വർഷങ്ങൾക്ക് ശേഷം – 2 2അടിപൊളി  

അടുത്ത നിമിഷത്തിൽ, അവൻ ചേച്ചിയുടെ കാൽക്കലേക്ക് വീണു, അത്യധികം വിഷമത്തോടെ വിലപിക്കാൻ തുടങ്ങി, “ചേച്ചിയോട്.. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. എന്നോട്.. ക്ഷമിച്ചു എന്നു.. പറ ചേച്ചി. വേണമെങ്കിൽ ഞാൻ.. ഇങ്ങോട്ടേക്ക്.. വരാതിരിക്കാം” പറയുമ്പോൾ റോഷന്റെ തൊണ്ട ഇടറി, കണ്ണുകൾ നിറഞ്ഞൊഴുകി.

കുറച്ചധികം സമയം അവനാ ഇരിപ്പ് തുടർന്നു. ചേച്ചി ക്ഷമിച്ചു എന്ന് പറഞ്ഞിട്ടല്ലാതെ ആ കാലുകളിൽ നിന്നും കയ്യെടുക്കില്ല എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.

“റോഷാ” പെട്ടെന്നു ചേച്ചിയുടെ കൈകൾ മെല്ലെ അവന്റെ തോളിൽ വന്നു പിടിച്ചു. അവൻ ആ കൈകളിലേക്ക് നോക്കി. ചേച്ചിയുടെ കൈകളുടെ ചലനത്തിനൊപ്പം അവനും മെല്ലെ ചേച്ചിക്ക് അഭിമുഖമായി ഉയർന്നു വന്നു. അപ്പോഴും ചേച്ചിയുടെ മുഖത്തേക്കു നോക്കാൻ അവന് സാധിക്കുന്നുണ്ടായിരുന്നില്ല. രേഷ്മ ചേച്ചി മെല്ലെ അവന്റെ ഇരു കവിളുകളിലുമായി പിടിച്ചു.

“എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാനും നിന്നെ അങ്ങനെയൊന്നും ഉപദ്രവിക്കാൻ പാടില്ലായിരുന്നു.” ചേച്ചി പറഞ്ഞ് നിർത്തിയതും അവൻ പെട്ടന്ന് അവരെ കെട്ടിപ്പിടിച്ചു, കരയാൻ തുടങ്ങി.

“എന്താടാ ഇത്. വിട്ടുകള. എനിക്കു നിന്നോട് ദേഷ്യമൊന്നുമില്ല” അവന്റെ അവസ്ഥ തിരിച്ചറിഞ്ഞു രേഷ്മ ചേച്ചിയും അവനെ തന്റെ ദേഹത്തോടു ഇറുക്കി പുണർന്നു. അപ്പോൾ അവിടെ പുണർന്നു നിന്നത് നേരത്തേ കണ്ട ശരീരങ്ങൾ ആയിരുന്നില്ല. മറിച്ചു തന്റെ മകനെ എന്ന പോലെ, റോഷനെ ആശ്വസിപ്പിക്കുന്ന രേഷ്മ എന്ന അധ്യാപികയായിരുന്നു. ഇരു മനസ്സുകളും ശാന്തമാകും വരെ, രണ്ടുപേരും അതേ നിൽപ്പ് തുടർന്നു.

പെട്ടന്ന്… പഴയ RX 100 ബൈക്കിന്റെ ശബ്ദം അവിടെ മുഴങ്ങാൻ തുടങ്ങി. ശബ്ദം കേട്ടതും ഇരുവരും പരസ്പരമുള്ള കെട്ടിപ്പിടിത്തം വിട്ടു. ചേച്ചി മുറിയിൽ നിന്നുമിറങ്ങി ഹാളിലെ ജനാലയിലൂടെ വെളിയിലേക്ക് നോക്കി. ഭർത്താവ് അജിച്ചേട്ടൻ ജോലി കഴിഞ്ഞു വരുന്നതാണ്. രേഷ്മ ചേച്ചി പെട്ടന്ന് തന്നെ തിരിഞ്ഞു റോഷന് കണ്ണുകൾ കൊണ്ട് എന്തോ നിർദ്ദേശം നൽകി. പറഞ്ഞത് മനസ്സിലായ മട്ടിൽ തലയാട്ടിക്കൊണ്ടു അവൻ പെട്ടന്ന് തന്നെ ടേബിളിൽ പോയി ബുക്കും തുറന്നു ഇരുന്നു. ചേച്ചിയാവട്ടെ ഞൊടിയിടയിൽ മുഖം കഴുകിത്തുടച്ചു, തന്റെ മുടിയും ചുരിദാറും നേരെയാക്കി, വളരേ സ്വാഭാവികഭാവത്തിൽ, മുൻവാതിൽ തുറന്ന് അജിച്ചേട്ടനെ വരവേറ്റു.

“ഇന്ന് നേരത്തെ കഴിഞ്ഞോ?” ചേട്ടന്റെ ബാഗ് കൈപ്പറ്റുന്നതിനൊപ്പം രേഷ്മ ചേച്ചി ചോദിച്ചു.

“ആ നാളെ നോർത്തിലെ എന്തോ ഉത്സവമാണ്. അതുകൊണ്ട് കമ്പനി നേരത്തെ വിട്ടു.” അജിച്ചേട്ടൻ അകത്തേക്ക് കയറി. റോഷനെ കണ്ടു അയാൾ സ്ഥിരം ചെയ്യാറുള്ള പോലെ ചിരിച്ചെങ്കിലും അതേ വോൾറ്റേജിൽ തിരികെ ചിരിക്കാൻ റോഷന് പറ്റിയില്ല.

രേഷ്മ ചേച്ചി : “ഞാനും വിചാരിച്ചു. അല്ലെങ്കിൽ 10 മണി കഴിഞ്ഞിട്ടും വരാത്ത ആളെന്താ ഇന്ന് നേരത്തെയെന്നു”

അജിച്ചെട്ടൻ: “എന്തേയ്, അതുകൊണ്ട് നിന്റെ പണിക്ക് വല്ല തടസ്സവും വന്നോ?”

രേഷ്മ ചേച്ചി: “ഏയ്.. ആ ഇരിക്കുന്ന ചെക്കനും കൂടി പരീക്ഷ എഴുതിക്കഴിഞ്ഞാ എന്റെ ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു.”

അജിച്ചേട്ടന് യാതൊരു സംശയവും തോന്നാതിരിക്കാൻ ചേച്ചി തന്നെ ചെക്കൻ എന്ന് അഭിസംബോധന ചെയ്തത് റോഷൻ ശ്രദ്ധിച്ചു. ഇരുവരുടെയും സംസാരം കേട്ടുകൊണ്ടു ടെൻഷനോടെ അവൻ തന്റെ ബുക്കിലേക്ക് തന്നെ നോക്കിയിരുന്നു. ഏകദേശം ഒരു അര മണിക്കൂർ നേരത്തെ അഭിനയത്തിനു ശേഷം രേഷ്മ ചേച്ചി റോഷനോട് പോയിക്കൊള്ളാൻ പറഞ്ഞു. കേട്ട പാടെ ബാഗും കയ്യിലെടുത്തു റോഷൻ വീട്ടിൽ നിന്നും സൈക്കിൽ ലക്ഷ്യമാക്കി നടന്നു.

വീടിന്റെ പടിക്കെട്ടുകൾ ഇറങ്ങും നേരം പുറകിൽ നിന്നും ഒരിക്കൽ കൂടി ചേച്ചിയുടെ വിളി, “റോഷാ…”

പരവശതയോടെ റോഷൻ തിരിഞ്ഞുനോക്കി. അജിച്ചേട്ടൻ അടുത്തൊന്നും ഇല്ല എന്നു നോക്കി ഉറപ്പിച്ചു കൊണ്ട്, എന്തോ താക്കീത് നൽകാൻ വരുന്ന ഭാവത്തോടെ ചേച്ചി ഒരു പടി കൂടി ഇറങ്ങി റോഷന്റെ അടുത്തേക്ക് നിന്നു. അവന്റെ ഹൃദയത്താളം വീണ്ടും വർദ്ധിച്ചു. അത്രയും നേരം ഗൗരവ്വത്തിൽ നിന്ന ചേച്ചി പക്ഷെ പെട്ടന്ന് അവന് മാത്രം കേൾക്കാൻ പാകത്തിനു, ലജ്ജയോടെ പറഞ്ഞു, “സത്യത്തിൽ നീയിന്നു അപ്പോ സിഗരറ്റ് വലിച്ചു, അല്ലെടാ കള്ളാ…”