വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 8 1അടിപൊളി  

 

ആദിക്കടുത്തേക്കെത്തിയ അഖിൽ അവന് നേരെ സ്റ്റിക്ക് ശക്തിയിൽ വീശി അടി കൊണ്ട ആദി അല്പം പുറകിലേക്ക് തെന്നിമാറി അഖിൽ വീണ്ടും ആദിക്ക് നേരെ സ്റ്റിക്ക് വീശി എന്നാൽ ഇത്തവണ ഒഴിഞ്ഞു മാറിയ ആദി സ്റ്റിക്കിൽ പിടുത്തമിട്ടു ശേഷം അഖിന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി ശേഷം സ്റ്റിക്ക് കൈക്കലാക്കിയ ആദി അത് കൊണ്ട് അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു അടികൊണ്ട അഖിൽ നിലത്തേക്ക് വീണു ആദി വീണ്ടും സ്റ്റിക്കുമായി അവന് നേരെ നടന്നു അഖിൽ പതിയെ പിന്നിലേക്ക് നിരങ്ങുവാൻ തുടങ്ങി

 

ആദി : ഈ കൈ കൊണ്ടല്ലേ നീ അവളുടെ ദേഹത്തു തോട്ടത് ഇനി നീ ഇത് കൊണ്ട് ആരെയും തൊടണ്ട

 

ഇത്രയും പറഞ്ഞു ആദി അഖിലിന്റെ രണ്ട് കയ്യിലും മാറി മാറി അടിക്കാൻ തുടങ്ങി

 

അഖിൽ വേദനകൊണ്ട് പിടയാനും പെട്ടെന്നാണ് അങ്ങോട്ടേക്ക് അജാസ് എത്തിയത് അവൻ വേഗം ആദിയുടെ അടുത്തേക്ക് എത്തി

 

അജാസ് : അളിയാ മതി ഇവൻ ചത്തുപോകും

 

അജാസ് ആദിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു എന്നാൽ അജാസിനെ തള്ളിമാറ്റിയ ശേഷം ആദി അഖിലിന്റെ തല ലക്ഷ്യമാക്കി സ്റ്റിക്ക് ഓങ്ങി  എന്നാൽ പെട്ടെന്ന് തന്നെ ആരോ അവന്റെ കയ്യിൽ പിടുത്തമിട്ടു ദേഷ്യത്തോടെ ആദി മുന്നിലേക്ക് നോക്കി അത് വിഷ്ണു ആയിരുന്നു അവന്റെ അടുത്ത് തന്നെ രൂപയും നിൽപ്പുണ്ടായിരുന്നു

 

രൂപ : മതി ആദി വേണ്ട..

 

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു

 

വിഷ്ണു വേഗം തന്നെ ആദിയുടെ കയ്യിൽ നിന്നും സ്റ്റിക്ക് പിടിച്ചു വാങ്ങി

 

വിഷ്ണു : നീ ആരാന്നാടാ നിന്റെ വിചാരം 😡

 

ആദി :  താൻ ഇതിൽ ഇടപെടണ്ട ഈ നാറിയെ ഞാൻ കൊല്ലും😡

 

ഇത് കേട്ട വിഷ്ണു അടുത്ത  നിമിഷം ആദിക്ക് നേരെ കൈ ഓങ്ങി പെട്ടെന്നാണ് രൂപ വിഷ്ണുവിന്റെ കൈ തടഞ്ഞത്

 

രൂപ : വേണ്ട ചേട്ടാ പ്ലീസ് അവൻ അറിയാതെ 😭

 

ഇത് കേട്ട വിഷ്ണു ദേഷ്യത്തോടെ ആദിയെ നോക്കി

 

അല്പനേരത്തിന് ശേഷം ഓഫീസ് റൂം

 

“എന്താ മിസ്സേ നിങ്ങളുടെ ക്ലാസ്സിൽ ഉള്ളത് മുഴുവൻ ഗുണ്ടകളാണോ ആ പയ്യന്റെ കയ്യിൽ പൊട്ടൽ ഉണ്ടെന്നാ അറിഞ്ഞത് നിങ്ങൾക്കിതിൽ ഒന്നും പറയാൻ ഇല്ലേ ”

