വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 4 Likeഅടിപൊളി 

രൂപ : എന്റെ വീട്ടിലോ അത്.. എല്ലാവരുമുണ്ട്

ആദി : ആരാ ഈ എല്ലാവരും

രൂപ : അച്ഛനും അമ്മയും

ആദി : നീ ഒറ്റ മോളാണോ

രൂപ : ..അതെ ഒറ്റ മോളാ

ആദി : അതിനെന്തിനാടി ഇത്രയും ചിന്തിക്കുന്നെ ഞാനും ഒറ്റ മോനാ അമ്മക്ക് പെൺകുട്ടി വേണമെന്ന് വലിയ ആഗ്രഹമായിരുന്നു പക്ഷെ നടന്നില്ല എന്റെ അമ്മാവന് ഒരു മോളുണ്ട് അവളെ സ്വന്തം മോളെന്നാ പറയുന്നെ

രൂപ : ഉം..

ആദി : നമ്മൾ എത്താറായല്ലേ പിന്നെയുണ്ടല്ലോ രൂപേ ഞാൻ ഇന്നലെ പറഞ്ഞു വന്നില്ലേ

രൂപ : സാന്ദ്രയുടെ കാര്യമാണോ

ആദി : ടീ..

രൂപ : നിനക്ക് നിർബന്ധമാണെങ്കിൽ ഞാൻ പറഞ്ഞു നോക്കാം പക്ഷെ വലിയ നാണക്കേടാടാ അവള് നിനക്ക് ചേരുകയുമില്ല അവളുടെ ജാടകണ്ടാൽ മോന്തക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നും

ഇത് കേട്ട ആദി ഒന്നും മിണ്ടാതെ രൂപയുടെ വീടിനടുത്തേക്ക് വണ്ടി തിരിച്ചു ശേഷം വീടിനടുത്തായി വണ്ടി നിർത്തി

രൂപ : എന്നാൽ ശെരി ആദി

ഇത്രയും പറഞ്ഞു രൂപ വണ്ടിയിൽ നിന്നിറങ്ങി

രൂപ : നീ വിഷമിക്കണ്ട ഞാൻ അവളോട് പറയാം പോരെ

ഇത്രയും പറഞ്ഞു രൂപ പോകാനായി ഒരുങ്ങി എന്നാൽ പെട്ടെന്നു തന്നെ ആദി രൂപയുടെ കയ്യിൽ പിടുത്തമിട്ടു

രൂപ : എന്താടാ

ആദി : ആ സാന്ദ്രയുടെ കാര്യം ഇനി മിണ്ടി പോകരുത് എനിക്കിഷ്ടം നിന്നെയാ ഈ മൊട്ടച്ചിയെ

രൂപ : നീ… നീ എന്തൊക്കെയടാ ഈ പറയുന്നെ വെറുതെ തമാശ പറയല്ലേ ഇതല്പം ഓവറാ

ആദി : ഒരു തമാശയുമല്ല എനിക്ക് നിന്നെ സത്യമായും ഇഷ്ടമാ ഇത് പറയാനാ ഞാൻ ഇന്നലെ മുതൽ ശ്രമിക്കുന്നത് പക്ഷെ നീ കേൾക്കണ്ടേ

രൂപ : ടാ നീ

ആദി : ഇപ്പോൾ ഒന്നും പറയണ്ട നാളെ കോളേജിൽ വെച്ച് മറുപടി തന്നാൽ മതി എന്നാൽ ശരി നീ വിട്ടോ

ഇത്രയും പറഞ്ഞു ആദി ബൈക്ക് തിരിച്ചു മുന്നോട്ട് പോയി രൂപ എന്ത് പറയണം എന്നറിയാതെ അവിടെ മിഴിച്ചു നിന്നു

പിറ്റേന്ന് രാവിലെ

അമ്മ : നീ എന്താടാ ആദി ഇത്രയും നേരത്തെ

ആദി : ഇന്നല്പം നേരത്തെ ഇറങ്ങാമെന്നു കരുതി

അമ്മ : ഇറങ്ങുന്നതൊക്കെ കൊള്ളാം പക്ഷെ ആ വെള്ളം എടുക്കാൻ മറക്കണ്ട എന്തോ ലാബ് വർക്ക് ഉണ്ടെന്ന് പറഞ്ഞു കളക്ട് ചെയ്തതല്ലേ

ആദി : ദൈവമേ അതിന്റെ കാര്യം ഞാൻ എങ്ങനെയാ വിട്ട് പോയത് അതില്ലാതെ ക്ലാസ്സിൽ ചെന്നാൽ അവരെന്നെ കൊന്ന് തിന്നും

ഇത്രയും പറഞ്ഞു ആദി വെള്ള സാമ്പിളുകൾ തന്റെ ബാഗിലാക്കി ശേഷം വീട്ടിൽ നിന്നിറങ്ങി

അല്പസമയത്തിനു ശേഷം ആദി ക്ലാസ്സിൽ

അജാസ് : ഒരിക്കലുമില്ലാതെ നീ ഇന്ന് നേരത്തെയാണല്ലോ

ആദി : ടാ രൂപ വന്നോ

അജാസ് : ഇതുവരെ വന്നിട്ടില്ല

ആദി : അവള് നേരത്തെ എത്തുന്നതല്ലേ ഇന്നെന്തു പറ്റി

അജാസ് : എനിക്കറിയില്ല അല്ല അവള് വന്നിട്ടിപ്പോൾ എന്തിനാ എന്തയാലും നീ അവളോട് ഇഷ്ടം പറയാൻ പോകുന്നില്ല നിനക്ക് ഒടുക്കത്തെ പേടിയല്ലേ

ആദി : ഞാൻ പറഞ്ഞു

അജാസ് : എന്താ

ആദി : ഞാൻ അവളോട് ഇഷ്ടം പറഞ്ഞെന്ന്

അജാസ് : ഒന്ന് പോടാ ഇഷ്ടം പറഞ്ഞെന്ന് അതും നീ

ആദി : സത്യമാടാ ഞാൻ പറഞ്ഞു

അജാസ് : എന്നിട്ട് അവള് വല്ലതും പറഞ്ഞോ

ആദി : അത് പിന്നെ ഇന്ന് മറുപടി തരാനാ ഞാൻ അവളോട് പറഞ്ഞത് അതാ ഞാൻ അവളെ തിരക്കിയത്

അജാസ് : അല്ല നീ എങ്ങനെയാ അവളോട് കാര്യം അവതരിപ്പിച്ചത്

ആദി : അതൊക്കെ അവതരിപ്പിച്ചു ഞാൻ അവളോട് ഇഷ്ടം പറഞ്ഞപ്പൊൾ അവളുടെ മുഖം നീയൊന്നു കാണേണ്ടതായിരുന്നു അവളത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലടാ ഒരു ഞെട്ടലോടെയാ അവളെന്നെ നോക്കിയത്

അജാസ് : അതൊക്കെ സ്വാഭാവികമാടാ കടിച്ചു കീറാൻ നിന്നവൻ ഇഷ്ടമാണെന്ന് പറയുമ്പോൾ ആർക്കായാലും ഞെട്ടലുണ്ടാവില്ലേ

പെട്ടെന്നാണ് ക്ലാസ്സിലേക്ക് രൂപയും ഗീതുവും എത്തിയത് ആദിയെ ഒന്ന് നോക്കിയ ശേഷം രൂപ തന്റെ സീറ്റിലേക്ക് ചെന്നിരുന്നു

അജാസ് : ടാ വന്ന് നീ പോയി ചോദിക്ക്

ആദി : പോടാ മണ്ടാ ഇപ്പോൾ ചോദിച്ചാൽ ശെരിയാകില്ല ഇന്ന് ലാബ് അല്ലേ അവിടെ വച്ച് ചോദിക്കാം

അജാസ് : ഉം അത് കൊള്ളാം

ഇതേ സമയം ഗീതുവും രൂപയും

ഗീതു : എന്താടി രൂപേ നിനക്ക് ഒരു ടെൻഷൻ

രൂപ : എന്ത് ടെൻഷൻ

ഗീതു : അല്ല രാവിലെ മുതൽ നീ വല്ലാതെ ഇരിക്കുന്നു അതുകൊണ്ട് ചോദിച്ചതാ എന്നോട് വല്ലതും പറയാനുണ്ടോ

രൂപ : എന്ത് പറയാൻ അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ

ഗീതു : അങ്ങനെയാണെങ്കിൽ സാരമില്ല

അപ്പോഴേക്കും സ്വപ്നാ മിസ്സ്‌ ക്ലാസ്സിലേക്ക് എത്തിയിരുന്നു

മിസ്സ്‌ : ഇന്ന് ലാബ് ആണെന്ന് നിങ്ങൾക്കറിയില്ലേ ലാബ് ദിവസം അവിടേക്ക് വരണം എന്നല്ലേ ഞാൻ നിങ്ങളോട് പറഞ്ഞിരുന്നത് ഒറ്റ ഒരെണ്ണത്തിന് അനുസരണയില്ല ഞാൻ ആനയിക്കാൻ വന്നാലേ നീ യൊക്കെ വരു അല്ലേ

