വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 7അടിപൊളി  

 

രൂപ : നിങ്ങളൊക്കെ എന്നോടുള്ള സ്‌നേഹം കൊണ്ടു പറയുന്നതല്ലേ

 

ആദി : എന്നാൽ ശരി നീ വരണ്ട ഏതെങ്കിലും പൊത്തിൽ പോയി ഒളിച്ചിരിക്ക് അതാ നിനക്ക് നല്ലത് ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു

 

കുറച്ച് സമയത്തിനുള്ളിൽ ആദി ക്ലാസ്സിൽ

 

രാജീവ് : എവിടെയായിരുന്നെടാ

 

ആദി : അത്ര സമയമൊന്നും ആയില്ലല്ലോ ചേട്ടാ ഇതാ പൂവ് പിടിക്ക്

 

വിഷ്ണു : ആരു നീയും പിള്ളേരും കൂടി ഡിസൈൻ ഒക്കെ വരച്ചിട് സമയമാകുമ്പോൾ ഇട്ട് തുടങ്ങാം

 

ആരതി : സാന്ദ്രേ വാ നിനക്ക് ഡിസൈൻ അറിയാം എന്നല്ലേ പറഞ്ഞത് ഗീതു നീയും വാ രാജീവേ  സ്നേഹ എവിടെ

 

രാജീവ് : സൗഹൃദക്ക് ഓണ പരുപാടി എന്തോ ഉണ്ട് അവള് അവരുടെ കൂടെ കാണും

 

ആരതി : കണ്ടോ സമയമായപ്പോൾ അവള് മുങ്ങിയത് കണ്ടോ

 

വിഷ്ണു : അവള് വന്നോളും നിങ്ങള് പെട്ടെന്ന് കാര്യങ്ങള് ചെയ്യാൻ നോക്ക്

 

ആരതി : ആദിത്യാ രൂപ വന്നില്ലേ

 

ആദി : അറിയില്ല ചേച്ചി ചിലപ്പോൾ ഇപ്പോൾ വരുമായിരിക്കും

 

ഇത് കേട്ട ഗീതു പതിയെ ആദിയെ നോക്കി ചിരിച്ചു

 

ആദി : ( ഇവളിത് എവിടെ പോയി കിടക്കുവാ ഇനി ഞാൻ പറഞ്ഞത് കേട്ട് വല്ല പൊത്തും തേടി പോയി കാണുമോ )

 

പെട്ടെന്നാണ് രൂപ ക്ലാസ്സിലേക്ക് കയറി വന്നത് അവളെ കണ്ടപാടെ എല്ലാവരും ഒന്ന് അമ്പരന്നു നിന്നു

 

ആരതി :  താൻ ആകെ മാറിപോയല്ലോ രൂപേ ഡ്രസ്സ്‌ നന്നായിട്ടുണ്ട് കേട്ടോ എവിടുന്ന് വാങ്ങിയതാ

വിഷ്ണു : അവളൊന്നു ശ്വാസം വിട്ടോട്ടെ ആരു

 

രൂപ : ഇവിടെ സെൻട്രൽ മാളിൽ നിന്ന് വാങ്ങിയതാ

 

ഗീതു : എടി ഭയങ്കരി അപ്പോൾ നീ ഇതൊക്കെ ഇടുമല്ലേ

 

വിഷ്ണു : അതെന്താ അവൾക്ക് ഇതൊന്നും ഇടാൻ പാടില്ല എന്നുണ്ടോ

 

ഗീതു : ഹേയ് അതല്ല ചേട്ടാ ഞാൻ കുറേ തവണ നിർബന്ധിച്ചിട്ടുണ്ട് അപ്പോഴൊന്നും ഇടാത്തവളാ അതുകൊണ്ട് പറഞ്ഞതാ

 

രാജീവ് : ഇപ്പോൾ അവൾക്ക് ഇടാൻ തോന്നി ഇട്ടു ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത് അല്ലേ രൂപേ

 

വിഷ്ണു : മതി മതി അതിനെ ഇനി എല്ലാരും കൂടി കൊല്ലണ്ട രൂപേ അവരെ സഹായിക്ക് ടാ അജാസേ വാ നമുക്ക് സദ്യ എടുക്കാൻ പോകാം അമലേ നീയും വാ പിന്നെ രാജീവേ നീയും ആദിത്യനും ഇവിടുത്തെ കാര്യങ്ങൾ നോക്കിക്കൊ

 

ഇത്രയും പറഞ്ഞു വിഷ്ണു അജാസിനേയും അമലിനെയും കൊണ്ടു പുറത്തേക്കു പോയി

 

അല്പസമയത്തിന് ശേഷം

 

ആരതി : അവിടെ പിച്ചിപൂ ഇട്ടാലോ സാന്ദ്രേ

 

സാന്ദ്ര : ഹേയ് അവിടെ ഓറഞ്ചാണ് കൂടുതൽ ചേരുക രൂപേ ആ പൂവ് ഇങ്ങ് എടുത്ത് താ

 

അപ്പോഴാണ് ക്ലാസ്സിലേക്ക് സ്വപ്നാ മിസ്സ്‌ കയറി വന്നത്

 

മിസ്സ്‌ : ഇതുവരെ കഴിഞ്ഞില്ലേ പിള്ളേരെ സമയം കഴിയാറായല്ലോ

 

ആരതി : ഇപ്പോൾ തീരും മിസ്സ്‌

 

മിസ്സ്‌ : ഉം പെട്ടെന്നാകട്ടെ ടോ രൂപേ താൻ എന്താ വെറൈറ്റി പിടിക്കാം എന്ന് വച്ചോ  എന്തായാലും കൊള്ളാം ആരാ ഡ്രസ്സ്‌ സെലക്ട്‌ ചെയ്ത് തന്നെ

 

രൂപ : അത്..

 

ആദി : അമ്മ സെലക്ട്‌ ചെയ്ത് കൊടുത്തതാ മിസ്സേ

 

മിസ്സ്‌ : നിന്നോട് ഞാൻ ചോദിച്ചോടാ

 

ആദി : ഇതിനൊക്കെ ചോദിക്കണോ മിസ്സേ ഇത് അവള് തന്നെ എന്നോട് പറഞ്ഞതാ  മിസ്സിന് ഉത്തരം കിട്ടിയാൽ പോരെ

 

മിസ്സ്‌ : ഉം നിന്റെ ചാട്ടം ഒക്കെ എനിക്ക് മനസ്സിലാ കുന്നുണ്ട് കേട്ടോടാ രൂപേ ഇവനെ ഒന്ന് സൂക്ഷിച്ചേര് കേട്ടോ

 

കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർ പൂക്കളം ഇട്ടു തീർന്നു വിധികർത്താക്കൾ അത് വന്ന് കാണുകയും ചെയ്തു ഇിനിടയിൽ സദ്യ എടുക്കുവാൻ പോയ വിഷ്ണുവും അജാസും മടങ്ങിയെത്തുകയും ചെയ്തു

 

ആരതി : മിസ്സേ എന്ത് തോന്നുന്നു നമുക്ക് ഫസ്റ്റ് കിട്ടുവോ

 

മിസ്സ്‌ : അതൊക്കെ ഞാൻ എങ്ങനെ അറിയാനാ എന്തായാലും നിങ്ങൾ നന്നായി തന്നെ ചെയ്തിട്ടുണ്ട് പോരെ

 

രാജീവ് : നമ്മള് തന്നെ ജയിക്കും മിസ്സേ ഞാൻ എല്ലാ ഡിപ്പാർട്മെന്റിലും പോയി നോക്കിയതാ നമ്മുടേത് തന്നെയാ ബെസ്റ്റ്

 

അജാസ് : എങ്ങനെ ബെസ്റ്റ് ആകാതിരിക്കും ഡിസൈനും ഐഡിയയുമൊക്കെ നമ്മുടെ സാന്ദ്രയുടേതല്ലേ

 

ആരതി : അവളെ മാത്രം അങ്ങ് പൊക്കാതെടാ ഞങ്ങളും നല്ല കഷ്ടപ്പെട്ടിട്ടുണ്

 

പെട്ടെന്നാണ് ക്ലാസ്സിലെ സ്പീക്കറിൽ മത്സരവിജയ്കളെ അനൗൺസ് ചെയ്യാൻ തുടങ്ങിയത്

 

🔉”അത്തപ്പൂക്കള മത്സരം ഫസ്റ്റ് പ്രൈസ്  B. A മലയാളം ”

 

🔉” സെക്കന്റ്‌ പ്രൈസ് bsc കെമിസ്ട്രി ”

 

ഇത് കേട്ട ക്ലാസ്സിലെ കുട്ടികൾ കയ്യടിക്കാൻ തുടങ്ങി

 

🔉” തേർഡ് പ്രൈസ്  BA ഹിസ്റ്ററി ”

 

രാജീവ്  : കണ്ടോ മിസ്സേ നമുക്ക് തരേണ്ട ഫസ്റ്റ് പ്രൈസാ മലയാളത്തിന് കൊടുത്തത് എനിക്കറിയാമായിരുന്നു ഇത് ഇങ്ങനെ തന്നെ വരുമെന്ന് പ്രിൻസിപലിന് അല്ലെങ്കിലും അല്പം പക്ഷപാധം കൂടുതലാ bsc കാരെ കണ്ടുകൂട വിഷ്ണു ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല നമുക്ക് പ്രശ്നം ഉണ്ടാക്കാം

 

മിസ്സ്‌ : എന്ത് പ്രശ്നം മിണ്ടാതെ അവിടെ നിന്നോണം ഇല്ലെങ്കിൽ എല്ലാ ആഘോഷവും ഇതോടെ നിർത്തും സെക്കന്റ് കിട്ടിയില്ലെ ഇനിയിപ്പോൾ ഇതിന്റെ പേരിൽ പ്രശ്നം ഒന്നും വേണ്ട കഴിഞ്ഞ തവണ നമുക്ക് ഇതുപോലും ഇല്ലായിരുന്നല്ലോ അവൻ പ്രശ്നം ഉണ്ടാക്കാൻ വന്നേക്കുന്നു

 

വിഷ്ണു : പ്രശ്നം ഒന്നും വേണ്ട ഇനി നമുക്ക് ബാക്കി മത്സരങ്ങളുടെ കാര്യം നോക്കാം എന്തായാലും ഒന്നും കിട്ടാതിരുന്നില്ലല്ലോ

 

*********************************************

 

പിന്നെയും പല മത്സരങ്ങളും കടന്നുപോയി ഒടുവിൽ വടം വലി മത്സരത്തിൽ കെമിസ്ട്രി ഫസ്റ്റ് നേടി അതിന്റെ സന്തോഷത്തിൽ കുട്ടികൾ ക്ലാസ്സ്‌ റൂമിൽ ആടി തിമിർത്തു

 

“മതി മതി ഇനി എല്ലാവരും കഴിക്കാൻ വാ ”

 

വിഷ്ണു പെട്ടെന്ന് തന്നെ പാട്ട് ഓഫ്‌ ആക്കി

 

“കുറച്ച് സമയം കൂടി വിഷ്ണുവേട്ടാ ”

 

വിഷ്ണു : ഇനിയൊക്കെ കഴിച്ചിട്ട് മതി ഇപ്പോൾ തന്നെ വൈകി ആദ്യം പെൺകുട്ടികൾ ഇരിക്ക് കുറച്ച് പേർ വിളമ്പാൻ വേണ്ടി വാ

 

ഇത്രയും പറഞ്ഞു വിഷ്ണു ഭക്ഷണം കൊടുക്കാനായി സെറ്റാക്കിയിട്ട ക്ലാസ്സിലേക്ക് പോയി

 

കുറച്ച് സമയത്തിനുള്ളിൽ എല്ലാവരും സദ്യക്കായി റെഡിയായിരുന്നു

 

വിഷ്ണു : ആദി നീ സാമ്പാർ വിളമ്പിക്കോ രാജീവേ ഈ ചോറ് കൊണ്ടു പോയി കൊടുക്കെടാ അജാസേ…

 

അജാസ് : ഞാൻ പായിസം വിളമ്പിക്കോളാം

 

വിഷ്ണു : അത് അവസാനമല്ലേ ആദ്യം നീ ഇതൊക്കെ ഒന്ന് കൊണ്ടു കൊടുക്ക്… ടാ അമലേ ആദർശിനേയും കൊണ്ട് ഇങ്ങ് വന്നേ

 

അല്പസമയത്തിനുള്ളിൽ തന്നെ അവർ ഭക്ഷണം വിളമ്പാൻ തുടങ്ങി പെട്ടെന്നാണ് എവിടെ നിന്നോ സ്നേഹ കഴിക്കാനായി വന്നിരുന്നത്

 

രാജീവ് : കഴിക്കാറായപ്പോൾ കയ്യും കഴുകി വന്നേക്കുവാ വിഷ്ണു ഇവളോട് പോകാൻ പറ ഇവളൊക്കെ ലാസ്റ്റ് കഴിച്ചാൽ മതി

Leave a Reply

Your email address will not be published. Required fields are marked *