വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 7അടിപൊളി  

ആദി : കുടിച്ചാൽ എന്താ പ്രശ്നം

 

രൂപ : വേണ്ട എനിക്ക് ഇഷ്ടമല്ല

 

ആദി : അങ്ങനെ നിനക്ക് വേണ്ടി എനിക്ക് ഇഷ്ടപ്പെതൊക്കെ മാറ്റാൻ പറ്റുമോ ആണുങ്ങൾ ആകുമ്പോൾ കുറച്ചു കുടിച്ചന്നൊക്കെ ഇരിക്കും

 

രൂപ : എങ്കിൽ പോയി കുടിക്ക്

 

ഇത്രയും പറഞ്ഞു രൂപ പോകാനായി ഒരുങ്ങി പെട്ടെന്ന് തന്നെ ആദി രൂപയുടെ കയ്യിൽ പിടിച്ചു

 

ആദി : ഇതാണ് നിന്റെ പ്രശ്നം ഒരു തമാശ പോലും പറയാൻ പറ്റില്ല ഞാൻ എന്റെ ജീവിതത്തിൽ വലിക്കുകയോ കുടിക്കുകയോ ചെയ്തിട്ടില്ല ഇനി ചെയ്യുകയും ഇല്ല അത് ഞാൻ എന്റെ അമ്മക്ക് കൊടുത്ത വാക്കാ ദാ ഇപ്പോൾ നിനക്കും വാക്ക് തരുന്നു ഞാൻ ഒരിക്കലും കുടിക്കില്ല പോരെ

 

രൂപ : ശരിക്കും

 

ആദി : ഓഹ് സത്യം എന്നെ വിശ്വാസം ഇല്ലേങ്കിൽ നിന്റെ വിഷ്ണു ചേട്ടനോട്‌ എന്നെ നിരീക്ഷിക്കാൻ വിളിച്ചു പറ അങ്ങനെയെങ്കിലും നിനക്ക് സമാധാനം കിട്ടട്ടെ

 

രൂപ : അതൊന്നും വേണ്ട എനിക്ക് വിശ്വാസമാ പിന്നെ നീ നാളെ  രാവിലെ ഇങ്ങോട്ട് വരുമല്ലോ അല്ലേ

 

ആദി : പിന്നെ വരാതെ ഇവിടെ വന്നിട്ട് ഇവിടുന്ന് ഒരുങ്ങി പോകും രാവിലെ റെഡിയായി നിന്നേക്കണം ഇല്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോകും

 

രൂപ : ഓഹ്

 

ആദി : പിന്നെ പട്ടുപാവാടയുടെ കാര്യം മറക്കണ്ട കേട്ടല്ലോ

 

രൂപ : ഉം

 

ആദി : എന്താ അത് പറഞ്ഞപ്പോൾ ഒരു ഉഷാർ ഇല്ലാത്തത്

 

രൂപ : ഉഷാറൊക്കെ ഉണ്ട് നീ വല്ലതും കഴിക്കാൻ നോക്ക് ഇത്രയും പറഞ്ഞു രൂപ കിച്ചണിലേക്ക് പോയി

 

കുറച്ചു മണിക്കൂറുകൾക്ക് ശേഷം

 

ആദി : രൂപേ ഇത് പിടിക്ക്

 

ഇത്രയും പറഞ്ഞു ആദി ഒരു ഫോൺ രൂപയുടെ കയ്യിൽ കൊടുത്തു

 

ആദി : എന്റെ പഴയ ഫോണാ നിന്റെ കയ്യിൽ ഉള്ളത് പോയില്ലേ തല്ക്കാലം ഇത് വെച്ചോ പിന്നീട് ഞാൻ വേറെ വാങ്ങി തരാം

 

രൂപ : വേറെ ഒന്നും വേണ്ട ഇത് കൊള്ളാം എന്റെ കയ്യിൽ ഉണ്ടായിരുന്നതിനേക്കാൾ നല്ലതാ

 

ആദി : ഉം എങ്കിൽ നീ സിം ഇട്ടേക്ക് ഞാൻ പോകുന്ന വഴിക്ക് ചാർജ് ചെയ്തേക്കാം

 

രൂപ : ഉം

 

ആദി : അമ്മേ ഞാൻ ഇറങ്ങുവാണേ

 

അമ്മ : ശരി സൂക്ഷിച്ചു പോയിട്ട് വാ

 

ആദി : രൂപേ അമ്മയെ നോക്കികൊള്ളണെ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്

