മാളു : അച്ഛാ രൂപച്ചിയെയും നമുക്കിന്നു കൂടെ കൊണ്ട് പോകാം രണ്ട് ദിവസം നമ്മുടെ വീട്ടിൽ നിൽക്കട്ടെ
ആദി : എന്തിന് അതോന്നും പറ്റില്ല
മാളു : ആദിയേട്ടൻ ഒന്നും പറയണ്ട ഞാൻ കൊണ്ട് പോകും
ആദി : നീ പോയേ മാളു അമ്മക്ക് സുഖമില്ലാത്തതാ അതുകൊണ്ട് അവളിവിടെ വേണം
മാളു : അമ്മായിക്ക് ഒരു കുഴപ്പമില്ല ചേട്ടനായിട്ട് ഒന്നും ഉണ്ടാക്കണ്ട
രൂപ : ഞാൻ പിന്നെ ഒരു ദിവസം വരാം മാളു ഇന്നിവിടെ കുറച്ച് ജോലിയുണ്ട്
മാളു : ചേച്ചി എല്ലാ തവണയും ഇത് തന്നെയാ പറയുന്നത് അല്ലെങ്കിലും ആദിയേട്ടൻ പറയുന്നതല്ലേ ചേച്ചി കേൾക്കു
രൂപ : ഹേയ് ഉറപ്പായിട്ടും ഇത്തവണ വരും പ്രോമിസ്സ്
രാധ : അല്ല ചേട്ടന് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്
രാജൻ : അത് ഇവരുടെ കാര്യം തന്നെയാ നമുക്ക് ഇവരുടെ വിവാഹം നടത്തണ്ടേ ആളുകൾ ഒക്കെ പലതും പറഞ്ഞു തുടങ്ങിയിട്ടുണ്ട് നമ്മുടെ ബന്ധുക്കളിൽ ചിലർ തന്നെ എന്നോട് ചിലത് ചോദിച്ചു
ആദി : ഇവർക്കൊക്കെ ഇത് എന്തിന്റെ കേടാ മാമാ
രാജൻ : അവരെയും കുറ്റം പറയാൻ പറ്റില്ലടാ അവർ നോക്കുമ്പോൾ എന്താ ഏതോ ഒരു പെൺകുട്ടിയെ വീട്ടിൽ കൊണ്ട് താമസിപ്പിച്ചിരിക്കുന്നു ഇവളുടെ കാര്യങ്ങൾ ഒന്നും അവർക്കറിയണ്ടല്ലോ
രാധ : ചേട്ടൻ പറഞ്ഞത് ശെരിയാ എന്നോടും ചിലരൊക്കെ പലതും ചോദിച്ചിരുന്നു
രാജൻ : അതാ ഞാനും പറയുന്നത് നമുക്ക് ഇവരുടെ വിവാഹം ഉടനെ നടത്താണം എന്താ റാണി നിന്റെ അഭിപ്രായം
റാണി : അതെ പറ്റുന്ന അത്ര വേഗത്തിൽ നടത്തണം
രാധ : വേഗത്തിൽ എന്ന് പറയുബോൾ
രാജൻ : ഈ മാസം അവസാനം നല്ലൊരു മുഹൂർത്തമുണ്ട് നമുക്ക് അന്ന് നടത്തിയാലോ
ആദി : ഈ മാസമോ അതൊരുപാട് അടുത്ത് പോയില്ലേ
രാധ : അതെ ഒരുപാട് ആളുകളെയൊക്കെ വിളിക്കാൻ ഉള്ളതല്ലേ
രാജൻ : അങ്ങനെ അധികം ആളൊന്നും വേണ്ട അത്രയും വേണ്ടപ്പെട്ടവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ചെറിയൊരു താലിക്കെട്ട് അത്രയും മതി ഞാൻ അമ്പലത്തിൽ പറഞ്ഞു കാര്യങ്ങൾ റെഡിയാക്കാം
രാധ : അത് മതിയല്ലേ ആളുകൾ കൂടിയാലും പ്രശ്നമാ അപ്പോൾ നമുക്ക് ഇതങ്ങ് ഉറപ്പിക്കാം രൂപേ നിനക്ക് ഈ ഡേറ്റ് പ്രശ്നമൊന്നും ഇല്ലല്ലോ അല്ലേ
ഇത് കേട്ട രൂപ പതിയെ ചിരിക്കുക മാത്രം ചെയ്തു
മാളു : ചേച്ചിക്ക് സമ്മതമാ നാണം കണ്ടില്ലേ നമുക്ക് അന്ന് തന്നെ നടത്താം അച്ഛാ
രാജൻ : എന്നാൽ അങ്ങനെ തന്നെ അപ്പോൾ ഇനി വിളിക്കാൻ ഉള്ളവരുടെ ലിസ്റ്റ് ഒക്കെ റെഡിയാക്കിക്കോ കേട്ടോ
രാധ : ഉം ശെരി ചേട്ടാ
രാജൻ : എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങുവാ നീ നാളെ വീട്ടിലോട്ട് ഇറങ്ങ് ബാക്കി യൊക്കെ നമുക്ക് വീട്ടിൽ വച്ച് സംസാരിക്കാം
കുറച്ചു സമയത്തിനുള്ളിൽ രാജനും കുടുംബവും അവിടെ നിന്ന് പോയി
ആദി : അമ്മേ നിങ്ങള് ശെരിക്കും കല്യാണം നടത്താൻ പോകുവാണോ
അമ്മ : അല്ലാതെ പിന്നെ ഇപ്പോൾ തന്നെ വൈകി.. ഇനിയും വൈകിയാൽ ശെരിയാകില്ല
ആദി : എന്നാലും ഈ മാസം തന്നെ എന്നൊക്ക പറയുമ്പോൾ
അമ്മ : അതൊക്കെ നടന്നോളും നീ അതോർത്ത് പേടിക്കണ്ട…പിന്നെ ഞാൻ ഒന്ന് അപ്പറം വരെ പോകുവാ സുനന്തക്ക് കുറച്ച് പായസം കൊണ്ട് പോയി കൊടുത്തിട്ടുവരാം
ഇത്രയും പറഞ്ഞു അമ്മ പായസവുമായി പുറത്തേക്കുപോയി
ആദി : രൂപേ അവര് പറഞ്ഞത് കേട്ടോ നമ്മുടെ കല്യാണമാണെന്ന് എത്ര നാളായി കൊതിച്ചിരിക്കുന്നതാ അല്ലേ
രൂപ : എന്നിട്ടാണോ ഇത്രയും പെട്ടന്നോ എന്നൊക്കെ ചോദിച്ചത്
ആദി : അതൊക്കെ എന്റെ ഒരു നമ്പർ അല്ലേ അല്ലെങ്കിൽ ഞാൻ കെട്ടാൻ മുട്ടി നിക്കുവാണ് എന്ന് അവർക്ക് തോന്നില്ലേ
ഇത് കേട്ടാ രൂപ പതിയെ ചിരിച്ചു ഇത് കണ്ട ആദി തന്റെ ചുണ്ടുകൾ രൂപയ്ക്ക് നേരെ കൊണ്ട് പോയി
രൂപ : ആദി വേണ്ടാ അമ്മ ഇപ്പോൾ വരും കേട്ടല്ലോ
ആദി : എത്ര നാളായി പട്ടിണിയാടി… ഇനിയെങ്കിലും ഒന്ന് സമ്മതിക്ക് ഒരു മുത്തം പ്ലീസ്
