ശരറാന്തല്‍ – 2 Like

സ്റെല്ല നോക്കിയപ്പോള്‍ ആണ് അയാളുടെ നോട്ടം തന്‍റെ മാറിടത്തിലാണ് എന്ന് കണ്ടത് . ചന്ദ്രനേയും ടെവകിയെയും കൂടി കണ്ടപ്പോള്‍ സ്റെല്ലയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു . അവള്‍ കൈകള്‍ കൊണ്ട് മാറിടം പൊത്തി വീണ്ടും തല താഴ്ത്തി നിന്നു

” നേരെ നോക്കടി കഴുവേര്‍ട മോളെ ….പേര് പറയടി “

” സ്റെല്ല “

” ഹ്മം .. എന്നതാരുന്നെടി അവിടെ നിനക്കാ പിള്ളേരുടെ കൂടെ പരിപാടി ? എത്രയാ നിന്‍റെ റേറ്റ്?’

” സാറേ …സ്റെല്ലേച്ചി അത്തരക്കാരിയല്ല ” മായ വരാന്തയില്‍ നിന്നിറങ്ങി അടുത്തേക്ക് വന്നു.
അപ്പോഴേക്കും ജോളിയും സത്യനും അങ്ങോട്ട്‌ വന്നു .സത്യന്‍റെ നിര്‍ദ്ദേശപ്രകാരം ജോളിയുടെ ഫ്രണ്ട് കൂടിയായ DYSP മഹേഷ്‌ കുമാറിനെ ഫോണ്‍ ചെയ്യുകയായിരുന്നു ജോളി, കൂടെ സത്യനും ഉണ്ടായിരുന്നു . സ്റെല്ലയെ ഇറക്കി ചോദ്യം ചെയ്യുന്നത് കണ്ടിട്ട് ജോളിയെ വിളിക്കാന്‍ ചെന്നതായിരുന്നു ദേവകി . ചന്ദ്രന്‍ അപ്പോഴും ആ ആഖാതത്തില്‍ നിന്ന് മോചിതനായിട്ടുണ്ടായിരുന്നില്ല.

” അതെങ്ങനെ നിനക്കറിയാം ? നിന്‍റെ ആങ്ങളെടെ സെറ്റപ്പാണോ ഇവള് ? ങേ … അവന്‍ നിന്‍റെ ഇളയതാന്നല്ലേ പറഞ്ഞെ ..നിനക്കെത്ര വയസുണ്ടെടി?’ വര്‍ക്കി സ്റെല്ലക്ക് നേരെ തിരിഞ്ഞു .

” മുപ്പത്തിയെട്ട്”

” ഹ്മം … കിളുന്തു പിള്ളേരെയാ നിനക്ക് പ്രിയം അല്ലേടി ?’

” സാറേ …അതെന്‍റെ ഭാര്യയാ” അത് കേട്ട് കൊണ്ടാങ്ങോട്ടു വന്ന ജോളി പറഞ്ഞു

” ആഹാ …തന്‍റെ ഭാര്യയാണോ ഇവള് ? തനിക്കെന്നാ പണി ?’ വര്‍ക്കി ജോളിയെ അടിമുടി നോക്കി

” എനിക്ക് ബിസിനെസ്സാ ..ജൂവലറിയും, ബാറും , ഫിനാന്‍സും ഒക്കെയുണ്ട് .എന്‍റെ സ്റാഫാ മരിച്ച തോമസ്‌ .”

ബാറെന്നു കേട്ടപ്പോള്‍ വര്‍ക്കിയുടെ ഉണ്ട കണ്ണുകള്‍ ഒന്ന് കൂടി മുഴുത്തു.

” താനെങ്ങനാ ഇവിടെ വന്നെ ? സത്യാ താനാണോ ഇയാളെ വിവരം അറിയിച്ചത് ?’

” അല്ല ..സാറെ ..ഞങ്ങള്‍ വരുമ്പോ ജോളിസാര്‍ ഇവിടെയുണ്ടായിരുന്നു “

” തനിക്കെന്നാ ഇവിടെ പരിപാടി ? താനാണോ തോമസിനെ കൊന്നത് “

” സാറേ ഞാന്‍ ഇവിടെയുണ്ടായിരുന്നു …ചന്ദ്രേട്ടന്‍ എന്‍റെ വീട്ടിലെ ഡ്രൈവര്‍ ആയിരുന്നു ..ഞാനിടക്കിടക്ക് ചന്ദ്രേട്ടനെ കാണാന്‍ വരാറുണ്ട് “

‘ എടൊ ജോളി” വര്‍ക്കി ജോളിയുടെ തോളില്‍ കൈ വെച്ചു

” താന്‍ നടന്ന കാര്യം മാത്രം അങ്ങ് പറഞ്ഞാ മതി …കേട്ടോ …ഹ്മ്മം മനസിലായല്ലോ ..’ വര്‍ക്കിയുടെ തോളിലെ പിടുത്തവും മൂര്‍ച്ചയുള്ള നോട്ടവും കൂടിയായപ്പോള്‍ ജോളി ആകെ വല്ലാതായി .

” നിനക്ക് നിന്‍റെ ഭാര്യയെ സംശയം തോന്നി തുടങ്ങിയിട്ടെത്ര നാളായി ?’

” സാറെ .. എനിക്കവളെ സംശയം ഒന്നുമില്ല …അങ്ങനത്തെ പെണ്ണല്ല അവള്‍ …”
” പിന്നെ പൊളിഞ്ഞു കിടക്കുന്ന LP സ്കൂളില്‍ അവള് സാറ്റ് കളിക്കാന്‍ പോയതാണോടാ….ആട്ടെ … അവളും ഇവിടുത്തെ ചെറുക്കനും കൂടി സാറ്റ് കളിക്കുന്നത് നീ കണ്ടു … ഇന്നവളെ പുറത്തുപോകുവാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു .. അവന്‍ ഇവിടെ ഉണ്ടോന്നറിയാന്‍ നീയിവിടെ വന്നു ..അവന്‍ ഇല്ലന്നറിഞ്ഞപ്പോള്‍ നീ പുറത്തു നിനക്ക് വേണ്ടി വണ്ടിയുമായി കാത്തുനിന്ന തോമസിനേം കൂട്ടി ചെന്ന് അവരുടെ സ്ഥിരം സംഗമ സ്ഥലത്തെത്തി ചെറുക്കനെ നൈസായി അങ്ങ് തീര്‍ക്കാന്‍ നോക്കി … ചത്തത് ആകട്ടെ ..പിടിവലിക്കിടെ സഹായിക്കാന്‍ വന്ന തോമസും ‘

” സാറേ ഞാന്‍ നേരത്തെ മുതലേ ഇവിടെയുണ്ടായിരുന്നു …എങ്ങോട്ടും പോയിട്ടില്ല ” ജോളി മനസാന്നിദ്ധ്യം വീണ്ടെടുത്തു

” അതെ സാറേ … ജോളിച്ചന്‍ ഇവിടെ ഉണ്ടായിരുന്നു “

” ജോളിച്ചനോ … ഇവനാരാടി നിന്‍റെ കെട്ടിയോനോ ?’

‘ നേരത്തെ മുതലേ അറിയുന്നതാ സാറേ ….എന്‍റെ കെട്ടിയോന്‍ അതാ … ” ദേവകിക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല

‘ അപ്പൊ ജോളി … നീയെങ്ങേനെയാ അവനെ കൊന്നതെന്ന് പറഞ്ഞെ ?’

” ഞാനൊന്നും പറഞ്ഞിട്ടില്ല സാറേ ..ഞാനല്ല കൊന്നത് “

അപ്പോഴേക്കും വര്‍ക്കിയുടെ മോബൈലില്‍ കോള്‍ വന്നിരുന്നു

” സാറെ ..വര്‍ക്കിയാ …ഹ്മ്മം ” വര്‍ക്കി മുറ്റത്തിന്റെ സൈഡിലേക്ക് മാറി നിന്ന് സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *