ആദി : തിരിച്ചുതരാം അമ്മേ ബൈക്കില്ലാതെ ഒന്നും നടക്കില്ല ഇപ്പോൾ തന്നെ ബൈക്ക് ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായേനെ ഇനി ബസിൽ പോകേണ്ടിവരും
അമ്മ : ശെരി പൈസ തരാം പക്ഷെ പെട്ടെന്ന് തിരിച്ചു തരണം
ആദി : തരാം അമ്മേ
ഇത്രയും പറഞ്ഞു ആദി ഭക്ഷണം കഴക്കാൻ തുടങ്ങി കുറച്ചു സമയത്തിനുള്ളിൽ തന്നെ ആഹാരം കഴിച്ചു കഴിഞ്ഞ ആദി പോകാൻ റെഡിയായ ശേഷം വീടിനു പുറത്തേക്കിറങ്ങി
അമ്മ : ടാ അധികം വൈകണ്ട കേട്ടൊ
ആദി : ശെരി അമ്മേ
പെട്ടെന്നാണ് ബൈക്കുമായി അരുൺ അവിടേക്ക് വന്നത്
ആദി : എന്താടാ അരുണേ
അരുൺ : ഞാൻ ഈ ബൈക്ക് തരാൻ വന്നതാ ഇതിനി ഇവിടെ ഇരിക്കട്ടെ വീട്ടിൽ വെച്ചാൽ ശെരിയാകില്ല വല്ല ബന്ധുക്കളും ചോദിക്കും നിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിയ കാര്യമൊന്നും അവർക്ക് പറഞ്ഞാൽ മനസ്സിലാകില്ല
ആദി : താങ്ക്സ് അളിയാ നീ നല്ല സമയത്ത് തന്നെയാ വന്നത് ഞാൻ ഒരിടം വരെ പോകാൻ ഇറങ്ങുവായിരുന്നു ഇനി ഇതിൽ പോകാം അല്ല നീ പുതിയ ബൈക്ക് വാങ്ങിയോ
അരുൺ : നാളെ പോകും
ആദി : ഉം പിന്നെ ബാക്കി പൈസ രണ്ട് ദിവസത്തിനുള്ളിൽ സെറ്റാക്കാം കേട്ടോ
അരുൺ : അത് മതിയെടാ എന്നാൽ ഞാൻ ഇറങ്ങുവാ
ആദി : വാ ഞാൻ റോഡിൽ വിടാം
ആദി അരുണിനെയും കൊണ്ട് റോഡിലേക്ക് ഇറങ്ങി
അല്പസമയത്തിനു ശേഷം ബസ് സ്റ്റോപ്പ്
രൂപ : ഇവനിത് എവിടെ പോയി കിടക്കുവാ ഏത്ര ബസ് പോയി ഇനി അവൻ വരില്ലേ ദൈവമേ അവൻ എനിക്കിട്ട് പണിഞ്ഞതാണോ?
കീ.. കീ..
പെട്ടെന്നാണ് ആദി ബൈക്കുമായി അവിടെ എത്തിയത്
ആദി : ടീ വന്ന് കേറ്
രൂപ വേഗം തന്നെ ബൈക്കിനടുത്തേക്ക് എത്തി
രൂപ : ബൈക്ക് ഉണ്ടെന്ന് നീ എന്താ പറയാത്തത്
ആദി : എനിക്ക് ബൈക്ക് ഉണ്ടെന്ന് നിനക്കറിയാമല്ലോ പിന്നെന്തിനാ പറയുന്നെ
രൂപ : അല്ല നീയിപ്പോൾ ബസിലല്ലെ പോകുകയുകയും വരുകയുമൊക്കെ ചെയ്യുന്നത് അപ്പോൾ ഞാൻ കരുതി ബൈക്ക് വർക്ക് ഷോപ്പിലോ മറ്റോ ആയിരിക്കുമെന്ന്
ആദി : ശെരി വന്ന് കയറ്
ഇത് കേട്ട രൂപ പതിയെ ബൈക്കിൽ കയറി
