാക്കില്ല പോരെ

ഇത് കേട്ട രൂപ പതിയെ മടിച്ചു മടിച്ചു ബൈക്കിലേക്ക് കയറി

Leave a Reply

Your email address will not be published. Required fields are marked *