വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 4 Likeഅടിപൊളി 

ഇത് കേട്ട അജാസ് പതിയെ ചിരിച്ചു

ഉച്ചക്ക് ലഞ്ച് ടൈം

രൂപ പതിയെ തന്റെ സീറ്റിൽ നിന്നെഴുന്നേറ്റ് ആദിയുടെ അടുത്തേക്ക് എത്തി

രൂപ : ടാ കഴിച്ചു കഴിഞ്ഞിട്ട് ലൈബ്രറിയുടെ അടുത്തേക്ക് വാ നമുക്ക് അവിടെ വച്ച് സംസാരിക്കാം

ആദിയോട് ഇത്രയും പറഞ്ഞ ശേഷം രൂപ ക്ലാസ്സിനു പുറത്തേക്കു പോയി

ഭക്ഷണം കഴിച്ച ശേഷം ആദി ലൈബ്രറിക്കടുത്ത്

പെട്ടെന്ന് തന്നെ രൂപ അവന്റെ അടുത്തേക്ക് എത്തി

രൂപ : ടാ വാ അകത്തോട്ട് പോകാം അവിടെ ആരുമില്ല

ഇത്രയും പറഞ്ഞു രൂപ ലൈബ്രറിക്കുള്ളിലേക്കു കയറി ഒപ്പം ആദിയും

ആദി : രൂപേ നീ ഈ കടും പിടുത്തമൊക്കെ വിട്ടിട്ടൊന്ന് സംസാരിക്ക് എനിക്ക് എന്തോ പോലെ തോന്നുന്നു

രൂപ : ടാ നീ ഇന്നലെ പറഞ്ഞതൊക്കെ എന്നെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ

ആദി : നിനക്ക് അങ്ങനെ തോന്നിയല്ലേ ശെരിയാ ഞാൻ ഒട്ടും തയ്യാറെടുപ്പില്ലാതെയാ നിന്നോട് സംസാരിച്ചത് ഞാൻ ഇന്നലെ എല്ലാം കുളമാക്കി സോറി ടീ ഞാൻ ആദ്യമായിട്ടാ ഒരാളോട്… അതാ അങ്ങനെ പറ്റിപോയത് പക്ഷെ ഞാൻ പറഞ്ഞതൊക്കെ സത്യമാ ഐ റിയല്ലി ലവ് യു

രൂപ : ആദിത്യാ

ആദി : ആദിത്യാന്നോ നീ എന്നെ അങ്ങനെയല്ലല്ലോ വിളിക്കാറ് എന്നെ ഇങ്ങനെ കളിപ്പിക്കല്ലേ ഇത് നല്ല ബോറായിട്ടുണ്ട് കേട്ടൊ

രൂപ : എനിക്കിഷ്ടമല്ല

ആദി : എന്താ

രൂപ : എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന് ഞാൻ നിന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ല

ഇത് കേട്ട ആദിയുടെ മുഖം വേഗം മാറി

ആദി : നീ എന്നെ കളിപ്പിക്കാൻ വേണ്ടി പറയുന്നതാണോ

രൂപ : ഇത് കളിയാണെന്ന് നിനക്ക് തോന്നുന്നുണ്ടൊ

ആദി : എന്നെ ഇഷ്ടപെടാതിരിക്കാൻ എന്താ കാരണം

രൂപ : ഇനി എല്ലാം നിന്നോട് വ്യക്തമാക്കണോ എനിക്കിഷ്ടമല്ല അത്ര തന്നെ😡

ആദി : നീ എന്തിനാടി ദേഷ്യപ്പെടുന്നെ ഇഷ്ടമില്ലെങ്കിൽ സാരമില്ല നമുക്ക് ഇപ്പോഴത്തെ പോലെ..

രൂപ : നീ ഇനി എന്നോട് മിണ്ടരുത് നമ്മൾ തമ്മിൽ ഇനി ഒരു ഫ്രണ്ട്ഷിപ്പും വേണ്ട

ആദി : നീ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നെ ഇന്നലെ നീ പറഞ്ഞത് മറന്നു പോയോ നമുക്കെപ്പോഴും ഫ്രിണ്ട്സ് ആയിരിക്കാം എന്നല്ലേ നീ പറഞ്ഞത് നീ പിണങ്ങിയാലും അങ്ങോട്ട് വന്ന്

രൂപ : കോപ്പ്.. ഞാൻ പറഞ്ഞില്ലേ എനിക്ക് നിന്നോട് ഇഷ്ടവുമില്ല ഫ്രിണ്ടുമാകണ്ട ദയവ് ചെയ്ത് ഒന്ന് പോയി താ അടുത്ത് ഇടപഴകിയാൽ ഉടനെ പ്രേമം..