ഇത് കേട്ട കുട്ടികൾ എല്ലാം ബെഞ്ചിൽ നിന്നെഴുന്നേറ്റു

മിസ്സ്‌ : ആദിത്യാ നീ സാമ്പിൾസ് കൊണ്ട് വന്നോ

ആദി : കൊണ്ടുവന്നു മിസ്സ്‌

മിസ്സ്‌ : 20 എണ്ണം ഉണ്ടല്ലോ അല്ലേ

ആദി : ഉണ്ട് മിസ്സ്‌

മിസ്സ്‌ : ഒക്കെ ഗുഡ് ഓരോ ഗ്രൂപ്പും ഓരോ സാമ്പിൾ വാങ്ങിച്ചോ എന്നിട്ട് ലാബിലേക്ക് വാ

ഇത്രയും പറഞ്ഞു മിസ്സ്‌ ക്ലാസ്സിനു പുറത്തേക്കിറങ്ങി

ആദി ഓരോരുത്തർക്കായി സാമ്പിൾ നൽകി ശേഷം ഒന്ന് സ്വയമായി എടുത്തു അപ്പോഴേക്കും രൂപ ക്ലാസ്സിനു പുറത്തേക്കു നടന്നു തുടങ്ങിയിരുന്നു ആദി വേഗം അവളുടെ അടുത്തേക്ക് ഓടി

ആദി : ഒന്ന് നിക്ക് രൂപേ പയ്യെ പോ

ഇത് കേട്ട രൂപ പതിയെ അവിടെ നിന്നു ആദി വേഗം തന്നെ ഒരു സാമ്പിൾ അവൾക്ക് നൽകി ഇത് ഇന്റെ വീട്ടിലെ കിണറിലെയാ നമുക്കിത് ടെസ്റ്റ്‌ ചെയ്യാം

രൂപ : ശെരി

ഇത്രയും പറഞ്ഞു രൂപ വീണ്ടും മുന്നോട്ട് നടന്നു

ആദി : ( ഇവളിന്ന് അല്പം സീരിയസ് ആണല്ലോ )

ആദി വീണ്ടും അവളോടൊപ്പം മുന്നോട്ട് നടന്നു

അല്പസമയത്തിനു ശേഷം ലാബ് വർക്കിനിടയിൽ

ആദി : നിറ വ്യത്യാസമൊന്നും മില്ല അപ്പോൾ കുടിക്കുന്നതിൽ പ്രശ്നമില്ല അല്ലേ രൂപേ ph ഉം കറക്റ്റ് ആയിട്ടുണ്ട്

രൂപ : ഉം

ആദി : നിനക്കെന്താടി പറ്റിയെ എന്തെങ്കിലും ഒന്ന് പറ ഇത് ഒരുമാതിരി

രൂപ : എനിക്ക് നല്ല സുഖമില്ല അതാ അധികം സംസാരിക്കാത്തത്

ആദി : സുഖമില്ലേ ഹോസ്പിറ്റലിൽ വല്ലതും പോണോ

രൂപ : അതൊന്നും വേണ്ട അത്രക്ക് വലിയ പ്രശ്നമൊന്നുമില്ല

ആദി : ഞാൻ ഇന്നലെ പറഞ്ഞതൊക്കെ ഓർത്താണോ..

രൂപ : അതിനെ പറ്റി നമുക്ക് ഉച്ചക്ക് സംസാരിക്കാം

ആദി : ശെരി രൂപേ നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി

അവർ വീണ്ടും വർക്ക്‌ തുടർന്നു

ആദിത്യനും അജാസും ലാബിനു ശേഷം ക്ലാസ്സിൽ

അജാസ് : എന്തായെടാ അവള് വല്ലതും പറഞ്ഞോ

ആദി : ഇല്ലടാ ഉച്ചക്ക് പറയാമെന്നാ പറഞ്ഞത് പിന്നെ അവള് നല്ല സീരിയസായാ എന്നോട് സംസാരിച്ചത് എനിക്കെന്തോ ഒരു പേടിപോലെ

അജാസ് : ഇതൊക്കെ പെണ്ണുങ്ങളുടെ ഒരു സ്ഥിരം നമ്പറാ അല്പം ജാഡയൊക്കെ ഇട്ടിട്ടെ അവര് കാര്യം സമ്മതിക്കു പിന്നെ രൂപ ആയത് കൊണ്ട് അവള് നിന്നെ എന്തയാലും അല്പം വട്ടം ചുറ്റിക്കും അത് ഉറപ്പാ

ആദി : എന്നാലും ഇത് ഇത്തിരി കൂടുതലാ

Leave a Reply

Your email address will not be published. Required fields are marked *