വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 9 3അടിപൊളി  

 

ആദി : പിന്നെ എന്താ പ്രശ്നം

 

രൂപ : ഹേയ്.. കല്യാണം കഴിഞ്ഞ് ആദ്യ രാത്രിയൊക്കെ ഇത്തിരി സ്പെഷ്യൽ അല്ലേ അതൊക്കെ പോയില്ലേ

 

ആദി : എന്ത് പോയി.. ആദ്യ രാത്രിയൊക്കെ നമുക്ക് ഇതിനെക്കാൾ സൂപ്പർ ആക്കാം പോരെ

 

രൂപ : അല്ല നീ ഇതൊക്കെ എവിടുന്നാ പഠിച്ചേ അതും പൊക്കിയെടുത്തൊക്കെ നിനക്ക് വേറെ ആരെങ്കിലും…

 

ആദി : ദേ ഞാൻ നല്ലത് തരും കേട്ടോ വേറെ ആരെങ്കിലും പോലും നിനക്ക് എന്താടി പൊട്ടി അതൊക്കെ ഓരോ തുണ്ട് കണ്ട് പഠിച്ചതാ

 

രൂപ : അയ്യേ അതൊക്കെ കാണുവോ

 

ആദി : എന്ത് അയ്യേ ഇപ്പോൾ പെണ്ണുങ്ങൾ വരെ കാണും പിന്നെ അല്ലേ

 

രൂപ : ഞാൻ കാണത്തില്ല

 

ആദി : അതിന് കാണാൻ നിന്റെയടുത്ത്‌ ആകെ ആ പൊട്ട ഫോൺ അല്ലേ ഉണ്ടായിരുന്നുള്ളു പിന്നെ നീ ആണെങ്കിൽ നെറ്റും ചെയ്യില്ല ഒടുക്കത്തെ പിശുക്കല്ലേ

 

രൂപ : പൊട്ടഫോൺ നിന്റെ… കണ്ടവള് മാരെ കാണുന്നതും പോര ഇനി എങ്ങാനും കണ്ടാൽ കൊല്ലും ഞാൻ

 

ആദി : ഇനി എന്തിനാ കാണുന്നെ എനിക്ക് നീ ഇല്ലേ

 

ഇത് കേട്ട രൂപ പതിയെ ചിരിച്ചു

 

ആദി : നീ ഇരിക്ക് എന്നിട്ട് കഴിക്കാൻ നോക്ക് സമയം വൈകി

 

ഇത് കേട്ട രൂപയും ഭക്ഷണം കഴിക്കാൻ തുടങ്ങി

 

ഭക്ഷണത്തിനെല്ലാം ശേഷം ഉച്ചസമയം രൂപ റൂമിൽ തന്റെ ഡ്രെസ്സും മറ്റും അടുക്കി വെക്കുകയായിരുന്നു ആദി പതിയെ അവളെ പിന്നിലൂടെ കെട്ടിപിടിച്ചു

 

രൂപ : ആദി…

 

ആദി : ഉം…

 

രൂപ : വിടെടാ.. ഇതാ കുഴപ്പം ഒരു തവണ സമ്മതിച്ചാൽ പിന്നെ സ്വസ്ഥത തരില്ല മിണ്ടാതെ ഇരുന്നോണം കേട്ടല്ലോ

 

ആദി : അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ

 

ഇത്രയും പറഞ്ഞു ആദി രൂപയോട് കുറച്ച് കൂടി ചേർന്ന് നിന്നു അവളുടെ കവിളിൽ  കടച്ചു

 

രൂപ : ആ..