ആദി : എവിടെയാ വർക്ക്
രൂപ : നേരെ വിട്ടോ ഞാൻ വഴി പറഞ്ഞു തരാം
ഇത് കേട്ട ആദി ബൈക്ക് പതിയെ മുന്നോട്ട് എടുത്തു
അല്പസമയത്തിനു ശേഷം പാർട്ടി നടക്കുന്ന സ്ഥലം
ആദി : ഇവിടെയാണോ
രൂപ : അതെ വാ
അവർ പതിയെ ബിൽടിങ്ങിലേക്ക് കയറി പെട്ടെന്ന് തന്നെ രൂപ അല്പം മാറി നിന്നിരുന്ന ഒരാളുടെ അടുത്തേക്ക് ചെന്ന് എന്തൊ പറഞ്ഞ ശേഷം രണ്ട് ഡ്രെസ്സുമായി ആദിയുടെ അടുത്തേക്ക് എത്തി
ആദി : അതാരാ
രൂപ : അതാണ് ഞാൻ പറഞ്ഞ ബന്ധു ദാ പിടിക്ക്
ഇത്രയും പറഞ്ഞു രൂപ ആദിക്ക് ഒരു ഡ്രസ്സ് നൽകി
ആദി : ഇതെന്തിനാ
രൂപ : ഇത് ഇട്ടുകൊണ്ട് വേണം വർക്ക് ചെയ്യാൻ
ആദി : കോപ്പ് ഇതൊക്കെ എന്തിനാ
രൂപ : ഒന്ന് വാടാ അവിടെ ഡ്രസ്സ് മാറാൻ സ്ഥലമുണ്ട്
ഇത്രയും പറഞ്ഞു രൂപ മുന്നോട്ട് നടന്നു ഒപ്പം ആദിയും
അല്പസമയത്തിനു ശേഷം
ആദി : ഡ്രസ്സ് എങ്ങനെയുണ്ട്
രൂപ : സൂപ്പർ
ആദി : സൂപ്പറല്ല.. മനുഷ്യനെ ഓരോ വേഷവുകെട്ടിച്ചിട്ട്… സ്കൂൾ യൂണിഫോം പോലെയുണ്ട്
രൂപ : വഴകൊക്കെ നമുക്ക് പിന്നീട് ഉണ്ടാക്കാം ഇപ്പോൾ വർക്കിന്റെ സമയമാ ആളുകൾ വന്ന് തുടങ്ങി
ഇത്രയും പറഞ്ഞു രൂപ ആദിയേയും കൊണ്ട് ഐസ് ക്രീം സെക്ഷനിലേക്ക് എത്തി
രൂപ : ആളുകൾ വരുമ്പോൾ ഓരോ സ്കൂപ്പ് വീതം വച്ച് കൊടുക്കണം ഇവിടെ മൂന്ന് ഫ്ലേവർ ഉണ്ട് ഏത് വേണം എന്ന് പ്രത്തേകം ചോദിച്ചിട്ടുവേണം കൊടുക്കാൻ അത്രേ ഉള്ളു
ആദി : എനിക്കറിയാം ഇത് മലമറിക്കുന്ന പണിയൊന്നും അല്ലല്ലോ
രൂപ : പറഞ്ഞന്നേ ഉള്ളു അവസാനം ഞാൻ ഒന്നും പറഞ്ഞില്ല എന്നൊന്നും പറഞ്ഞേക്കരുത് അതുകൊണ്ട് പറഞ്ഞതാ
പതിയെ പതിയെ അവിടേക്ക് ആളുകൾ എത്താൻ തുടങ്ങി ആദിയും രൂപയും അവർക്ക് ഐസ് ക്രീസ് നൽകി കൊണ്ടിരുന്നു
ആദി : ടീ ആ ബ്ലൂ ഷർട്ടിട്ട പയ്യനെ കണ്ടോ അവൻ ഇപ്പോൾ തന്നെ മൂന്നെണ്ണം അകത്താക്കി പിള്ളേര് വയറും വാടകയ്ക്കെടുത്തിട്ട് വന്നേക്കുവാ
രൂപ : മിണ്ടാതെ ഇരിക്കാദി എത്ര ചോദിച്ചാലും കൊടുക്കണം അതാണ് നമ്മുടെ ഡ്യൂട്ടി
ആദി : പിള്ളേർക്ക് വല്ല അസുഖവും പിടിക്കുമെടി
