വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 9അടിപൊളി  

 

ഇത്രയും പറഞ്ഞു ആദി അവിടെ നിന്നിറങ്ങി

 

കുറച്ച് സമയത്തിന് ശേഷം ആദി വീട്ടിൽ

 

രൂപ : എന്താടാ പറ്റിയെ നിന്റെ കവിളിൽ എന്താ

 

അമ്മ : ചേട്ടൻ തല്ലി അല്ലേ

 

ആദി : ഉം ഒരടി കിട്ടി

 

രൂപ : ഞാൻ പറഞ്ഞതല്ലേ ആദി ഇന്ന് പോകണ്ടെന്ന്

 

ആദി : ഓ ഇനി നിന്റെ കരച്ചില് കൂടി കാണാൻ വയ്യ എന്റെ മാമൻ ഒരടി തന്നെന്നു കരുതി ഒന്നും വരാൻ ഇല്ല

 

അമ്മ : ഉം.. എന്നിട്ട് വേറെ എന്ത്‌ ഉണ്ടായി

 

ആദി : എന്ത് ഉണ്ടാകാൻ എനിക്ക് പറയേണ്ടതെല്ലാം ഞാൻ പറഞ്ഞു സദ്യയും കഴിച്ചു ഇനി നമുക്ക് ഒന്നും ചെയ്യാനില്ല അമ്മേ കഴിവതും അവരെ ശല്യപ്പെടുത്താതെ കഴിയാം

 

അമ്മ : ശെരി രൂപേ നീ ഫ്രിഡ്‌ജിൽ നിന്ന് കുറച്ച് ഐസ് എടുത്ത് കൊടുക്ക് ഇവൻ വെക്കട്ടെ

 

ആദി : അതൊക്കെ ഞാൻ എടുത്തോളാം നിങ്ങൾ ഒരുങ്ങിക്കോ നമുക്ക് പുറത്ത് പോകണ്ടേ

 

അമ്മ : ഈ അവസ്ഥയിലോ

 

ആദി :അതിനെന്താ നിങ്ങൾ ഒരുങ്ങ് പോയിട്ട് വേഗം വരാം

 

അല്പസമയത്തിനുള്ളി തന്നെ അവർ റെഡിയായി പുറത്തേക്കു പോയി കുറച്ചു ഷോപ്പിങ്ങ് ഒക്കെ നടത്തി പുറത്ത് നിന്ന് ഭക്ഷണവും കഴിച്ചു രാത്രിയോട് കൂടി അവർ വീട്ടിലേക്ക്‌ മടങ്ങി എത്തി ഗേറ്റ് തുറന്ന് കതകിനടുത്തേക്ക്‌ എത്തിയ അവർ കണ്ടത് കതകിൽ ചാരി വച്ചിരിക്കുന്ന ഒരു കവറാണ് ആദി അത് പതിയെ കയ്യിലേക്കെടുത്തു

 

അമ്മ : അതെന്താടാ

 

ആദി പതിയെ കവറിനുള്ളിലേക്ക്‌ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞു

 

അമ്മ : എന്തടാ

 

ആദി : ഷർട്ടാ അമ്മേ മാമൻ കൊണ്ട് വച്ചതാണെന്ന് തോന്നു

 

അമ്മ : ദൈവമേ ഞാൻ പറഞ്ഞതല്ലേ വീട്ടിൽ നിക്കാമെന്ന്

 

ആദി : സാരമില്ല അമ്മേ മാമന്റെ പിണക്കം മാറി തുടങ്ങി അതുകൊണ്ടാ ഇത് ഇവിടെ കൊണ്ട് വച്ചത് ഞാൻ പറഞ്ഞതല്ലേ മാമന് നമ്മളോട് അങ്ങനെ അധികനാളൊന്നും പിണങ്ങി ഇരിക്കാൻ പറ്റത്തില്ല

 

അമ്മ : ചേട്ടന്റെ മനസ്സിളക്കാൻ മാത്രം നീ എന്താടാ അവിടെ ചെന്ന് ചെയ്തത്

 

ആദി : ഞാൻ ഒന്നും ചെയ്തില്ല ഉള്ള കാര്യങ്ങൾ പറഞ്ഞു അത്ര തന്നെ

 

അമ്മ : എന്തയാലും കാര്യങ്ങളൊക്കെ കലങ്ങി തെളിയും എന്ന് തോന്നുന്നു നിങ്ങള് വാ അകത്ത് കയറാം

