വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 8 1അടിപൊളി  

 

“ഉം… ഉം..”

 

രൂപ പതിയെ കുതറുവാനായി ശ്രമിച്ചു എന്നാൽ ആദി സാവധാനം അവളുടെ ചുണ്ടുകൾ നുകരാൻ തുടങ്ങി പതിയെ രൂപയും എതിർപ്പുകൾ അവസാനിപ്പിച്ചു അത് ആസ്വതിച്ചു

 

പെട്ടെന്നാണ് ഒരു കരിഞ്ഞ മണം രൂപയുടെ മൂക്കിലേക്ക് എത്തിയത് അവൾ ഉടനെ ആദിയെ തള്ളിമാറ്റി കിച്ചണിലേക്ക് ഓടി പിന്നാലെ ആദിയും

 

രൂപ : ദൈവമേ കരിഞ്ഞു

 

അടുപ്പത്തിരുന്ന് കരിയുന്ന ദോശയെ നോക്കി രൂപ പറഞ്ഞു

 

ആദി : 🙄

 

രൂപ : സമാധാനമായല്ലോ അല്ലേ

 

ആദി : ഇതും എന്റെ തലയിൽ ആയോ

 

രൂപ : അല്ലാതെ പിന്നെ കിന്നരിക്കാൻ വന്നതും പോര.. പോയി അവിടെ എങ്ങാനും ഇരിക്ക് ഞാൻ ഇതൊന്നു ഉണ്ടാക്കിക്കോട്ടെ

*************************

 

അല്പസമയത്തിന് ശേഷം

 

രൂപ : ഇതാ ഇത് കൂടി കഴിക്ക്

 

ആദി : മതിയെടി നീ എന്താ എന്നെ തീറ്റിച്ച് കൊല്ലാൻ നോക്കുവാണോ

 

രൂപ : രാത്രി ഗുളിക കഴിക്കാൻ ഉള്ളതാ മിണ്ടാതിരുന്ന് കഴിക്കാൻ നോക്ക്

 

ആദി : ഇവളെക്കൊണ്ട്.. ഉം പിന്നെയുണ്ടല്ലോ രൂപേ ഇന്ന് നമ്മൾ രണ്ട് പേരും ഒറ്റക്കല്ലേ ഉള്ളു

 

രൂപ : അതിനിപ്പോൾ എന്താ

 

ആദി : അല്ല നിനക്ക് പേടിയുണ്ടെങ്കിൽ എന്റെ കൂടെ കിടന്നോ

 

രൂപ : ഓഹ് അതിന്റെ ആവശ്യമില്ല ഞാൻ എന്നും ഒറ്റക്ക് തന്നെയല്ലേ കിടക്കാറ് അതുകൊണ്ട് മോൻ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്

 

ആദി : എന്ത് വാങ്ങി വെക്കാൻ നീ എന്തിനാ എന്നെ ഇങ്ങനെ തെറ്റിദ്ധരിക്കുന്നത് എനിക്ക് സത്യമായും വേറെ ഉദ്ദേശം ഒന്നുമില്ലെടി

 

രൂപ : നിന്റെ ഉദ്ദേശം എനിക്ക് നന്നായിട്ട് അറിയാം കുറച്ച് മുൻപ് കാണിച്ചത് ഒന്നും ഞാൻ മറന്നിട്ടില്ല

 

ആദി : അത് സ്‌നേഹം കൊണ്ടല്ലേ

 

രൂപ : എന്ത് കൊണ്ടാണെലും എന്റെ സമ്മതം ഇല്ലാതെ ചെയ്യാമോ

 

ആദി : ആര് പറഞ്ഞു നീ സമ്മതിച്ചില്ലെന്ന് നിന്റെ സമ്മതം കിട്ടിയ ശേഷം തന്നെയാ ഞാൻ…

 

രൂപ : എന്ത് സമ്മതം കിട്ടിയെന്ന് കള്ളം പറഞ്ഞാൽ കണ്ണ് ഞാൻ കുത്തിപൊട്ടിക്കും പറഞ്ഞേക്കാം

 

ആദി : നീ വാ കൊണ്ട് പറഞ്ഞില്ല എന്നത് സത്യം തന്നെയാ പക്ഷെ നിന്റെ കണ്ണുകൾ എന്നോട് നീ അത് ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞു

 

രൂപ : ഒന്ന് പോയേ അവന്റെ ഒരു കണ്ണ്.. ചുമ്മാ ഓരോന്ന് പറയുവാ

 

ആദി : ഒരു ചുമ്മയും അല്ല നീ കണ്ണ് കാട്ടി വശീകരിച്ചിട്ടാ എന്റെ കണ്ട്രോൾ പോയത്

 

രൂപ : ആര് കണ്ണ് കാണിച്ചു ആര് കാണിച്ചെന്ന്

 

ആദി : ശെരി ഞാൻ പറഞ്ഞതൊക്കെ തിരിച്ചെടുത്തു പോരെ നീ എന്റെ അടുത്ത് കിടക്കുകേ വേണ്ട

 

രൂപ : ആദി വെറുതെ വഴക്കിനു വരല്ലേ കേട്ടല്ലോ

 

ആദി : അതിന് ആര് വഴക്കിനു വരുന്നു ഞാൻ കിടക്കാൻ പോകുവാ നിനക്ക് തോന്നുമ്പോൾ നീ പോയി കിടന്ന് ഉറങ്ങ്

 

ഇത്രയും പറഞ്ഞു രൂപയെ ഒന്ന് കൂടി നോക്കിയ ശേഷം ആദി തന്റെ റൂമിലേക്ക് പോയി

 

അല്പനേരത്തിന് ശേഷം ആദി തന്റെ ബെഡിൽ

 

“അവളെ കാണുന്നില്ലല്ലോ നമ്പർ ഏറ്റില്ലേ ”

 

പെട്ടെന്നാണ് രൂപ കയ്യിൽ ഒരു ഗ്ലാസുമായി അവിടേക്ക് എത്തിയത്

 

ആദി 🙁 ഓഹ് എത്തി മൈൻഡ് ചെയ്യാതെ കിടക്കാം)

 

ആദി പതിയെ തിരിഞ്ഞു കിടന്നു

 

രൂപ : ടാ എഴുന്നേക്ക്

 

ആദി : എന്താ…എന്ത് വേണം

 

രൂപ : ദാ ഈ ഗുളിക വിഴുങ്ങിക്കേ

 

ആദി : അവിടെ വച്ചേക്ക് ഞാൻ കഴിച്ചോളാം

 

രൂപ : മര്യാദക്ക് എഴുനേൽക്ക് ആദി..

 

ഇത്രയും പറഞ്ഞു ആദിയെ ബലമായി എഴുനേൽപ്പിച്ച ശേഷം രൂപ ഗുളിക നൽകി

 

ആദി : കഴിച്ചു സമാധാനമായല്ലോ അല്ലേ

 

രൂപ : എന്താടാ എന്നോട് പിണക്കമാണോ

 

ആദി : എനിക്ക് ഒരു പിണക്കവുമില്ല

 

ഇത് കേട്ട രൂപ ബെഡിൽ നിന്നെഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു

 

ആദി : ( ഹോ ഇത്രയും ബലം പിടിക്കണ്ടായിരുന്നു തിരിച്ചു വിളിച്ചാലോ )

 

പെട്ടെന്നാണ്‌ രൂപ കതക് പൂട്ടിയ ശേഷം ആദിയുടെ അടുത്തേക്ക് വന്നത്

 

രൂപ : നീങ്ങി കിടക്ക്