ആദി : മതി രൂപേ വെറുതെ വഴക്കിനു വരണ്ട ഞാൻ പറഞ്ഞതൊക്കെ മറന്നു കളഞ്ഞേക്ക് വാ നമുക്ക് ക്ലാസ്സിൽ പോകാം

ഇത്രയും പറഞ്ഞു ആദി രൂപയുടെ കയ്യിൽ പിടിച്ചു എന്നാൽ രൂപ പെട്ടെന്ന് തന്നെ ആദിയുടെ കൈ തട്ടി മാറ്റി

രൂപ : എന്റെ ദേഹത്ത് തൊടരുത് നീ പോയേ

ഇത് കേട്ട ആദിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു

രൂപ : ആദി.. നീ വിഷമിക്കാനല്ല..

രൂപ : ആരാടി മൈരേ നിന്റെ ആദി.. ഇനി.. ഇനി എന്റെ പേര് പോലും നീ മിണ്ടിപോകരുത് നീ പറഞ്ഞത് പോലെ ഇനി നിന്നോട് മിണ്ടാനോ നിന്റെ ഏഴയലത്ത്‌ നിക്കാനോ ഞാൻ ഇനി വരില്ല എല്ലാം ഇതോടെ തീർന്നു

ഇത്രയും പറഞ്ഞ ശേഷം കണ്ണുതുടച്ചുകൊണ്ട് ആദി ലൈബ്രറിയിൽ നിന്ന് പുറത്തേക്കുപോയി

കുറച്ച് സമയത്തിനു ശേഷം ക്ലാസ്സിലേക്കെത്തിയ ആദി പതിയെ തന്റെ ബെഞ്ചിലേക്ക് ചെന്ന് ഡെസ്ക്കിൽ തല വച്ച് കിടന്നു

അജാസ് : എന്താടാ ആദി എന്താടാ പറ്റിയത്

ആദി : പ്ലീസ് ഇപ്പോഴത്തേക്ക് എന്നോട് ഒന്നും ചോദിക്കല്ലേ ഞാൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് തന്നെ അറിയില്ല

ഇത് കേട്ട അജാസ് ഒന്നും മിണ്ടാതെ അവനടുത്തിരുന്നു അല്പസമയത്തിനുള്ളിൽ തന്നെ രൂപയും ക്ലാസ്സിലേക്കെത്തി ആദിയെ ഒന്നു നോക്കിയ ശേഷം അവൾ പതിയെ തന്റെ സീറ്റിലേക്കിരുന്നു

ഗീതു : എന്താടി രൂപേ ഉണ്ടായത് ആദിത്യന് എന്താ പറ്റിയത്

രൂപ : എനിക്കറിയില്ല

ഗീതു : രൂപേ വെറുതെ കളിക്കരുത് എന്തോ പ്രശ്നമുണ്ട് എന്നോട് പറ അവൻ കരഞ്ഞുകൊണ്ടാ ക്ലാസ്സിലേക്ക് വന്നത്

രൂപ : ഞാൻ കാരണമാ അവൻ കരയുന്നത് എന്താ ഇത്രയും അറിഞ്ഞാൽ മതിയോ

ഗീതു : നീ കാരണമോ

രൂപ : അതെ ആ മണ്ടന് എന്നെ ഇഷ്ടമാണെന്ന്

രൂപയുടെ കണ്ണുകൾ പതിയെ നിറഞ്ഞു

ഗീതു : ഇഷ്ടമോ അതിനിപ്പോൾ എന്താടി എന്നിട്ട് നീ അവനോട് എന്ത്… ഇനി നീ അവനോട് ഇഷ്‌ടമല്ലെന്ന് പറഞ്ഞോ അതാണോ അവൻ..

രൂപ : അതെ അതല്ലാതെ ഞാൻ എന്ത് പറയണം

ഗീതു : നിനക്ക് ഭ്രാന്താ നല്ല മുഴുത്ത ഭ്രാന്ത്

രൂപ : ഭ്രാന്ത് നിങ്ങൾക്കൊക്കെയാ എന്റെ അവസ്ഥ നിനക്കറിയില്ലേടി അവന്റെ വീട്ടുകാർ എന്നെ അംഗീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടൊ കൂടാതെ അവനോട് ഞാൻ ഒരു നൂറ് കൂട്ടം നുണകൾ പറഞ്ഞിട്ടുണ്ട് അതൊക്കെ കളവാണെന്ന് അവൻ അറിഞ്ഞാൽ ഉറപ്പായും അവൻ എന്നെ വെറുക്കും

ഗീതു : അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ നമുക്ക് അവനോട് എല്ലാം പറയാം നിനക്ക് മടിയുണ്ടെങ്കിൽ അവനോട് ഞാൻ സംസാരിക്കാം

രൂപ : ഒന്നും വേണ്ട അവനിപ്പോൾ എന്നോട് പഴയത് പോലെ വെറുപ്പാണ് അത് അങ്ങനെ തന്നെ നിന്നോട്ടെ എന്നെ ഇഷ്ടപ്പെട്ടാൽ അവന് നഷ്ടമല്ലാതെ മറ്റൊന്നും ഉണ്ടാകില്ല

ഗീതു : ശെരി എല്ലാം സമ്മതിച്ചു ഞാൻ ചോദിക്കുന്ന ഒരു ചോദ്യത്തിന് മാത്രം നീ ഉത്തരം താ അവനെ നിനക്ക് ഇഷ്ടമല്ലേ

ഗീതുവിന്റെ ചോദ്യം കേട്ട രൂപ ഒന്നും മിണ്ടിയില്ല

ഗീതു : എനിക്കറിയാം നിനക്കിഷ്‌ടമാണെന്ന് പക്ഷെ നീ പറയില്ല വേണ്ട നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ നീ ആ പടുകുഴിയിൽ തന്നെ കിടന്നോ

ഇത്രയും പറഞ്ഞ ശേഷം ഗീതു പതിയെ രൂപയോട് മുഖം തിരിഞ്ഞിരുന്നു

****************************-*–**********

രണ്ടാഴ്ച്ചക്ക് ശേഷം

സ്വപ്നാ മിസ്സ്‌ : ആദിത്യാ കഴിഞ്ഞ ലാബിന് കണ്ടില്ലല്ലോ എവിടെയായിരുന്നു

ആദി : സുഖമില്ലായിരുന്നു

മിസ്സ്‌ : അതിന് മുൻപുള്ള ലാബിലും കണ്ടില്ലല്ലോ

ആദി : അന്നൊരു സ്ഥലം വരെ പോയിരുന്നു

മിസ്സ്‌ : വൈറ്റ് വാഷേ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ കുറച്ചു നാളായി നീ ഒട്ടും ആക്റ്റീവ് അല്ല ആ പഴയ സന്തോഷമൊന്നും മുഖത്തില്ല വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ

ആദി : ഹേയ് ഒന്നുമില്ല

മിസ്സ്‌ : എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ സ്റ്റാഫ്‌ റൂമിൽ വന്ന് എന്നോട് സംസാരിക്ക് നമുക്ക് പരിഹാരം ഉണ്ടാക്കാം ഇത്രയും പറഞ്ഞ ശേഷം മിസ്സ്‌ ക്ലാസ്സിൽ നിന്ന് പുറത്തേക്കു പോയി

ഗീതു : അവൻ എന്തുകൊണ്ടാ ലാബിന് വരാത്തത് എന്ന് നിനക്ക് അറിയാമല്ലോ അല്ലേ കഷ്ടം തോന്നുന്നെടി നീ അവനെ സ്നേഹിക്കുകയൊന്നും വേണ്ട ഒന്ന് പോയി മിണ്ട് ഇത്രയും ദ്രോഹിക്കാൻ അവൻ നിന്നോട് എന്ത് തെറ്റാടി ചെയ്തത്

രൂപ : ഗീതു നീ കൂടി എന്നെ കുറ്റപെടുത്തല്ലെ അവനു വേണ്ടിയാ ഞാൻ.. അവനോട് മിണ്ടാതിരുന്നാൽ അവൻ എന്നെ പെട്ടെന്നു മറക്കുമെന്ന് കരുതി കൂടാതെ അവനോട് മിണ്ടുന്ന ഒരോ നിമിഷവും എനിക്കവനോടുള്ള ഇഷ്ടം കൂടികൊണ്ടിരിക്കും അത് പേടിച്ചാ ഞാൻ

ഗീതു : നീ എന്ത് ന്യായം പറഞ്ഞാലും ഇതിനൊന്നും പരിഹാരമാവില്ലെടി സത്യത്തിൽ നിന്റെ പ്രശ്നം എന്താണെന്ന് അറിയാമോ നാണക്കേട് അവനോട് സത്യം പറയുവാനുള്ള നാണക്കേട് പറ്റുമെങ്കിൽ അവനോട് പോയി സംസാരിക്കാൻ നോക്ക് എന്നിട്ട് സത്യമൊക്കെ അവനോട്‌ പറ

Leave a Reply

Your email address will not be published. Required fields are marked *