 

പ്രിൻസിപൽ സ്വപ്നാ മിസ്സിനോട്‌ കയർത്തു ഇത് കേട്ട മിസ്സ്‌ തനിക്കടുത്തായി നിൽക്കുന്ന ആദിയെ പതിയെ നോക്കി

 

മിസ്സ്‌ : സോറി സാർ പക്ഷെ ആ പയ്യനാണ് ആദ്യം തുടങ്ങിയത് എന്നാണ് ഞാൻ അറിഞ്ഞത്

 

പ്രിൻസിപൽ : മിസ്സ്‌ എന്താ ഇവനെ ന്യായീകരിക്കുവാണോ

 

മിസ്സ്‌ : ന്യായീകരിക്കുകയൊന്നുമല്ല സാറിനറിയാലോ എന്റെ ക്ലാസ്സിലെ കുട്ടികൾ അങ്ങനെ ഒരു പ്രശ്നത്തിനും പോകാറില്ല  മറ്റേ പയ്യൻ എന്റെ ക്ലാസ്സിലെ ഒരു പെൺകുട്ടിയെ ഉപദ്രവിച്ചു അതാ പ്രശ്നത്തിൽ കലാശിച്ചത് അതിന് സാക്ഷികളുമുണ്ട്

 

പ്രിൻസിപൽ : മിസ്സ്‌ എന്തൊക്കെ പറഞ്ഞാലും ഇത് അങ്ങനെ വിടാൻ പറ്റില്ല ഇവന്റെ പേരിൽ നടപടി ഉണ്ടാകും

 

മിസ്സ്‌ : അതൊന്നും നടക്കില്ല സാർ എന്റെ ക്ലാസ്സിലെ കുട്ടികളുടെ പേരിൽ എന്തെങ്കിലും അനാവശ്യ നടപടി എടുത്താൽ ഞാൻ വെറുതെയിരിക്കില്ല ആ അഖിലിനെതിരെ ഇവിടെ ഒരുപാട് കംപ്ലയിന്റുകൾ കിടപ്പില്ലേ സാർ ആദ്യം അതിലൊക്കെ നടപടി ഉണ്ടാക്ക് എന്നിട്ട് മതി എന്റെ കുട്ടികളുടെ മെക്കിട്ട് കേറുന്നത് ദാ ഇവന്റെ മുഖം കണ്ടില്ലേ ഇതൊക്കെ തനിയെ ഉണ്ടായതാണെന്നാണോ സാർ പറയുന്നത് പിന്നെ സാർ ഇതുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ ഞാൻ വേറെ വഴി നോക്കും എന്റെ ക്ലാസ്സിലെ പെൺകുട്ടികളുടെ ദേഹത്താ അവൻ കൈ വച്ചത് ഞങ്ങൾ അത് നിയമപരമായി തന്നെ നേരിടും പിന്നെ ഇത് അങ്ങനെയിങ്ങനെയൊന്നും തീരില്ല

 

പ്രിൻസിപൽ : സ്വപ്നേ താൻ

 

മിസ്സ്‌ : ആ അഖിൽ സാറിന്റെ ഫ്രിണ്ടിന്റെ മോൻ ആയത് കൊണ്ടല്ലേ സാർ ഇങ്ങനെ പ്രൊട്ടക്ട് ചെയ്യുന്നത് ഇപ്പോൾ തന്നെ ടീച്ചർ മാരെല്ലാം സാറിനെതിരാണ് അവന്റെ തന്തയെ വിളിച്ചു അവനെ ഇവിടുന്ന് മാറ്റാൻ പറ അതാ സാറിനും അയാൾക്കും നല്ലത് ഇനി ഒരു പ്രശ്നത്തിന് ഞങ്ങൾക്ക് താല്പര്യമില്ല ഇത് ഇങ്ങനെ തീർന്നാൽ നല്ലത് വാടാ