വർഷങ്ങൾക്ക് ശേഷം – 2 2അടിപൊളി  

“പേടിക്കേണ്ടാ , വേറെ ആരും കണ്ടിട്ടില്ല.. മൊത്തം ഇരുട്ടല്ലേ… ഞാൻ തന്നെ ഇത് വച്ചാ അത് ആശാനാണെന്ന് മനസ്സിലാക്കിയേ..” റോഷന്റെ ഡ്രെസ്സിൽ, ഫ്ലൂറസന്റ് പച്ച നിറത്തിൽ തിളങ്ങുന്ന ‘MONSTER’ ചൂണ്ടി പ്രമോദ് പറഞ്ഞു. അതു കേട്ടതും എന്തോ ഒരു ആശ്വാസം റോഷന്റെ ഉള്ളിൽ വന്ന് നിറഞ്ഞു. അവൻ ആദ്യമായി പ്രമോദിനെ നോക്കി ഒന്നു ആത്മാർത്ഥമായി ചിരിച്ചു.

പ്രമോദ് : എന്നാ നമുക്ക് തിരിച്ച് വിട്ടാലോ…?

റോഷൻ തലകുലുക്കി. ഇരുവരും പാടത്തേക്ക് നടക്കാൻ ഒരുങ്ങി. പെട്ടന്ന് എന്തോ മറന്നത് പോലെ പ്രമോദ് ഒന്ന് നിന്നു.

പ്രമോദ് : ആശാനെ ഒരു സെക്കന്റ്‌… ഞാനീ ഫോൺ ഒന്നു ഏൽപ്പിച്ചിട്ട് വരാം. എന്റെ ഇനിയുള്ള അവസ്ഥക്ക് ഇതൊരു ബാധ്യതയാകാൻ ചാൻസ് ഉണ്ട്.

തന്റെ എത് നേരവും അഴിഞ്ഞുപോകുന്ന മുണ്ടിൽ പിടിച്ചുകൊണ്ടു പ്രമോദ് അതു പറഞ്ഞപ്പോൾ റോഷൻ അറിയാതെ ചിരിച്ചുപോയി. കൊള്ളാം… ആള് കത്തിയാണെങ്കിലും സ്വന്തം അവസ്ഥയെക്കുറിച്ചു ബോധമുണ്ടല്ലോ.. സമാധാനം. പ്രമോദ് ഫോണുമായി സ്ത്രീകളുടെ കൂട്ടത്തിനിടയിലേക്ക് നീങ്ങി. റോഷൻ അപ്പോഴും ചുറ്റും കണ്ണോടിച്ചുകൊണ്ടു നേരത്തെ കാണാതെ വിട്ടുപോയ ആ സുന്ദരിയെ തിരഞ്ഞു.

“ആശാനേ… ഒരു സെക്കന്റ്‌” തിരിച്ചു വന്ന പ്രമോദ് തന്റെ വൈഫിനെ അവന് പരിചയപ്പെടുത്തി, “ഇത് സന്ധ്യ.. എന്റെ പൊണ്ടാട്ടിയാണ്”

പ്രമോദ് പറഞ്ഞത് കേട്ട റോഷൻ അയാളുടെ ഭാര്യയുടെ നേരെ തിരിഞ്ഞു. ആഷ് കളർ ചുരിദാർ ധരിച്ച, ഉയരം കുറഞ്ഞ ഒരു സുന്ദരി പെൺകുട്ടി. അവളുടെ ചുരിദാറിന്റെ മുൻവശം എന്തോ വീണു നനഞ്ഞിട്ടുണ്ട്. നഷ്ട്ടപ്പെട്ടത് എന്തോ കണ്ടെത്തിയത് പോലെ അവന്റെ കണ്ണുകൾ തിളങ്ങി. അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ടു, റോഷൻ പ്രമോദ് പറഞ്ഞ ആ പേര് മനസ്സിൽ പറഞ്ഞുറപ്പിച്ചു, “സന്ധ്യ”.

(തുടരും..)