വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 7അടിപൊളി  

 

ആദി : അതല്ല എന്നാലും ഇത്ര രാവിലെ ഇതെവിടെ പോയതാ

 

അമ്മ : ഞാൻ അപ്പുറം വരെ ഒന്നു പോയതാടാ

 

ആദി : പിന്നെ അമ്മ ഇവളെയൊന്നു നോക്കിയെ ആളാകെ മാറിപ്പോയി അല്ലേ

 

അമ്മ : അത് ഞാൻ അവളോട് പറഞ്ഞിരുന്നു ഇങ്ങനെ പുറത്ത് പോയാൽ എന്റെ കുഞ്ഞിനെ ആരെങ്കിലും കണ്ണ് വെക്കാൻ സാധ്യതയുണ്ട്

 

ആദി : മതി അമ്മേ നമ്മൾ ഇനി പൊക്കിയാൽ ഇവളുടെ തല ചിലപ്പോൾ സീലിംങ്ങിൽ മുട്ടും

 

അമ്മ : ഓഹ് നല്ല കോമഡി മോളെ ഒന്ന് ചിരിച്ചു കൊടുത്തേക്ക്

 

ആദി : എന്നാൽ ശെരി അമ്മ ഇവിടെ മോളെയും കൊഞ്ചിച്ചോണ്ട് ഇരുന്നോ ഞാൻ പോയി റെഡിയാകട്ടെ

 

ഇത്രയും പറഞ്ഞു ആദി തന്റെ റൂമിലേക്ക് പോയി – അല്പസമയത്തിനുള്ളിൽ തന്നെ ആദി റെഡിയായ ശേഷം റൂമിന് പുറത്തേക്കു വന്നു അപ്പോൾ അമ്മ രൂപയ്ക്ക് കണ്ണെഴുതി കൊടുക്കുകയായിരുന്നു

 

ആദി : ഇതുവരെ ഒരുക്കി തീർന്നില്ലേ

 

അമ്മ : ദാ കഴിഞ്ഞു എങ്ങനെയുണ്ടടാ

 

ആദി : കൊള്ളാം പക്ഷെ ഇനി ഇങ്ങനെ ഒരുക്കണ്ട എന്നെക്കാൾ ഇത്തിരി ഭംഗി കൂടുന്നോ എന്നൊരു സംശയം 😁

 

അമ്മ : ഒരു സംശയവും വേണ്ട നിന്നെക്കാൾ ഭംഗി ഇവൾക്ക് തന്നെയാ

 

ഇത് കേട്ട ആദി വേഗം രൂപയുടെ അടുത്ത് വന്ന് നിന്നു

 

ആദി : ഞങ്ങൾ നല്ല മാച്ചാണല്ലേ അമ്മേ

 

അമ്മ : ഉം പോകുന്നതിനു മുൻപ് ഒന്ന് ഉഴിഞ്ഞിടണം

 

ആദി : ഓഹ് തുടങ്ങി അന്ധവിശ്വാസം

 

അമ്മ : അല്ലെങ്കിൽ തന്നെ നിനക്ക് എന്തിലാ വിശ്വാസം ഉള്ളത് ശരി നിങ്ങൾ ഇരിക്ക് ഞാൻ കഴിക്കാൻ എടുക്കാം

 

ഇത്രയും പറഞ്ഞു അമ്മ കിച്ചണിലേക്ക് പോയി

 

അല്പസമയത്തിന് ശേഷം

 

ആദി : അമ്മേ ഞങ്ങൾ ഇറങ്ങട്ടെ സമയം വൈകി

 

അമ്മ : ശെരി പോയിട്ട് വാ പിന്നെ ഞാൻ ഇന്ന് വെഞ്ഞാറമൂട് വരെ ഒന്ന് പോകും

 

ആദി : അവിടെ എന്താ വിശേഷം

 

അമ്മ : ദിവാകരൻ അമ്മാവന്റെ മോന്റെ വീട് പാല്കാച്ചാ അവര് വിളിച്ചിരുന്നു

 

ആദി : അമ്മ ഒറ്റക്കാണോ പോകുന്നെ

 

അമ്മ : പിന്നല്ലാതെ ത്രൂ ബസ് ഉണ്ടല്ലോ പിന്നെന്താ

 

ആദി : അത്രയും ദൂരം ഒറ്റക്ക് പോകുകാന്ന് പറയുമ്പോൾ

 

അമ്മ : പ്രശ്നം ഒന്നും ഇല്ലടാ ചിലപ്പോൾ ചേട്ടനും ഉണ്ടാകും അവിടെ വച്ചാകുമ്പോൾ ചേട്ടൻ അതികം ദേഷ്യപ്പെടില്ല കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കാനും പറ്റും

 

ആദി : അപ്പോൾ തിരിച്ചു ഞാൻ വന്ന് വിളിക്കാം

 

അമ്മ : വേണ്ട ഇവള് ഒറ്റക്കല്ലേ ഉള്ളു ഇങ്ങോട്ട് വരുന്ന ആരെങ്കിലും കാണും ഞാൻ അവരുടെ കൂടെ ഇങ്ങ് വന്നോളാം

 

ആദി : ഉം ശെരി പിന്നെ അവിടെ എത്തിയിട്ട് വിളിച്ചു പറയണം കേട്ടല്ലോ

 

അമ്മ : ശെരി ഞാൻ വിളിക്കാം നിങ്ങള് പോകാൻ നോക്ക്

 

ഇത് കേട്ട ആദി ബൈക്ക് മുന്നോട്ടെടുത്തു

 

അല്പസമയത്തിന് ശേഷം ആദി ഒരു പൂക്കടക്ക് മുന്നിൽ ബൈക്ക് നിർത്തി

 

രൂപ : എന്തിനാടാ ഇവിടെ നിർത്തിയത്

 

ആദി : അത്തപൂക്കളത്തിനുള്ള പൂ എടുക്കാനുണ്ട് നീ വാ

 

ഇത്രയും പറഞ്ഞു ആദി രൂപയുമായി പൂക്കടയിലേക്ക് എത്തി

 

ആദി : ചേട്ടാ രാജീവേട്ടൻ പറഞ്ഞിരുന്ന പൂക്കൾ

 

ഇത് കേട്ട കടക്കാരൻ ഒരു കിറ്റ് പൂ ആദിക്ക് നൽകി അത് നോക്കിയ ശേഷം ആദി രൂപയുമായി ബൈക്കിനടുത്തേക്ക് തിരികെ നടന്നു

 

രൂപ : ഇവിടെ നിർത്തിയപ്പോൾ എനിക്ക് പൂ വാങ്ങാൻ വന്നതായിരിക്കുമെന്നാ ഞാൻ ആദ്യം കരുതിയത്

 

ആദി : അതിന് അവിടെ ചെമ്പരത്തി പൂ ഒന്നും ഇല്ലല്ലോ രൂപേ

 

രൂപ : ചെമ്പരത്തിപൂ നിന്റെ…

 

ഇത് കേട്ട ആദി ചിരിച്ചുകൊണ്ടു ബൈക്കിൽ കയറി പിന്നാലെ രൂപയും ആദി പതിയെ വണ്ടി മുന്നോട്ടെടുത്തു

 

ആദി : മൊട്ടെ നിനക്ക് ഏത് പൂവാ വേണ്ടത്

 

രൂപ : ഹോ പറയേണ്ടതല്ലാം പറഞ്ഞിട്ട് ഒരു കള്ള സ്‌നേഹം

 

ആദി : എടി ഇതൊക്കെ നീ ദേഷ്യപ്പെടുന്നത് കാണാൻ വേണ്ടി ഞാൻ വെറുതെ പറയുന്നതല്ലേ നിന്നോട് ഇങ്ങനെ ഓരോന്ന് പറഞ്ഞു തർക്കിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാ

 

രൂപ : ആദ്യമൊന്നും എന്നെ കാണുന്നതേ ഇഷ്ടമല്ലായിരുന്നല്ലോ

 

ആദി : അതൊക്കെ എന്തിനാ ഇപ്പോൾ പറയുന്നെ

 

രൂപ : നിനക്ക് എന്നോട് നല്ല കലിപ്പായിരുന്നില്ലേ പിന്നെ എങ്ങനെയാ അത് ഇഷ്ടമായി മാറിയത്

 

ആദി : ഇങ്ങനെയൊക്കെ ചോദിച്ചാൽ ഞാൻ എന്ത് പറയാനാ എങ്ങനെയൊക്കെയോ ഇഷ്ടമായി അത്ര തന്നെ പക്ഷെ നിന്നെ എനിക്ക് ഇഷ്ടമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് മാളു കാരണമാ

 

രൂപ : മാളുവോ

 

ആദി : അതെ

 

ആദി കാര്യങ്ങൾ രൂപയോട് വിശദമാക്കി

 

ആദി : എന്റെ വധുവിന്റെ സ്ഥാനത്ത്‌ നിന്നെ കണ്ടപ്പോൾ ആദ്യം ഞാൻ നെട്ടിപോയി അങ്ങയൊന്നും ഇല്ലെന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു പക്ഷെ പെട്ടെന്ന് തന്നെ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന്  ബോധ്യമായി അതിന് ശേഷം നിന്നോട് അത് പറയാൻ ഞാൻ പെട്ടപാട് അവസാനം പറഞ്ഞപ്പോൾ നിന്റെ റിജക്ഷനും ഞാൻ ആകെ തകർന്ന അവസ്ഥയിലായിപ്പൊയി നിന്നെ ഞാൻ വിളിക്കാത്ത തെറിയൊന്നും ബാക്കി കാണില്ല പറ്റുന്നത്ര നിന്നെ വെറുക്കാനായിരുന്നു പിന്നെ ഞാൻ ശ്രമിച്ചത് പക്ഷെ വിധി നിന്നെ വീണ്ടും എന്റെ അടുത്ത്‌ എത്തിച്ചു

 

രൂപ : അന്ന് എന്നെ ആ ബസ് സ്റ്റോപ്പിൽ വച്ച് കണ്ടില്ലായിരുന്നുവെങ്കിൽ നീ എന്നോട് ഒരിക്കലും മിണ്ടില്ലായിരുന്നോ

 

ആദി : ഉം.. അറിയില്ല

 

രൂപ : പക്ഷെ എനിക്കറിയാം നീ മിണ്ടും കാരണം നിനക്ക് എന്നെ അത്രയും ഇഷ്ടമാണ്

 

ആദി : ഓഹ് അത് നീ മാത്രം പറഞ്ഞാൽ മതിയോ

 

രൂപ : മതി ഞാൻ മാത്രം പറഞ്ഞാൽ മതി

 

ആദി : മതിയെങ്കിൽ മതി അപ്പോൾ എനിക്ക് അത്രയും ഇഷ്‌ടമാണെന്ന് മനസ്സിലായ സ്ഥിതിക്ക് ഇന്ന് റൂം പൂട്ടില്ലായിരിക്കുമല്ലേ😁

 

രൂപ : തുടങ്ങി തനി സ്വഭാവം തുടങ്ങി മിണ്ടാതെ അവിടെ ഇരുന്നോ വശളാ

 

ഇത് കേട്ട ആദി ചിരിച്ചുക്കൊണ്ട് ബൈക്ക് മുന്നോട്ട് എടുത്തു

 

അല്പനേരത്തിനുള്ളിൽ ഇരുവരും കോളേജിനു മുന്നിൽ

 

രൂപ : ഇവിടെ മതി ഞാൻ നടന്നു വരാം

 

എന്നാൽ ആദി ബൈക്ക് കോളേജിനുള്ളിലേക്ക് എടുത്തു

 

രൂപ : ടാ ആരെങ്കിലും കാണും

 

ആദി : അധികം പേരൊന്നും വന്ന് തുടങ്ങിയിട്ടില്ലടി ഇനിയിപ്പോൾ ആരെങ്കിലും കണ്ടാലും ഒരു പ്രശ്നവുമില്ല

 

ഇത്രയും പറഞ്ഞു ആദി വണ്ടി പാർക്കിംഗ് ഏരിയയിൽ കൊണ്ടു നിർത്തി

 

ആദി : എന്നാൽ ശരി ഞാൻ ആദ്യം ക്ലാസ്സിലേക്ക് പോകാം നീ പതിയെ പിന്നാലെ വാ എല്ലാവരും നിന്നെ കണ്ടോന്ന് സർപ്രൈസ് ആകട്ടെ

 

രൂപ : എന്ത് സർപ്രൈസ് ആകാൻ കോമാളിയെ പോലെ ഉണ്ട് ആരെങ്കിലും എന്നെ കളിയാക്കിയാൽ ഉണ്ടല്ലോ കൊല്ലും ഞാൻ

 

ആദി : നിനക്കെന്തിന്റെ കേടാടി ഞാൻ പറഞ്ഞത് വിശ്വസിക്കണ്ട അമ്മ കൊള്ളാമെന്നു പറഞ്ഞിതല്ലേ

Leave a Reply

Your email address will not be published. Required fields are marked *