 

ശേഷം പതിയെ അവിടെ മുത്തമ്മിട്ടു

 

പെട്ടെന്നാണ് ഗേറ്റ് തുറക്കുന്ന ശബ്ദം അവർ കേട്ടത്

 

രൂപ : അമ്മ വന്നെന്നാ തോന്നുന്നെ വാ

 

ഇത്രയും പറഞ്ഞു  രൂപ ഹാളിലേക്ക് പോയി പിന്നാലെ ആദിയും

 

ആദി : അമ്മ വന്നോ ബസ് സ്റ്റോപ്പിൽ വന്നിട്ട് എന്നെ വിളിച്ചുകൂടായിരുന്നോ ഞാൻ വന്നേനെയല്ലോ

 

അമ്മ : അതൊക്കെ എന്തിനാ കുറച്ച് ദൂരമല്ലേ… അല്ല നിന്റെ മുഖത്തൊക്കെ ഇതെന്താടാ

 

ആദി : (ദൈവമേ )

 

അമ്മ വേഗം തന്നെ ആദിയുടെ അടുത്തേക്ക് എത്തി

 

“എന്താടാ ഇത് ചുണ്ടൊക്കെ മുറിഞ്ഞിരിക്കുവാണല്ലോ എന്താടാ പറ്റിയെ ”

 

ആദി : അത് ഒന്നുമില്ല അമ്മേ..

 

അമ്മ : ഒന്നുമില്ലേ രൂപേ എന്താ…

 

പെട്ടെന്നാണ് രൂപയുടെ മൂക്കിലെ പാട് അമ്മ കണ്ടത്

 

അമ്മ : ദൈവമേ നിന്റെ മൂക്കിന് എന്താ പറ്റിയെ…ടാ ആദി😡

 

രൂപ : ബൈക്ക് ചെറുതായി ഒന്ന് സ്കിട് ആയി അത്രേ ഉള്ളു

 

അമ്മ : ബൈക്ക്…. നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് പയ്യെ പോകണമെന്ന് ഇവളെയും കൊണ്ട്പോയി തള്ളിയിട്ടപ്പോൾ സമാധാനമായോ എന്റെ കുഞ്ഞിന്റെ മൂക്ക് ഇരിക്കുന്നത് നോക്കിയെ

 

രൂപ : ഒന്നുമില്ല അമ്മേ ആദി പയ്യെ തന്നെയാ പോയെ റോഡിൽ ഒരു കുഴി ഉണ്ടായിരുന്നു അതാ

 

അമ്മ : അല്ലെങ്കിലും നീ ഇവനെ സപ്പോർട്ട് ചെയ്തല്ലേ സംസാരിക്കു നിങ്ങള് ഹോസ്പിറ്റലിൽ വല്ലതും പോയോ

 

ആദി : അതൊക്കെ പോയി അമ്മേ ഗുളികയും കിട്ടി

 

വേറെ വല്ലതും പറ്റിയോ അമ്മ രൂപയുടെ മുഖം പരിശോധിച്ചു പെട്ടെന്നാണ് രൂപയുടെ കവിളിലെ പല്ലിന്റെ പാട് അമ്മ കണ്ടത് അത് കണ്ട അമ്മ രൂപയെ അടിമുടി ഒന്ന് നോക്കി ശേഷം പതിയെ ആദിയെ ആദിയേയും

 

ആദി : 🙄

 

അമ്മ : ഇന്നലെ രണ്ടാളും നന്നായി ഉറങ്ങിയോ

 

ആദി : പിന്നെ ഉറങ്ങാതെ.. അമ്മ എന്തിനാ ഇങ്ങനെയൊക്കെ ചോദിക്കുന്നെ

 

പെട്ടന്നാണ് രൂപ ഒരു കോട്ടു വാ ഇട്ടത്

 

അമ്മ : നന്നായി ഉറങ്ങിയെന്ന് മനസ്സിലായി ആദി റൂമിൽ പോയി കിടന്നോ രൂപേ വാ നമുക്ക് കിച്ചണിലോട്ട് പോകാം.. എന്താടാ നിന്നോട് പോകാൻ പറഞ്ഞത് കേട്ടില്ലേ

 

ഇത് കേട്ട ആദി തന്റെ റൂമിലേക്ക് പോയി രൂപ അമ്മയോടൊപ്പം കിച്ചണിലേക്കും