ഇത്രയും പറഞ്ഞു ആദിയെയും വിളിച്ചുകൊണ്ട് മിസ്സ് ഓഫീസിന് പുറത്തേക്കു വന്നു അവിടെ രൂപയും മറ്റും അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു
മിസ്സ് : നിനക്ക് സമാധാനമായല്ലോ അല്ലേ അങ്ങേരുടെ വായിലിരിക്കുന്നത് മുഴുവൻ എന്നെ കേൾപ്പിച്ചു
ആദി : മിസ്സും തിരിച്ചു പറഞ്ഞല്ലോ പിന്നെന്താ
മിസ്സ് : നിന്നെയുണ്ടല്ലോ… അയാൾ ഇനി എനിക്ക് എന്ത് പണി തരുമെന്ന് കണ്ട് തന്നെ അറിയണം അന്ന് നിന്നോട് ഞാൻ ആക്റ്റീവ് ആകാൻ പറഞ്ഞില്ലേ അത് ഞാൻ അങ്ങ് തിരിച്ചെടുക്കുവാ ഇങ്ങനെ ആണെങ്കിൽ നീ ആക്റ്റീവ് ആകേ വേണ്ട
“മിസ്സേ എന്തായി ”
വിഷ്ണു മിസ്സിനോടായി ചോദിച്ചു
മിസ്സ് : എന്തായി നിനക്കാ നല്ലത് തരേണ്ടത് ഇവൻ തല്ല് പിടിച്ചപ്പോൾ നീ എവിടെ പോയി കിടക്കുവായിരുന്നെടാ
വിഷ്ണു : ഞാൻ അറിഞ്ഞില്ല മിസ്സേ ഗീതു വന്ന് പറഞ്ഞപ്പോൾ ഓടി ചെന്നത് കൊണ്ട് കൂടുതൽ ഒന്നും ഉണ്ടായില്ല
മിസ്സ് : ഒരുവിധം ഞാൻ കാര്യങ്ങൾ ഒതുക്കിയിട്ടുണ്ട് ഇനി എന്തെങ്കിലും ഉണ്ടാകുമോ എന്നൊന്നും അറിയില്ല പിന്നെ രൂപേ നിനക്ക് എങ്ങനെയുണ്ട്
രൂപ : പ്രശ്നമില്ല മിസ്സ്
മിസ്സ് : ഉം ശെരി ഇനി വീട്ടിൽ പറഞ്ഞു വലിയ വിഷയം ആക്കാൻ നിൽക്കണ്ട പിന്നെ വിഷ്ണു രണ്ട് പേരെയും ഒന്ന് ഹോസ്പിറ്റൽ വരെ കൊണ്ട് പോ വല്ല പൊട്ടാലോ മറ്റോ ഉണ്ടോയെന്നു നോക്കാലോ
വിഷ്ണു : ശെരി മിസ്സ്
മിസ്സ് : പിന്നെ ആദിത്യാ ഇനി ഇത് ആവർത്തിക്കരുത് ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതൊക്കെ നോക്കാൻ ഞങ്ങൾ ടീച്ചർമാർ ഉണ്ട് അത് നീ ഏറ്റെടുക്കണ്ട
ഇത്രയും പറഞ്ഞു മിസ്സ് അവിടെ നിന്ന് പോയി
വിഷ്ണു : എല്ലാം കുഴപ്പിച്ചപ്പോൾ സമാധാനമായല്ലോ അല്ലേ
ആദി : പിന്നെ ഇവളുടെ ദേഹത്ത് തൊട്ടാൽ ഞാൻ കയ്യും കെട്ടി നോക്കി നിൽക്കണോ 😡
വിഷ്ണു : നീ ചൂടാവാൻ വേണ്ടി പറഞ്ഞതല്ല എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് വന്ന് പറഞ്ഞാൽ പോരായിരുന്നോ ഇതിപ്പോൾ… എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ?
സ്നേഹ : ഇവൻ പറയുന്നത് ഒന്നും കേൾക്കണ്ടടാ നീ അവനിട്ടു രണ്ടെണ്ണം കൊടുത്തത് നന്നായി അവനെ പോലെയുള്ളവമ്മാരെ ഇങ്ങനെ തന്നെയാ കൈകാര്യം ചെയ്യേണ്ടത്
വിഷ്ണു : നീ പോകാൻ നോക്ക് സ്നേഹേ അവള് സപ്പോർട്ടിന് വന്നിരിക്കുന്നു
സ്നേഹ : അല്ലെങ്കിലും നിനക്ക് നല്ല കാര്യങ്ങൾ ഒന്നും പിടിക്കില്ല ഞാൻ ഇറങ്ങുവാ ഇനി ഇവിടെ നിന്നിട്ട് കാര്യമൊന്നുമില്ലല്ലോ വാടി ആരു
സ്നേഹ ആരതിയേയും കൊണ്ട് അവിടെ നിന്ന് പോയി
വിഷ്ണു : നിങ്ങള് വാ നമുക്ക് ഹോസ്പിറ്റൽ വരെയൊന്ന് പോയിട്ട് വരാം
വിഷ്ണു ആദിയോടും രൂപയോടുമായി പറഞ്ഞു
ആദി : സാരമില്ല ചേട്ടാ ഞങ്ങൾ പൊക്കൊളാം
വിഷ്ണു : ടാ ഞാൻ കൊണ്ട് പോകാം പൊട്ടൽ എന്തെങ്കിലും ഉണ്ടോയെന്ന് നോക്കണ്ടേ നിന്റെ മുഖത്ത് നല്ല ചതവുമുണ്ട്
ആദി : ഞാൻ വീട്ടിൽ പോകുന്ന വഴിക്ക് ഹോസ്പിറ്റലിൽ കയറികോളാം
വിഷ്ണു : ശെരി നീയോ രൂപേ
ആദി : അവൾ എന്റെ വീടിനടുത്താ അവളെ ഞാൻ കൊണ്ട് പോകാം
വിഷ്ണു : ശെരി എന്നാൽ വെക്കേഷൻ കഴിഞ്ഞ് കാണാം അപ്പോഴേക്കും ഈ പ്രശ്നങ്ങൾ ഒക്കെ ഒന്ന് ഒതുങ്ങും
ആദി :ശെരി ചേട്ടാ
ഇത്രയും പറഞ്ഞു ആദിയും രൂപയും അജാസിന്റെയും ഗീതുവിന്റെയും അടുത്തേക്ക് എത്തി
അജാസ് : വേദയുണ്ടോടാ
ആദി : അത്രക്കൊന്നും ഇല്ല
അജാസ് : തല്ലാൻ പോകുവാണെൽ നിനക്ക് എന്നെ കൂടി വിളിച്ചുകൂടായിരുന്നോ
ആദി : എന്തിന് തല്ല് കൊള്ളാനോ
അജാസ് : നീ നന്നാവത്തില്ലടാ
ഇതേ സമയം രൂപ ഗീതുവിനോട് സംസാരിക്കുകയായിരുന്നു
ആദി : എന്നാൽ ശെരി അജാസെ വെക്കേഷന് ശേഷം കാണാം ഞാൻ വിളിക്കാം
ഇത്രയും പറഞ്ഞു ആദി രൂപയെ നോക്കി
ആദി : വാ പോകാം സമയം വൈകി
രൂപ : ശെരി ഗീതു ഞാൻ ഇറങ്ങുവാ
ഇത്രയും പറഞ്ഞു രൂപ ആദിക്കൊപ്പം മുന്നോട്ടേക്ക് നടന്നു
