വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 9അടിപൊളി  

 

മിസ്സ്‌ : ഇനി ആരാ… വിഷ്ണു നീ ഒന്നും പറഞ്ഞില്ലല്ലോ വാ വന്ന് സംസാരിക്ക്

 

വിഷ്ണു : എനിക്ക് ഒന്നും പറയാനില്ല മിസ്സേ

 

മിസ്സ്‌ : ചുമ്മാ കളിക്കാതെ വാടാ എല്ലാവരും സംസാരിച്ചല്ലോ പിന്നെന്താ നിനക്ക്

 

വിഷ്ണു : ഈ സംസാരമൊക്കെ ബോറു പരുപാടിയാ ഞാൻ അവരോടൊക്കെ നേരിട്ട് സംസാരിച്ചിട്ടുണ്ട്

 

മിസ്സ്‌ : ടാ കളിക്കാതെ വാ

 

ഇത് കേട്ട വിഷ്ണു സ്റ്റേജിലേക്ക്‌ വന്ന് മൈക്ക് വാങ്ങി

“എനിക്കങ്ങനെ പ്രത്തേകിച്ച് ഒന്നും പറയാനില്ല എല്ലാവരും നല്ല പോലെ പഠിക്കുക പിന്നെ ഒരു പ്രശ്നങ്ങളിലും പോയി ചാടാതെയും നോക്കണം ഞാൻ പോകുന്നു എന്നൊന്നും കരുതണ്ട എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഒന്ന് വിളിച്ചാൽ മതി ഞാൻ പറന്നിങ്ങു വരും അപ്പോൾ എല്ലാവരോടും ഒരിക്കൽ കൂടി യാത്ര ചോദിക്കുന്നു ”

 

ഇത്രയും പറഞ്ഞു വിഷ്ണു മൈക്ക് തിരികെ നൽകി

 

കുറച്ച് പേർ കൂടി സംസാരിച്ച ശേഷം പ്രോഗ്രാം അവസാനിച്ചു കോളേജ് ടൈമിന് ശേഷം എല്ലാവരും പോകുവാനുള്ള ഒരുക്കത്തിൽ

 

ആദി : എന്താടി ഇങ്ങനെ വിഷമിച്ചിരിക്കുന്നെ

 

രൂപ : അവരൊക്കെ പോകുകയല്ലേടാ

 

ആദി : പിന്നെ പോകാതെ എന്നും ഇവിടെ പഠിക്കാൻ പറ്റുമോ അടുത്ത വർഷം നമ്മളും പോകണം

 

രൂപ : എന്നാലും… എന്തോ ഒരു വിഷമം പോലെ

 

ആദി : ഉം എല്ലാവർക്കും വിഷമം ഉണ്ടെടി അതൊക്കെ പയ്യെ മാറികോളും

 

പെട്ടെന്നാണ് വിഷ്ണു അങ്ങോട്ടേക്ക് എത്തിയത്

 

വിഷ്ണു : നിങ്ങളെന്താ പോകുന്നില്ലേ

 

ആദി : പോകാൻ ഇറങ്ങുവായിരുന്നു ചേട്ടാ അപ്പോൾ ഇവൾക്ക് വലിയ സങ്കടം

 

വിഷ്ണു : സങ്കടമോ എന്തിന്

 

ആദി : നിങ്ങളൊക്കെ പോകുവല്ലേ

 

വിഷ്ണു : ആണോടി

 

രൂപ : അത് ചേട്ടാ….

 

വിഷ്ണു : ഇതിനെന്തിനാടി ഇങ്ങനെ വിഷമിക്കുന്നെ അപ്പോഴായാലും പോകാൻ ഉള്ളതല്ലേ എന്റെ നമ്പർ ഒക്കെ കയ്യിൽ ഇല്ലേ പിന്നെന്താ ടാ ആദിത്യാ പുതിയ പിള്ളേര് അല്പം പ്രശ്നക്കാരാ അവന്മാര് പ്രശ്നത്തിലൊന്നും പോയി ചാടാതെ നോക്കണം കേട്ടല്ലോ പിന്നെ നീ പണ്ടത്തെ പോലെ അടിപിടിക്കൊന്നും പോകരുത്

 

ആദി : ഇല്ല ചേട്ടാ ഞാൻ ഒരു പ്രശ്നത്തിനും പോകില്ല

 

വിഷ്ണു : പിന്നെ ഞാൻ എപ്പോഴും പറയുന്നത് പോലെ ഇവളുമായി വഴക്കിടരുത് മനസ്സിലായോ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തീർത്തേക്കണം ഇടക്കൊക്കെ വിളിക്ക് കേട്ടോ

 

ആദി : ശെരി ചേട്ടാ

 

വിഷ്ണു : എന്നാൽ ശെരി ഞാൻ ഇറങ്ങുവാ ഇനി നിന്നാൽ ശെരിയാകില്ല

 

ഇത്രയും പറഞ്ഞു വിഷ്ണു പോകാനായി ഒരുങ്ങി ശേഷം എന്തോ ആലോചിച്ചുകൊണ്ട് അവിടെ തന്നെ നിന്നു

 

വിഷ്ണു : ടാ നിങ്ങളുടെ കല്യാണത്തിന് എന്നെ വിളിക്കണം കേട്ടല്ലോ എന്ത് തിരക്കുണ്ടെങ്കിലും ഞാൻ എത്തും

 

ഇത്ര കൂടി പറഞ്ഞ ശേഷം വിഷ്ണു അവിടെ നിന്ന് പോയി

 

ആദി : ഇങ്ങേര് വെറുതെ മനുഷ്യനെ വിഷമിപ്പിക്കാനായിട്ട്… വാ രൂപേ നമുക്കും ഇറങ്ങാം

 

പിന്നെ കുറച്ച് മാസങ്ങൾക്കുള്ളിൽ സ്വപ്‍നാ മിസ്സും ട്രാൻസ്ഫർ ആയിപോയി അവരോട് വലിയ താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും അവര് പോയതോടെ ആദി അവരെയും നന്നായി മിസ്സ്‌ ചെയ്തു പിന്നീട് പറയത്തക്കകാര്യങ്ങൾ ഒന്നും ഉണ്ടാകാതെ അവരുടെ അവസാനവർഷം  കടന്നു പോയി അങ്ങനെ ആദിയും രൂപയും കോളേജിനോട്‌ വിട പറഞ്ഞു

 

ആറ് മാസങ്ങൾക്ക്‌ ശേഷം ആദിയുടെ പിറന്നാൾ ദിവസം – ആദിയുടെ വീട്

 

“ഇതാ ഏട്ടാ കുറച്ച് പായസം കൂടി കുടിക്ക് ”

 

രാജൻ : മതിയെടി ഇപ്പോൾ തന്നെ ഷുഗർ കൂടുതലാ

 

റാണി : ശെരിയാ ചേച്ചി അധികം കൊടുക്കണ്ട

 

രാധ : അല്പം പായസം കുടിച്ചെന്ന് വച്ച് ഒന്നും വരാൻ പോകുന്നില്ല

 

രാജൻ : ടി ആദിക്ക്‌ അല്പം കൂടി കൊടുക്ക്

 

ആദി : അമ്മോ വേണ്ടേ ഇപ്പോൾ തന്നെ വയറ് ഫുള്ളാ

 

റാണി : പായസം നന്നായിട്ടുണ്ട് കേട്ടോ ചേച്ചി

 

രാധ : ഇത് രൂപ ഉണ്ടാക്കിയതാ റാണി

 

റാണി : അല്ലെങ്കിലും അവൾക്ക് നല്ല കൈപുണ്യമാ

 

രാജൻ : അല്ല മാളുവിനെയും രൂപയെയും കണ്ടില്ലല്ലോ

 

ആദി : റൂമിലുണ്ട് മാമ രണ്ടും കൂടി മത്സരിച്ചിരുന്നു തള്ളുവാ

 

രാജൻ : അല്ല അവര് പായസം കുടിച്ചായിരുന്നോ

 

ആദി : അതൊക്കെ നേരത്തെ തട്ടി വിട്ടിട്ടുണ്ട്

 

രാജൻ : അപ്പോൾ എന്താ ആദി നിന്റെ അടുത്ത പ്ലാൻ റിസൾട്ട്‌ ഒക്കെ വന്നല്ലോ ഇനിയിപ്പോൾ എന്താ

 

ആദി : എന്തായാലും പ്രൈവറ്റ് സെക്ടറിൽ ഒന്നും വർക്ക്‌ ചെയ്യാൻ പ്ലാൻ ഇല്ല ഞാൻ pcs നോക്കുന്നുണ്ട് പിന്നെ എനിക്കിപ്പോൾ നല്ല വർക്കും കിട്ടുന്നുണ്ട്

 

രാധ : ഏട്ടൻ കാരണമാ അവൻ ഒരു കൈ തൊഴിൽ പഠിച്ചത് അതില്ലായിരുന്നെങ്കിൽ ഞങ്ങളുടെ കാര്യം കഷ്ടമായേനെ

 

രാജൻ : ഞാൻ എന്ത് ചെയ്തെന്നാടി അവന് കഴിവുള്ളത് കൊണ്ട് അവൻ പഠിച്ചു ശെരിക്കും പറഞ്ഞാൽ ഇപ്പോൾ എന്നെക്കാൾ നന്നായി ഇവൻ പണി ചെയ്യും ടാ ആദി ആ സൺ ഇലക്ട്രോണിക്സിന്റെ പ്രോടക്ട്സ് റിപ്പയർ ചെയ്യാൻ സ്ഥിരമായി ഒരാളെ വേണമെന്ന് പറഞ്ഞു നീ നോക്കുന്നുണ്ടോ

 

ആദി : ഇപ്പോൾ തന്നെ പണി കുറേ ഉണ്ട് അത് കൂടി ഏറ്റാൽ ശെരിയാകില്ല മാമ

 

രാജൻ : എന്നാൽ ഞാൻ വേറെ ആളെ ഏർപ്പാടാക്കി കൊടുക്കാം പിന്നെ സമയം കിട്ടുമ്പോൾ കടയിലോട്ട് ഒന്നിറങ്ങ്

 

ആദി : ഞാൻ നാളെ വരാം മാമ അവിടെയും കുറച്ച് വർക്ക്‌ ബാക്കിയുണ്ട്

 

രാജൻ : എന്നാൽ അങ്ങനെയാകട്ടെ.. പിന്നെ ഒരു പ്രധാന കാര്യം കൂടി ഉണ്ട് അതിന് ഇന്നൊരു തീരുമാനം ഉണ്ടാക്കണം

 

രാധ : എന്ത് കാര്യമാ ചേട്ടാ

 

പെട്ടെന്നാണ് മാളുവും രൂപയും റൂമിൽ നിന്ന് അവിടേക്ക്‌ എത്തിയത്

 

മാളു : അച്ഛാ രൂപച്ചിയെയും നമുക്കിന്നു കൂടെ കൊണ്ട് പോകാം രണ്ട് ദിവസം നമ്മുടെ വീട്ടിൽ നിൽക്കട്ടെ

 

ആദി : എന്തിന് അതോന്നും പറ്റില്ല

 

മാളു : ആദിയേട്ടൻ ഒന്നും പറയണ്ട ഞാൻ കൊണ്ട് പോകും

 

ആദി : നീ പോയേ മാളു അമ്മക്ക് സുഖമില്ലാത്തതാ അതുകൊണ്ട് അവളിവിടെ വേണം

 

മാളു : അമ്മായിക്ക് ഒരു കുഴപ്പമില്ല ചേട്ടനായിട്ട് ഒന്നും ഉണ്ടാക്കണ്ട

 

രൂപ : ഞാൻ പിന്നെ ഒരു ദിവസം വരാം മാളു ഇന്നിവിടെ കുറച്ച് ജോലിയുണ്ട്

 

മാളു : ചേച്ചി എല്ലാ തവണയും ഇത് തന്നെയാ പറയുന്നത് അല്ലെങ്കിലും ആദിയേട്ടൻ പറയുന്നതല്ലേ ചേച്ചി കേൾക്കു

 

രൂപ : ഹേയ് ഉറപ്പായിട്ടും ഇത്തവണ വരും പ്രോമിസ്സ്

 

രാധ  : അല്ല ചേട്ടന് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്

 

രാജൻ  : അത് ഇവരുടെ കാര്യം തന്നെയാ നമുക്ക് ഇവരുടെ വിവാഹം നടത്തണ്ടേ ആളുകൾ ഒക്കെ പലതും പറഞ്ഞു തുടങ്ങിയിട്ടുണ്ട് നമ്മുടെ ബന്ധുക്കളിൽ ചിലർ തന്നെ എന്നോട് ചിലത് ചോദിച്ചു