 

രൂപ : ശരി നോക്കി പോ

 

ആദി : ശരി ശരി

 

ഇത്രയും പറഞ്ഞു ആദി ബൈക്കിൽ പുറത്തേക്കു പോയി

 

കുറച്ചു സമയത്തിനുള്ളിൽ കോളേജിലേക്കെത്തിയ ആദി മറ്റുള്ളവരോടൊപ്പം ഓരോ പണികൾ തുടങ്ങി

 

കുറച്ചു മണിക്കൂറുകൾക്ക് ശേഷം

 

അജാസ് : ഉമ്മാ അടപ്പിളകി മര്യാദക്ക് വീട്ടിൽ കിടന്നാൽ മതിയായിരുന്നു

 

ആദി : നിനക്കായിരുന്നില്ലേ സ്റ്റേക്ക് നല്ല ഉത്സാഹം

 

രാജീവ് : എന്താടാ പിള്ളേരെ അല്പം ഒന്ന് മേലനങ്ങിയപ്പോൾ നീയൊക്കെ തളർന്നോ

 

അമൽ : ഇതാണോ ചേട്ടാ അല്പം മുകളിൽ കയറ്റം താഴെ ഇറക്കം മനുഷ്യൻ ചത്തു

 

രാജീവ് : എന്തായാലും ഏകദേശം എല്ലാം കഴിഞ്ഞല്ലോ

 

ആദർശ് : അപ്പോൾ അത്തപൂക്കളം ഇടാനുള്ള പൂക്കളുടെ കാര്യമോ

 

രാജീവ് : അതൊക്കെ കടയിൽ വിളിച്ചു പറഞ്ഞു സെറ്റ് ആക്കിയിട്ടുണ്ട് നാളെ പോയി എടുത്താൽ മതി

 

ആദി : ഞാൻ നാളെ രാവിലെ വീട്ടിലേക്ക് പോകുന്നുണ്ട് ഞാൻ വരുബോൾ എടുത്ത് കൊണ്ടു വരാം

 

രാജീവ് : നീ എന്തിനാ വീട്ടിലേക്ക് പോകുന്നെ ഡ്രസ്സ്‌ ഒക്കെ കൊണ്ടു വന്നെങ്കിൽ ഹോസ്റ്റലിൽ നിന്ന് റെഡിയാകാമായിരുന്നല്ലോ

 

ആദി : അല്ല ചേട്ടാ രാവിലെ വീട്ടിൽ പോയിട്ട് ഒരു ആവശ്യം ഉണ്ടായിരുന്നു

 

രാജീവ് : ശരി അങ്ങനെയാകട്ടെ

 

മനു : അല്ല ഈ വിഷ്ണുവേട്ടൻ ഇത് എവിടെയാ ഭക്ഷണം വാങ്ങാൻ പോയിട്ട് ആളെ ഇതുവരെ കാണുന്നില്ലല്ലോ മനുഷ്യന് വിശന്നിട്ടു വയ്യ

 

രാജീവ് : ഇപ്പോൾ വരുമെടാ

 

അമൽ : ചേട്ടാ വിഷ്ണുവേട്ടൻ കുപ്പി വല്ലതും കൊണ്ടു വരുമോ

 

നന്ദു : ഉം ബെസ്റ്റ് നിങ്ങള് അവൻ കുപ്പി കൊണ്ടുവരുമെന്ന് കരുതി ഇരിക്കുവാണോ നടന്നത് തന്നെ അവൻ ഉള്ളപ്പോൾ വെള്ളമടിയൊന്നും നടക്കില്ല മക്കളെ ഞങ്ങളുടെ സീനിയേഴ്സ് കുപ്പി എടുത്തപ്പോൾ പ്രശ്നം ഉണ്ടാക്കിയ മുതലാ അവൻ

 

അജാസ് :രാജീവ്‌ ഏട്ടാ ഈ വിഷ്ണുവേട്ടൻ എന്താ  ഇങ്ങനെ ഒരു ബോറൻ ആയി പോയത്

 

ആദി : എന്താടാ അജാസേ നിനക്കും കുപ്പി വേണോ

 

അജാസ് : ഹേയ് ഞാൻ പൊതുവേ പറഞ്ഞന്നേ ഉള്ളു

 

രാജീവ്‌ : ഉം അവൻ കേൾക്കണ്ട നിന്റെ ഇല്ലൂരി സൂപ്പുണ്ടാക്കും

 

