വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 9അടിപൊളി  

 

ആദി : ഞാൻ ഒന്നും പറയില്ല അമ്മേ

 

രൂപ : അപ്പോൾ ഇവനെ അടിക്കുവോ

 

അമ്മ : ഇല്ലെടി ഞാൻ വെറുതെ പറഞ്ഞതാ ചേട്ടൻ തല്ലാനൊന്നും സാധ്യതയില്ല ചിലപ്പോൾ കഴുത്തിന് പിടിച്ചു പുറത്താക്കും

 

ആദി : അമ്മേ….

 

അമ്മ : ഉം പോയിട്ട് വാ

 

ഇത് കേട്ട ആദി ബൈക്കിൽ കയറി ബൈക്ക്

മുന്നോട്ടെടുത്തു അല്പസമയത്തിന് ശേഷം ആദി മാമന്റെ വീടിനു മുന്നിൽ ആദി പതിയെ ബൈക്ക് മുറ്റത്തേക്ക് കയറ്റി പെട്ടെന്നാണ് ഹാളിൽ നിന്ന മാളു പുറത്തേക്ക് എത്തിയത് ആദിയെ കണ്ടയുടെനെ മാളു അവനടുത്തേക്ക് ഓടി

 

മാളു : ഏട്ടൻ എന്തിനാ ഇങ്ങോട്ടേക്കു വന്നത്

 

ആദി : ഞാൻ എല്ലാ തവണയും വരുന്നതല്ലേ

 

മാളു : ഒന്നും പറയണ്ട വേഗം പോകാൻ നോക്ക് വെറുതെ ഒരു പ്രശ്നം ഉണ്ടാക്കാരുത്

 

ആദി : എന്ത് പ്രശ്നം മാമൻ എന്നെ കൊന്ന് കളയുമോ

 

ഇത്രയും പറഞ്ഞു ആദി വീടിനുള്ളിലേക്ക് കയറി

 

മാളു : ഒന്ന് പോ ചേട്ടാ  എനിക്ക് പേടിയാകുന്നു

 

ആദി : നീ എന്തിനാടി പേടിക്കുന്നെ

 

“ആരാ മാളു അത് ”

 

പെട്ടെന്നാണ് അമ്മായി അവിടേക്ക് എത്തിയത്

 

ആദി : ഞാനാ അമ്മായി

 

അമ്മായി : നീ… നീ ആരോട് ചോദിച്ചിട്ടാടാ ഇങ്ങോട്ട് വന്നേ

 

ആദി : ഇവിടെ വരാൻ എനിക്ക് ആരോടെങ്കിലും ചോദിക്കണോ

 

അമ്മായി : ആദി പോകാൻ നോക്ക്‌ നിന്റെ ആരും ഇവിടെ ഇല്ല ആ മനുഷ്യൻ എങ്ങാനും കണ്ടാൽ അത് മതി ഞങ്ങളെ ഇത്രയും ദ്രോഹിച്ചത് പോരെ ദയവ് ചെയ്ത് ഒന്ന് പോ

 

ആദി : ഞാൻ എന്ത് ദ്രോഹിച്ചെന്നാ മാമി

 

അമ്മായി : എനിക്ക് നീ പറയുന്ന ഒന്നും കേൾക്കണ്ട ഞങ്ങളുടെ വീട്ടിൽ നിന്ന് ഇപ്പോൾ ഇറങ്ങണം

 

ആദി : ഇറങ്ങാം ഞാൻ എല്ലാവർഷവും ഇവിടുന്നല്ലെ സദ്യ കഴിക്കാറ് അത് കഴിച്ചിട്ട് പോകാം

 

ഇത്രയും പറഞ്ഞു ആദി ഡയനിങ് ടേബിനടുത്തേക്ക്‌ എത്തി

 

ആദി : എല്ലാം റെഡിയാക്കി വച്ചിട്ടുണ്ടല്ലോ മാമൻ എവിടെ

 

“എന്താ അവിടെ ഒരു ബഹളം ” പെട്ടെന്നാണ് മാമൻ റൂമിൽ  നിന്ന് പുറത്തേക്കു വന്നത് വന്നപാടെ കണ്ടത് ആദിയേയും

 

“ആരോട് ചോദിച്ചിട്ടാടി ഇവനെ ഇവിടെ കയറ്റിയത് രാജൻ റാണിയോടായി കയർത്തു ”

 

ആദി : എന്നെ ആരും കയറ്റിയതല്ല ഞാൻ കയറിയതാ

 

രാജൻ : അങ്ങനെ കണ്ടവർക്ക് കയറി നിരങ്ങാൻ ഉള്ളതല്ല എന്റെ വീട് നീയുമായും നിന്റെ അമ്മയുമായും ഇവിടെ ആർക്കും ഒരു ബന്ധവുമില്ല എന്റെ കൈ മെനക്കെടുത്തിക്കാതെ ഇവിടുന്ന് പോകാൻ നോക്ക്

 

ആദി : അല്ല മാമി എനിക്ക് എല്ലാവർഷവും തരാറുണ്ടായിരുന്ന ഡ്രസ്സ്‌ കിട്ടിയില്ല

 

രാജൻ : നിനക്കെന്താടാ പറഞ്ഞാൽ മനസ്സിലാകില്ലേ

 

ഇത്രയും പറഞ്ഞു രാജൻ ആദിയുടെ കുത്തിനു പിടിച്ചു

 

മാളു : വേണ്ട അച്ഛാ വിട്ടേക്ക്

 

റാണി : വേണ്ട അവൻ പൊക്കൊട്ടെ

 

ആദി : ഇതൊക്കെ കാട്ടി എന്നെ പേടിപ്പിക്കേണ്ട അങ്ങനെ പോകാൻ അല്ല ഞാൻ വന്നത്

 

അടുത്ത നിമിഷം രാജന്റെ കൈ ആദിയുടെ കരണത്ത്‌ പതിഞ്ഞു അടികൊണ്ട ആദി അല്പനേരം കരണം പൊത്തി അവിടെ നിന്നു ശേഷം പതിയെ ചെകിടിൽ നിന്ന് കൈ മാറ്റി അവിടെ രാജന്റെ അഞ്ചു വിരലുകളും പതിഞ്ഞു കിടക്കുന്നുണ്ടായിരുന്നു അവന്റെ ചുണ്ടും പൊട്ടി ചോര ഒലിക്കുകയായിരുന്നു

 

ഇത് കണ്ട മാളു കരയുവാൻ തുടങ്ങി

 

മാളു : വേണ്ട അച്ഛാ ഏട്ടൻ.. 😭

 

റാണി വേഗം തന്നെ ആദിയുടെ അടുത്തേക്ക്‌ എത്തി

 

റാണി : നിങ്ങള് എന്താ ഈ കാണിച്ചേ

 

റാണി വേഗം ആദിയുടെ ചുണ്ടിലെ ചോര തുടച്ചു മാറ്റി

 

രാജൻ : എന്റെ കുഞ്ഞിനെ പറഞ്ഞു പറ്റിച്ച ശേഷം ഏതോ കാശ് കാരിയെകണ്ടപ്പോൾ അവളുടെ പുറകെ പോയ ഇവനെയൊക്കെ പിന്നെ എന്താടി ചെയ്യേണ്ടത്…ഇവളുടെ കണ്ണീര് നീയും കണ്ടതല്ലേ ഒരു തവണയെങ്കിലും ഇവൻ നമ്മളോട് അവളെ പറ്റി പറഞ്ഞോ പോട്ടെ ഇവളോടെങ്കിലും പറഞ്ഞോ എന്നിട്ടവൻ വീണ്ടും കയറി വന്നേക്കുന്നു ഇനി നീ ഇവിടെ നിന്നാൽ ഇനിയും കിട്ടും വേഗം ഇറങ്ങി പോകാൻ നോക്ക്

 

ആദി : പോകാൻ തന്നെയാ വന്നത് ഞാൻ പറഞ്ഞത് പോലെ കഴിച്ച ശേഷമേ പോകു അതിന് മുൻപ് തല്ലി ഇറക്കുന്നെങ്കിൽ ഇറക്കിക്കോ

 

ഇത്രയും പറഞ്ഞു ചെയറിലേക്കിരുന്ന ആദി അവിടെ ഇരുന്ന ഒരു ഇല എടുത്ത് മുന്നിൽ വച്ച ശേഷം ചോറും കറികളും എടുത്ത് കഴിക്കാൻ തുടങ്ങി

 

അപ്പോഴേക്കും ആദിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ആ ചോറിലേക്ക്‌ വീഴുന്നുണ്ടായിരുന്നു

 

ആദി കരഞ്ഞുകൊണ്ട് ഓരോ പിടിയും വായിലേക്ക്‌ വച്ചു

 

ഇത് കണ്ട റാണിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു

 

ആദി : ഇത് ചിലപ്പോൾ ഞാൻ ഇവിടുന്ന് കഴിക്കുന്ന അവസാന ഭക്ഷണമാകാം ഇനി നിങ്ങളെ ശല്യം ചെയ്യാൻ ഞാൻ ഇങ്ങോട്ടേക്കു വരില്ല ഞാൻ നിങ്ങളോടൊക്കെ വലിയ തെറ്റാ ചെയ്തത് മാളുവിനെ കെട്ടാൻ പറ്റില്ലെന്ന് ഞാൻ നിങ്ങളുടെ മുഖത്തു നോക്കി പറയണമായിരുന്നു പക്ഷെ എന്നെ കൊണ്ട് അതിന് പറ്റിയില്ല കാരണം നിങ്ങളെ വേദനിപ്പിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു അതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് പക്ഷെ മാളുവിന് ഞാൻ എപ്പോഴാ ആശ കൊടുത്തത് കുഞ്ഞുനാൾ മുതൽ അവൾ എനിക്ക് എന്റെ അനുജത്തിയാ ഒരു നൂറ് വട്ടം ഞാൻ അത് ഇവളോട് പറഞ്ഞിട്ടുമുണ്ട് ഇല്ലേ

 

ഇത് കേട്ട മാളു പതിയെ കരഞ്ഞു

 

ആദി : എന്നെ കൊണ്ട് പറ്റുമായിരുന്നെങ്കിൽ നിന്നെ തന്നെ വിവാഹം കഴിച്ചേനെ പക്ഷെ  എനിക്ക് പറ്റണ്ടേ എനിക്ക് ഇവളെ അങ്ങനെ കാണാൻ ഒരിക്കലും പറ്റില്ല ഇത് ഞാൻ അമ്മയോടും ഒരുപാട് പറഞ്ഞതാ എന്നാൽ അമ്മയ്ക്കും ഞാൻ മാളുവിനെ തന്നെ കെട്ടണം എന്നായിരുന്നു എനിക്ക് ഇതൊന്നും മാമനോട്‌ പറയാൻ പറ്റിയില്ല പറഞ്ഞാൽ എന്നെ ഒരു നന്ദിയില്ലാത്തവൻ ആയി കാണുവോ എന്ന പേടിയായിരുന്നു എനിക്ക് അതായിരുന്നു ഏറ്റവും വലിയ തെറ്റ് ഞാൻ പറഞ്ഞെങ്കിൽ ആരും ഇത്രയും വേദനിക്കേണ്ടി വരില്ലായിരുന്നു പിന്നെ നിങ്ങളൊക്കെ പറഞ്ഞില്ലേ ഒരു പണക്കാരി എന്റെ വീട് വിട്ടാൽ അവൾ പോകാൻ ഈ ലോകത്ത് വേറെ ഒരിടവും ഇല്ല ഞാൻ അല്ലാതെ അവൾക്ക് ഈ ലോകത്ത് ആരുമില്ലതാനും അത്രക്ക് പണക്കാരിയാ അതുകൊണ്ട്  എനിക്കവളെ വിട്ട് കളയാനും പറ്റില്ല മാളു നിന്നോടാ സത്യത്തിൽ നന്ദി പറയേണ്ടത് എനിക്ക് അവളെ ഇഷമാണെന്ന് മനസ്സിലാക്കി തന്നത് നീയാ അല്ലെങ്കിൽ ചിലപ്പോൾ അവളും ഞാനും ഒരിക്കലും ഒന്നിക്കില്ലായിരുന്നു പിന്നെ നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചെന്നറിയാം അത് നിന്നോട് ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാ എന്നോട് ക്ഷമിച്ചേക്ക്‌ മോളെ

 

ഇത്രയും പറഞ്ഞു കഴിച്ചെഴുന്നേറ്റ ആദി കൈകഴുകിയ ശേഷം മാളുവിന്റെ അടുത്തേക്ക്‌ എത്തി

 

ആദി : നിനക്ക് കല്യാണം നോക്കുന്നെന്ന് കേട്ടു പഠിത്തം കഴിയാതെ അതിനൊന്നും സമ്മതിച്ചേക്കരുത് എന്നോടുള്ള ദേഷ്യം കൊണ്ടാ ഇവർ ഇതൊക്കെ ചെയ്യുന്നത് കുറച്ച് കഴിയുമ്പോൾ തീരുമാനം തെറ്റായിപോയി എന്ന് തോന്നാൻ ഇട വരുത്തരുത് പിന്നെ ഇത് അമ്മ തന്നയച്ചതാ നിനക്ക് എല്ലാവർഷവും തരുന്നതല്ലേ.. ഉം ഞാൻ ഇറങ്ങുവാ പിന്നെ പറ്റുമെങ്കിൽ അമ്മയോട് ദേഷ്യം കാണിക്കരുത് ഞാൻ അല്ലേ എല്ലാ തെറ്റും ചെയ്തത് അമ്മക്ക് എന്നെക്കാൾ ഇഷ്ടം നിങ്ങളെയൊക്കെയാ അ അമ്മയെ വേദനിപ്പിക്കരുത്