ആദി : നീ എന്തിനാടി അതിനിടയിലേക്ക് കയറി വന്നത് അവന്മാര് എന്തെങ്കിലും ചെയ്തെങ്കിലോ
രൂപ : അതിന് നീ അല്ലേ ഇടയിൽ കയറിയത് നിന്നോട് തല്ലുണ്ടാക്കാൻ ആരെങ്കിലും പറഞ്ഞോ
ആദി : ഇനി അങ്ങനെ പറ ഓരോ പ്രശ്നത്തിൽ ചെന്ന് ചാടുകയും ചെയ്യും… നിന്നെയൊക്കെ ഉണ്ടല്ലോ നല്ലൊരു ദിവസമായിട്ട്
ഇത് കേട്ട രൂപ പതിയെ കരയാൻ തുടങ്ങി
ആദി : വാ വന്ന് വണ്ടിയിൽ കയറ്
ഇത് കേട്ട രൂപ പതിയെ ബൈക്കിൽ കയറി
ആദി ബൈക്ക് പതിയെ മുന്നോട്ട് എടുത്തു
കുറച്ചു സമയത്തിന് ശേഷം
ആദി : എന്തിനാടി ഇങ്ങനെ ഇരുന്ന് മോങ്ങുന്നത് എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ
എന്നാൽ രൂപ അപ്പോഴും കരച്ചിൽ നിർത്തിയിരുന്നില്ല
ആദി : എടി എനിക്ക് ഒന്നുമില്ല നീ കരയാതെ
രൂപ : ഇതാണോ ഒന്നുമില്ലാത്തെ ഈ മുഖം കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റണില്ലടാ..
ആദി : ടീ പുറമേ കാണുന്ന മുറിവുകളെ ഉള്ളു വേറെ പ്രശ്നം ഒന്നുമില്ല
രൂപ : പ്രശ്നം വല്ലതും ഉണ്ടെങ്കിലും നീ അത് പറയുവോ എന്തിനാടാ അവമ്മാരോട് തല്ലുപിടിച്ചത് വേണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ
ആദി : ഞാൻ വേണോന്ന് വച്ച് തല്ലുണ്ടാക്കിയതല്ല നിന്നെ ആരെങ്കിലും തൊട്ടാൽ കയ്യും കെട്ടി നോക്കി നിൽക്കാൻ എനിക്ക് പറ്റില്ല
രൂപ : എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പറയാൻ മിസ്സും പ്രിൻസിപ്പിളുമൊക്കെ ഇല്ലേ
ആദി : മതി… എല്ലാം എന്റെ കുറ്റമാ പോരെ😡
ഇത് കേട്ട രൂപ ഒന്നും മിണ്ടാതെ വീണ്ടും കരഞ്ഞു അല്പസമയത്തിനുള്ളിൽ ആദി ഒരു ക്ലിനിക്കിന് മുന്നിൽ ബൈക്ക് നിർത്തി
ആദി : വാ ഇറങ്ങ്
രൂപ : ഇവിടെ എന്തിനാ
ആദി : നിന്റെ മൂക്കിന് ഇടി കിട്ടിയതല്ലേ എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന് നോക്കണ്ടേ
രൂപ : എനിക്ക് കുഴപ്പമൊന്നുമില്ല
ആദി : അത് നീ അല്ലല്ലോ പറയേണ്ടത് മര്യാദക്ക് വരാൻ നോക്ക്
രൂപ : എന്നെക്കാൾ പരിക്ക് നിനക്കാ എന്നെ മാത്രം കാണിക്കാൻ ആണെങ്കിൽ ഞാൻ വരില്ല
ആദി : എനിക്ക് കൂടി വേണ്ടി തന്നെയാടി വന്നത് നീ വാ
ഇത് കേട്ട രൂപ ആദിയോടൊപ്പം ക്ലിനിക്കിലേക്ക് നടന്നു
ആദി : സോറി ടി ഞാൻ അറിയാതെ ദേഷ്യപ്പെട്ടതാ
എന്നാൽ രൂപ മറുപടി ഒന്നും പറഞ്ഞില്ല
ആദി : ടി നീ കൂടി എന്നെ കുറ്റപെടുത്തിയാൽ പിന്നെ 😔
രൂപ : പിന്നെ ഞാൻ എന്താടാ പറയേണ്ടത് എനിക്ക് വേണ്ടി തല്ലുകൂടണമെന്നോ നിനക്കെന്തെങ്കിലും പറ്റിയാൽ പിന്നെ…
ആദി : എനിക്ക് ഒന്നും പറ്റില്ല പോരെ
രൂപ : ഞാൻ അമ്മയോട് എന്ത് സമാധാനം പറയുമെടാ അമ്മ ഇത് കണ്ടാൽ സഹിക്കുമെന്ന് തോന്നുന്നുണ്ടോ
ആദി : അതൊക്കെ നമുക്ക് എന്തെങ്കിലും പറയാം നീ വാ
ഇത്രയും പറഞ്ഞു ആദി രൂപയുമായി ക്ലിനിക്കിലേക്ക് കയറി
അല്പസമയത്തിന് ശേഷം രൂപയും ആദിയും വീടിനുമുന്നിൽ
ആദി : അമ്മ ഇതുവരെ വന്നില്ലെന്ന് തോന്നുന്നു അമ്മ ചോദിച്ചാൽ ചെറിയൊരു ആക്സിഡന്റ് ഉണ്ടായി എന്ന് പറഞ്ഞാൽ മതി തല്ല് കൂടിയതെങ്ങാൻ അറിഞ്ഞാൽ പിന്നെ അത് മതി
ഇത്രയും പറഞ്ഞു ആദി വാതിൽ തുറന്നു
രൂപ : എനിക്കൊന്നും പറ്റില്ല മുഖം കണ്ടാൽ തന്നെ അറിയാം ഇടികൊണ്ടതാണെന്ന് അമ്മക്ക് മനസ്സിലാകില്ല എന്ന് തോന്നുന്നുണ്ടോ
ആദി : ഓഹ് രൂപേ നീ ഞാൻ പറഞ്ഞത് പോലെ അങ്ങ് പറഞ്ഞാൽ മതി ബാക്കി ഞാൻ നോക്കികോളാം
രൂപ : ടാ
ആദി : പ്ലീസ് ടി
രൂപ : ശെരി എങ്കിൽ ഇനി ആരോടും തല്ല് കൂടില്ലെന്ന് വാക്ക് താ
ആദി : ഇവള്…നീ അന്ന് ഇങ്ങനെയൊന്നും അല്ലല്ലോ പറഞ്ഞിരുന്നത് അവമ്മാർക്കിട്ട് കൊടുക്കാത്തതിന് എന്നെ കടിച്ചു കീറാൻ നിന്നതൊക്കെ മറന്നു പോയോ
രൂപ : അതൊക്കെ അന്ന് ഇനി തല്ലും പ്രശ്നവും ഒന്നും വേണ്ട വാക്ക് താ
ആദി : ശെരി ഇനി തല്ലുണ്ടാക്കില്ല പോരെ
രൂപ :ഉം
ആവർ രണ്ടു പേരും വീട്ടിലേക്ക് കയറി