 

***************************************

 

കുറച്ച് ദിവസത്തിനുള്ളിൽ മാമനും ഞങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പതിയെ പതിയെ അവസാനിച്ചു അമ്മയിൽ നിന്നും രൂപയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അവർ അറിഞ്ഞു അതിന് ശേഷം രൂപയെ അവർക്ക് വലിയ കാര്യമാ മാളുവിന് വേണ്ടി കല്യാണം ആലോചിക്കുന്നതും മാമൻ നിർത്തി പഠിത്തം കഴിഞ്ഞിട്ട് മതി കല്യാണം അല്ലേ ഇപ്പോൾ മാളുവിന് ട്യൂഷൻ എടുക്കുന്നത് രൂപയാ രണ്ടും ചക്കരയും അടയും പോലെയാ തരം കിട്ടിയാൽ എനിക്കിട്ട് പണിയും 😁 തിരിച്ചു ഞാനും ഫസ്റ്റ് ഇയർ ശൂന്ന് പറഞ്ഞങ് പോയി നമ്മുടെ ക്ലാസ്സിലെ അധികം പേർക്കും സപ്ലിയൊന്നും ഉണ്ടായിരുന്നില്ല ഉള്ളവർക്കാണെങ്കിൽ ഒന്നൊ രണ്ടോ മാത്രം ഞങ്ങൾ കെമിസ്ട്രികാര് അല്ലെങ്കിലും ബുജികൾ അല്ലേ 😁 പക്ഷെ സാറ് മാരെയും ടീച്ചർമാരെയും എല്ലാം ഞെട്ടിച്ചത് അജാസ് ആയിരുന്നു അവന് ഒരു സപ്ലിപോലും ഇല്ല അതൊരു അത്ഭുതമായാണ് എല്ലാവരും കണ്ടത് പക്ഷെ അവൻ പഠിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു പിന്നെ സെക്കന്റ്‌ ഇയർ തുടക്കത്തിൽ വലിയൊരു സംഭവം ഉണ്ടായി അത് ഡിപ്പാർട്ട് മെന്റ് മുഴുവൻ കാട്ടു തീ പോലെ പടർന്നു നമ്മുടെ വിഷ്ണുവേട്ടൻ സ്നേഹചേച്ചിയെ പ്രപ്പോസ് ചെയ്തു 🎉 🎉 പക്ഷെ എന്ത് ചെയ്യാൻ പുള്ളിക്കാരി അടുത്ത സെക്കൻഡിൽ റിജെക്ട് ചെയ്തു സ്നേഹ ചേച്ചിക്ക് വേറെ ഒരുപാട് പണിയുണ്ടെന്ന് 😁

പുള്ളികാരനോട്‌ വലിയ താല്പര്യം ഇല്ലെങ്കിലും ഇത് കേട്ടപ്പോൾ  എനിക്ക് കഷ്ടം തോന്നി ഞാനും ഇത് അനുഭവിച്ചിട്ടുള്ളതല്ലേ പിന്നെ നമ്മുടെ അഖില് അവനെ അവന്റെ അച്ഛൻ നാട് കടത്തി ഇപ്പോൾ എവിടെ ആണാവോ നന്നായാൽ അവനു കൊള്ളാം ഇങ്ങനെ സംഭവബഹുലമായിൽ തന്നെ സെക്കന്റ്‌ ഇയറും അതിന്റെ അവസാനത്തോട് അടുത്തു ഇന്ന് ഒരുപാട് വിഷമമുള്ളൊരു ദിവസമാണ് നമ്മുടെ വിഷ്ണു ഏട്ടന്റെയും ഗ്യാങ്ങിന്റെയും ബാച്ചിന്റെ സെന്റ് ഓഫ്‌ ഡേ കോളേജിലെ അവരുടെ അവസാന ദിവസം അവർക്ക് വേണ്ടി കുറച്ചു പ്രോഗ്രാംസും ഫുഡും ഞങ്ങൾ തന്നെ അറേഞ്ചാക്കി

 

പരുപാടികളും ഭക്ഷണവും കഴിഞ്ഞു സീനിയേഴ്സിന് ഓരോരുത്തരായി അവരുടെ ഓർമ്മകൾ പങ്കുവെക്കാൻ തുടങ്ങി

 

സ്വപ്‍നാ മിസ്സ്‌ : ടാ രാജീവേ ഇനി നീ പറ എങ്ങനെയുണ്ടായിരുന്നു ഈ മൂന്നു വർഷം

 

ഇത് കേട്ട രാജീവ് പതിയെ മൈക്ക് കയ്യിലെടുത്തു

 

രാജീവ് : ഇപ്പോൾ എന്താ പറയുക..ഉം എന്തായാലും പരുപാടിയൊക്കെ നന്നായിട്ടുണ്ട് കേട്ടോ ഞങ്ങളെ ഇറക്കി വിടാൻ ആണെങ്കിലും നിങ്ങള് ഒറ്റക്ക് ഇതൊക്കെ ചെയ്തില്ലേ പിന്നെ ഇവിടുത്തെ ക്രിക്കറ്റ് കളി മിസ്സാകും അതാണ് ഒരു വിഷമം  പിന്നെ മിസ്സിന്റെ തെറിയും അത് കേൾക്കാതെ ഇനി എങ്ങനെ ജീവിക്കും എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത് ”

 

മിസ്സ്‌ : മതിയെടാ മതി…

 

രാജീവ് : പിന്നെ എന്താ… ഉം ഇത്രയൊക്കെ ഉള്ളു ഒന്നും പറയാൻ കിട്ടുന്നില്ല… ഇനി സ്നേഹ പറയട്ടെ അവളെ കണ്ടാൽ അറിയാം പറയാൻ മുട്ടി നിക്കുവാണെന്ന്

 

ഇത്രയും പറഞ്ഞു രാജീവ് മൈക്ക് സ്നേഹക്ക്‌ നൽകി

 

സ്നേഹ : ആദ്യം തന്നെ ഇത്രയും നല്ല സെന്റ് ഓഫ് ഒരുക്കിയതിന് നിങ്ങൾക്ക് ഒക്കെ ഒരുപാട് നന്ദി എന്നായാലും ഒരു ദിവസം പോയല്ലേ പറ്റു അതുകൊണ്ട് എനിക്ക് വലിയ വിഷമം ഒന്നുമില്ല പിന്നെ ഞാൻ ഉണ്ടാക്കിയ സൗഹൃദ ഇവിടെ ഇല്ലേ അതിന്റെ പേരിൽ ഞാൻ എന്നും ഓർമ്മിക്കപ്പെടും എന്ന് കരുതുന്നു ഗീതു, സാന്ദ്രാ എന്റെ ക്ലബ്ബിനെ നന്നായി കൊണ്ട് പോകണം കേട്ടോ പിന്നെ നിങ്ങളെ എല്ലാവരെയും ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യും ഈ കോളേജ് എനിക്ക് ഒരുപാട് ഓർമ്മകൾ തന്നിട്ടുണ്ട് ഞാൻ കാരണം ചിലർ സന്തോഷിച്ചിട്ടുണ്ട് അതിൽ എനിക്കും ഒരുപാട് സന്തോഷം ഉണ്ട് അതാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം പിന്നെ ചിലർ വേദനിച്ചിട്ടുമുണ്ട്

 

ഇത്രയും പറഞ്ഞു സ്നേഹ വിഷ്ണുവിനെ നോക്കി

 

“അവരോടൊക്കെ ഞാൻ ക്ഷമ ചോദിക്കുവാണ് പിന്നെ നാളെ മുതൽ ഇവിടെ വരാൻ കഴിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ എന്തോ ഒരു വിഷമം ”

 

സ്നേഹയുടെ കാണ്ണുകൾ പതിയെ നിറഞ്ഞു

 

മിസ്സ്‌ : ഉം മതി മതി… ചുമ്മാ സന്തോഷത്തോടെ പോകേണ്ട ഒരു ദിവസമായിട്ട് ഞങ്ങളൊക്കെ ഇവിടെ തന്നെ കാണും തോന്നുമ്പോൾ ഇങ്ങോട്ടേക്കു വാ

 

സ്‌നേഹ : സോറി ഞാൻ അല്പം ഇമോഷണലായി… എന്നാൽ ശെരി ഇനിയും ഓരോന്ന് പറഞ്ഞു നിങ്ങളെ വെറുപ്പിക്കുന്നില്ല

 

ഇത്രയും പറഞ്ഞു സ്നേഹ മൈക്ക് താഴേക്ക് വച്ച ശേഷം സ്റ്റേജിൽ നിന്നിറങ്ങി