പെട്ടെന്നാണ് കയ്യിൽ കുറച്ച് പൊതികളുമായി വിഷ്ണു അവിടേക്ക് വന്നത്

 

വിഷ്ണു : സദ്യയുടെ കാര്യമെല്ലാം സെറ്റ് ആക്കിയിട്ടുണ്ട് മുടിഞ്ഞ വിലയാടാ ഇപ്പോൾ തന്നെ പിരിഞ്ഞു കിട്ടിയതിന്റെ ഇരട്ടി ചിലവായി പാവം ആരു ഒരുപാട് പൈസ പൊടിച്ചു

 

രാജീവ് :അതിപ്പോൾ എന്താ അവളുടെ തന്തയുടെ കയ്യിൽ പൂത്ത കാശില്ലേ

 

വിഷ്ണു : എന്നാലും എത്രയെന്ന് പറഞ്ഞാ അവളെ ഊറ്റുക

 

രാജീവ് : എന്നാൽ നീ അവളെ കെട്ട് എന്നിട്ട് ഇതൊക്കെ സ്ത്രീ ധനത്തിൽ കുറച്ചോളാൻ പറ അല്ല പിന്നെ

 

വിഷ്ണു : ടാ കോപ്പേ അനാവശ്യം പറയരുത്

 

രാജീവ് : എന്ത് അനാവശ്യം നീ ഒക്കെ പറഞ്ഞാൽ അവൾ നിന്നെ കെട്ടികോളും

 

വിഷ്ണു : ഇനി വാ തുറന്നാൽ നിന്റെ എല്ല് ഞാൻ ഒടിക്കും പിള്ളേര് വിശന്നിരിക്കുവാ അതിനിടയിലാ അവന്റെ ഒരു തമാശ

 

ഇതാടാ എടുത്ത് കഴിച്ചോ

 

അജാസ് : എന്താ ചേട്ടാ കഴിക്കാൻ വാങ്ങിയെ

 

വിഷ്ണു : പൊറോട്ടയും മുട്ടകറിയും

 

അജാസ് : മുട്ടകറിയോ ചിക്കൻ കിട്ടിയില്ലെ

 

വിഷ്ണു : ഇല്ലടാ പറഞ്ഞിട്ടുണ്ട് ഉടനെ എത്തും വേണോങ്കിൽ എടുത്ത് തിന്നിട്ട് കിടക്കാൻ നോക്ക് ഇതിനുള്ള പൈസ ഒപ്പിച്ച പാട് എനിക്കേ അറിയു

 

കുറച്ചു സമയത്തിനുള്ളിൽ തന്നെ അവരെല്ലാം കഴിക്കാൻ തുടങ്ങി

 

ആദി : വിഷ്ണുവേട്ടാ കഴിഞ്ഞ തവണ നമുക്ക് അത്തപൂക്കള മത്സരത്തിൽ പ്രൈസ് കിട്ടിയായിരുന്നോ

 

രാജീവ് : പ്രൈസ് അല്ല ഉണ്ട കിട്ടി എല്ലാരും കൂടി ഇട്ട് കുളമാക്കിയില്ലെ 3 പോലും കിട്ടിയില്ല

 

ആദി : അപ്പോൾ ഫുട്ബോളിനോ

 

വിഷ്ണു : ഹ ഹ അങ്ങനെ ചോദിക്കടാ… ടാ രാജീവേ പിള്ളേർക്ക് പറഞ്ഞുകൊടുക്ക്

 

രാജീവ് : അത് പിന്നെ ഞാൻ മാത്രം കളിച്ചാൽ മതിയോ കൂടെ ഉള്ളവരും കൂടി കളിക്കണ്ടേ

 

അജാസ് : എന്നാൽ ഇത്തവണ നമുക്ക് എല്ലാ വിഷമവും തീർക്കാം എല്ലാ മത്സരവും നമുക്ക് തൂത്തു വാരാം

 

വിഷ്ണു : എല്ലാം ഒന്നും ഇല്ലെങ്കിലും കുറച്ചേണ്ണത്തിലെങ്കിലും ജയിക്കണം

 

അമൽ : അതൊക്കെ പോട്ടെ രാജീവ് ഏട്ടൻ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടോ

 

വിഷ്ണു : എന്ത് കാര്യം

 

അമൽ : അല്ല ആരതിചേച്ചിയുടെ കാര്യം നിങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടോ നമ്മുടെ ഡിപ്പാർട്ട് മെന്റിൽ അങ്ങനെ ഒരു സംസാരം ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *