ശിവപുരാണം Like

ബാംഗ്ലൂർ നഗരം പുതിയ ദിനത്തെ വരാവെൽക്കുവാനായി തയാറാവുകയാണ്. വാഹനങ്ങൾ നിരത്തിലേക്ക് ഇറങ്ങി തുടങ്ങുന്നതെ ഉള്ളു. ബാംഗ്ലൂറിലെ ട്രാഫിക്കിനെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്.എന്തായാലും വെളുപ്പാൻകാലം ആയതിനാൽ പെട്ടെന്ന് തന്നെ കാർ മുന്നോട്ട് നീങ്ങി.

15 മിനിറ്റ് യാത്രക്ക് ശേഷം ആ ടാക്സി ഒരു വലിയ അപ്പാർട്മെന്റിനു മുന്നിൽ എന്നെ ഇറക്കി.

 

“Dev residency”

അതായിരുന്നു പേര്. ഒരു 8 നില കാണും. നല്ല സ്റ്റാൻഡേർഡ് & റിച്ച് ലുക്ക്‌ ഉള്ള ഫ്ലാറ്റ്.

അവിടെ നിന്ന സെക്യൂരിറ്റിയോട് കാര്യം അവതരിപ്പിച്ച ശേഷം ഞാൻ അപ്പാർട്മെന്റിലേക്ക് കയറി. എന്റെ ഐശ്വര്യം കൊണ്ടാണോ എന്തോ, ലിഫ്റ്റ് കംപ്ലയിന്റ് 🤧.

എനിക്ക് പോകേണ്ടത് 6ആം നിലയിലാണ്..

“മൈര് “.. ഞാൻ ബാഗും തൂക്കി സ്റ്റെപ് കയറാൻ തുടങ്ങി.

 

ഇന്നലെ രാത്രി നടന്ന സംഭവവികാസങ്ങളുടെ മാനസിക വിഷമവും, ഉറക്കക്ഷീണവും വിശപ്പും എല്ലാം കൂടെ ആയപ്പോൾ ഞാൻ തളർന്നു ഒരു പരുവമായി.

 

ഒടുവിൽ എങ്ങനെയൊക്കെയോ വലിഞ്ഞു കയറി ആറാം നിലയെത്തി.

“6A”

ഞാൻ കതകിനു മുൻപിലെ നമ്പർ നോക്കി. ഇത് തന്നെ. ഒരു 3 ബെൽ അങ്ങടിച്ചു.

 

കുറച്ചു വെയിറ്റ് ചെയ്യേണ്ടി വന്നു. അവസാനം വാതിൽ തുറന്നവൻ വന്നു. സച്ചു.

എന്റെ ടോപ് 3 ഫ്രണ്ട്സിൽ ഒരുത്തൻ. ഇവന്റെ കമ്പനിയിലാണ് ഞാൻ ഇനി ജോലി ചെയ്യാൻ പോകുന്നത്. ഇവനാണ് എന്നെ വാക്കൻസിയുടെ കാര്യം അറിയിച്ചതും. പിന്നെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട് മിനിമം 15 കൊല്ലമെങ്കിലും ആകും.പിന്നെ അവന്റെ സ്വഭാവം സിമ്പിൾ ആയി പറഞ്ഞാൽ ” അടി ഇരന്നു വാങ്ങുന്ന ടൈപ്പ് ”

 

“അളിയാ….” എന്നെ കണ്ട സന്തോഷത്തിൽ സച്ചു എന്റെ മുകളിലേക്ക് ചാടിക്കേറി.

 

“പുണ്ടാ മൈരേ.. താഴെ ഇറങ്. വയ്യ. ക്ഷീണം “ഞാനവനെ തെറിച്ചു.

 

അവൻ താഴെക്കിറങ്ങി.

 

“സോറി അളിയാ.. നീ അകത്തേക്ക് വാ.. അല്ല ഫ്ലാറ്റ് കണ്ട് പിടിക്കാൻ നീ പാട് പെട്ടോ..?”

