വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 8 1അടിപൊളി  

 

ആദി : പറയമ്മേ

 

അമ്മ : ടാ പിന്നെ.. ഞാൻ ഇല്ലെന്ന് കരുതി കുരുത്തകേട് ഒന്നും കാണച്ചേക്കരുത് മനസ്സിലായോ

 

ആദി : ഹേയ് ഇല്ലമ്മേ ഞാൻ അങ്ങനെ ചെയ്യോ 😁

 

അമ്മ : ഉം ശെരി വെച്ചോ

 

ഇത്രയും പറഞ്ഞു അമ്മ ഫോൺ വച്ചു

 

ആദി : അമ്മോ ഇന്ന് കിട്ടേണ്ട തെറിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു

 

രൂപ : അമ്മ നാളെ ഇങ്ങോട്ട് വരും അപ്പോൾ കിട്ടികോളും

 

ആദി : അത് നാളെയല്ലേ അതുവരെ രക്ഷപ്പെട്ടല്ലോ പിന്നെ രൂപേ ഇന്ന് നമ്മള് മാത്രമേ ഉള്ളു

 

രൂപ : അതിന്

 

ആദി : അതിന് ഒന്നുമില്ല ഞാൻ വെറുതെ പറഞ്ഞെന്നെ ഉള്ളു

 

രൂപ : ശെരി ഞാൻ പോയി ഡ്രസ്സ്‌ ഒക്കെയൊന്ന് മാറട്ടെ എന്നിട്ട് എന്തെങ്കിലും ഉണ്ടാക്കി തരാം ദോശമതിയല്ലോ അല്ലേ

 

ആദി : ഡ്രെസ്സൊക്കെ എന്തിനാ മാറ്റുന്നെ ഇതിൽ നിന്നെകാണാൻ നല്ല ഭംഗിയാ

 

രൂപ : എങ്കിൽ ജീവിതകാലം മുഴുവൻ ഞാൻ ഇതും ഇട്ടോണ്ട് ഇരിക്കാം നീ പോയെ ആദി

 

ഇത്രയും പറഞ്ഞു രൂപ റൂമിലേക്ക് കയറി കതക് അടച്ചു ശേഷം അല്പനേരത്തിനുള്ളിൽ തന്നെ ഡ്രസ്സ് മാറ്റി ഷർട്ടും പാന്റും ഇട്ടുകൊണ്ട് പുറത്തേക്കു വന്നു

 

രൂപ : പോയി ഡ്രസ്സ്‌ ഒക്കെ മാറ്റെടാ ഷർട്ടിലൊക്കെ ചോരയാ

 

ആദി : ഉം പുതിയ ഷർട്ട് ആയിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല

 

കുറച്ചു സമയത്തിന് ശേഷം ഡ്രസ്സ്‌ മാറ്റിയ ആദി കിച്ചണിലേക്ക് എത്തി

 

രൂപ : അവിടെ ചെന്നിരുന്നോടാ ഞാൻ ഉണ്ടാക്കിയിട്ട് കൊണ്ടുവരാം

 

ആദി : നീ ഉണ്ടാക്കിക്കോടി ഞാൻ നോക്കി നിന്നോളാം

 

ഇത് കേട്ട രൂപ ആദിയെ ഒന്ന് നോക്കിയ ശേഷം ദോശ ചുടൽ തുടന്നു

 

ആദി : രൂപേ നീ ഈ ഡ്രസ്സിലും സുന്ദരിയാ കേട്ടോ

 

രൂപ : അധികം പഞ്ചാര വേണ്ട ഇന്ന് ഒന്നും നടക്കില്ല

 

ആദി : എന്ത് നടക്കില്ലെന്ന്

 

രൂപ : നീ പോയേ ആദി

 

ആദി : ആദ്യം എന്ത് നടക്കില്ല എന്ന് പറ എന്നിട്ട് ഞാൻ പോകാം

 

ഇത്രയും പറഞ്ഞു ആദി രൂപയുടെ അടുത്തേക്ക് കുറച്ചു കൂടി ചേർന്ന് നിന്നു

 

ആദി : ആദി ചട്ടുകമാണെ കയ്യിൽ ഇരിക്കുന്നത് ഞാൻ വച്ച് പൊള്ളിച്ചു തരും

 

ആദി : എന്നാൽ അതൊന്നു കാണണമല്ലോ

 

ഇത്രയും പറഞ്ഞു ആദി രൂപയുടെ കയ്യിലേക്ക് പിടിച്ചു തന്റെ അടുത്തേക്ക് ചേർത്തു നിർത്തി

 

ആദി : പൊള്ളിക്ക് ഞാൻ ഒന്ന് കാണട്ടെ

 

രൂപ : നീ പോയേ ആദി

 

ഇത് കേട്ട ആദി പതിയെ ചട്ടുകം വാങ്ങി മാറ്റി വച്ച ശേഷം രൂപയുടെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു

 

രൂപ : വിട് ആദി നിനക്ക് ഒന്നും കഴിക്കണ്ടേ

 

ആദി : എനിക്ക് കഴിക്കാൻ നിന്നെ മതി നിന്റെ ചുണ്ടും കവിളും എല്ലാം ഞാൻ തിന്നോളാം

 

രൂപ : നിന്നെയുണ്ടല്ലോ ആദി… വൃത്തികെട്ടവൻ വാ തുറന്നാൽ ഇതേ പറയാൻ ഉള്ളു നിന്നെ ഉണ്ടല്ലോ

 

ഇത്രയും പറഞ്ഞു രൂപ ആദിയെ അടിക്കാനായി  കൈ ഓങ്ങി പെട്ടെന്ന് തന്നെ ആദി അവളുടെ അടുത്ത് നിന്ന് മാറിയ ശേഷം മുന്നോട്ട് ഓടി പിന്നാലെ രൂപയും

 

രൂപ : അവിടെ നിക്ക് മരക്കോന്താ നിന്നെ ഞാൻ ഇന്ന് കൊല്ലും

 

ആദി : അതിന് ഇത്തിരി പുളിക്കും എന്നെ തൊട്ടാൽ വിവരം അറിയും കേട്ടോടി മൊട്ടച്ചി

 

രൂപ : മൊട്ടച്ചി നിന്റെ… ധൈര്യം ഉണ്ടെങ്കിൽ അവിടെ നിക്കടാ

 

രൂപ ആദിക്ക് പിന്നാലെ ഓടി അവന്റെ കയ്യിൽ പിടുത്തമിട്ടു മതിലിലേക്ക് ചേർത്ത്‌ നിർത്തി

 

രൂപ : പുളിക്കുമല്ലേ..

 

ആദി : രൂപേ വേണ്ട എനിക്ക് വയ്യാത്തതാ അറിയാലോ

 

ഇത് കേട്ട രൂപ ആദിക്ക് നേരെ ഉയർത്തിയ കൈ താഴ്ത്തി

 

രൂപ : വയ്യെങ്കിലും കയ്യിലിരിപ്പിന് ഒരു കുറവും ഇല്ലല്ലോ

 

ഇത്രയും പറഞ്ഞു രൂപ പതിയെ കിതക്കാൻ തുടങ്ങി ശേഷം അവൾ ആദിയെ ഒന്നുകൂടി നോക്കി

 

ആദി : എന്താ നോക്കുന്നെ

 

രൂപ : ഹേയ് ഒന്നുമില്ല

 

ഇത്രയും പറഞ്ഞു രൂപ ആദിയുടെ അടുത്ത് നിന്ന് മാറാനായി ശ്രമിച്ചു എന്നാൽ പെട്ടെന്ന് തന്നെ രൂപയെ തന്നിലേക്ക് അടുപ്പിച്ച ആദി അവളുടെ ചുണ്ടിൽ മുത്തമിട്ടു