പോലീസുകാരന്‍ വര്‍ക്കിയെ ബോഡി കിടന്ന സ്ഥലം കാണിച്ചു കൊടുത്തു
” ഇതെന്താടോ മാര്‍ക്ക് ചെയ്യാത്തെ? “
‘ സാറെ ..ഞങ്ങള്‍ കാണുമ്പോള്‍ ആള്‍ക്ക് ജീവനുണ്ടായിരുന്നു .. ജീപ്പില്‍ കൊണ്ട് പോകുന്ന വഴിയാണ് മരിച്ചത് “
” ഹ്മം .” വര്‍ക്കിയോന്നിരുത്തി മൂളിയിട്ട് ടോര്‍ച്ചടിച്ചു മൊത്തമൊന്നു നോക്കി
മുകളില്‍ ആസ്ബറ്റോസ് ഷീറ്റ് പകുതി പൊട്ടിയ നിലയിലാണ് . അത് കൊണ്ട് കരിയിലയും വേസ്റ്റും ഒക്കെ ചിതറി കിടക്കുന്നു .. മുന്നിലൂടെയാണ് ക്ലാസ് റൂമിലേക്കുള്ള വഴിയെങ്കിലും പിന്നിലെ ഭിത്തി പൊട്ടിക്കീറിയതിനാല്‍ അതിലെയും ആളുകള്‍ക്ക് അകത്തേക്ക് കടക്കാം … ഒരു നീളന്‍ ജനാലയുള്ളത് പാളികളോന്നും.ഇല്ലാത്ത അവസ്ഥയിലാണ് .. അവര്‍ നിക്കുമ്പോള്‍ തന്നെ കടവാവലുകള്‍ അകത്തേക്ക് വന്നു തിരിച്ചു പോക്കൊണ്ടിരുന്നു .
” ഈ ജീവികള്‍ഒക്കെ ഉള്ളതുകൊണ്ടാ സാറേ പകല് പോലും ഇങ്ങോട്ടാരും വരാത്തെ ..ആകെ വരുന്നത് ആ പെണ്ണിനെ പോലെ ആരെങ്കിലും ഒക്കെ വിളിച്ചു കൊണ്ട് വരുന്നവരും ..പിന്നെ കഞ്ചാവ് വില്‍പനക്കാരും ചീട്ടുകളിക്കാരും ഒക്കെയാ …”
വര്‍ക്കി മുറിയുടെ ഒരു സൈഡില്‍ ചുരുട്ടി വെച്ചിരുന്ന ഒരു പ്ലാസ്റിക് പായ നിവര്‍ത്താന്‍ പറഞ്ഞു …ഒരാള്‍ അത് നിവര്‍ത്തിയതും മൂന്നാല് ഉപയോഗിച്ചതും അല്ലാത്തതുമായ നിരോധുകളും , പിന്നെ ഒരു സിഗരറ്റ് പാക്കറ്റും ഒക്കെ കൂടെ നിലത്തേക്ക് വന്നു ..
” ഇത് നിവര്‍ത്താണോ സാര്‍ “
അത്തരത്തില്‍ മൂന്നാല് പായകള്‍ അവിടെ ചുരുട്ടി വെച്ചിട്ടുണ്ടായിരുന്നു
‘ ഓ ,…എന്നാത്തിന്…ഇതൊക്കെ തന്നെയേ അതിലും കാണൂള്ളൂ ..” വര്‍ക്കി പുറകിലെ പൊളിഞ്ഞ ഭിത്തിയുടെ അതിലെ പുറകിലേക്ക് കടന്നു ..
അയാള്‍ അവിടെ ടോര്‍ച്ചടിച്ചു നോക്കി … പറയത്തക്കതായി കുറെ സിഗരറ്റ് കുറ്റികളും ബീഡിക്കുറ്റികളും നിരോധുകളും അല്ലാതെ ഒന്നുമുണ്ടായിരുന്നില്ല …ജനാലയുടെ അവിടേക്ക് വന്ന വര്‍ക്കി കുനിഞ്ഞെന്തോ എടുത്തു മണത്തിട്ട് പോക്കറ്റിലെക്കിട്ടു
” എന്തേലും കിട്ടിയോ സാറേ ?’ കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ ചോദിച്ചു .
‘ ഹേ ..ഇതൊരു സിഗരറ്റ് കുറ്റിയാ ..ഇവിടെ കാണാത്തതരം മോഡല്‍ ..നോക്ക് ” അവിടെ കിടന്ന മറ്റൊരു കുറ്റി കൂടെ വര്‍ക്കിയെടുത്തു അയാളുടെ കയ്യില്‍ കൊടുത്തു
” ആ .. നമുക്കിപ്പോ പോയിട്ട് നാളെ പകല്‍ വരാം … ഇനിയിപ്പോ നിങ്ങളിവിടെ നിക്കണോന്നില്ല ..നൈറ്റ് പട്രോളിംഗ് ശക്തമാക്കിയാല്‍ മതി .. ഒരു വണ്ടി എപ്പോഴും ഈ സൈഡില്‍ കാണണം ” .
വർക്കി അവരെയും കൊണ്ട് സ്റെഷനിലെക്ക് പോകാന്‍ ഇറങ്ങി മെയിന്‍ റോഡില്‍ ഇറങ്ങുന്നതിനു മുന്‍പേ സത്യന്‍റെ ജീപ്പ് വന്നു
” ആ പെണ്ണ് വല്ലതും പറഞ്ഞോടോ?’
” ഇല്ല സാറേ ..അതാകെ വിഷമിച്ചു നിക്കുവാ.. ആ പെണ്ണങ്ങനത്തെ ആളല്ല സാറേ .. ജോളിസാറിനേം അവരേം ഒക്കെ എനിക്ക് നേരത്തെ അറിയാവുന്നതാ ..”
” ഹ്മം … താന്‍ കേറ് ..സ്റെഷനിലെക്ക് പോകാം അവളെന്നാ പറയുന്നെന്ന് നോക്കാലോ .. ഈ ജീപ്പ് പട്രോളിങ്ങിനു പോട്ടെ … ആഹ ..പിന്നെയാ SI ടെ സസ്പെന്‍ഷന്‍ എന്തായി .. ബുള്ളറ്റ് കിട്ടിയോ ?’
” ഇല്ല .സാറേ .. മൂന്നു മാസമല്ലേ സസ്പെന്‍ഷന്‍ …ആളൊരു പാവമാ സാറേ .. “
” ഹ്മം ..വാ കേറ്”
വര്‍ക്കി ജീപ്പിലെക്ക് കയറി
” അത് പിന്നെ സാറേ … സ്റെല്ല സ്റെഷനില്‍ അല്ല …”
“പിന്നെ ? ” വര്‍ക്കി ബ്രേക്കില്‍ കാലമര്‍ത്തി. ടയര്‍ റോഡിലുരഞ്ഞു കത്തിയ സ്മെല്‍ അവിടെ പടര്‍ന്നു
” സാറെ ..അത് പിന്നെ ..DYSP വിളിച്ചു പറഞ്ഞോണ്ട് ..അവരെ ക്വാര്‍ട്ടെര്‍സിലേക്കാ കൊണ്ട് പോയെ ‘
‘ അതാണോ ? ഞാനോര്‍ത്തു അവള് ചാടി പോയെന്നു .. എന്നാ അങ്ങോട്ട് പോകാം “
വര്‍ക്കി വീണ്ടും ജീപ്പെടുത്തു… പോലീസ് ക്വാര്‍ട്ടെര്‍സിന്‍റെ മുകള്‍ നിലയില്‍ ഒരു ക്ലബ്ബും , കോണ്‍ഫ്രന്‍സ് ഹാളും പിന്നെയൊരു സെല്ലും ഒക്കെയുള്ള വലിയ സജ്ജീകരണം ഉണ്ട് ..VIP കുറ്റവാളികളോ രാഷ്ടീയക്കാരോ ഒക്കെ ഉള്‍പ്പെട്ട കേസ് ആണെങ്കില്‍ സ്റെഷനില്‍ നിന്നധികം അകലെയല്ലാത്ത ക്വാര്‍ട്ടേര്‍സില്‍ വെച്ചാണ് ചോദ്യവുമൊക്കെ
