കള്ള് വിളിച്ചാല്‍ കുപ്പിക്കണക്കിനെത്തും ..പിന്നെ പെണ്ണ് ..ഈ പതിനൊന്നു കഴിഞ്ഞപ്പോള്‍ എവിടുന്നു ..അതും എങ്ങനേലും ഒപ്പിക്കാം ..പിന്നെയന്താ ഇയാള് പക്ഷെ എന്ന് പറഞ്ഞത് ….. ജോളിയുടെ മനസില്‍ പലവിധ കണക്കു കൂട്ടലുകള്‍ നൊടിയിടയില്‍ മിന്നിമറഞ്ഞു
” പക്ഷെ ..സാറേ …വര്‍ക്കി സാറ് ..കുറ്റം ചെയ്തതാണേല്‍ പക്ഷെ വെറുതെ വിടുവേല ..കള്ളും പെണ്ണും പോകുകേം ചെയ്യും “
‘ അത് കുഴപ്പമില്ല ജബ്ബാറേ…സ്റെല്ല നുണ പറയില്ല … അവളല്ല ചെയ്തത് ..”
” എന്നിട്ടാണോ സാറേ സ്റെല്ല മാഡം അവിടെ വന്നത് …” ജോളിക്കൊന്നും പറയാന്‍ഉണ്ടായിരുന്നില്ല
!! സ്റെല്ല ഒന്നും തന്നോട് ഒളിച്ചിട്ടില്ല ..അയല്‍വക്കത്തെ ആന്‍റി വഴിയാണ് സ്റെല്ലയുടെ ആലോചന വന്നത് .. അവരുടെ സെക്കന്റ് കസിന്‍റെ മകള്‍ . കണ്ടതും ഇഷ്ടപ്പെട്ടു .. ഇരുനിറമാണെങ്കിലും ആദ്യ കാഴ്ചയില്‍ തന്നെ സ്റെല്ലയുടെ ചിരിയും ,സംസാരവും ചുറുചുറുക്കും ഒക്കെ വേറെ പെണ്ണിനെ അന്വേഷിക്കുന്നതില്‍ നിന്ന് തന്നെ വിലക്കി . മധുവിധുനാളുകളില്‍ തന്‍റെ പഴയ കുസൃതികളും മറ്റും അവളോട് പറഞ്ഞപ്പോള്‍ അവളാ മൈന്റില്‍ തന്നെയാണ് കണ്ടത് .. ദേവകിയോടുള്ള അടുപ്പം ഇപ്പോഴും തുടരുന്നതും താന്‍ അവളോട് പറഞ്ഞിട്ടുണ്ട് .. തമാശക്കാണെങ്കില്‍ പോലും അവളോട് പകരം ആരെയെങ്കിലും ഇഷ്ടം തോന്നുവാണേല്‍ കൂടിക്കോ എന്ന് പറഞ്ഞപ്പോള്‍ അവള്‍ തന്‍റെ കഴുത്തിനു പിടിക്കുവാണ് ചെയ്തത്.. വീട്ടില്‍ തന്നെയാണെങ്കിലും അവളാണ് തന്‍റെ അക്കൌണ്ട്സ് എല്ലാം നോക്കിയിരുന്നത് ,Mcom ഉം പിന്നെ കല്യാണ ശേഷം MBA യും എടുത്ത അവള്‍ ക്ലാസ്സിലെയും ബാക്കി തന്‍റെ എല്ലാകാര്യങ്ങളും തന്നില്‍ നിന്നോളിപ്പിച്ചിട്ടില്ല ഇതേ വരെ ..ഇത് പക്ഷെ ? !!!” ജോളിക്ക് തല ചുറ്റുന്നതായി തോന്നി
” ഹേ…അവളെന്തോ ചതിയില്‍ പെട്ടതാ ജബ്ബാറേ’ ജോളി വരാന്തയിലെ കസേരയിലിരുന്നു
” ജോളിച്ചാ …ഇങ്ങു വന്നെ ” ദേവകി അവന്‍റെ അടുത്ത് വന്നു
” എന്നാ ദേവൂ …വിനു ..അവന്‍ എന്തിനാ അവിടെ പോയെ ..സ്റെല്ല ..അവള്‍ ..എനിക്കൊന്നും മനസിലാവുന്നില്ലല്ലോ ദേവൂ …”
” എന്‍റെ ജോളിച്ചാ ഇങ്ങനെ തളരല്ലേ … സ്റെല്ല അവിടെ തനിച്ചാ .. ഇവിടുന്നു പോയപ്പോ ഒരു വനിതാ പോലീസ് പോലും ഇല്ലാരുന്നു .. ജോളിച്ചന്‍ ആ വര്‍ക്കി സാറിനെ എങ്ങനേലും ഒന്ന് …’
‘ എന്‍റെ ദേവൂ ..എത്ര പൈസ വേണേലും ഞാനിറക്കാം… വേണേല്‍ എന്‍റെ സ്വത്തു മുഴുവനും ..നീ കേട്ടോ അയാളുടെ സ്വഭാവം ?’
‘ ഹ്മം .. അയാളെ ജോളിച്ചന്‍ ഒന്ന് പോയി കാണ്..ബാക്കിയെല്ലാം നമുക്ക് റെഡിയാക്കാം “
‘ ദേവൂ .നീ …” ജോളിയവളെ സംശയത്തോടെ നോക്കി
‘ നമ്മുടെ പിള്ളേര്‍ക്ക് വേണ്ടിയല്ലേ ജോളിച്ചാ..ഒന്നും ആലോചിക്കണ്ട …ഞാനപ്പോഴേക്കും എന്തേലുമൊക്കെ ഒന്ന് ഉണ്ടാക്കി വെക്കട്ടെ ..ജോളിച്ചന്‍ പോകുന്ന വഴി കുപ്പീം മറ്റും ഒന്ന് റെഡിയാക്കിക്കോ”
” ജബ്ബാറേ ഞാന്‍ സ്റേഷന്‍ വരെയൊന്ന് പോകുവാ … .ഞാന്‍ വരുന്നെന് മുന്നേ.വര്‍ക്കി സാറ് വന്നാല്‍ ഇപ്പ വരൂന്നു പറ”
ജോളി തന്‍റെ ജീപ്പുമെടുത്ത് സ്റെഷനിലെക്ക് പാഞ്ഞു
””””””””””””””””””””””””””””’
CI വര്‍ക്കിയുടെ ബോലെറൊ LP സ്കൂളിന്‍റെ അടുത്ത് എത്തിയപ്പോള്‍ അവിടെ ഡ്യൂട്ടിക്കിട്ടിരുന്ന CPO ഓടി വന്നു .
” എന്താടോ വല്ല തുമ്പും കിട്ടിയോ ?”
“പിടിവലി നടന്ന ലക്ഷണം ഉണ്ട് സാറേ .. പിന്നെ ഇരുട്ടല്ലേ …ഞങ്ങള് പിന്നൊന്നും നോക്കിയില്ല ..ചെറിയ ടോര്‍ച്ചേ ഉണ്ടായിരുന്നുള്ളൂ “
” ഹ്മം ..താനാ സേര്‍ച്ച് ലൈറ്റിങ്ങിടുത്തോണ്ട് വാ “
വണ്ടിയില്‍ നിന്ന് സേര്‍ച്ച് ലൈറ്റും എടുത്തു എഡിസണ്‍ വര്‍ക്കി അകത്തേക്ക് കയറി .. കയറിയതും കുറെ കടവാവലുകള്‍ അയാളുടെ തലക്ക് മീതെ പറന്നു വെളിയിലേക്ക് പോയി
” നാശം പിടിക്കാന്‍ … ഇതിനകത്തു തന്നെയാണോടോ ബോഡി കിടന്നെ ?’
” അതെ സാറേ “
” ആള്‍ത്താമസം ഇല്ലാത്തിടത്തല്ലേ സാധാരണ ഇത്തരം ജീവികള്‍ കാണുന്നെ … ഹ്മം ..ബോഡി എവിടെയാ കിടന്നെ ?’
‘ ഇവിടെയാ കിടന്നെ സാറേ ..”