 

“ഏയ്…. നിന്നോട് ഒന്ന് സ്റ്റേഷൻ വരെ വരാൻ പറഞ്ഞപ്പോൾ അവൻ ബിസി ആണ് പോലും. അവന്റെ ഒരു പുസ്സി “ഞാനല്പം കലിപ്പിച്ചു പറഞ്ഞു.

 

“അളിയാ.. പെട്ടെന്ന് ഒരു വർക്ക്‌ വന്നു അതാണ്‌. സോറി. നീ എന്തായാലും ഇങ് എത്തിയല്ലോ..!നമുക്കിനി ഇവിടെ അടിച്ച് പൊളിക്കാം!.

 

“ഉവ്വ.”

 

“ഞാൻ അകത്തേക്ക് കയറി. കിടിലം ഫ്ലാറ്റ്. 3Bhk aanu. ഫുള്ളി ഫർണിഷ്ഡ്.

 

“ഡേയ്.. കിടു സെറ്റപ്പ് ആണല്ലോ. ഇതിന് വാടക തന്നെ വലിയ ഒരു എമൗണ്ട് കൊടുക്കണമല്ലോ.” ഞാൻ ഫ്ലാറ്റ് മുഴുവൻ ഒന്ന് ചുറ്റിനോക്കികൊണ്ട് ചോദിച്ചു.

 

“സത്യം പറഞ്ഞാൽ ഫ്രീ ആണ് അളിയാ 😊. അഭിമാനം കലർന്ന മുഖത്തോടെ അവൻ പറഞ്ഞു “.

 

“ഓ പിന്നെ.. നിന്റെ തന്തയുടെ വക അല്ലേ ഈ ഫ്ലാറ്റ് ”

 

“രാവിലെ തെറി വിളിക്കാതെ മൈരേ. ഞാൻ എല്ലാം പറയാം. ആദ്യം നീ റസ്റ്റ്‌ എടു” അവൻ എന്റെ റൂം കാട്ടി പറഞ്ഞു.

 

“ഓക്കേ അളി. ഞാൻ ഒന്ന് ഉറങ്ങാൻ കിടക്കുവാ.. ബ്രേക്ഫാസ്റ് ഉണ്ടാക്കി വയ്ക്ക്. ഡോണ്ട് ഡിയേറ്റർബ് മോനുസേ..”

 

“ഒ മൈരേ.. പോയി കിടന്നു ഉറങ്ങു “.

 

ഞാനെന്റെ കട്ടിലിലേക്ക് ചെന്ന് കിടന്നതേ ഓർമ്മയുള്ളൂ. പിന്നൊരു ഉറക്കമായിരുന്നു…😴😴😴

 

സമയം പൊയ്ക്കൊണ്ടേ ഇരുന്നു.

.

..

ബോധം വന്ന്, ഫോണിൽ സമയം നോക്കിയപ്പോൾ 11:00 മണി.

ഉഫ്..

 

വാഷ്റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്ക് വിശന്നിട്ടു വയർ തന്തക്ക് വിളിക്കാൻ തുടങ്ങി. നേരെ ഹാളിലേക്ക് വിട്ടു.

 

“അളിയാ.. ടേബിളിൽ ബ്രെഡ്ടോസ്റ്റും ബുൾസ്ഐയും ഇരുപ്പുണ്ട്.” മൊബൈലിൽ നോക്കികൊണ്ട് സച്ചു പറഞ്ഞു.

 

ഒറ്റപ്പിടിയിൽ തന്നെ അതെല്ലാം ഞാൻ അകത്താക്കി. ഒപ്പം ഒരു പഴം കൂടി കഴിച്ചു.

 

“എന്തോന്നടെ.. സിമന്റ്‌ കുഴക്കുന്ന മെഷീനാ ഇത് “എന്നെ കളിയാക്കി അവൻ ചോദിച്ചു.

 

“വിശപ്പ് മൈരേ ”

 

“നിനക്കെന്താ ട്രെയിനിൽ നിന്ന് വല്ലതും വാങ്ങി തിന്നൂടാർന്നോ..”

 

Leave a Reply

Your email address will not be published. Required fields are marked *