വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 7 2അടിപൊളി  

 

*********************************************

 

പിന്നെയും പല മത്സരങ്ങളും കടന്നുപോയി ഒടുവിൽ വടം വലി മത്സരത്തിൽ കെമിസ്ട്രി ഫസ്റ്റ് നേടി അതിന്റെ സന്തോഷത്തിൽ കുട്ടികൾ ക്ലാസ്സ്‌ റൂമിൽ ആടി തിമിർത്തു

 

“മതി മതി ഇനി എല്ലാവരും കഴിക്കാൻ വാ ”

 

വിഷ്ണു പെട്ടെന്ന് തന്നെ പാട്ട് ഓഫ്‌ ആക്കി

 

“കുറച്ച് സമയം കൂടി വിഷ്ണുവേട്ടാ ”

 

വിഷ്ണു : ഇനിയൊക്കെ കഴിച്ചിട്ട് മതി ഇപ്പോൾ തന്നെ വൈകി ആദ്യം പെൺകുട്ടികൾ ഇരിക്ക് കുറച്ച് പേർ വിളമ്പാൻ വേണ്ടി വാ

 

ഇത്രയും പറഞ്ഞു വിഷ്ണു ഭക്ഷണം കൊടുക്കാനായി സെറ്റാക്കിയിട്ട ക്ലാസ്സിലേക്ക് പോയി

 

കുറച്ച് സമയത്തിനുള്ളിൽ എല്ലാവരും സദ്യക്കായി റെഡിയായിരുന്നു

 

വിഷ്ണു : ആദി നീ സാമ്പാർ വിളമ്പിക്കോ രാജീവേ ഈ ചോറ് കൊണ്ടു പോയി കൊടുക്കെടാ അജാസേ…

 

അജാസ് : ഞാൻ പായിസം വിളമ്പിക്കോളാം

 

വിഷ്ണു : അത് അവസാനമല്ലേ ആദ്യം നീ ഇതൊക്കെ ഒന്ന് കൊണ്ടു കൊടുക്ക്… ടാ അമലേ ആദർശിനേയും കൊണ്ട് ഇങ്ങ് വന്നേ

 

അല്പസമയത്തിനുള്ളിൽ തന്നെ അവർ ഭക്ഷണം വിളമ്പാൻ തുടങ്ങി പെട്ടെന്നാണ് എവിടെ നിന്നോ സ്നേഹ കഴിക്കാനായി വന്നിരുന്നത്

 

രാജീവ് : കഴിക്കാറായപ്പോൾ കയ്യും കഴുകി വന്നേക്കുവാ വിഷ്ണു ഇവളോട് പോകാൻ പറ ഇവളൊക്കെ ലാസ്റ്റ് കഴിച്ചാൽ മതി

 

സ്നേഹ : മിണ്ടാതെ ചോറിടടാ മനുഷ്യന് വിശന്നിട്ടു വയ്യ

 

വിഷ്ണു : നീ ഇത്ര നേരം എവിടെയായിരുന്നെടി

 

സ്നേഹ : കുറച്ചു പരുപാടികൾ ഉണ്ടായിരുന്നു ചില പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് ഓണകോടി വാങ്ങി കൊടുക്കാൻ പ്ലാൻ ഇട്ടിരുന്നു അതിന്റെ പൈസ സെറ്റാക്കാൻ നടക്കുവായിരുന്നു

 

വിഷ്ണു : ടാ ചോറ് കൊടുക്ക്

 

രാജീവ് : ഓഹ് ഉത്തരവ്

 

ആദി പതിയെ സാമ്പാറുമായി രൂപയുടെ അടുത്തേക്ക് എത്തി

 

ആദി : ഇതെന്താടി കുറച്ച് ചോറല്ലേ ഉള്ളു

 

രൂപ :ഇത്രയും മതി വേണമെങ്കിൽ ഞാൻ വാങ്ങിക്കാം

 

ഇത് കേട്ട ആദി പതിയെ കറി ഒഴിച്ചു കൊടുത്തു

 

ആദി : കുറച്ചു കൂടി വാങ്ങിച്ചു കഴിച്ചേക്കണം കേട്ടല്ലോ

 

രൂപ : ഉം നീയും കഴിക്കാൻ നോക്ക്

 

അല്പസമയത്തിന് ശേഷം

 

അജാസ് : സാന്ദ്രക്ക് അല്പം കൂടി ചോറ് ഇടട്ടെ

 

സാന്ദ്ര : വേണ്ട

 

അജാസ്  : കുറച്ച് ഇടാം മോരും കൂട്ടി കഴിക്ക്

 

സാന്ദ്ര : മോരും വേണ്ട തൈരും വേണ്ട നീ ഒന്ന് പോയി തന്നാൽ മതി

 

അജാസ് : എന്നാൽ പിന്നെ അല്പം പായസം എടുക്കാം

 

സാന്ദ്ര : നിന്ന് ഒലിപ്പിക്കാതെ ഒന്ന് പോ അജാസേ

 

അജാസ് : ഓഹ് അങ്ങനെ ഇനി ചോദിച്ചാലും നിനക്ക് പായസം ഇല്ല

 

ഇത്രയും പറഞ്ഞു അജാസ് മുന്നോട്ട് പോയി

 

കുറച്ചു സമയത്തിനുള്ളിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞ രൂപയും ഗീതുവും കൈകഴുകാനായി പുറത്തേക്കു നടന്നു

 

ഇതേ സമയം കോളേജ് ഗ്രൗണ്ടിന് വെളിയിൽ

 

റെജി :നല്ല കളക്ഷനുകൾ ഒന്നും കാണുന്നില്ലല്ലോ അളിയാ

 

റെജി കയ്യിലിരുന്ന ഫുട്ബോൾ വിനീതിന് എറിഞ്ഞു കൊടുത്ത ശേഷം പറഞ്ഞു

 

വിനീത് : അഖിലെ വാ നമുക്ക് ക്ലാസ്സിൽ പോകാം

 

അഖിൽ : എന്തിന് അവിടെ മൈരിലെ പ്രോഗ്രാമ്സ് നടക്കുവല്ലേ അതിന്റെയൊക്കെ പാട്ടും ഡാൻസും കണ്ടിട്ട് എന്ത് കിട്ടാനാ

 

റെജി : നമുക്ക് പോയി അലമ്പാടാ

 

അഖിൽ : അത് എപ്പോഴും ചെയ്യുന്നതല്ലേ അതിൽ ഒരു രസവുമില്ല ഇന്ന് എന്തെങ്കിലും പുതുതായി ചെയ്യാം

 

വിനീത് : എന്ത് ചെയ്യാമെന്ന് നീ ഒന്ന് തെളിച്ചു പറ

 

ഇത് കേട്ട അഖിൽ കയ്യിലിരുന്ന കവർ അവരെ തുറന്നു കാണിച്ചു അതിൽ നിറയെ വെള്ളം നിറച്ച ചെറിയ ബലൂണുകൾ ആയിരുന്നു

 

അഖിൽ : നമുക്കിന്നു പുതിയ പിള്ളേരെയൊക്കെ കുളിപ്പിച്ചാലോ

 

വിനീത് : കലിപ്പാവും മൈരേ

 

അഖിൽ : ഒരു കലിപ്പും ഇല്ല നീ പേടിക്കാതിരിക്ക്

 

ഇത്രയും പറഞ്ഞ അഖിൽ വാട്ടർ ബലൂൺ കയ്യിലെടുത്ത് നടന്നു പോകുന്ന രണ്ട് കുട്ടികളുടെ നേരേക്ക് എറിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *